എം.എ. ബേബി

സമ്പൂർണ സാക്ഷരത പോലെ, വേണം;
സമ്പൂർണ ഡിജിറ്റൽ സാക്ഷരത

‘‘സാങ്കേതിക വളർച്ചയുടെ അപാരനേട്ടങ്ങൾ അനിഷേധ്യം. അതും തുല്യമായി അവകാശപ്പെടാൻ അർഹതയുള്ളവർ ഇരുട്ടിൽ മാറ്റിനിർത്തപ്പെടുന്നു. ഡിജിറ്റൽ ശേഷി നിഷേധിക്കപ്പെടുന്നവരെ മറക്കുന്നതും അനീതിയാണ്’’- എം.എ. ബേബി എഴുതുന്നു.

ഡിജിറ്റൽ യുഗത്തിലാണ് നാം ജീവിക്കുന്നത്. അത് പകരുന്ന കരുത്ത് വിസ്മയകരം. എന്നാൽ സൂര്യപ്രകാശത്തിൽ നിൽക്കുന്നവർ ഭൂമിയുടെ അപ്പുറം ഇരുട്ടാണെന്നത് ഓർക്കാറില്ല. അതുപോലെ, ഡിജിറ്റൽ ശേഷി നിഷേധിക്കപ്പെടുന്നവരെ മറക്കുന്നതും അനീതിയാണ്. സാങ്കേതിക വളർച്ചയുടെ അപാരനേട്ടങ്ങൾ അനിഷേധ്യം. അതും തുല്യമായി അവകാശപ്പെടാൻ അർഹതയുള്ളവർ ഇരുട്ടിൽ മാറ്റിനിർത്തപ്പെടുന്നു. സൂര്യവെളിച്ചം, ഭൂമിയെ ചുറ്റിത്തിരിയുന്നതിനാൽ 12 മണിക്കൂറിനുള്ളിൽ എല്ലാവർക്കും ഏറെക്കുറെ ലഭിക്കും. സമ്പത്തും സാങ്കേതികവിദ്യയും ജീവനോപാധികളും മറ്റും അങ്ങനെയല്ല എന്നത് മാനവരാശിയുടെ മാറാത്ത അപമാനവും അനീതിയുമായി തുടരുന്നു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ ലോകവും ഉള്ളവരുടേതും ഇല്ലാത്തവരുടേതുമായി വിഭജിക്കുന്നു.

പ്രൊഫ. നോം ചോസ്‌കി നിരീക്ഷിച്ചപോലെ, മറ്റെല്ലാ സാങ്കേതികവിദ്യയെയും പോലെ ഡിജിറ്റൽ സാങ്കേതികവിദ്യയെയും മനുഷ്യസ്വാതന്ത്ര്യത്തിനായി വളർത്തുക മുതലാളിത്തത്തിന്റെ ലക്ഷ്യമല്ല. മുതലാളിത്തം ഡിജിറ്റൽ ഉള്ളവരെയും ഇല്ലാത്തവരെയും നിലനിറുത്തുകതന്നെ ചെയ്യും.

ഡിജിറ്റൽ ലോകം നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചത് എത്ര അവിശ്വസനീയമായ വിധംത്തിലാണ്. ബന്ധുവോ കൂട്ടുകാരോ അയച്ച ഒരു കാർഡോ ഇൻലന്റോ എന്നാണ് നാം അവസാനമായി കൈപ്പറ്റിയത്, വായിച്ചത്?
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ 'ജീവിതം യൗവ്വനതീക്ഷ്ണവും…' എന്നു തുടങ്ങുന്നതുപോലുള്ള വരികൾ വാട്‌സ്ആപ്പിൽ ടൈപ്പ് ചെയ്ത് നമ്മുടെ കേശവൻ നായർ, സാറാമ്മക്ക് അയക്കണോ വേണ്ടയോ എന്ന് ആശങ്കപ്പെട്ടുനിൽക്കുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ.

എഴുത്തും വായനും ആശയവിനിമയവും മുതൽ അപേക്ഷ നൽകലും അനുമതി തേടലും പണമിടപാടും ഒക്കെ ഡിജിറ്റലായി മാറിയിരിക്കുന്നു. പത്രമാസികളും പുസ്തകവും ലൈബ്രറിയും വരെ ഡിജിറ്റലാവുകയാണ്. അന്താരാഷ്ട്ര പഠനപദ്ധതികളും പ്രമുഖ ലോക സർവ്വകലാശാലകളുടെ ബിരുദ പഠനവും തന്റേതായ ഇടത്തിൽ ജീവിച്ചു കൊണ്ട് സ്വന്തമാക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

പ്രൊഫ. നോം ചോസ്‌കി നിരീക്ഷിച്ചപോലെ, മറ്റെല്ലാ സാങ്കേതികവിദ്യയെയും പോലെ ഡിജിറ്റൽ സാങ്കേതികവിദ്യയെയും മനുഷ്യസ്വാതന്ത്ര്യത്തിനായി വളർത്തുക മുതലാളിത്തത്തിന്റെ ലക്ഷ്യമല്ല.
പ്രൊഫ. നോം ചോസ്‌കി നിരീക്ഷിച്ചപോലെ, മറ്റെല്ലാ സാങ്കേതികവിദ്യയെയും പോലെ ഡിജിറ്റൽ സാങ്കേതികവിദ്യയെയും മനുഷ്യസ്വാതന്ത്ര്യത്തിനായി വളർത്തുക മുതലാളിത്തത്തിന്റെ ലക്ഷ്യമല്ല.

പ്രസാധകരെയും പത്രാധിപരെയും ആശ്രയിക്കാതെ രചനകൾ പ്രസിദ്ധീകരിക്കാനും, ഗ്യാലറികൾ കൂടാതെ ചിത്ര- ശിൽപ പ്രദർശനങ്ങൾ വിർച്വൽ (പ്രതീതി) മാർഗത്തിൽ അവതരിപ്പിക്കാനും കഴിയുന്നുണ്ട്. ഇതൊക്കെ തുറന്നിടുന്ന സ്വാതന്ത്ര്യവും സാധ്യതയും ഒരു വശത്ത്. വ്യാജ സൃഷ്ടികൾ, അനുകരണങ്ങൾ, ചോരണം തുടങ്ങിയ അപകടങ്ങളും നിലവാരത്തകർച്ചകളും നാനാതരം ദുരുപയോഗങ്ങളും ഒപ്പമുണ്ട്.

ഇതിനൊക്കെ ഉപരിയായി, പ്രൊഫ. നോം ചോസ്‌കി നിരീക്ഷിച്ചപോലെ, മറ്റെല്ലാ സാങ്കേതികവിദ്യയെയും പോലെ ഡിജിറ്റൽ സാങ്കേതികവിദ്യയെയും മനുഷ്യസ്വാതന്ത്ര്യത്തിനായി വളർത്തുക മുതലാളിത്തത്തിന്റെ ലക്ഷ്യമല്ല. മുതലാളിത്തം ഡിജിറ്റൽ ഉള്ളവരെയും ഇല്ലാത്തവരെയും നിലനിറുത്തുകതന്നെ ചെയ്യും.

ജോൺ ഹോപ്ഫീൽഡ്
ജോൺ ഹോപ്ഫീൽഡ്

നിർമിതബുദ്ധി (AI) യാണ് ഏറ്റവും പുതിയ അവതാരം. ഇത്തവണ ഫിസിക്‌സ് നോബെൽ സമ്മാനം നേടിയ ജോൺ ഹോപ്ഫീൽഡും (John Hopfield) ജോഫ്രി ഹിൻഡനും (Geoffrey Hinton) നിർമ്മിതബുദ്ധിയുടെ തലതൊട്ടപ്പന്മാർ എന്ന നിലയിലാണ് അംഗീകരിക്കപ്പെടുന്നത്. എ.ഐയുടെ അപാര സാധ്യതകളെപറ്റി വാചാലരാകുമ്പോൾ തന്നെ, ആശങ്കപ്പെടുത്തുന്ന അപകട സാധ്യതകളെ കുറിച്ചു കൂടി ഹിൻഡൻ മുന്നറിയിപ്പു നൽകി: ‘‘But we also have to worry about a number of possible bad consequences, particularly the threat of these things getting out of control’’ എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

2006 - 2011 ലെ എൽ.ഡി.എഫ് സർക്കാർ പ്ലസ് വൺ പ്രവേശനം ഓൺലൈൻ ആക്കിയതിന്റെ ഗുണം സമൂഹത്തിന് അനുഭവിക്കാനായത്, വിശേഷിച്ച് പട്ടികജാതി - പട്ടിക വർഗ - പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിൽ വലിയ നേട്ടമുണ്ടാക്കിയത്, ഇത്തരുണത്തിൽ ഓർക്കുന്നു. പ്രവേശനാർഥികളെ സഹായിക്കാൻ ഹെൽപ് ഡെസ്‌കുകൾ ഓരോ സ്‌കൂളുകളിലും ക്രമീകരിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയത്.

ജോഫ്രി ഹിൻഡൻ
ജോഫ്രി ഹിൻഡൻ

കഴിഞ്ഞ ദിവസം ഐ.ഐ.ടി പ്രവേശനക്കാര്യത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അഭിനന്ദനാർഹമായ ഒരു വിധി ഇതിന്റെ മറുവശമാണ് വെളിപ്പെടുത്തുന്നത്. പ്രവേശനത്തിന് അർഹതയുണ്ടായിരുന്ന ഒരു വിദ്യാർഥിക്ക്, യു.പിയിലെ മുസഫർ നഗറിലെ ദിവസക്കൂലിക്കാരനായ രാജന്ദ്രകുമാറിന്റെ മകൻ അതുൽകുമാറിന്, പ്രവേശന പോർട്ടലിന്റെ തകരാറു നിമിത്തം നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടക്കാനായില്ല. ഐ.ഐ.ടി അധികൃതർ സീറ്റ് നഷ്ടപ്പെട്ടതായി അറിയിച്ചു. ആ തീരുമാനത്തിനെതിരായ പരാതിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിദ്യാർഥിക്ക് അനുകൂലമായ പ്രധാന വിധി പുറപ്പെടുവിച്ചത്. അപേക്ഷകസൗഹൃദ പൂർണമായ ഡിജിറ്റൽ സാങ്കേതികവിദ്യ ലഭ്യമാക്കാത്തതും ഈ രംഗത്തെ നഗ്നമായ അനീതിയാണ്.
അക്ഷയ കേന്ദ്രങ്ങൾ കേരളത്തിൽ മാതൃകാപരമായാണ് പൊതുവെ പ്രവർത്തിക്കുന്നത്.

സമ്പൂർണ സാക്ഷരത പോലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നീങ്ങുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഒരു മാർഗം. സമ്പൂർണമായ സാമ്പത്തിക- സാംസ്‌കാരിക- സാമൂഹിക സമത്വവും, നീതിയും ഉറപ്പാക്കാനുള്ള അടിസ്ഥാന പരിവർത്തനവും അനുപേക്ഷണീയമാണ്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

മൈന ഉമൈബാൻടി. ശ്രീവത്സൻഫ്രാൻസിസ് നൊറോണവി.കെ. അനിൽകുമാർഇ.എ. സലിംപി.ജെ.ജെ. ആന്റണിഇ.കെ. ദിനേശൻവിനോദ്കുമാർ കുട്ടമത്ത്അജിത് എം. പച്ചനാടൻവിമീഷ് മണിയൂർഡോ. ശിവപ്രസാദ് പി.വിനിത വി.പി.സീന ജോസഫ്Read More


Summary: CPIM Politburo member M.A. Baby discusses digital beings and artificial intelligence in daily life. Truecopy Webzine 200th Edition


എം.എ. ബേബി

സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം, സാംസ്കാരിക പ്രവർത്തകൻ. എന്റെ എസ്.എഫ്.കെ കാലം, നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments