പ്രിയ ജോസഫ്‌

അന്നന്നുള്ള എന്റെ ഡോപമീൻ ഡോസ്‌

‘‘ഇരുതല മൂർച്ചയുള്ള വാളുപോലെ ഗുണവും ദോഷവും ഇഴചേർന്ന് കിടക്കുന്നു. വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സമയനഷ്ടം ഉറപ്പാകുന്ന സംഗതി. അച്ചടക്കത്തോടെ ഉപയോഗിക്കുന്നവർക്ക് സാധ്യതകളുടെ വലിയ ലോകമാണ് ഡിജിറ്റൽ മീഡിയ തുറക്കുന്നത്‌’’- പ്രിയ ജോസഫ് എഴുതുന്നു.

വീട്ടിൽ ഇത്തവണ തക്കാളിയുടെ അയ്യരുകളി!
പല നിറത്തിലും, രൂപത്തിലും, ചെറുതും വലുതുമായ തക്കാളി. ബീഫ് തക്കാളി, ചെറി തക്കാളി മുതൽ ഹെയർ ലൂം തക്കാളി വരെ തുടുത്ത് വിളഞ്ഞ് പാകമായി കിടക്കുന്നു. കുറേയെടുത്ത് അയൽപക്കകാർക്ക് കൊടുത്തു. അടുത്ത ഒരു വർഷത്തേയ്ക്കുള്ളത് അരിഞ്ഞ് ഫ്രീസ് ചെയ്തു. എന്നിട്ടും ബാക്കി.

ഇത്രയും തക്കാളി എന്തു ചെയ്യും?

27 വർഷം മുൻപ് മിസ്സസ് കെ. എം. മാത്യുവിന്റെ ‘വീട്ടമ്മയ്ക്കൊരു കൈത്തോഴി’ പെട്ടിയിൽ സൂക്ഷിച്ചടുക്കി അമേരിക്കയിൽ എത്തിയതാണ്‌. മെലിഞ്ഞ് ചുള്ളിക്കമ്പ് പോലെയുള്ള ശരീരങ്ങൾ ഇന്നുകാണുന്ന പുഷ്ടിയിലെത്താൻ ഈ കൈത്തോഴി വഹിച്ച പങ്ക് വളരെ വലുതാണ്‌. പക്ഷെ ഇന്നിപ്പോൾ ആ വീട്ടമ്മയ്ക്ക്‌, ഒന്നല്ല, ലക്ഷക്കണക്കിന് കൈത്തോഴിമാർ വിരൽത്തുമ്പിലുള്ളതുകൊണ്ട് ഇത്രയും തക്കാളികൾ എന്തു ചെയ്യണം എന്ന് ഇന്റർനെറ്റിൽ നോക്കാൻ തീരുമാനിച്ചു.

27 വർഷം മുൻപ് മിസ്സസ് കെ. എം. മാത്യുവിന്റെ ‘വീട്ടമ്മയ്ക്കൊരു കൈത്തോഴി’ പെട്ടിയിൽ സൂക്ഷിച്ചടുക്കി അമേരിക്കയിൽ എത്തിയതാണ്‌. മെലിഞ്ഞ് ചുള്ളിക്കമ്പ് പോലെയുള്ള ശരീരങ്ങൾ ഇന്നുകാണുന്ന പുഷ്ടിയിലെത്താൻ ഈ കൈത്തോഴി വഹിച്ച പങ്ക് വളരെ വലുതാണ്‌.
27 വർഷം മുൻപ് മിസ്സസ് കെ. എം. മാത്യുവിന്റെ ‘വീട്ടമ്മയ്ക്കൊരു കൈത്തോഴി’ പെട്ടിയിൽ സൂക്ഷിച്ചടുക്കി അമേരിക്കയിൽ എത്തിയതാണ്‌. മെലിഞ്ഞ് ചുള്ളിക്കമ്പ് പോലെയുള്ള ശരീരങ്ങൾ ഇന്നുകാണുന്ന പുഷ്ടിയിലെത്താൻ ഈ കൈത്തോഴി വഹിച്ച പങ്ക് വളരെ വലുതാണ്‌.

ഏറ്റവും എളുപ്പത്തിൽ, ഏറ്റവും രുചികരമായ പാസ്റ്റാ സോസ് എങ്ങനെയുണ്ടാക്കാം? ഇതായിരുന്നു അന്വേഷണ വാചകം. അതിൽ തന്നെ 'എളുപ്പത്തിൽ, രുചികരം' എന്നുള്ളത് കീ വേർഡ്സ്‌.

അവിടെ ക്ലിക്ക് ചെയ്ത്‌, ഇവിടെ ക്ലിക്ക് ചെയ്ത് ഞാൻ മുന്നേറിക്കൊണ്ടിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ നിൽക്കുന്നത് ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽറ്റൺ അതിസുന്ദരിയായി നിൽക്കുന്ന ഏതോ പേജുകളിലാണ്‌. ഞാനെങ്ങെനെ ഇവിടെ എത്തിയെന്ന് യാതൊരു ഊഹവുമില്ല. ഏതായാലും വന്നതല്ലെ, ഈ സുന്ദരിയുടെ ബാക്കി ഫോട്ടോസും കൂടി കണ്ടേക്കാം എന്നുവിചാരിച്ച് ബ്രൗസ് ചെയ്യൽ തുടരുമ്പോഴാണ് അവരുടെ വിവാഹവസ്ത്രം ധരിച്ചുള്ള ഫോട്ടൊ കണ്ണിൽപെട്ടത്‌.

വിവാഹഗൗണിലും അവർ അതിസുന്ദരി തന്നെ. പക്ഷെ എന്റെ കണ്ണുടക്കിയത് അവരുടെ കൈയിലുള്ള ആ ബൊക്കെയിലാണ്. ഞാനത് സൂം ചെയ്ത് നോക്കി. അതിൽ വച്ചിരിക്കുന്നത് ലിലി ഓഫ് ദ വാലി (Lily of the valley) പൂക്കൾ ആണെന്ന് തിരിച്ചറിഞ്ഞു. ഞാനൂഹിച്ചത് ശരിയാണോ എന്ന് ഇന്റർനെറ്റിൽ പരതി. ശരിയാണ്‌. ഈ പൂക്കൾ തന്നെ വേണമെന്ന് കേറ്റ് നിർബന്ധം പിടിച്ചിരുന്നു.

കേറ്റിനെ കുറ്റം പറയാൻ പറ്റില്ല.

ഇന്നാണ് ഞാൻ കല്യാണം കഴിക്കുന്നതെങ്കിൽ എന്റെ കല്ല്യാണബൊക്കെയിൽ ലിലി ഓഫ് ദ വാലി പൂക്കളായിരിക്കും ഞാൻ ഉറപ്പായിട്ടും വയ്ക്കുക. അമ്മാതിരി മണമല്ലേ, കുഞ്ഞു മണികൾ പോലെയോ കണ്ണുനീർ തുള്ളിപോലെയോ കൂമ്പി നിൽക്കുന്ന ഈ വെളുത്ത പൂക്കൾക്ക്‌. (മണം എന്നല്ല, സുഗന്ധം അല്ലെങ്കിൽ സൗരഭ്യം എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കേണ്ടത്‌.)

ഇതാണ് ഡിജിറ്റൽ മീഡിയ. ഇരുതല മൂർച്ചയുള്ള വാളുപോലെ ഗുണവും ദോഷവും ഇഴചേർന്ന് കിടക്കുന്നു. വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സമയനഷ്ടം ഉറപ്പാകുന്ന സംഗതി.

വീടിന്റെ പിറകുവശത്ത് ഞാൻ മൂന്നാല് ചുവട് വച്ചിട്ടുണ്ട്‌. പക്ഷെ അതിന്റെ പ്രകടനം അത്ര പോരാ. ഒരു പത്തിരുപത് ചെടി കൂടി ഉണ്ടെങ്കിലേ ഒരു ബൊക്കെയൊക്കെ ഉണ്ടാക്കാൻ മാത്രമുള്ള പൂക്കൾ കിട്ടുകയുള്ളൂ എന്നായി എന്റെ ചിന്ത. കേറ്റിനെ ഉപേക്ഷിച്ചിട്ട് നഴ്സറികളുടെ വെബ് സൈറ്റുകളിലൂടെയായി എന്റെ അടുത്ത യാത്ര. വേര് പൊട്ടികിളിർത്ത് വരുന്ന ചെടിയായതുകൊണ്ട് പായ്ക്കറ്റിൽ മണ്ണും വേരുംകൂടിയായിട്ടാണ് വിൽക്കുന്നത്‌.

അങ്ങനെ, ഏറ്റവും എളുപ്പം സ്വാദിഷ്‌ടമായ പാസ്‌റ്റാ സോസ് ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട ഞാൻ 20 ലിലി ഓഫ് ദ വാലി ചെടിയുടെ വേര് ഓർഡർ ചെയ്ത് എഴുന്നേറ്റു. ഇത്രയും ചെയ്തതിന് ഞാനെടുത്ത സമയം മൂന്നു മണിക്കൂർ. അപ്പോഴേക്കും കണ്ണിന് നല്ല ക്ഷീണമായി. പാസ്റ്റാ സോസ് ഉണ്ടാക്കാനുള്ള മൂഡും പോയി. തക്കാളി തത്ക്കാലം അവിടെ തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിച്ചു.

 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ നിൽക്കുന്നത് ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽറ്റൺ അതിസുന്ദരിയായി നിൽക്കുന്ന ഏതോ പേജുകളിലാണ്‌. ഞാനെങ്ങെനെ ഇവിടെ എത്തിയെന്ന് യാതൊരു ഊഹവുമില്ല. ഏതായാലും വന്നതല്ലെ, ഈ സുന്ദരിയുടെ ബാക്കി ഫോട്ടോസും കൂടി കണ്ടേക്കാം എന്നുവിചാരിച്ച് ബ്രൗസ് ചെയ്യൽ തുടരുമ്പോഴാണ് അവരുടെ വിവാഹവസ്ത്രം ധരിച്ചുള്ള ഫോട്ടൊ കണ്ണിൽപെട്ടത്‌.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ നിൽക്കുന്നത് ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽറ്റൺ അതിസുന്ദരിയായി നിൽക്കുന്ന ഏതോ പേജുകളിലാണ്‌. ഞാനെങ്ങെനെ ഇവിടെ എത്തിയെന്ന് യാതൊരു ഊഹവുമില്ല. ഏതായാലും വന്നതല്ലെ, ഈ സുന്ദരിയുടെ ബാക്കി ഫോട്ടോസും കൂടി കണ്ടേക്കാം എന്നുവിചാരിച്ച് ബ്രൗസ് ചെയ്യൽ തുടരുമ്പോഴാണ് അവരുടെ വിവാഹവസ്ത്രം ധരിച്ചുള്ള ഫോട്ടൊ കണ്ണിൽപെട്ടത്‌.

പക്ഷെ, മനസ്സിന് വല്ല്യ സന്തോഷം. ആ ദിവസത്തേക്കുള്ള എന്റെ ഡോപമീൻ ഡോസായിരുന്നു ലിലി ഓഫ് ദ വാലി. ‘എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്‌, കൊള്ളുമ്പോൾ നൂറും പതിനായിരവും’ എന്ന അർജ്ജുനന്റെ അസ്ത്രത്തിന്റെ കാര്യം പറഞ്ഞതു പോലെയാണ് ഇന്റർനെറ്റ്‌.
തിരയുന്നത് ഒന്ന്, പൊങ്ങി വരുന്നത് നൂറും പതിനായിരവും, ഒടുവിൽ കൊള്ളുന്നത് തിരഞ്ഞതുമായി യാതൊരു പുലബന്ധവുമില്ലാത്തിടത്ത്‌.

ഇതാണ് ഡിജിറ്റൽ മീഡിയ.
ഇരുതല മൂർച്ചയുള്ള വാളുപോലെ ഗുണവും ദോഷവും ഇഴചേർന്ന് കിടക്കുന്നു. വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സമയനഷ്ടം ഉറപ്പാകുന്ന സംഗതി. അച്ചടക്കത്തോടെ ഉപയോഗിക്കുന്നവർക്ക് സാധ്യതകളുടെ വലിയ ലോകമാണ് ഡിജിറ്റൽ മീഡിയ തുറക്കുന്നത്‌.

മനസ്സ് വല്ലാതെ ക്ലട്ടർ ആകുന്നു എന്ന് തോന്നുമ്പോൾ 'ഡീ ഡോപമീൻ' ചെയ്യുക എന്നുള്ളതാണ് മുന്നിലുള്ള ഒരേയൊരു വഴി.

ഈസ്റ്ററിന് മുൻപുള്ള വല്യ നോയമ്പും ക്രിസ്മസിനു മുൻപുള്ള ചെറിയ നോയമ്പും ഉപകാരപ്രദമാവുന്നത് ഇവിടെയാണ്‌. മത്സ്യമാംസാദികൾ, മുട്ട, പാല് എന്നീ ആഹാരസാധനങ്ങളാണ് ഈ സമയത്ത് പലരും ഉപേക്ഷിക്കുന്നത്‌. ഈ ആഹാരസാധനങ്ങളൊന്നും വേണ്ടെന്നുവെക്കാൻ ഒരു കാലത്തും, ഒരു ബുദ്ധിമുട്ടും ഇല്ലാത്തതുകൊണ്ട് ഞാൻ ഉപേക്ഷിക്കുന്നത് ഇന്റർനെറ്റും സോഷ്യൽ മീഡിയയുമാണ്‌. ആ സമയത്ത് മനസ്സിന് തോന്നുന്ന പ്രശാന്തതയാണ് ഈ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും സുന്ദരമായത്‌.

തക്കാളിയെല്ലാം ഏതൊ മിഷലിൻ സ്റ്റാർ ഷെഫിന്റെ നിർദ്ദേശപ്രകാരം കടുകിട തെറ്റാതെ സോസ് ഉണ്ടാക്കി കുപ്പികളിൽ നിറച്ചിട്ടുണ്ട്‌.
തക്കാളിയെല്ലാം ഏതൊ മിഷലിൻ സ്റ്റാർ ഷെഫിന്റെ നിർദ്ദേശപ്രകാരം കടുകിട തെറ്റാതെ സോസ് ഉണ്ടാക്കി കുപ്പികളിൽ നിറച്ചിട്ടുണ്ട്‌.

തക്കാളിയെല്ലാം ഏതൊ മിഷലിൻ സ്റ്റാർ ഷെഫിന്റെ നിർദ്ദേശപ്രകാരം കടുകിട തെറ്റാതെ സോസ് ഉണ്ടാക്കി കുപ്പികളിൽ നിറച്ചിട്ടുണ്ട്‌. ഓർഡർ ചെയ്ത 'ലിലി ഓഫ് ദ വാലി' ചെടികൾ പോസ്റ്റിൽ വന്നു. എങ്ങനെ നടണം എന്ന് ഇന്റർനെറ്റിൽ തിരയാൻ നിന്നില്ല. അടുത്ത ഡോപമീൻ ഡോസ് ഏതു വഴിയ്ക്കാണ് വരുന്നതെന്ന് ഒരു ധാരണയുമില്ലാത്തതുകൊണ്ട് സർവ്വശക്തിയും ഉപയോഗിച്ചാണ് ചെറുത്തുനിൽക്കുന്നത്‌.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

സംഗമേശ്വരൻ മാണിക്യംഎൻ.കെ. ഭൂപേഷ്പ്രേംകുമാർ ആർ.ലാസർ ഷൈൻഇ. ഉണ്ണികൃഷ്ണൻസാക്കിർ ഹുസൈൻകുഞ്ഞുണ്ണി സജീവ്പ്രവീണ വി.മുഹമ്മദ് അബ്ബാസ്സുധീഷ് കോട്ടേമ്പ്രംഡോ. ആന്റോ പി. ചീരോതഅശോകകുമാർ വി.Read More

Comments