മുറിവുണങ്ങിയ പാടുകൾ
എന്റെ വിജയമുദ്രകളാണ്

‘‘ഫേസ്ബുക്കിനെ സ്ത്രീ- സൗഹൃദ ഇടമാക്കാം എന്ന സൈബർ ഫെമിനിസ്റ്റ് പ്രത്യാശ എനിക്കിന്നില്ല. കാരണം, അതിന്റെ ലാഭമുണ്ടാക്കൽ മാതൃക തന്നെ സൈബർഗുണ്ടകളെ പ്രോത്സാഹിപ്പിക്കുംവിധമാണ്. പക്ഷേ സൈബർഗുണ്ടകളൊന്നും പോരാ, എന്നെ നിശ്ശബ്ദയാക്കാൻ എന്ന് എനിക്കു ബോധ്യമായിക്കഴിഞ്ഞു. യോദ്ധാക്കൾ മുറിവുണങ്ങിയ പാടുകളെ വിജയമുദ്രകളായി കാണുന്നതുപോലെ, ഞാൻ ഈ പേരുകളെ തലോടുന്നു. അച്ചടിമാദ്ധ്യമങ്ങളിൽ മാത്രമായിരുന്നെങ്കിൽ ഈ ഹൈ കിട്ടുമായിരുന്നോ?’’- ​ജെ. ദേവിക എഴുതുന്നു.

ഴുത്തിൽ എന്റെ തിരഞ്ഞെടുപ്പുകളെ കാര്യമായി സ്വാധീനിച്ചത് രണ്ടുപേരാണ്: കമലാ സുരയ്യയും കെ.എൻ. രാജും. എഴുത്തുകാരികൾ രണ്ടു ഭാഷകളിലെങ്കിലും, രണ്ടു മാധ്യമങ്ങളിലെങ്കിലും, രണ്ടു രചനാരൂപങ്ങളിലെങ്കിലും, എഴുതണമെന്ന് സുരയ്യ പറഞ്ഞത് വളരെ പ്രസക്തമായി എനിക്കു തോന്നി. കാരണം മറ്റെവിടെയും പോലെ എഴുത്തിലും സ്ത്രീകൾക്ക് സ്ഥിരമായ വീടില്ല. ഒന്നിൽ നിന്നു പുറത്താക്കിയാൽ മറ്റൊന്നിലേക്കു പോകാൻ നമുക്ക് കഴിയണം. അക്കാദമികരചനകളും ഇംഗ്ലീഷ് എഴുത്തുമായി കഴിഞ്ഞിരുന്ന ഞാൻ ക്രമേണ മലയാളത്തിൽ എഴുതി ശീലിച്ചു. അക്കമാദമികഭാഷയ്ക്കു പുറത്തുള്ള ഭാഷാ-അടരുകളിൽ ആശയപ്രകടനം നടത്താൻ ശ്രമിച്ചു. ഗവേഷണ- അദ്ധ്യാപനം എന്ന തൊഴിൽ സ്വീകരിച്ച ശേഷം കെ.എൻ. രാജുമായുണ്ടായ ഒരു ഹ്രസ്വസംഭാഷണം സാമൂഹ്യശാസ്ത്രങ്ങളുടെ പൊതുമണ്ഡലപ്രസക്തിയെപ്പറ്റി ബോധ്യമുണ്ടാക്കി. സാമൂഹ്യശാസ്ത്രജ്ഞർ എഴുതേണ്ടത് അവർക്കും, അവരെപ്പോലുള്ളവർക്കും വായിച്ചുരസിക്കാനല്ല – ഒരുവശത്ത് ഭരണകൂടത്തോടും മറുവശത്ത് പൊതുമണ്ഡലത്തിൽ പൊതുജനങ്ങളോടും അവർ സംവദിച്ചേ തീരൂ, അദ്ദേഹം ഓർമ്മപ്പെടുത്തി. സാമൂഹ്യശാസ്ത്ര ഗവേഷണത്തിന്റെ അവസാന ഉത്തരവാദിത്വം ജനാധിപത്യത്തോടാണ്.

അസാമാന്യമായ ഭാവനാശക്തിയുള്ള എഴുത്തുകാർക്കുപോലും സൈബർഗുണ്ടകൾ റിസേർവ് ആർമി ഓഫ് റീഡേഴ്സ് ആണ്. റീഡേഴ്സ് എന്നാൽ ഫേസ്ബുക്കിലെ സെലിബ്രിറ്റി സൗഹൃദ കളക്ടേസ്, സ്തുതിപാഠകർ, നാട്ടിലെ കുട്ടിഅവാർഡുകളുടെ വിതരണക്കാർ, മുതലായവർ എന്നു വായിക്കുക. വെറുതേയാണോ, എന്നെപ്പോലുള്ളവർക്ക് പൊറുതിയില്ലാതായത്?

ഡിജിറ്റൽ ഇടങ്ങളിൽ എഴുതാനുള്ള സാധ്യത ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ യാഥാർത്ഥ്യമായപ്പോൾ സുഹൃത്തുക്കളോടൊപ്പം കാഫില (www.kafila.online) എന്ന ടീം - ബ്ളോഗിൽ എഴുതാനുള്ള ക്ഷണം ഞാൻ സ്വീകരിച്ചത് ഈ രണ്ടു പരിചയസമ്പന്നരുടെ അഭിപ്രായങ്ങൾ എന്നെ സ്വാധീനിച്ചതുകൊണ്ടുകൂടിയാണ്. മലയാളത്തിലെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളിൽ അപ്പോഴേയ്ക്കും ധാരാളം എഴുതിക്കഴിഞ്ഞിരുന്നെങ്കിലും ഞാൻ ആരുടേയും നല്ല കുട്ടിയായിരുന്നില്ല. സുഹൃത്തുക്കളെന്നു കരുതിയവർ പോലും ഏതു നിമിഷവും ഉപേക്ഷിക്കാവുന്ന ശബ്ദമാണ് എന്റേതെന്ന് നല്ലവണ്ണം ബോധ്യപ്പെട്ടുകഴിഞ്ഞിരുന്നു. എന്റേതായ അഭിപ്രായങ്ങൾ കേരളത്തിനു പുറത്തും എത്തുംവിധം എഴുതാനുള്ള ഇടമായി കാഫില മാറി. സുഹൃത്തുക്കളോടൊപ്പം എഴുതുന്ന സ്ഥലം എന്നതും പ്രധാനമായിരുന്നു. ഡിജിറ്റൽ എഴുത്ത് ഉണ്ടാക്കാനിടയുള്ള തീവ്രവ്യക്തിവത്ക്കരണത്തിൽ നിന്ന് അതെന്നെ സംരക്ഷിച്ചു. പത്തുവർഷത്തോളം കാഫിലയിൽ ഞാൻ നിരന്തരം എഴുതി – വർഷത്തിൽ പത്തോ അതിലധികമോ ലേഖനങ്ങൾ, കുറഞ്ഞത്. ചെങ്ങറ ഭൂസമരം മുതൽ കിസ് ഓഫ് ലൗ വരെയുള്ള പല സമരങ്ങളെക്കുറിച്ചും, കേരളത്തിൽ വിടർന്നുകൊണ്ടേയിരുന്ന സുരക്ഷാഭരണകൂടം രാക്ഷസവത്ക്കരിച്ച പല രാഷ്ട്രീയ ശബ്ദങ്ങളെക്കുറിച്ചും മലയാളി മുഖ്യധാരാ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പടച്ചുവിട്ട വ്യാഖ്യാനങ്ങൾക്ക് ബദലുകൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കാഫില.

കേരളത്തിൽ വിടർന്നുകൊണ്ടേയിരുന്ന സുരക്ഷാഭരണകൂടം രാക്ഷസവത്ക്കരിച്ച പല രാഷ്ട്രീയ ശബ്ദങ്ങളെക്കുറിച്ചും മലയാളി മുഖ്യധാരാ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പടച്ചുവിട്ട വ്യാഖ്യാനങ്ങൾക്ക് ബദലുകൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കാഫില.
കേരളത്തിൽ വിടർന്നുകൊണ്ടേയിരുന്ന സുരക്ഷാഭരണകൂടം രാക്ഷസവത്ക്കരിച്ച പല രാഷ്ട്രീയ ശബ്ദങ്ങളെക്കുറിച്ചും മലയാളി മുഖ്യധാരാ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പടച്ചുവിട്ട വ്യാഖ്യാനങ്ങൾക്ക് ബദലുകൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കാഫില.

2017 മുതൽ കേരളത്തിലെ മുഖ്യധാരാ ഇടതിനു മാത്രമല്ല, പുരോഗമന ഡിജിറ്റൽ മാധ്യമങ്ങൾക്കും ഞാൻ കൂടുതൽക്കൂടുതൽ അനഭിമതയായിത്തുടങ്ങിയതോടെ, അതുവരെ ആക്ടിവിസത്തെ അധികവും വശങ്ങളിൽ നിന്നു മാത്രം പിൻതാങ്ങിയിരുന്ന ഞാൻ ആക്ടിവിസത്തിലേക്ക് നേരിട്ടിറങ്ങിയതോടെ – കാഫിലയിലെ മാത്രമല്ല, ഫേസ്ബുക്കിലെ എഴുത്തും സമരമാർഗങ്ങളായി. ഹാദിയ എന്ന യുവതി തന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി നടത്തിയ സമരത്തിൽ, പിന്നീട് അനുപമാ ചന്ദ്രനും അജിത്കുമാറും തങ്ങളുടെ കുഞ്ഞിനെ തട്ടിയെടുത്തു കടത്തിയ അധികാരികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ, ആഗോളതലത്തിൽ നിന്നുതന്നെ ജനാധിപത്യവാദികളായ ബുദ്ധിജീവികളുടെ ശബ്ദങ്ങളെ കേരളത്തിലെത്തിച്ചത് കാഫിലയിലൂടെയാണ്. അവയെ മലയാളത്തിലേക്കു മൊഴിമാറ്റി പ്രചരിപ്പിച്ച ഡിജിറ്റൽ മാധ്യമങ്ങളെ പിൻതാങ്ങാനും മലയാളത്തിൽ ഈ വിഷയങ്ങളെപ്പറ്റി നിരന്തരം എഴുതാനും – സമരതന്ത്രമെന്ന നിലയ്ക്കുതന്നെ – ഇടമായത് ഫേസ്ബുക്കാണ്. ഞാൻ മുൻപ് എഴുതിയിരുന്ന മുഖ്യധാരാ പ്രിൻറ് പ്രസിദ്ധീകരണങ്ങളും സുഹൃത്തുക്കൾ എന്നു കരുതിയിരുന്ന ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളും അപ്പോഴേയ്ക്കും എന്നെ ഏതാണ്ട് ഒഴിവാക്കിക്കഴിഞ്ഞിരുന്നു. എങ്കിലും ഇവയിലൂടെ വായിച്ചിരുന്നവർ തന്നെയാണ് ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്, ഉള്ളത്, എന്ന് തിരിച്ചറിഞ്ഞതുകൊണ്ട് അതൊന്നും നഷ്ടമായി അനുഭവപ്പെട്ടില്ല.

അനുപമാ ചന്ദ്രനും അജിത്കുമാറും തങ്ങളുടെ കുഞ്ഞിനെ തട്ടിയെടുത്തു കടത്തിയ അധികാരികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ, ആഗോളതലത്തിൽ നിന്നുതന്നെ ജനാധിപത്യവാദികളായ ബുദ്ധിജീവികളുടെ ശബ്ദങ്ങളെ കേരളത്തിലെത്തിച്ചത് കാഫിലയിലൂടെയാണ്.
അനുപമാ ചന്ദ്രനും അജിത്കുമാറും തങ്ങളുടെ കുഞ്ഞിനെ തട്ടിയെടുത്തു കടത്തിയ അധികാരികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ, ആഗോളതലത്തിൽ നിന്നുതന്നെ ജനാധിപത്യവാദികളായ ബുദ്ധിജീവികളുടെ ശബ്ദങ്ങളെ കേരളത്തിലെത്തിച്ചത് കാഫിലയിലൂടെയാണ്.

ഫേസ്ബുക്ക് വല്ലാത്ത ഇടമാണ്. ഉപഭോക്താക്കളെത്തന്നെ കണ്ടന്റ് നിർമാണത്തൊഴിലാളികളാക്കി ഉപയോഗിക്കുന്ന മുതലാളിത്ത ഇടം. നേരിട്ടോ അല്ലാതെയോ ഉള്ള സെൻസറിങ് കൂടിവരുന്നത് അതിലെഴുതുന്നവർക്ക് തങ്ങളുടെ തൊഴിലാളിനിലയെപ്പറ്റിയുള്ള ഓർമപ്പെടുത്തലുകളാണ്. പലതരം സന്ധിചെയ്യൽ ആവശ്യമാക്കുന്ന ഇടം. അങ്ങനെ കുറച്ച് ആളുകളെ കൂട്ടിക്കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരൊറ്റ തെരുവുസമരത്തിൽ പോലും പങ്കെടുത്തിട്ടില്ലെങ്കിലും, ആഴത്തിൽ ഒരൊറ്റ പുസ്തകം പോലും വായിച്ചിട്ടില്ലെങ്കിലും, നിങ്ങൾക്ക് ഫെമിനിസ്റ്റാകാം, ബുദ്ധിജീവിയാകാം. ആളുകൂട്ടലിലെ സക്സസോടെ ഇടതുപാർട്ടിക്കാർ (സൈബർഗുണ്ടകൾ എന്നു തന്നെ പറയണം) ഔപചാരികമോ അനൗപചാരികമോ ആയി നിങ്ങളെ ചേർത്തുപിടിക്കും. പിന്നെ, കാണെക്കാണെ നിങ്ങൾ പുരോഗമന ബുദ്ധിജീവിയാണെന്ന ഔപചാരിക അംഗീകാരം ഉണ്ടാകും. ഒടുവിൽ പല അവാർഡുകളും നിങ്ങളെ തേടിയെത്തും.

ബുദ്ധിജീവിപട്ടത്തിനു ശ്രമിക്കുന്ന ബുദ്ധിജീവികളല്ലാത്തവർ മാത്രമല്ല ഈ ക്യൂവിൽ എന്നത് മറ്റൊരു കാര്യം. അസാമാന്യമായ ഭാവനാശക്തിയുള്ള എഴുത്തുകാർക്കുപോലും സൈബർഗുണ്ടകൾ റിസേർവ് ആർമി ഓഫ് റീഡേഴ്സ് ആണ്. റീഡേഴ്സ് എന്നാൽ ഫേസ്ബുക്കിലെ സെലിബ്രിറ്റി സൗഹൃദ കളക്ടേസ്, സ്തുതിപാഠകർ, നാട്ടിലെ കുട്ടിഅവാർഡുകളുടെ വിതരണക്കാർ, മുതലായവർ എന്നു വായിക്കുക. വെറുതേയാണോ, എന്നെപ്പോലുള്ളവർക്ക് പൊറുതിയില്ലാതായത്?

സമരങ്ങൾക്കായി ഫേസ്ബുക്ക് ഉപയോഗിച്ചപ്പോഴൊക്കെ സൈബർഗുണ്ടകളുടെ ആക്രമണം നേരിട്ടിട്ടുണ്ട്. പല  അവർ ബിരുദങ്ങളും സമ്മാനിച്ചിട്ടുണ്ട് – ഹാദിയയുടെ സമരത്തിൽ  സുഡാപിനിയായി.
സമരങ്ങൾക്കായി ഫേസ്ബുക്ക് ഉപയോഗിച്ചപ്പോഴൊക്കെ സൈബർഗുണ്ടകളുടെ ആക്രമണം നേരിട്ടിട്ടുണ്ട്. പല അവർ ബിരുദങ്ങളും സമ്മാനിച്ചിട്ടുണ്ട് – ഹാദിയയുടെ സമരത്തിൽ സുഡാപിനിയായി.

ഇങ്ങനെയല്ലാതെ, സമരങ്ങൾക്കായി, ഫേസ്ബുക്കിൽ എഴുതുന്നവർക്ക് സൈബർഗുണ്ടകളുടെ ആക്രമണം പ്രതീക്ഷിക്കാം. കാഫിലയിൽ എഴുതിത്തുടങ്ങിയ കാലത്താണ് ഞാൻ ട്രോൾ എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്. ട്രോളുകളെ കമൻറ്സ് സെക്ഷനിൽ കടത്തണോ വേണ്ടയോ എന്നതിനെപ്പറ്റി ഞങ്ങൾ ആലോചിച്ചപ്പോൾ. ട്രോളുകൾ അധികവും തീവ്രഹിന്ദുത്വവാദികളായതുകൊണ്ട്, ഇടതുചർച്ചകളെ കൂവിത്തോൽപ്പിക്കാൻ അവരെ അനുവദിച്ചുകൂടാ എന്ന് തോന്നിയതുകൊണ്ട്, കമൻറ്സ് സെക്ഷനിൽ അവരുടെ സാന്നിദ്ധ്യത്തെ ഞങ്ങൾ തടഞ്ഞിരുന്നു. ഇതു പല ലിബറലുകൾക്കും അലോസരമുണ്ടാക്കി, പക്ഷേ പിൻദൃഷ്ടിയിൽ അത് ഉചിതമായ തീരുമാനം തന്നെയായിരുന്നുവെന്ന് തോന്നുന്നു. ഫോക്കസ്ഡ് ആയ ചിന്തയെയും സംവാദത്തെയും അസത്യപ്രചരണത്തിലൂടെയും വാഗ്-ഹിംസയിലൂടെയും തടസ്സപ്പെടുത്താനാണ് ട്രോളുകൾ ശ്രമിക്കുന്നത്. സൈബർ ആക്രമണങ്ങൾ ഉണ്ടാക്കുന്ന വ്യക്തപരമായ മാനസിക ആഘാതങ്ങൾക്ക് പുറമേയാണിത്.

ഫോക്കസ്ഡ് ആയ ചിന്തയെയും സംവാദത്തെയും അസത്യപ്രചരണത്തിലൂടെയും വാഗ്-ഹിംസയിലൂടെയും തടസ്സപ്പെടുത്താനാണ് ട്രോളുകൾ ശ്രമിക്കുന്നത്. സൈബർ ആക്രമണങ്ങൾ ഉണ്ടാക്കുന്ന വ്യക്തപരമായ മാനസിക ആഘാതങ്ങൾക്ക് പുറമേയാണിത്.

സമരങ്ങൾക്കായി ഫേസ്ബുക്ക് ഉപയോഗിച്ചപ്പോഴൊക്കെ സൈബർഗുണ്ടകളുടെ ആക്രമണം ഞാൻ നേരിട്ടിട്ടുണ്ട്. പല ബിരുദങ്ങളും അവർ എനിക്കു സമ്മാനിച്ചിട്ടുണ്ട് – ഹാദിയയുടെ സമരത്തിൽ ഞാൻ സുഡാപിനിയായി, അനുപമയുടെയും അജിത്തിന്റെയും സമരത്തിൽ അവർക്കൊപ്പം നിന്ന ഞങ്ങളുടെ ചെറിയസംഘം കേരള കുടുംബംകലക്കികളായി, പിന്നീട് പൊറുക്കൽനീതിയെപ്പറ്റി പറഞ്ഞതിന്റെ പേരിൽ പൊറുക്കലമ്മച്ചി എന്ന മനോഹരമായ ബഹുമതി (തെറിയായിട്ടാണെങ്കിലും) എനിക്കു കിട്ടി. വേറൊരവസരത്തിൽ വെറും 25-30 ഗൗരവമുള്ള വായനക്കാരെ ടാഗ് ചെയ്ത് ഒരു ലേഖനപരമ്പര എഴുതിക്കൊണ്ടിരുന്ന എന്നെ യാതൊരു പ്രകോപനവുമില്ലാതെ പുച്ഛിക്കാൻ വന്ന ഒരു സൈബർഗുണ്ടയെക്കുറിച്ച്, ആരാണീ ബൗദ്ധികപൂവാലൻ എന്ന് ചോദിച്ചതിന്റെ പേരിൽ വലിയ അടിപിടിയായി. എന്റെ എഴുത്തു മുഴുവൻ ‘വെറും’ ഭാഷാലീലയാണ് എന്നു പറഞ്ഞവനെ ഞാൻ വയറുനിറയെ ഭാഷാലീല തീറ്റിച്ചു. അയ്യോ തെറി പറയുന്നേ എന്നു നിലവിളിച്ചുകൊണ്ട് അവർ ഓടി – എഴുതിക്കൊണ്ടിരുന്ന ആ സീരീസ് ഞാൻ പൂർത്തിയാക്കിയെന്നു മാത്രമല്ല, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എന്ന പേരിൽ അത് പുസ്തകവുമായി.

എഴുതിക്കൊണ്ടിരുന്ന ആ സീരീസ് പൂർത്തിയാക്കിയെന്നു മാത്രമല്ല, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എന്ന പേരിൽ അത് പുസ്തകവുമായി
എഴുതിക്കൊണ്ടിരുന്ന ആ സീരീസ് പൂർത്തിയാക്കിയെന്നു മാത്രമല്ല, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എന്ന പേരിൽ അത് പുസ്തകവുമായി

ഫേസ്ബുക്കിനെ സ്ത്രീ- സൗഹൃദ ഇടമാക്കാം എന്ന സൈബർ ഫെമിനിസ്റ്റ് പ്രത്യാശ എനിക്കിന്നില്ല. കാരണം, അതിന്റെ ലാഭമുണ്ടാക്കൽ മാതൃക തന്നെ സൈബർഗുണ്ടകളെ പ്രോത്സാഹിപ്പിക്കുംവിധമാണ്. പക്ഷേ സൈബർഗുണ്ടകളൊന്നും പോരാ, എന്നെ നിശ്ശബ്ദയാക്കാൻ എന്ന് എനിക്കു ബോധ്യമായിക്കഴിഞ്ഞു. യോദ്ധാക്കൾ മുറിവുണങ്ങിയ പാടുകളെ വിജയമുദ്രകളായി കാണുന്നതുപോലെ, ഞാൻ ഈ പേരുകളെ തലോടുന്നു. അച്ചടിമാദ്ധ്യമങ്ങളിൽ മാത്രമായിരുന്നെങ്കിൽ ഈ ഹൈ കിട്ടുമായിരുന്നോ?

സൈബർഗുണ്ടകളുടെ ഇടപെടൽ കേരളത്തിലെ അധികാരരാഷ്ട്രീയത്തെയും സിവിൽസമൂഹ രാഷ്ട്രീയത്തെയും മോശമായി ബാധിക്കുന്നതെങ്ങനെ എന്നും ഈ കാലയളവിൽ ഞാൻ കണ്ടു. സൈബർലോകമാണ് യഥാർത്ഥലോകം, അതിൽ കാണുന്ന പ്രവണതകളാണ് രാഷ്ട്രീയപ്രവണതകൾ എന്നു ധരിച്ച് മുന്നിൽ വാ പൊളിച്ചു കിടക്കുന്ന പടുകുഴികൾ പോലും നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളുകൾ കാണുന്നില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങളിലും മറ്റും ഫെമിനിസ്റ്റുകൾ തമ്മിൽ അഭിപ്രായഭിന്നതയുണ്ടായാൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ ക്ലോസ്ഡ് ഗ്രൂപ്പുകളുണ്ടാക്കി എല്ലാ പക്ഷങ്ങൾക്കും സമാധാനത്തോടെ തങ്ങളുടെ വാദങ്ങൾ ഉന്നയിച്ച് സമാവായത്തിലെത്താൻ മുഖ്യധാരാ ഫെമിനിസം സുരക്ഷിത- ഇടങ്ങളൊരുക്കും. എന്നാൽ ഇവിടെ ഫെമിനിസ്റ്റ് മുഖ്യധാര സൈബർഗുണ്ടകളോടു കൈകോർത്ത വേളയിൽ മാത്രമാണ് ഡിജിറ്റൽ എഴുത്തുജീവിതത്തിൽ എനിക്ക് നിരാശ തോന്നിയത്. അഭിപ്രായഭിന്നതയുണ്ടായാൽ സംവാദത്തിനു പകരം ആളെക്കൂട്ടി നിലവിളിക്കുന്ന തന്ത്രം ഇതിനു മുമ്പേതന്നെ കേരളത്തിലെ സാമൂഹ്യനീതിസിംഹങ്ങൾ എനിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട് –അതെനിക്ക് അപരിചിതമായിരുന്നില്ല. പക്ഷേ ഫെമിനിസ്റ്റുകൾ മറ്റു ഫെമിനിസ്റ്റുകളെ തറപറ്റിക്കാൻ സൈബർഗുണ്ടകളെ കൂട്ടുപിടിച്ചത് ആദ്യമായിട്ടായിരിക്കണം.

അതൊന്നും പക്ഷേ എന്നെ പുറകോട്ടു വലിച്ചിട്ടില്ല. ഫേസ്ബുക്ക് മാത്രമല്ല, കേരളരാഷ്ട്രീയവും പൊതുമണ്ഡലവും ഭയങ്കരമായി ബോറടിക്കുന്നവെന്നതാണ് സത്യം. അതുകൊണ്ട് കാഫിലയിൽ പോലും കാര്യമായി എഴുതാൻ - സമര-പ്രതിഷേധ ആവശ്യങ്ങൾക്കല്ലാതെ – തോന്നുന്നില്ല. പക്ഷേ ഇപ്പോഴും ഫേസ്ബുക്ക്- ഇടത്തെ പോസ്റ്റ്ഓഫീസ് ആയി ഉപയോഗിക്കുന്നു, സമരവേദിയായി മാറ്റുന്നു. മുഖ്യധാരാ ഫെമിനിസം ‘റദ്ദു ചെയ്ത’ ഞങ്ങൾ കുറച്ചുപേർ ആൽത്തിയ എന്ന പേരിൽ പഴയകാല സീറോ- ബജറ്റ് ഫെമിനിസ്റ്റ് പ്രയോഗത്തിലേർപ്പെടുമ്പോൾ ആ ഇടം ഗുണകരമാകുന്നു. സൈബർ ഇടങ്ങളെയും പുറംലോകത്തെയും സജീവമായി ബന്ധിപ്പിക്കുന്ന ഞങ്ങളുടെ പല പ്രചാരണപരിപാടികളും അതിലൂടെ പരിചയക്കാരല്ലാത്ത പലരിലും എത്തുന്നു.

സൈബർ ആക്ടിവിസ്റ്റ് അനിവർ അരവിന്ദിന്റെയും വിക്കിമലയാളം ആക്ടിവിസ്റ്റുകളുടെയും ആർട്ടിസ്റ്റ് പ്രിയരഞ്ജൻലാലിന്റെയും സഹായത്തോടെ കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഫ്രീയാക്കി.
സൈബർ ആക്ടിവിസ്റ്റ് അനിവർ അരവിന്ദിന്റെയും വിക്കിമലയാളം ആക്ടിവിസ്റ്റുകളുടെയും ആർട്ടിസ്റ്റ് പ്രിയരഞ്ജൻലാലിന്റെയും സഹായത്തോടെ കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഫ്രീയാക്കി.

www.swatantryavaadini.in എന്ന പേരിൽ കേരളത്തിലെ ആദ്യ തലമുറ സ്ത്രീപക്ഷവാദികൾക്കായി ഒരു ഓർമ-വെബ്സൈറ്റായിരുന്നു എന്റെ മഹാമാരിക്കാല-പ്രോജക്ട് (അതും സീറോ-ബജറ്റ് തന്നെ). അതിൽ 250- ഓളം പരിഭാഷകളുണ്ട് – മലയാള പ്രദേശങ്ങളിലെ ആദ്യതലമുറ സ്ത്രീവാദികളുടെ രചനകൾ. ഡിജിറ്റൽ- ഇടത്തെ പങ്കുവയ്ക്കലിന്റെ ഇടമായാണ് ഞാൻ ആദ്യം മുതൽക്കേ കണ്ടിട്ടുള്ളത്. സൈബർ ആക്ടിവിസ്റ്റ് അനിവർ അരവിന്ദിന്റെയും വിക്കിമലയാളം ആക്ടിവിസ്റ്റുകളുടെയും ആർട്ടിസ്റ്റ് പ്രിയരഞ്ജൻലാലിന്റെയും സഹായത്തോടെ കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഫ്രീയാക്കി. ഫേസ് ബുക്ക് സൈബർഗുണ്ടകളുടെയും അവരുടെ കൂടെക്കൂടാൻ മടിയില്ലാത്ത ഫെമിനിസ്റ്റുകളുടെയും ഹിംസയ്ക്കപ്പറം ചിലതു ചെയ്യണമെങ്കിൽ ഇത്തരം ഗുണാത്മകപ്രവർത്തനങ്ങളിലേക്കു മടങ്ങണമെന്നു തോന്നുന്നു. ആൽത്തിയയുടെ വെബ്സൈറ്റ് എന്തായാലും ദീർഘദൃഷ്ടിയോടെയുള്ള ഫെമിനിസത്തിന്റെ ഇടമായാണ് ഞങ്ങൾ സങ്കല്പിക്കുന്നത്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

സംഗമേശ്വരൻ മാണിക്യംഎൻ.കെ. ഭൂപേഷ്പ്രേംകുമാർ ആർ.ലാസർ ഷൈൻഇ. ഉണ്ണികൃഷ്ണൻസാക്കിർ ഹുസൈൻകുഞ്ഞുണ്ണി സജീവ്പ്രവീണ വി.മുഹമ്മദ് അബ്ബാസ്സുധീഷ് കോട്ടേമ്പ്രംഡോ. ആന്റോ പി. ചീരോതഅശോകകുമാർ വി.Read More


Summary: Writer, Feminist and Social Critic J Devika writes why Facebook and Social Media platforms are not women friendly space. True copy 200th edition webzine published.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments