ഡിജിറ്റൽ ലോകം: ജനായത്ത മുഖവും
സ്വേച്ഛാധിപത്യ ഹൃദയവും

‘‘അസ്വാതന്ത്ര്യത്തിൻ്റെ വലക്കണ്ണികൾ എവിടെയൊക്കെയാണ്? എവിടേയ്ക്കൊക്കെയാണ് നാം വഴിതിരിക്കപ്പെടുന്നത്? എത്രത്തോളം ദൂരം നമുക്ക് നിർഭയം നീന്താനാകും? ഇത്തരം ചോദ്യങ്ങളാണ് ഡിജിറ്റൽ മാധ്യമയുഗത്തിൽ നാം ഉന്നയിക്കേണ്ടത്- അശോകകുമാർ വി. എഴുതുന്നു.

കേരളത്തിൽ 21-ാം നൂറ്റാണ്ട് പിറക്കുന്നത് ഇൻ്റർനെറ്റ് കഫേകൾക്കൊപ്പമാണെന്നു തോന്നുന്നു. തൊണ്ണുറുകളുടെ അവസാന വർഷങ്ങളിൽ തന്നെ സർഗ്ഗാത്മക വായനയിൽനിന്ന് അകന്നു കൊണ്ടിരുന്ന എൻ്റെ വൈജ്ഞാനിക വായനശാലകൾ അങ്ങനെ ഇൻ്റർനെറ്റ് കഫേകളായി മാറി.

സമകാലിക പ്രസക്തവും അർത്ഥവത്തുമായ വൈജ്ഞാനിക വായനാനുഭവം നൽകുന്നതിൽ അച്ചടി ആനുകാലികങ്ങളിലെ എഴുത്തുകൾ മടുപ്പുളവാക്കിവന്നിരുന്ന അന്ന്, ലൈബ്രറികളിലേക്ക് പണ്ട് കൗമാരത്തിൽ സൈക്കിൾ ചവുട്ടി പോയിരുന്ന ആവേശത്തോടെയാണ് എടപ്പാളിലും പൊന്നാനിയിലുമുള്ള ഇൻ്റർനെറ്റ് കഫേകളിൽ ചെന്നിരുന്നത്.

ആനുകാലികങ്ങളിൽ അതിൻ്റെ നടത്തിപ്പുകാർ അച്ചടിച്ചുതരുന്നത് വായിക്കുന്നതിനുപകരം എനിക്കിഷ്ടമുള്ളത് സെർച്ച് ചെയ്തു രുചിക്കുന്നതിനുള്ള അസുലഭവും അനന്തവുമായ അവസരം ഇൻ്റർനെറ്റിൻ്റെ ആഗോള ജാലകവഴികൾ തുറന്നുതന്നു. അപ്പോൾ ജനായത്തപരമായ ഒരു സംവാദവേദി കഫേയിലെ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞു.

 തൊണ്ണുറുകളുടെ അവസാന വർഷങ്ങളിൽ തന്നെ സർഗ്ഗാത്മക വായനയിൽനിന്ന് അകന്നു കൊണ്ടിരുന്ന എൻ്റെ വൈജ്ഞാനിക വായനശാലകൾ അങ്ങനെ ഇൻ്റർനെറ്റ് കഫേകളായി മാറി.
തൊണ്ണുറുകളുടെ അവസാന വർഷങ്ങളിൽ തന്നെ സർഗ്ഗാത്മക വായനയിൽനിന്ന് അകന്നു കൊണ്ടിരുന്ന എൻ്റെ വൈജ്ഞാനിക വായനശാലകൾ അങ്ങനെ ഇൻ്റർനെറ്റ് കഫേകളായി മാറി.

അന്ന്, 2004- ൽ ‘നദീസംയോജന പദ്ധതി’ എന്ന പേരിൽ (Indian rivers interlinking project) ഒരു വമ്പൻ വിനാശപദ്ധതിയുടെ കേളികൊട്ടുമായി കേന്ദ്ര ഗവൺമെൻ്റ് വന്നിരുന്നു. മലയാള മാധ്യമങ്ങളിലൊന്നും ഈ നെടുങ്കൻ പദ്ധതിയുടെ വരുംവരായ്കകൾ അന്നു കണ്ടില്ല. എന്നാൽ പദ്ധതിയുടെ തിരിച്ചടികൾ എന്നെ പഠിപ്പിച്ചത് നെറ്റിൽ പരതിയപ്പോൾ കിട്ടിയ വിവരങ്ങളാണ്. ‘ലിവിംഗ് റിവേഴ്സ്, ഡയിംഗ് റിവേഴ്സ്’ (Living Rivers, Dying Rivers) എന്ന പുസ്തകമെഴുതിയ ഇന്ത്യയിലെ പ്രഗത്ഭനായ ജലശാസ്ത്രജ്ഞൻ രാമസ്വാമി ആർ. അയ്യർ, നദീസംയോജന പദ്ധതി വരുത്തുന്ന ഭീഷണികളെപ്പറ്റി എഴുതിയത് വായിക്കാൻ ഗ്രാമവാസിയായ എനിക്ക് ഇൻ്റർനെറ്റിൽ പരതിയില്ലെങ്കിൽ കഴിയുമായിരുന്നില്ല.

വൈജ്ഞാനികമണ്ഡലത്തിൽ ഡിജിറ്റൽ വിപ്ലവം വെച്ചുനീട്ടിയ ജനയാത്ത സാധ്യതകൾ വായനയുടെയും അതുവഴി എഴുത്തിൻ്റെയും ലോകത്ത് ആത്മവിശ്വാസത്തോടെ നിൽക്കാൻ എന്നെ പ്രചോദിപ്പിച്ചുവെന്നുപറയാം.

അന്നൊക്കെ പുസ്തകമെടുക്കാൻ തൃശൂർ നഗരത്തിലെ പബ്ലിക് ലൈബ്രറിയെയാണ് ആശ്രയിച്ചിരുന്നത്. കുറഞ്ഞത് നാലഞ്ചു മണിക്കൂർ വേണം തൃശൂരിൽ പോയി വരാൻ. മാത്രമല്ല ആഗ്രഹിക്കുന്ന പുസ്തകങ്ങൾ പണം കൊടുത്ത് പുറമേനിന്ന് അയച്ചു വരുത്താനും സാഹചര്യങ്ങൾ അനുവദിച്ചില്ല. എന്നാൽ ഈ വക ബുദ്ധിമുട്ടുകൾക്കും എൻ്റെ അന്വേഷണങ്ങൾക്കും അഭിരുചികൾക്കും മുന്നിൽ ഡിജിറ്റൽ മീഡിയയുടെ വരവ്, ‘കാമിച്ചു നിന്നിട്ടു കേഴുന്ന വേഴാമ്പൽ കാർമുകിൽ മാലയെ കാണുമ്പോലെ’യായിരുന്നു.

കമ്പ്യൂട്ടർ ഒരെണ്ണം സ്വന്തമാക്കി ഇൻ്റർനെറ്റ് കണക്ഷൻ കൂടി സമ്പാദിച്ചതോടെ ഡിജിറ്റൽ വായനാന്വേഷണങ്ങളുടെ അഖിലലോക പൗരത്വത്തിൽ ഞാനും അംഗമായി.

അച്ചടിയുടെ ഗ്രാമനഗരാതിർത്തികളെയും ധനിക ദരിദ്ര ഭേദങ്ങളെയും മറികടന്ന്, അറിവിൻ്റെ അവസാനിക്കാത്ത അക്ഷരങ്ങളെ വെബ് സൈറ്റുകൾ എൻ്റെ മുന്നിലെത്തിച്ചു. ഒരുപക്ഷേ ഡിജിറ്റൽ യുഗം പിറന്നില്ലായിരുന്നെങ്കിൽ ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ ഒടുവിൽ വറ്റിവരളുന്നതുപോലെ എൻ്റെ വായനാതൃഷ്ണകൾ സ്ഥലകാല തടവറകളിൽ തന്നെ ഒടുങ്ങിയേനെ.

‘ലിവിംഗ് റിവേഴ്സ്, ഡയിംഗ് റിവേഴ്സ്’ (Living Rivers, Dying Rivers) എന്ന പുസ്തകമെഴുതിയ ഇന്ത്യയിലെ പ്രഗത്ഭനായ ജലശാസ്ത്രജ്ഞൻ രാമസ്വാമി ആർ. അയ്യർ, നദീസംയോജന പദ്ധതി വരുത്തുന്ന ഭീഷണികളെപ്പറ്റി എഴുതിയത് വായിക്കാൻ ഗ്രാമവാസിയായ എനിക്ക് ഇൻ്റർനെറ്റിൽ പരതിയില്ലെങ്കിൽ കഴിയുമായിരുന്നില്ല.
‘ലിവിംഗ് റിവേഴ്സ്, ഡയിംഗ് റിവേഴ്സ്’ (Living Rivers, Dying Rivers) എന്ന പുസ്തകമെഴുതിയ ഇന്ത്യയിലെ പ്രഗത്ഭനായ ജലശാസ്ത്രജ്ഞൻ രാമസ്വാമി ആർ. അയ്യർ, നദീസംയോജന പദ്ധതി വരുത്തുന്ന ഭീഷണികളെപ്പറ്റി എഴുതിയത് വായിക്കാൻ ഗ്രാമവാസിയായ എനിക്ക് ഇൻ്റർനെറ്റിൽ പരതിയില്ലെങ്കിൽ കഴിയുമായിരുന്നില്ല.

സ്ഥലകാലങ്ങളും സാമൂഹ്യ സാമ്പത്തിക നിലകളും എനിക്കു ചുറ്റും കെട്ടിപ്പൊക്കിയ മതിലുകളെ മറികടന്ന്, ഡിജിറ്റൽ രൂപത്തിൽ ലോകത്തിൻ്റെ ഏതൊക്കെയോ ഇടങ്ങളിൽ നിന്ന് ആലേഖനം ചെയ്ത ആശയങ്ങൾ സ്ക്രീനിലേക്ക് ഞൊടിയിടയിൽ വന്നപ്പോൾ, മുകളിൽനിന്ന് കുതിച്ചെത്തുന്ന വെള്ളച്ചാട്ടത്തിൽ കളിക്കാനിറങ്ങിയാലെന്നപോലെ അറിവിൻ്റെ പുതുപാൽ നുരകളിൽ ഞാൻ കരയ്ക്കു കയറാതെ കിടന്നു. അച്ചടിയുഗം ബാക്കിവെച്ചുപോയ വിജ്ഞാനവിതരണത്തിൻ്റെ ജനായത്തവൽക്കരണം ഡിജിറ്റൽ വിപ്ലവത്തിലാണ് കുറേയൊക്കെ സഫലമാകുന്നത്.

2000- ത്തിൻ്റെ പകുതികളിൽ എൻ്റെ വായന പ്രധാനമായും സഞ്ചരിച്ചത് സയൻസിൻ്റെ ഗവേഷണ - പ്രയോഗങ്ങളും പാശ്ചാത്യ മൂലധനവും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളിലേയ്ക്കായിരുന്നു. ഒരു വശത്ത് വൈലോപ്പിള്ളി എഴുതിയവിധം ശാസ്ത്രം ‘മാലോടിഴയും മർത്ത്യാത്മാവിനു
മേലോട്ടുയരാൻ ചിറകുതകി,
പാരിൽ മനുഷ്യപുരോഗമനക്കൊടി പാറി’ച്ചെങ്കിൽ, അതേശാസ്ത്രം അധിനിവേശത്തിൻ്റെ നിഗൂഢമായ ആധിപത്യോപകരണമായി നിലകൊള്ളുന്നത് പഠിക്കാൻ, വരണ്ട യുക്തി - ശാസ്ത്രവാദങ്ങൾ മാത്രം മർക്കടമുഷ്ടിയായ കേരളത്തിൽ സാധ്യതകളില്ല. ശാസ്ത്ര -സാങ്കേതികവിദ്യകൾ സമൂഹത്തെ പരിവർത്തിപ്പിക്കുമെങ്കിലും നീതിപൂർവ്വകമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാമൂഹ്യ ഉണർവ്വല്ലാതെ മറ്റൊന്നും പകരം വെയ്ക്കാനില്ലല്ലോ എന്നും.

വെബ് സൈറ്റുകളിൽ ലിങ്കുകളിൽ നിന്ന് ലിങ്കുകളിലേയ്ക്കു വഴിവെട്ടി, ലേഖനങ്ങളായും പഠനങ്ങളായും പുസ്തകങ്ങളായും മുന്നിൽ തുറന്ന വെർച്ച്വൽ വായനശാലയിൽ വെച്ചാണ് സയൻസ് ചരിത്രകാരനായ റോബർട്ട് എം. യംഗിൻ്റെ (Robert Maxwell Young) രചനകൾ വായിക്കുന്നത്. യൂറോ - അമേരിക്കൻ കേന്ദ്രിതമായ അറിവിൻ്റെ ബോധനിർമ്മിതികളെ, മൂല്യനിരപേക്ഷമായ സയൻസും ടെക്നോളജിയും മെഡിസിനുമില്ലെന്നു ചൂണ്ടിക്കാട്ടി യംഗ് അപനിർമ്മിച്ചു.

വൈജ്ഞാനികമണ്ഡലത്തിൽ ഡിജിറ്റൽ വിപ്ലവം വെച്ചുനീട്ടിയ ജനയാത്ത സാധ്യതകൾ വായനയുടെയും അതുവഴി എഴുത്തിൻ്റെയും ലോകത്ത് ആത്മവിശ്വാസത്തോടെ നിൽക്കാൻ എന്നെ പ്രചോദിപ്പിച്ചുവെന്നുപറയാം. ഏറ്റവും പുതിയതും മൗലികമായതും പ്രസക്തവുമായ വിചാരധാരകളെ തേടിയാണ് നിങ്ങൾ അലയുന്നതെങ്കിൽ, അത്ഭുതവും ആഹ്ലാദവും ഒപ്പം നിറയ്ക്കുന്ന എഴുത്തിനെ നമ്മൾ കണ്ടുമുട്ടാതിരിക്കില്ല, ഡിജിറ്റൽ ജ്ഞാന സംഭരണികളിൽ.

യൂറോ - അമേരിക്കൻ കേന്ദ്രിതമായ അറിവിൻ്റെ ബോധനിർമ്മിതികളെ, മൂല്യനിരപേക്ഷമായ സയൻസും ടെക്നോളജിയും മെഡിസിനുമില്ലെന്നു ചൂണ്ടിക്കാട്ടി റോബർട്ട് എം. യംഗ് അപനിർമ്മിച്ചു.
യൂറോ - അമേരിക്കൻ കേന്ദ്രിതമായ അറിവിൻ്റെ ബോധനിർമ്മിതികളെ, മൂല്യനിരപേക്ഷമായ സയൻസും ടെക്നോളജിയും മെഡിസിനുമില്ലെന്നു ചൂണ്ടിക്കാട്ടി റോബർട്ട് എം. യംഗ് അപനിർമ്മിച്ചു.

അങ്ങനെയാണ് ഞാൻ അമേരിക്കൻ തൊഴിലാളി നേതാവായിരുന്ന പരിസ്ഥിതി ഗ്രന്ഥകാരൻ മുറേ ബുക്ചിനെ (Murray Bookchin) പരിചയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ‘നമ്മുടെ കൃത്രിമ പരിസ്ഥിതി’ (Our Synthetic Enviroment) എന്ന കൃതി റേച്ചൽ കാഴ്സൺ എഴുതിയ പ്രസിദ്ധകൃതിയായ ‘സൈലൻ്റ് സ്പ്രിംഗി’നു (1962) മുന്നേ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ലാഭമാത്രാധിഷ്ഠിത വ്യവസായ സമ്പദ്ഘടന തീർത്ത കൃത്രിമ പരിസ്ഥിതി മനുഷ്യനും പ്രകൃതിക്കും മേൽ വീഴ്ത്തിയ തീവ്രഘാതങ്ങളുടെ മൂർത്തമായ ശാസ്ത്രീയപഠനമാണ് 60 വർഷം മുന്നേ ബുക്ചിൻ എന്ന ട്രേഡ് യൂണിയൻ നേതാവ് അവതരിപ്പിച്ചത്.

‘സൈലൻ്റ് സ്പ്രിംഗ്’ പോലെ ‘നമ്മുടെ കൃത്രിമ പരിസ്ഥിതി’ എന്തുകൊണ്ട് പ്രചാരം നേടിയില്ല എന്നതിന് ഉത്തരമുണ്ട്. സൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകളിൽ നിന്നുകൊണ്ടാണ് ബുക്ചിൻ മനുഷ്യനുമേൽ വന്നുകൂടിയ പാരിസ്ഥിതിക തകർച്ചകളെ പരിശോധിക്കുന്നത്.

വായനയെയും എഴുത്തിനെയും വൈവിധ്യമുള്ളതും ആഴമുള്ളതുമാക്കി മാറ്റുന്നതിൽ ഓൺലൈൻ ലോകം അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും അന്വേഷകനുമേൽ അദൃശ്യമായ വിലക്കുകൾ തീർക്കുന്നതിനും ശക്തിമത്താണ് ഡിജിറ്റൽ ലോകം.

റോബർട്ട് എം. യംഗിനെയും മുറേ ബുക്ചിനെയും പോലെ മുഖ്യധാരാ വായനാലോകത്ത് വാഴ്ത്തപ്പെടാത്ത നിരവധി മൗലികചിന്തകരെയും അവരുടെ നിശിതവും സ്ഫോടനാത്മകവുമായ രചനകളെയും ഞാൻ അത്ഭുതാദരങ്ങളോടെ പരിചയപ്പെടുന്നത് ഡിജിറ്റൽ വായനാലോകത്ത് വെച്ചാണ്. പെട്ടെന്ന് ഓർമവരുന്ന ചില പേരുകൾ കൂടി പറയാം.
കാൻസർ ബാധിതയായി, തൻ്റെ രോഗത്തെപ്പറ്റി പഠിച്ചു പുസ്തകമെഴുതിയ അമേരിക്കൻ ബയോളജിസ്റ്റ് സാൻഡ്ര സ്റ്റെൻഗ്രേബർ (Sandra Steingraber. Living Downstream: An Ecologist Looks at Cancer and the Environment 1997), വ്യവസായവൽക്കരണം ഭക്ഷണത്തിൽ വരുത്തിയ മാറ്റത്തെ പറ്റി എഴുതിയ ഡോ. ടി.എൽ. ക്ലീവ് (Thomas Latimer Cleave. The Saccharine Disease: Conditions Caused by the Taking of Refined Carbohydrates, Such as Sugar and White Flour. 1974), എൻ്റെ ചരിത്രബോധ്യങ്ങളിൽ ഏറ്റവും കടപ്പെട്ടിരിക്കുന്ന ആധുനികതാ വിമർശനത്തിൻ്റെയും അപകോളനീകരണ പദ്ധതിയുടെയും അതികായരായ അനീവാൽ കിഹാനോ (Aníbal Quijano, Peruvian sociologist), വാൾട്ടർ മിഗ്‌നോളോ (Walter D. Mignolo, Argentine semiotician) എന്നിവരുടെ ആശയലോകത്തിലേക്ക് എത്തിച്ചേർന്നതിനും എന്നെ തുണച്ചത് ഡിജിറ്റൽ വിജ്ഞാന വിപ്ലവമാണ്.

മുറേ ബുക്ചിനെ പോലെ മുഖ്യധാരാ വായനാലോകത്ത് വാഴ്ത്തപ്പെടാത്ത മൗലികചിന്തകരെ ഞാൻ അത്ഭുതാദരങ്ങളോടെ പരിചയപ്പെടുന്നത് ഡിജിറ്റൽ വായനാലോകത്ത് വെച്ചാണ്.
മുറേ ബുക്ചിനെ പോലെ മുഖ്യധാരാ വായനാലോകത്ത് വാഴ്ത്തപ്പെടാത്ത മൗലികചിന്തകരെ ഞാൻ അത്ഭുതാദരങ്ങളോടെ പരിചയപ്പെടുന്നത് ഡിജിറ്റൽ വായനാലോകത്ത് വെച്ചാണ്.

ഏതു വിഷയത്തെ കുറിച്ചും സ്വതന്ത്രാന്വേഷണം സാധ്യമാക്കുന്ന വിജ്ഞാനസംഭരണികളുടെ വിശാലമായ ലോകമാണ് ഡിജിറ്റൽ കാലം നമുക്കു മുന്നിൽ തുറന്നിടുന്നത്. കാട്ടുജാതിക്കാരനായതിനാൽ വിദ്യ നൽകാൻ ഗുരു വിസമ്മതിച്ച ഏകലവ്യൻ സ്വയം തൻ്റെ ഗുരുവായി മാറി കാട്ടിൽ വിദ്യയഭ്യസിച്ചതുപോലെ, തീണ്ടലും തൊടീലുമില്ലാത്ത സ്വാഭ്യാസത്തിൻ്റെ പുതിയ ആകാശമാണ് ഡിജിറ്റൽ വേൾഡ്.

2020 മുതലാണെന്നു തോന്നുന്നു, വെബ് സൈറ്റ്, ബ്ലോഗ് മുതലായ പ്രകാശന മാധ്യമങ്ങൾക്കപ്പുറം ഓൺലൈൻ ആനുകാലികങ്ങൾ മലയാളത്തിൽ സജീവമാകുന്നത്. വെബ് സൈറ്റുകൾ വായനയിൽ വരുത്തിയ ജനകീയ വിപ്ലവം എഴുത്തിലും സാക്ഷാത്ക്കരിക്കപ്പെടുന്നത് ഓൺലൈൻ ആനുകാലികങ്ങൾ മുഖേനയാണ്. സ്മാർട്ട് ഫോണിലേക്ക് പ്രവേശിച്ച ഓൺലൈൻ മലയാള മീഡയയിൽ എണ്ണമറ്റ എഴുത്തുകാർക്ക് അവസരം കിട്ടുക വഴി എഴുത്തധികാരത്തിൻ്റെ പരമ്പരാഗത അച്ചടി മാധ്യമ സ്ഥാനമാനങ്ങളിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. ഡിജിറ്റൽ സ്പെയ്സും അച്ചടി പേപ്പറും തമ്മിൽ പ്രസാധനത്തിലും പ്രചരണത്തിലും ഉള്ള വ്യത്യാസം പതുക്കെ അച്ചടി ആനുകാലികങ്ങളെ പിന്നിലേക്കു തള്ളുകയാണ്. അതായത് ലബ്ധപ്രതിഷ്ഠരായ ഒരു പിടി എഴുത്തുകാരെ കൊണ്ടോ അവർ കൈകാര്യം ചെയ്യുന്ന സ്ഥിരം വിഷയങ്ങൾ കൊണ്ടോ ഓടിച്ചു കൊണ്ടു പോകാൻ പറ്റുന്നതല്ല ഓൺലൈൻ മീഡിയയുടെ ഘടനയും ധർമ്മങ്ങളും. അതായത്, വായനയുടെ മാത്രമല്ല എഴുത്തിൻ്റെ ലോകത്തെ ജനായത്താവസരവും വൈവിധ്യവുമാണ് ഡിജിറ്റൽ മീഡിയ തുറന്നിരിക്കുന്നത്.

ഇപ്രകാരം വായനയെയും എഴുത്തിനെയും വൈവിധ്യമുള്ളതും ആഴമുള്ളതുമാക്കി മാറ്റുന്നതിൽ ഓൺലൈൻ ലോകം അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും അന്വേഷകനുമേൽ അദൃശ്യമായ വിലക്കുകൾ തീർക്കുന്നതിനും ശക്തിമത്താണ് ഡിജിറ്റൽ ലോകം. മൊത്തം ഇൻ്റർനെറ്റിൻ്റെ 5% ത്തിൽ താഴെ മാത്രമേ ഗൂഗ്ൾ ഇൻഡക്സ് ചെയ്തിട്ടുള്ളൂ എന്നു പറയപ്പെടുന്നു. മാത്രമല്ല, ധനപരമായ താൽപ്പര്യങ്ങളും പരസ്യങ്ങളും മൂലം അന്വേഷകനെ ഗൂഗ്ൾ സെർച്ച് എഞ്ചിൻ വഴിതെറ്റിക്കുന്നതായി United States v. Google LLC (2020) എന്ന കേസിൽ വ്യക്തമായിട്ടുണ്ട്.

സ്മാർട്ട് ഫോണിലേക്ക് പ്രവേശിച്ച ഓൺലൈൻ മലയാള മീഡയയിൽ എണ്ണമറ്റ എഴുത്തുകാർക്ക് അവസരം കിട്ടുക വഴി എഴുത്തധികാരത്തിൻ്റെ പരമ്പരാഗത അച്ചടി മാധ്യമ സ്ഥാനമാനങ്ങളിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.
സ്മാർട്ട് ഫോണിലേക്ക് പ്രവേശിച്ച ഓൺലൈൻ മലയാള മീഡയയിൽ എണ്ണമറ്റ എഴുത്തുകാർക്ക് അവസരം കിട്ടുക വഴി എഴുത്തധികാരത്തിൻ്റെ പരമ്പരാഗത അച്ചടി മാധ്യമ സ്ഥാനമാനങ്ങളിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.

അതേപോലെ, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പരമ്പരാഗത മാധ്യമ മേൽക്കോയ്മക്കുമേൽ ബഹുജന ഇടപെടലിൻ്റെ വിജയം ഘോഷിക്കുന്നുണ്ടെങ്കിലും - അതായത് ഇത്തരം സാമൂഹ്യമാധ്യമങ്ങൾ ഓരോരുത്തരുടെയും ശബ്ദം കേൾപ്പിക്കുന്നതിനുള്ള തുറന്ന വേദികളായി പ്രത്യക്ഷത്തിൽ നിൽക്കുന്നുണ്ടെങ്കിലും, ഏതാണ് ജനങ്ങൾ അറിയേണ്ടത് /അറിയേണ്ടാത്തത്, പ്രചരിപ്പിക്കേണ്ടത് / പിൻവലിക്കേണ്ടത് എന്നിങ്ങനെ പലവിധ രഹസ്യ അജണ്ടകളെ അവ പേറുന്നു.

ഓരോ രാജ്യത്തും ഇത്തരം മാധ്യമവിദ്യ പ്രവർത്തിക്കുന്നത് ജനപക്ഷ- സാമൂഹ്യ ഐക്യത്തിൻ്റെ ഭാഗത്തുനിന്നല്ല, പകരം പലപ്പോഴും ഭരണവർഗ്ഗ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതിനും സമൂഹത്തിൽ വിദ്വേഷത്തിൻ്റെ വിഘടനം വളർത്തുന്നതിനും അതുവഴി ഏകാധിപത്യ ശക്തികളെ ബലപ്പെടുത്തുന്നതിനുമാണ്. ജനായത്ത വിരുദ്ധശക്തികൾക്ക് എളുപ്പത്തിൽ സംഘടതിമായി ആശയപ്രചരണം സാധ്യമാക്കാൻ പാകത്തിൽ അനുകൂലമാണ് ഫേസ്ബുക്ക് അൽഗൊരിത തന്ത്രങ്ങൾ.

ഏതാണ് പ്രചരിക്കേണ്ടത് എന്നു ആഗോള തലത്തിലും അതാത് രാജ്യത്തെ സ്വേച്ഛാഭരണവർഗ്ഗവുമായും മൂലധന സ്ഥാപിതതാൽപ്പര്യങ്ങളുമായും ഐക്യപ്പെട്ടു നിൽക്കുന്ന സാമൂഹ്യമാധ്യമ കേന്ദ്രങ്ങൾ തീരുമാനിക്കുന്നു.

ഡിജിറ്റൽ മാധ്യമഘടന അത്യന്തം ജനകീയവും ജനായത്തപരവുമായിരിക്കുമ്പോൾ തന്നെ അത് ലോകത്തെ കാൽച്ചുവട്ടിലാക്കിയ ഡിജിറ്റൽ മാധ്യമ കേന്ദ്രീകൃത മൂലധനത്തിൻ്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഡിജിറ്റൽ മീഡിയ അതിൻ്റെ സർവ്വവ്യാപനത്തിൻ്റെ ഭാഗമായി സമൂഹത്തിനുനൽകുന്ന സ്വാതന്ത്ര്യവും വിവര വിജ്ഞാന വിസ്ഫോടനവും ജനായത്തപരമായ മാധ്യമ അവസരങ്ങളും രണ്ടുതരം പ്രവർത്തനങ്ങളിലൂടെ പരിമിതപ്പെടുത്തുമെന്ന് നാം അറിയണം.
അതിൽ ഒന്നാമത്തേത് ഗൂഗ്ൾ, ഫേസ്ബുക്ക് എന്നിവ സ്വയം സ്വതന്ത്രമാധ്യമപ്രവർത്തനത്തെ തുരങ്കം വെച്ച് അവരുടെ ധനപരമായ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിൽ സാമൂഹ്യസംഘർഷങ്ങൾ വളർത്തി ഏകാധിപത്യത്തെ ബലപ്പെടുത്തുന്നു എന്നതാണ്. ഏതാണ് പ്രചരിക്കേണ്ടത് എന്നു ആഗോള തലത്തിലും അതാത് രാജ്യത്തെ സ്വേച്ഛാഭരണവർഗ്ഗവുമായും മൂലധന സ്ഥാപിതതാൽപ്പര്യങ്ങളുമായും ഐക്യപ്പെട്ടു നിൽക്കുന്ന സാമൂഹ്യമാധ്യമ കേന്ദ്രങ്ങൾ തീരുമാനിക്കുന്നു.

ഡിജിറ്റൽ മാധ്യമഘടന അത്യന്തം ജനകീയവും ജനായത്തപരവുമായിരിക്കുമ്പോൾ തന്നെ അത് ലോകത്തെ കാൽച്ചുവട്ടിലാക്കിയ ഡിജിറ്റൽ മാധ്യമ കേന്ദ്രീകൃത മൂലധനത്തിൻ്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ മാധ്യമഘടന അത്യന്തം ജനകീയവും ജനായത്തപരവുമായിരിക്കുമ്പോൾ തന്നെ അത് ലോകത്തെ കാൽച്ചുവട്ടിലാക്കിയ ഡിജിറ്റൽ മാധ്യമ കേന്ദ്രീകൃത മൂലധനത്തിൻ്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

രണ്ടാമതായി, ഡിജിറ്റൽ മാധ്യമ വ്യാപനത്തോടെ നിലവിൽ ജനങ്ങൾക്കു കൈവന്ന അഭിപ്രായ-ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളെ സ്വേച്ഛാഭരണകൂടങ്ങൾ തന്നെ പുതിയ നിയമനിർമ്മാണങ്ങൾ വഴിയും, കടുത്ത നിരീക്ഷണ സംവിധാനങ്ങൾ വഴിയും കൂച്ചുവിലങ്ങിടുന്നതാണ്. അതായത്, സ്വേച്ഛാഭരണത്തെയും കേന്ദ്രീകൃത മൂലധന സംഘങ്ങളെയും അത്രയ്ക്കങ്ങ് അലോസരപ്പെടുത്തില്ല എന്ന ഉറപ്പ് സാധ്യമാക്കിക്കൊണ്ടായിരിക്കും ഡിജിറ്റൽ മാധ്യമലോകത്ത് ബഹുജനത്തിൻ്റെ സ്വൈര്യ സഞ്ചാരം സാധ്യമാകുക.

ഇലക്ടോണിക് വോട്ടിംഗ് യന്ത്രം ഏപ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് വഴിയൊരുക്കി ജനായത്തത്തിൽ സ്വേച്ഛാധിപത്യ ഭരണവർഗ്ഗങ്ങളെ പ്രതിഷ്ഠിക്കാൻ ഉപകരിക്കുന്നുവോ അതിനു സമാനമാണ് ഒരുപരിധിവരെ ഡിജിറ്റൽ സാങ്കേതികവിദ്യയെ കൈയാളുന്ന ആഗോള മൂലധന മേധാവികളും. ഇത്തരം സാങ്കേതികവിദ്യകളുടെ വരവോടെ ജനായത്തത്തിൻ്റെ എല്ലാവിധ പ്രകടിത രൂപങ്ങളെയും പ്രദർശിപ്പിച്ചുകൊണ്ടും ആഘോഷിച്ചു കൊണ്ടും അതിൻ്റെ മറപിടിച്ച് സ്വേച്ഛാഭരണകൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നു. അതായത്, ഡിജിറ്റൽ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം ഓരോരുത്തരുടെയും ഗബ്ദത്തെ വേറിട്ടു കേൾപ്പിക്കാൻ ഉതകുമ്പോൾ തന്നെ, ഇപ്രകാരം ബാഹ്യതലത്തിൽ ജനായത്ത ലോകത്ത് ജീവിക്കുന്നു എന്നു നാം ഉറപ്പിച്ചു വിശ്വസിക്കുമ്പോൾ തന്നെ, അധികാരത്തിൻ്റെയും മൂലധനത്തിൻ്റെയും തീവ്രമായ കേന്ദ്രീകരണത്തിനുള്ളിൽ നാം കുടുങ്ങിപ്പോകുന്നു എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വൈപരീത്യം.

ഡിജിറ്റൽ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം ഓരോരുത്തരുടെയും ഗബ്ദത്തെ വേറിട്ടു കേൾപ്പിക്കാൻ ഉതകുമ്പോൾ തന്നെ, ഇപ്രകാരം ബാഹ്യതലത്തിൽ ജനായത്ത ലോകത്ത് ജീവിക്കുന്നു എന്നു നാം ഉറപ്പിച്ചു വിശ്വസിക്കുമ്പോൾ തന്നെ, അധികാരത്തിൻ്റെയും മൂലധനത്തിൻ്റെയും തീവ്രമായ കേന്ദ്രീകരണത്തിനുള്ളിൽ നാം കുടുങ്ങിപ്പോകുന്നു എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വൈപരീത്യം.
ഡിജിറ്റൽ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം ഓരോരുത്തരുടെയും ഗബ്ദത്തെ വേറിട്ടു കേൾപ്പിക്കാൻ ഉതകുമ്പോൾ തന്നെ, ഇപ്രകാരം ബാഹ്യതലത്തിൽ ജനായത്ത ലോകത്ത് ജീവിക്കുന്നു എന്നു നാം ഉറപ്പിച്ചു വിശ്വസിക്കുമ്പോൾ തന്നെ, അധികാരത്തിൻ്റെയും മൂലധനത്തിൻ്റെയും തീവ്രമായ കേന്ദ്രീകരണത്തിനുള്ളിൽ നാം കുടുങ്ങിപ്പോകുന്നു എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വൈപരീത്യം.

നമ്മുടെ മുന്നിലുള്ള പോംവഴി ഡിജിറ്റൽ ലോകവും അധികാരവും അണിയിച്ചൊരുക്കുന്ന നവമാധ്യമ ആഘോഷങ്ങളിലും ആസക്തികളിലും ലഹരികളിലും മതിമറക്കാതിരിക്കുക എന്നതാണ്. അസ്വാതന്ത്ര്യത്തിൻ്റെ വലക്കണ്ണികൾ എവിടെയൊക്കെയാണ്? എവിടേയ്ക്കൊക്കെയാണ് നാം വഴിതിരിക്കപ്പെടുന്നത്? എത്രത്തോളം ദൂരം നമുക്ക് നിർഭയം നീന്താനാകും? ഇത്തരം ചോദ്യങ്ങളാണ് ഡിജിറ്റൽ മാധ്യമയുഗത്തിൽ നാം ഉന്നയിക്കേണ്ടത്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More

Comments