എതിരൻ കതിരവൻ

മനുഷ്യൻ വെറും ബാർ കോഡായി മാറാതിരിക്കാൻ…

‘‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്’’- എതിരൻ കതിരവൻ എഴുതുന്നു.

‘മനുഷ്യനെവിടെ’ എന്ന് ഉച്ചത്തിൽ ചോദിച്ചത് വയലാറാണ്. ‘ഇരുപതാം നൂറ്റാണ്ടിൻ പൂമുഖത്തിണ്ണയിൽ ഇതുവരെ മനുഷ്യനെ കണ്ടില്ല’ എന്ന് അദ്ദേഹം പാടി. ഈശ്വരനേയും ചെകുത്താനേയും കണ്ടത്രെ, പക്ഷെ മനുഷ്യനെ ‘മണ്ണിലും വിണ്ണിലും കണ്ടില്ല’ എന്ന്. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഈ ചോദ്യം സംഗതമാണ്. ഡേറ്റയായി മാറപ്പെടുന്ന മനുഷ്യർ തിങ്ങുന്ന ലോകമായി മാറുന്നത് നമ്മുടെ കണ്മുന്നിൽത്തന്നെ. 21-ാം നൂറ്റാണ്ടായി, വയലാറിൻ്റെ ചോദ്യം ഇന്നും മാറ്റൊലിക്കൊള്ളുന്നു. അമിത സൗഭാഗ്യങ്ങൾ ഡിജിറ്റൽ യുഗം സമ്മാനിച്ചിട്ടുണ്ട്, ഇപ്പോഴും സമ്മാനിക്കുന്നു എന്നത് സമ്മതിക്കുമ്പോൾത്തന്നെ, നമ്മുടെ ദൈനംദിന ജീവിതം വിവിധതരം ‘പാസ് വേർഡു’കളിൽക്കൂടിയാണ് കഴിഞ്ഞുപോകുന്നത് എന്നത് സുവിദിതമാണ്. നമ്മുടെ സ്വകാര്യവ്യക്തിത്വം നമ്മുടെ പാസ് വേഡുകളാണ്.

‘അനലോഗി’ൽനിന്ന് ഡിജിറ്റലിലേക്ക് സഞ്ചരിച്ചത് ചരിത്രത്തിൻ്റെ കാലവുമായി താരതമ്യപ്പെടുത്തിയാൽ വളരെ പെട്ടെന്നാണ്. ഒരു വൃത്തത്തിൽ രണ്ട് സൂചികൾ കറങ്ങുന്ന ഒരു വിദ്യയാണ് സമയം അറിയാൻ ഉപയോഗിച്ചിരുന്നത്. അഞ്ചിൻ്റെ ഗുണിതങ്ങളായ അക്കങ്ങൾ ചുറ്റും വിന്യസിക്കപ്പെടുന്നു. വലിയ സൂചി കാണിക്കുന്ന അക്കത്തെ അഞ്ചു കൊണ്ട് ഗുണിക്കണം മിനിറ്റ് അറിയാൻ. കൂടുതൽ ചെയ്യുന്നതുകൊണ്ട് ഈ ഗണിതവിദ്യ എളുപ്പമാണെന്നേ ഉള്ളൂ. ഘടികാരം എന്നത് നൂറുനൂറു കൊല്ലങ്ങളായി മനുഷ്യ സംസ്കാരത്തിൽ സദാ ഇടപെട്ടിരുന്നതാണ്. ഒറ്റയടിക്കാണ് ഇത് ‘ഡിജിറ്റൽ’ ആയി മാറിയത്. സൂചികൾ ഇല്ല, കണക്കുകൂട്ടൽ വേണ്ട, സമയം കൃത്യമായി അക്കങ്ങളായി വെളിവാകുകയാണ്. പഴയ ഘടികാരത്തെ ‘അനലോഗ്’ വിദ്യ എന്ന് വിളിക്കേണ്ടിയും വന്നു. വിദ്യുച്ഛക്തിയുടെ കണ്ടു പിടിത്തം ‘ഡിജിറ്റൽ’ വഴിയിലേക്ക് തിരിയുന്നതിൻ്റെ പിന്നിലുണ്ട്, അതിനു വളരെ ചെറിയ ബാറ്ററികൾ ആവിഷ്ക്കരിക്കപ്പെട്ടതും. ഡിജിറ്റൽ ഘടികാരത്തിൽ അക്കങ്ങൾ പ്രകാശമാനമാകുന്നതിൻ്റെ പിന്നിൽ വിദ്യുച്ഛക്തികൊണ്ട് വെളിച്ചം സൃഷ്ടിക്കുന്ന മാജിക്ക് കണ്ടുപിടിത്തവും ഉണ്ട്.

ഇങ്ങനെ വിദ്യുച്ഛക്തിയെക്കൊണ്ട് പണിയെടുപ്പിക്കുന്നത് മനുഷ്യൻ്റെ യത്നങ്ങളെ ലഘൂകരിക്കുന്നു, ഇത് ഇന്ന് കമ്പ്യൂട്ടറുകൾ പതിൻമടങ്ങ് എളുപ്പവുമാക്കുന്നു. മനുഷ്യൻ്റെ സാംഗത്യം ലോകനടത്തിപ്പിന് എത്രമാത്രം ആവശ്യമാണ് എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. മനുഷ്യർ തൊഴിൽ ചെയ്യേണ്ടതില്ലാത്ത വരും ലോകത്തെക്കുറിച്ച് യുവൽ നോവ ഹരാരി പരാമർശിക്കുന്നുണ്ട്.

ഘടികാരം എന്നത് നൂറുനൂറു കൊല്ലങ്ങളായി മനുഷ്യ സംസ്കാരത്തിൽ സദാ ഇടപെട്ടിരുന്നതാണ്. ഒറ്റയടിക്കാണ് ഇത് ‘ഡിജിറ്റൽ’ ആയി മാറിയത്. സൂചികൾ ഇല്ല, കണക്കുകൂട്ടൽ വേണ്ട, സമയം കൃത്യമായി അക്കങ്ങളായി വെളിവാകുകയാണ്. പഴയ ഘടികാരത്തെ ‘അനലോഗ്’ വിദ്യ എന്ന് വിളിക്കേണ്ടിയും വന്നു.
ഘടികാരം എന്നത് നൂറുനൂറു കൊല്ലങ്ങളായി മനുഷ്യ സംസ്കാരത്തിൽ സദാ ഇടപെട്ടിരുന്നതാണ്. ഒറ്റയടിക്കാണ് ഇത് ‘ഡിജിറ്റൽ’ ആയി മാറിയത്. സൂചികൾ ഇല്ല, കണക്കുകൂട്ടൽ വേണ്ട, സമയം കൃത്യമായി അക്കങ്ങളായി വെളിവാകുകയാണ്. പഴയ ഘടികാരത്തെ ‘അനലോഗ്’ വിദ്യ എന്ന് വിളിക്കേണ്ടിയും വന്നു.

മനുഷ്യൻ, വെറും ഡേറ്റ

1945-ലെ കമ്പ്യൂട്ടർ മുതൽ ഡിജിറ്റൽ വിദ്യ നമ്മോടൊപ്പമുണ്ട്. ഉപയുക്തമാകുന്ന ഒരു ഉപകരണം എന്ന രീതിയിൽ മാത്രം ആവിഷ്ക്കരിക്കപ്പെട്ടത് പിന്നീട് ലോകം കയ്യേറുമെന്ന് ആരും വിചാരിച്ചില്ല അന്ന്. എല്ലാം ഡിജിറ്റൽ ഡേറ്റ മാത്രമായി ചുരുങ്ങുന്ന, അല്ലെങ്കിൽ വികസിക്കുന്ന ലോകം. ‘ഡേറ്റാഫിക്കേഷൻ’ (datafication) എന്നൊരു വാക്കും ആവിർഭവിച്ചിട്ടുണ്ട്. വ്യക്തികളെക്കുറിച്ച് ആലേഖനം ചെയ്യപ്പെടുന്ന, വിശകലനം ചെയ്യപ്പെടുന്ന, എന്നെന്നേയ്ക്കുമായി സംഭരിച്ച് സൂക്ഷിക്കപ്പെടുന്ന വിവരക്കൂമ്പാരത്തിലാണ് വ്യവഹാരങ്ങൾ അധിഷ്ഠിതമാക്കപ്പെടുന്നത്, ഇപ്പോൾ. മനുഷ്യരുടെ അനുഭവങ്ങളെ വൻ ഡേറ്റയാക്കി മാറ്റി അത് ചൂഷണം ചെയ്ത് അവരുടെ പെരുമാറ്റങ്ങളെയും ചിന്താപദ്ധതികളെയും വരുതിയിലാക്കുന്നുണ്ട് ഈ വ്യവസ്ഥ. ഇത് ലാഭത്തിനായി ഉപയോഗിക്കാമത്രെ. ഇത് ചെന്ന് തൊടുന്നത് മർമ്മസ്ഥാനങ്ങളായ മനുഷ്യാവകാശം, സ്വകാര്യത എന്നിവിടങ്ങളിലാണ്, അന്തസ്സും മാന്യതയും സ്വയം നിയന്ത്രണാധികാരവും ഉൾപ്പെടെ. വ്യക്തികളാണ് ഡേറ്റയുടെ ഉറവിടം എന്ന സത്യം ഇവിടെ മറന്നുപോകുന്നു.

ഇത് വ്യത്യസ്ത മേഖലകളിൽ പടർന്നു പരക്കുന്നതാണ്. നമ്മുടെ ഡേറ്റയുടെ പരമാധികാരം ആർക്ക്? ആരൊക്കെയാണ് അതിനെ നിയന്ത്രിക്കുന്നത്? എവിടെയൊക്കെ അത് വ്യാപരിക്കുന്നു? അതിനെ നേരിടാൻ നമ്മെ ആർ സഹായിക്കും? നമ്മുടെ മരണശേഷവും അത് അവിടെ ഉണ്ടാകുമെങ്കിൽ അത് ഉചിതമാണോ?

ഇത് നീതിന്യായം, നിയമസംഹിതകൾ, സോഷ്യോളജി, ഇങ്ങനെ പല മേഖലകളിലേക്കും പരക്കുകയാണ്, അവസാനം അത് ദാർശനികതയിലും എത്തപ്പെടുകയാണ്. വ്യക്തി എന്നതിൻ്റെ നിർവ്വചനം മാറപ്പെടുകയാണ്, അതിൻ്റെ വരുംവരായ്കകളെക്കുറിച്ച് ധാരാളം ചർച്ചകളും ആവശ്യമായിവരികയാണ്. പ്രകൃതിയുമായി ഇത് എങ്ങനെ ഇണങ്ങും അല്ലെങ്കിൽ ഇണക്കപ്പെടും എന്നത് ഒരു ചോദ്യം തന്നെയാണ്.

വ്യക്തികളെക്കുറിച്ച് ആലേഖനം ചെയ്യപ്പെടുന്ന, വിശകലനം ചെയ്യപ്പെടുന്ന, എന്നെന്നേയ്ക്കുമായി സംഭരിച്ച് സൂക്ഷിക്കപ്പെടുന്ന വിവരക്കൂമ്പാരത്തിലാണ് വ്യവഹാരങ്ങൾ അധിഷ്ഠിതമാക്കപ്പെടുന്നത്, ഇപ്പോൾ. മനുഷ്യരുടെ അനുഭവങ്ങളെ വൻ ഡേറ്റയാക്കി മാറ്റി  അത് ചൂഷണം ചെയ്ത് അവരുടെ പെരുമാറ്റങ്ങളെയും ചിന്താപദ്ധതികളെയും വരുതിയിലാക്കുന്നുണ്ട് ഈ വ്യവസ്ഥ.
വ്യക്തികളെക്കുറിച്ച് ആലേഖനം ചെയ്യപ്പെടുന്ന, വിശകലനം ചെയ്യപ്പെടുന്ന, എന്നെന്നേയ്ക്കുമായി സംഭരിച്ച് സൂക്ഷിക്കപ്പെടുന്ന വിവരക്കൂമ്പാരത്തിലാണ് വ്യവഹാരങ്ങൾ അധിഷ്ഠിതമാക്കപ്പെടുന്നത്, ഇപ്പോൾ. മനുഷ്യരുടെ അനുഭവങ്ങളെ വൻ ഡേറ്റയാക്കി മാറ്റി അത് ചൂഷണം ചെയ്ത് അവരുടെ പെരുമാറ്റങ്ങളെയും ചിന്താപദ്ധതികളെയും വരുതിയിലാക്കുന്നുണ്ട് ഈ വ്യവസ്ഥ.

യന്ത്രവൽക്കരിക്കപ്പെട്ട മനുഷ്യരെപ്പറ്റി ഭാവനാഭരിതമായ ഹോളിവുഡ് സിനിമകൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിലും (‘Matrix’ പോലുള്ള സിനിമകൾ) സത്യലോകം അതിലും കൂടുതൽ ഊർജ്ജസ്വലവും ഗാഢവുമായ ചിന്തകൾ ആവശ്യപ്പെടുന്നുണ്ട്. റോബോട്ടുകൾ തനി മനുഷ്യരൂപം ആവാഹിച്ച് സമൂഹത്തിൽ വ്യാപരിക്കുന്നതും കമ്പ്യൂട്ടറുമായി പ്രേമത്തിൽ ഏർപ്പെടുന്നതും (Her എന്ന സിനിമ) ഡിജിറ്റൽ ലോകത്ത് സാദ്ധ്യമാകുന്നത് അത്ര വിദൂരമല്ലെന്ന ഓർമകൾ ഉണ്ടായിരിക്കുമ്പോഴും, സമൂഹവ്യവസ്ഥകളും നിയമസംഹിതകളും ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നുള്ള ചോദ്യങ്ങൾ അധികം താമസിയാതെ ആവിർഭവിക്കും.

ഇപ്പോൾത്തന്നെ ‘മെറ്റ’ , ഗൂഗ്ൾ, ആമസോൺ തുടങ്ങിയവ വൻ സ്വാധീനമാണ് ചെലുത്തുന്നത്. അവ നമ്മെ ഭരിക്കുന്നത് നമ്മളറിയാതെ പോകുന്നു. പ്രാമാണിത്തം അടിച്ചേൽപ്പിക്കുന്നു. സാമൂഹ്യമായതും രാഷ്ട്രീയപരമായതുമായ ചിന്തകളേയും പര്യാലോചനകളെയും സ്വാധീനിക്കുന്നു എന്നത് സത്യം മാത്രമാണ്.

Big Tech, നമ്മൾ, ഡേറ്റ സാക്ഷരത

ഡിജിറ്റൽ യുഗത്തിലെ മാനുഷിക മൂല്യങ്ങൾ എന്ത് സ്വഭാവം പേറുന്നതായിരിക്കും, ആരാൽ, എങ്ങനെ പരിരക്ഷിക്കപ്പെടും എന്നചോദ്യമാണ് ഡിജിറ്റൽ യുഗത്തിൽ കൂടുതൽ സംഗതമായിട്ടുള്ളത്. ഇപ്പോൾത്തന്നെ ‘മെറ്റ’ (നേരത്തെ ഫേസ്ബുക്ക്), ഗൂഗ്ൾ, ആമസോൺ തുടങ്ങിയവ വൻ സ്വാധീനമാണ് ചെലുത്തുന്നത്. അവ നമ്മെ ഭരിക്കുന്നത് നമ്മളറിയാതെ പോകുന്നു. പ്രാമാണിത്തം അടിച്ചേൽപ്പിക്കുന്നു. സാമൂഹ്യമായതും രാഷ്ട്രീയമായതുമായ ചിന്തകളേയും പര്യാലോചനകളെയും സ്വാധീനിക്കുന്നു എന്നത് സത്യം മാത്രമാണ്. നമ്മുടെ അവകാശങ്ങളിലും താൽപ്പര്യങ്ങളിലും മൂല്യങ്ങളിലും പ്രച്ഛന്നമായി പ്രഭാവം ചെലുത്തുന്നു. പക്ഷേ എന്ത് ചുമതലകൾ അവർ ഏറ്റെടുക്കുന്നു എന്ന ചോദ്യം അത്യാവശ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം, ധർമ്മചിന്ത, വ്യക്തിത്വ ബഹുമാനം എന്നിവയിൽ മാത്രമല്ലാതെ മുഴുവനുമായി മനുഷ്യാവകാശപദ്ധതികളിൽ ഈ കോർപറേഷനുകൾക്ക് പൂർണ്ണ ഉത്തരവാദിത്തം പ്രഖ്യാപിക്കപ്പെടേണ്ടതാണ്. അവരുടെ തീരുമാനമെടുക്കലിൽ സുതാര്യതയും പങ്കാളിത്തവും ഉറപ്പിച്ചെടുക്കേണ്ട കാലമായിരിക്കുന്നു.

Ranking Digital Rights (RDR) പോലുള്ള കൂട്ടായ്മകൾ മനുഷ്യത്വം തിരിച്ചുപിടിക്കാനും നിലനിർത്താന്നും ശ്രമം തുടങ്ങിയിട്ടുണ്ട്. വമ്പൻ സ്രാവുകളെ നിലയ്ക്കുനിർത്താനുള്ള വഴികൾ അവർ തേടുന്നത്, ഉത്തരദായിത്വം (accountability) ഏറ്റെടുക്കാനും സുതാര്യത പ്രദർശിപ്പിക്കാനും പ്രേരിപ്പിച്ചാണ്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും പ്രോൽസാഹിപ്പിക്കാനും RDR കൂട്ടം നിഷ്ണാതരാണ്. കൂടാതെ നിയമനിർമ്മാതാക്കളേയും സിവിൽ സമൂഹത്തേയും നിക്ഷേപകരേയും ഒന്നിച്ചുകൂട്ടി ആഗോളമായ ടെക് ഉത്തരവാദിത്തം നിലനിർത്താൻ പ്രയത്നിക്കുന്നുമുണ്ട്. എന്നാൽ നേരത്തെ തുടങ്ങുന്നതും സക്രിയമായതുമായ ഇടപെടലുകൾ ബിഗ്ഗ് ടെക്കുകളെ മാനുഷികാംശങ്ങളെ ഉൾച്ചേർത്ത ആവിഷ്ക്കാരങ്ങൾ മാത്രം സ്വരുക്കൂട്ടിയെടുക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത് എന്ന് ശഠിക്കുന്നവരുമുണ്ട്.

മാട്രിക്സ് എന്ന സിനിമയില്‍ നിന്ന്
മാട്രിക്സ് എന്ന സിനിമയില്‍ നിന്ന്

‘മനുഷ്യവർഗ്ഗം സന്നിഗ്ദ്ധ സ്ഥിതിയിൽ’ എന്ന ഉദ്ഘോഷണം ഉണർന്നുയരുന്നുമുണ്ട്. ‘ഡേറ്റ സാക്ഷരത’ (data literacy) അത്യാവശ്യമെന്ന നിഗമനം രൂഢമൂലമായിക്കഴിഞ്ഞു. വെൻഡി വോങ്ങിന്റെ (Wendy Wong) We, the Data എന്ന പുതിയ പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്. പൊതുജനങ്ങളിൽ നിന്ന് നിർമ്മിച്ചെടുത്ത ഡേറ്റയുടെ അവകാശം അവർക്കുമുണ്ട് എന്ന് വോങ്ങ് വാദിക്കുന്നു. ഡേറ്റ അറിഞ്ഞെടുത്ത്, വിശകലനം ചെയ്ത് ഒരു ‘ഡേറ്റഫൈഡ്’ (datafied) ലോകത്ത് ഉപയോഗിക്കാാനുള്ള കഴിവ് പൊതുവായി നേടിയെടുക്കേണ്ടതാണ്, അതിനുള്ള സൗകര്യം ഒരുക്കപ്പെടേണ്ടതാണ്.

ഡിജിറ്റൽ യുഗത്തിൽ ഉത്ക്കർഷസമൃദ്ധി കൈവരുത്തുവാനും ബിഗ് ടെക്കുകളോടും ഗവണ്മെൻ്റിനോടും നമുക്ക് വിലപേശാനും ഈ ഡേറ്റ സാക്ഷരത സഹായിക്കുമത്രെ. ഈ വൻ തോക്കുകളാണ് ഡേറ്റ നിർമ്മിച്ചെടുക്കുന്നതും പങ്കുവെച്ച് വീതിയ്ക്കുന്നതും ധനലാഭത്തിനുള്ള മാർഗ്ഗമാക്കുന്നതും, മനുഷ്യനെ, മനുഷ്യത്വത്തെ വിസ്മരിച്ച്. മനുഷ്യാവകാശ മൂല്യങ്ങൾ ഉദാത്തീകരിക്കപ്പെടുവാനും സംരക്ഷിക്കപ്പെടുവാനും വഴിവെയ്ക്കുന്ന രൂപവൽക്കരണം സാദ്ധ്യമാക്കാൻ ബിഗ് ടെക് പങ്കാളിത്തം ആവശ്യമാണ്, ഡേറ്റാ സാക്ഷരത അതിൻ്റെ കാതലുമാണ്.

ജനാധിപത്യത്തെ ശരിയായ രീതിയിൽ അടിച്ചുറപ്പിക്കാനുള്ള വിദ്യയായി ഡിജിറ്റൽ സാങ്കേതികതയെ മാറ്റിയെടുക്കാം എന്ന ആലോചന പ്രബലമാണ്.

ഡിജിറ്റൽ ലോകത്തെ വിദ്യുച്ഛക്തി ഉപയോഗം; ലോകം താങ്ങുമോ?

ഇന്ന് ലോക ജനതയുടെ 60% ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടത്രെ. ശരാശരി ഒരാൾ ദൈനംദിന ജീവിതത്തിൽ 40% ഇന്റർനെറ്റിൽ വ്യാപൃതനാണ്. ഈ വിദ്യുച്ഛക്തി ഉപയോഗം കാർബൺ foot print- നെ എങ്ങനെ ബാധിക്കുന്നു എന്ന് ആലോചിക്കേണ്ടതാണെന്ന് വിചക്ഷണർ. വെബ് സർഫിങ്ങ്, സോഷ്യൽ മീഡിയ, വീഡീയോ/സംഗീത സ്ട്രീമിങ്ങുകൾ, വീഡിയോ കോൺഫെറൻസുകൾ- ഇവയെല്ലാം കൂടി ഒരാളുടെ ‘കാർബൺ ബജറ്റി’ ൻ്റെ 40% ഉപയോഗിച്ചു തീർക്കുന്നുണ്ട് എന്ന് കണക്കുകൾ. മാത്രമല്ല, ആരോഗ്യമേഖല മൊത്തം ഡിജിറ്റലായിക്കൊണ്ടിരിക്കയാണ്. ഉദാഹരണത്തിന്, ഇനി മുതൽ വാക്സിൻ നിർമ്മിച്ചെടുക്കാൻ വൈറസുകളുടെ പ്രോട്ടീനിന്റെ ഒരു ‘ഡിജിറ്റൽ കോഡ്’ മാത്രം മതിയാകുമത്രെ. മിനെറൽ / ലോഹ വിഭവ ഉപയോഗം വർദ്ധിക്കുകയാണ്. ഇതോടൊപ്പം. കാർബൺ വിനിയോഗം തീരെ കുറച്ചുകൊണ്ടുള്ള വിദ്യുച്ഛക്തി നിർമ്മാണം വേണ്ടവണ്ണം സാധിച്ചെടുത്തിട്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഊർജ്ജം സംഭാവന ചെയ്യാൻ പുതിയ ആവിഷ്ക്കാരങ്ങൾ വേണ്ടിയിരിക്കുന്നു. നിത്യവും വളരുന്ന ഇന്റർനെറ്റ് ഉപയോഗം ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണോ? ചോദ്യം വളരെ സംഗതമാണ്.

വെൻഡി വോങ്ങിന്റെ (Wendy Wong) We, the Data എന്ന പുതിയ പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്. പൊതുജനങ്ങളിൽ നിന്ന് നിർമ്മിച്ചെടുത്ത ഡേറ്റയുടെ അവകാശം അവർക്കുമുണ്ട് എന്ന് വോങ്ങ് വാദിക്കുന്നു. ഡേറ്റ അറിഞ്ഞെടുത്ത്, വിശകലനം ചെയ്ത് ഒരു ‘ഡേറ്റഫൈഡ്’ (datafied) ലോകത്ത് ഉപയോഗിക്കാാനുള്ള കഴിവ് പൊതുവായി നേടിയെടുക്കേണ്ടതാണ്, അതിനുള്ള സൗകര്യം ഒരുക്കപ്പെടേണ്ടതാണ്.
വെൻഡി വോങ്ങിന്റെ (Wendy Wong) We, the Data എന്ന പുതിയ പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്. പൊതുജനങ്ങളിൽ നിന്ന് നിർമ്മിച്ചെടുത്ത ഡേറ്റയുടെ അവകാശം അവർക്കുമുണ്ട് എന്ന് വോങ്ങ് വാദിക്കുന്നു. ഡേറ്റ അറിഞ്ഞെടുത്ത്, വിശകലനം ചെയ്ത് ഒരു ‘ഡേറ്റഫൈഡ്’ (datafied) ലോകത്ത് ഉപയോഗിക്കാാനുള്ള കഴിവ് പൊതുവായി നേടിയെടുക്കേണ്ടതാണ്, അതിനുള്ള സൗകര്യം ഒരുക്കപ്പെടേണ്ടതാണ്.

ഡീപ് ഫേയ്ക് (Deepfake) കാലത്തെ ജനാധിപത്യം

പലതരം ശക്തികൾ ജനാധിപത്യമൂല്യങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന കാലമാണിത്. അവർ പല വേഷത്തിലാണ് വരുന്നത്. വ്യാജവിവരങ്ങൾ സമ്മാനിച്ച് ചിന്തകളേയും ആശയങ്ങളേയും സ്വാധീനിക്കുകയോ മാറ്റിമറിക്കുകയോ ആണ് ഉദ്ദേശ്യം. വോട്ടർമാരെ കൗശല ഉപായങ്ങളാൽ കൈകാര്യം ചെയ്യുക, അവരെ പേടിപ്പിക്കുക, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുക- ഇതൊക്കെ ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ചുള്ള ജനാധിപത്യ ധ്വംസനങ്ങളാണ്. ഓൺലൈൻ വിദ്യകളുടെ തനിസ്വരൂപം പലരും മനസ്സിലാക്കി വരുന്നതേ ഉള്ളൂ, അതിനാൽ സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാൻ വലിയൊരു ശതമാനം ആൾക്കാർക്ക് സാധിക്കുന്നുമില്ല.

2010-ലെ ഇംഗ്ളണ്ട് തെരഞ്ഞെടുപ്പ് ആദ്യ ‘സോഷ്യൽ മീഡിയ ഇലക്ഷൻ’ എന്നറിയപ്പെടുന്നുണ്ട്. ഇന്ന് അത് കൂടുതൽ തീവ്രതരമായിട്ടേ ഉള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണം ഫേസ്ബുക്ക്, ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, യു ട്യൂബ് വീഡിയോകൾ എന്നിവയിലൂടെയല്ലാതെ സാദ്ധ്യമാകുന്നില്ല. ‘ഡിജിറ്റൽ പൊളിറ്റിക്സ്’ എന്നൊരു പഠനമേഖലതന്നെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട് ഇപ്പോൾ.

മധുരമനോഹരസ്വപ്നങ്ങൾ വാഗ്ദാനം ചെയ്ത ജനാധിപത്യം ലോകത്ത് പലയിടത്തും ഉള്ളാലെ തകരുന്നത് നമ്മൾ കാണുന്നതാണ്. എന്നാൽ ജനാധിപത്യത്തെ ശരിയായ രീതിയിൽ അടിച്ചുറപ്പിക്കാനുള്ള വിദ്യയായി ഡിജിറ്റൽ സാങ്കേതികതയെ മാറ്റിയെടുക്കാം എന്ന ആലോചന പ്രബലമാണ്. കമ്പ്യൂട്ടർ വിദഗ്ധരും സാമൂഹ്യശാസ്ത്ര വിചക്ഷണരും കൈകോർത്ത് പുതിയ ആവിഷ്ക്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

ജനാധിപത്യം, ആ പേര് സൂചിപ്പിക്കുന്നതുപോലെ ജനങ്ങളുടെ നൂതന ആശയങ്ങളേയും തീരുമാനങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് പുതുക്കിയെടുക്കാമെന്ന് അവർ നിർദ്ദേശിക്കുന്നു. ‘കൂട്ടായ്മ ബുദ്ധി’ (collective intelligence) വഴി ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ വൃദ്ധി തേടുന്ന ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടാമത്രെ. പൊതുതീരുമാനങ്ങൾ നിയമങ്ങളായി മാറുന്നത് ഒരു സ്വപ്നം മാത്രമല്ല എന്ന് സാക്ഷ്യങ്ങളുണ്ട്, ഇന്ന്. നെതർലണ്ടിലെ ചില പരീക്ഷണങ്ങൾ തെളിവാണ്. Open AI സംരഭം പിന്തുണ നൽകുന്ന ‘Large Language Models’ വഴി (LLMs)-ചാറ്റ് ജി പി റ്റിയുടെ സാങ്കേതികത ഇതിൽപ്പെടുന്നതാണ്- ചെറിയ കൂട്ടായ്മകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒന്നിച്ചു സ്വരൂപിച്ച് നിയമനിർമ്മാണങ്ങളിലെ പുതുക്കലുകൾ സാധിച്ചെടുക്കാമെന്ന് പ്രാഥമിക പഠനങ്ങൾ തെളിയിക്കുന്നു. ഇപ്പോൾ തെരുവിലിറങ്ങി സമരം ചെയ്താണ് ഇത് സാധിച്ചെടുക്കുന്നത് എങ്കിൽ, ഇനി മുതൽ ഒരു രാജ്യത്ത് വ്യാപിച്ചിട്ടുള്ള ചെറിയ ‘സോഷ്യൽ നെറ്റ് വർക്കു’കൾ രൂപീകരിക്കുന്ന ആശയങ്ങൾ സ്വരൂക്കൂട്ടി, നിർമ്മിതബുദ്ധി (Artificial intelligence) നെല്ലും പതിരും വേർതിരിച്ചെടുത്ത് ഭരണകൂടത്തിൻ്റെ അവിഭാജ്യഘടകമായി മാറുന്നത് ഇനിയത്തെ ജനാധിപത്യത്തിൻ്റെ രീതിശാസ്ത്രത്തിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയവ്യവഹാരങ്ങളിൽ ഓരോ പൗരർക്കും പങ്കുചേരാമെന്ന വ്യവസ്ഥ തന്നെ ഇത്.

നിർമ്മിതബുദ്ധി നെല്ലും പതിരും വേർതിരിച്ചെടുത്ത് ഭരണകൂടത്തിൻ്റെ അവിഭാജ്യഘടകമായി മാറുന്നത്  ഇനിയത്തെ ജനാധിപത്യത്തിൻ്റെ രീതിശാസ്ത്രത്തിൽ ഉൾപ്പെടുമെന്നാണ്  പ്രതീക്ഷ.
നിർമ്മിതബുദ്ധി നെല്ലും പതിരും വേർതിരിച്ചെടുത്ത് ഭരണകൂടത്തിൻ്റെ അവിഭാജ്യഘടകമായി മാറുന്നത് ഇനിയത്തെ ജനാധിപത്യത്തിൻ്റെ രീതിശാസ്ത്രത്തിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.

ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത് എന്ന് സാരം.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

സംഗമേശ്വരൻ മാണിക്യംഎൻ.കെ. ഭൂപേഷ്പ്രേംകുമാർ ആർ.ലാസർ ഷൈൻഇ. ഉണ്ണികൃഷ്ണൻസാക്കിർ ഹുസൈൻകുഞ്ഞുണ്ണി സജീവ്പ്രവീണ വി.മുഹമ്മദ് അബ്ബാസ്സുധീഷ് കോട്ടേമ്പ്രംഡോ. ആന്റോ പി. ചീരോതഅശോകകുമാർ വി.Read More


Summary: In a digital world where humans are becoming data and barcodes, we may struggle to survive, writes Ethiran Kathiravan in Truecopy Webzine 200th Edition.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments