താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ
താൻ ‘ഡിജിറ്റലിനോട്’ ചോദിക്ക്…

‘‘ഡിജിറ്റൽ സെൽഫ് വേഴ്സസ് യഥാർത്ഥ വ്യക്തി എന്ന ആശയം നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ വേരൂന്നിയിരിക്കുന്നു. ഒരു വെർച്വൽ അർത്ഥത്തിൽ നമ്മെ നിർവചിക്കുന്ന ഡിജിറ്റൽ കാൽപ്പാടുകൾ കാണാം. യഥാർത്ഥ ലോകത്ത് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നത് പരിഗണിക്കാതെതന്നെ, ഈ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരു തീർത്തും വ്യത്യസ്തനായ നിങ്ങളുണ്ടോ?’’- ​ഡോ. ആന്റോ പി. ചീരോത എഴുതുന്നു.

"ഡിജിറ്റൽ എന്ന വാക്കു കൊണ്ട് നമ്മൾ എന്താണ് അർത്ഥമാക്കുന്നത്?" ഒരു വിദ്യാർത്ഥി ചോദ്യം ചോദിക്കുന്നു. ഡിജിറ്റൽ അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഒരു ലോകത്ത് ഡിജിറ്റൽ എന്താണെന്ന് എങ്ങനെ വിവരിക്കണമെന്നറിയാതെ അദ്ധ്യാപകൻ ആശയക്കുഴപ്പത്തോടെ വിക്കിപീഡിയയിൽ തന്നെ പരതുന്നു എന്നതാണ് അതിന്റെ വിക്കിയാലിറ്റി. (The ability to rewrite reality by editing a Wikipedia page through majority consent).

'ഡിജിറ്റൽ' പോലുള്ള ചില വാക്കുകൾ സർവ്വവ്യാപിയായതിനാൽ (ubiquitous), ഇന്ന് ഡിജിറ്റലാണ് കൂടുതൽ യാഥാർത്ഥ്യം (More real than actually real). ചിലപ്പോൾ അവയ്ക്ക് എല്ലാ അർത്ഥവും നഷ്ടപ്പെടാൻ തുടങ്ങുന്നതായും തോന്നുന്നു.

ഡിജിറ്റൽ അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഒരു ലോകത്ത് ഡിജിറ്റൽ എന്താണെന്ന് എങ്ങനെ വിവരിക്കണമെന്നറിയാതെ അദ്ധ്യാപകൻ ആശയക്കുഴപ്പത്തോടെ വിക്കിപീഡിയയിൽ തന്നെ പരതുന്നു എന്നതാണ് അതിന്റെ വിക്കിയാലിറ്റി.
ഡിജിറ്റൽ അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഒരു ലോകത്ത് ഡിജിറ്റൽ എന്താണെന്ന് എങ്ങനെ വിവരിക്കണമെന്നറിയാതെ അദ്ധ്യാപകൻ ആശയക്കുഴപ്പത്തോടെ വിക്കിപീഡിയയിൽ തന്നെ പരതുന്നു എന്നതാണ് അതിന്റെ വിക്കിയാലിറ്റി.

ഡിജിറ്റൽ മാധ്യമ പരിസരത്തിൽ നിന്നുകൊണ്ടുള്ള ചില ചിന്തകൾ:

ഡിജിറ്റൽ കാലത്ത് അമർത്യ സെൻ പഠിപ്പിച്ച
‘Slow Journalism’

കുറച്ചു മാസങ്ങൾക്ക് മുമ്പത്തെ കഥയാണ്.
ഉച്ചയ്ക്ക് ഊണു കഴിച്ച് വാട്ട്സ് ആപ്പ് തോണ്ടി ഫാക്കൽറ്റി ക്യാബിനിൽ ഇരിക്കുകയാണ്. അടുത്ത പിരീഡ് ക്ലാസുമുണ്ട്, വിഷയം ‘ന്യൂസ് റിപ്പോർട്ടിങ്’. ക്ലാസിൽ കാച്ചാനുള്ള കുറച്ച് ‘ഡിജിറ്റൽ അറിവുകൾ’ തേടുകയും വേണം. ദാ കിടക്കുന്നു, ഒരു ബിഗ് ബ്രേക്കിങ് സ്റ്റോറി: “Bharat Ratna and Nobel Laureate Amartya Sen passes away”. സന്തോഷമായി. എന്നിലെ ‘ജേർണലിസം’ ടീച്ചർ ഉണർന്നു. അടുത്ത പിരീഡ് കുറച്ചുസമയം ഈ most updated വാർത്ത ക്ലാസിൽ ചർച്ച ചെയ്തത് most updated ടീച്ചറാകാൻ ഇതാ അമർത്യ സെൻ അവസരം നൽകിയിരിക്കുന്നു.
സമയമൊട്ടും കളയാതെ വാർത്ത Fake ആണോ എന്ന് പരിശോധിക്കാൻ ഗൂഗിൾ സേർച്ച് ബാറിൽ അടിച്ച് നോക്കി. ഒന്നും പേടിക്കാനില്ല. BBC ഉൾപ്പടെയുള്ള സകലമാന അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നമ്മുടെ PTI ഉണ്ട് കൂട്ടിന്. ശരിക്കും ‘Amartya Sen passes away’.
ക്ലാസിൽ പോകാൻ 10 മിനിറ്റേ ഉള്ളൂ.

‘ഡിജിറ്റൽ’ ഒരു Disruptive Technology ആണോ? അതോ മുമ്പത്തെ വിനാശകരമായ സാങ്കേതികവിദ്യകളിൽ നിന്ന് ഡിജിറ്റലിനെ വ്യത്യസ്തമാകുന്നത് എന്താണ്?

അതിനുള്ളിൽ എന്നിലെ പഴയ ടെലിവിഷൻ ഫീൽഡ് ജേർണലിസ്റ്റ് വാർത്ത ‘പറത്തി’. കുറെ അക്കാദമിക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് എന്റെ ‘ഫോർവേർഡുകൾ’. പിന്നെ കുറെ ‘ഫോർവേർഡുകൾ’ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക്. എനിക്കറിയില്ല, ഇത്തരം നിമിഷങ്ങളിൽ എവിടെ നിന്നാണ് എനിക്കൊരു പ്രത്യേകതരം ‘ഫോർവേർഡ് ചെയ്യാനുള്ള വൈബ്’ എനർജി കിട്ടുന്നത്. സമാധാനമായി, ഒരു പ്രത്യേക തരം ‘Digital Satisfaction’.
ഞാനും നാലാളെ അറിയിക്കുന്ന Individual Mass Media Professional ആയിരിക്കുന്നു. ന്യൂസ് റിപ്പോർട്ടിങ് ക്ലാസിൽ പോയി വാർത്ത ബ്രേക്ക് ചെയ്തു. വിദ്യാർത്ഥികളോട് കുറച്ച് സമയം അമർത്യ സെനിന്റെ അക്കാദമിക തലത്തിലെ സംഭാവനകളെ പറ്റി ഡിജിറ്റൽ റീഡിങ് നടത്താൻ പറഞ്ഞതിനുശേഷം ക്ലാസ് തുടർന്നു. ക്ലാസ് കഴിഞ്ഞ് തിരിച്ച് ക്യാബിനിലെത്തി, ദാ വരുന്നു ഒരു വിദ്യാർത്ഥി.
സാർ, Amartya Sen is ‘totally fine’

അത് വ്യാജ വാർത്തയായിരുന്നു.
ഇതാ സാക്ഷാൽ അമർത്യ സെനിന്റെ മകളുടെ ട്വീറ്റ്: “Friends, thanks for your concern, but it’s fake news: Baba is totally fine. We just spent a wonderful week together with family in Cambridge—his hug as strong as always last night when we said bye! He is teaching 2 courses a week at Harvard, working on his gender book—busy as ever”.

എന്റെ ഫോർവേഡുകളെ കുറിച്ചോർത്ത് ഞാൻ സ്വയം വിമർശിച്ചു. കൂടുതൽ ‘Slow Journalism’ പ്രക്റ്റീസിനെ കുറിച്ച് വായിക്കാൻ തീരുമാനിച്ചു.

അമർത്യസെന്നിൻറെ മരണം സംബന്ധിച്ച വ്യജവാർത്തയുടെ ന്യൂസ്.
അമർത്യസെന്നിൻറെ മരണം സംബന്ധിച്ച വ്യജവാർത്തയുടെ ന്യൂസ്.

കുറെ ‘ഡിജിറ്റൽ സന്തോഷവും’
കൂറച്ച് ‘Onlife’ സന്തോഷവും?

കുട്ടിയുടെ Birthday കേക്ക് മുറിച്ച് തീർന്നില്ല. ആവേശം മുഴുവൻ ഞങ്ങൾ ‘കേക്ക് കട്ട്’ ചെയ്തത് ഡിജിറ്റൽ ലോകത്ത് പ്രകാശിപ്പിക്കാനാണ്. അപ്പോഴാണ് ഭാര്യയുടെ ചോദ്യം- ശരിക്കും നമ്മൾ കേക്ക് മുറിച്ച് സന്തോഷിച്ചോ? എന്തോ ഇപ്പോൾ നടക്കുന്നത് ഒരു ഡിജിററൽ ‘ഓൺലൈൻ ഹാപ്പിനെസ്’ ആണെന്ന് തോന്നുന്നു? എന്താണാവോ 'സന്തോഷം' തോന്നുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പ്രത്യേക മേഖലയായ 'പോസിറ്റീവ്' സൈക്കോളജിയിലെ ആളുകൾക്ക് ഈ കാര്യത്തെ കുറിച്ചുള്ള നിരീക്ഷണം.

ഓൺലൈനോ ഓഫ് ലൈനോ എന്തുമാകട്ടെ, അതിനകത്ത് ‘Onlife’ ഉണ്ടോ എന്നതാണ് പ്രാധാന്യം. ഒരു വ്യക്തി ഡിജിറ്റൽ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി വളരെ പോസിറ്റീവായ അനുഭവങ്ങളിലേക്ക് പ്രവേശിക്കുക, അല്ലെങ്കിൽ അർത്ഥവത്തായ ജീവിതം നയിക്കാനുള്ള ക്രിയാത്മകമായ സംഭാവന നൽകുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയെ കാണുക എന്നതിൽ ഡിജിറ്റൽ ഹാപ്പിനെസ് (Digital Happiness) എന്നതിന്റെ ആശയം ഉൾക്കൊള്ളന്നതായി പഠനങ്ങൾ പറയുന്നു. ഡിജിറ്റൽ ഹാപ്പിനസിനു പിന്നിലെ അടിസ്ഥാനകാര്യങ്ങൾ കൂടുതൽ പരിശോധിക്കുന്നത് എന്തോ കൗതുകകരമായിരിക്കും എന്നു തോന്നുന്നു. ‘ഡിജിറ്റൽ’ ഒരു Disruptive Technology ആണോ? അതോ മുമ്പത്തെ വിനാശകരമായ സാങ്കേതികവിദ്യകളിൽ നിന്ന് ഡിജിറ്റലിനെ വ്യത്യസ്തമാകുന്നത് എന്താണ്?

ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ 'Digitalized Self' എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ രൂപത്തിന്റെ ആവിർഭാവത്തിന് സാധ്യമായ നിരീക്ഷണങ്ങളും തെളിവുകളും വർദ്ധിച്ചുവരികയാണ്.

ഓൺലൈനിലെ Push & Pull
ന്യൂസ് ലോജിക്ക്

മൊബൈൽ ഡാറ്റ ഓണാക്കേണ്ട താമസം, ന്യൂസ് നോട്ടിഫിക്കേഷനുകൾ, സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന മറ്റ് വിഭവങ്ങൾ തള്ളിക്കയറി (Push) വരുന്നു. ഇത് ഒരു തരത്തിൽ നമ്മുടെ അനുവാദം ചോദിക്കാതെയും സംഭവിക്കും. ഈ തള്ളിക്കയറിവരുന്ന വാർത്തകളെ നിയന്ത്രിക്കാൻ നാം ഡിജിറ്റൽ മാധ്യമ സാക്ഷരത (Digital Media Literacy) ആർജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. അല്ലെങ്കിൽ വലിയൊരു ശതമാനം ഡിജിറ്റൽ വായനാ സമയം ‘Click Bait’ പ്രതിഭാസത്തിൽ ഒതുങ്ങിപ്പോകാൻ സാധ്യതയുണ്ട്. ‘ചൂണ്ട പോലെയുള്ള തലക്കെട്ടുകളിൽ’ കുടുങ്ങും. ഉദാഹരണത്തിന്, ‘കായലിൽ വീണ കുട്ടിയോട് യുവാവ് ചെയ്തത്’, ‘ലേബർ റൂമിൽ ഗൈനക്കോളജിസ്റ്റിന്റെ രോഗിയോടൊത്തുള്ള കളി’ എന്നീ ‘ചൂണ്ട’ തലക്കെട്ടുകളിൽ നമ്മൾ Digital ‘So Called Gratification’ കണ്ടെത്തിക്കൊണ്ടിരിക്കും. എന്നാൽ നമുക്കാവശ്യമുള്ള ഡിജിറ്റൽ വാർത്താ വിഭവങ്ങളെ അരിച്ചെടുക്കാൻ 'Pull' ലോജിക്കാണ് നല്ലത്. ഇതിനായി നമ്മുടെ എല്ലാ ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകളും പരിശോധിച്ച്, അനാവശ്യമായത് ഉടനെ ഒഴിവാക്കി മൊബൈൽ സ്ക്രീൻ Re design ചെയ്യണമെന്നാണ് തോന്നുത്.

ആ ഞാൻ ആണോ
ഈ ഞാൻ? …

ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ 'Digitalized Self' എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ രൂപത്തിന്റെ ആവിർഭാവത്തിന് സാധ്യമായ നിരീക്ഷണങ്ങളും തെളിവുകളും വർദ്ധിച്ചുവരികയാണ്. താൻ ആരാണെന്ന് തനിക്കറിയാതെ വരുമ്പോഴോ സംശയം മാറ്റാനോ വല്ലപ്പോഴും Google Search ബാറിൽ സ്വന്തം പേര് അടിച്ച് സേർച്ച് ചെയ്ത് (ചിലപ്പോൾ തമാശയ്ക്ക്) നോക്കുന്നത് ഒരു രോഗമാണോ ഡോക്ടർ?
‘Self’ എന്നത് ഒരു സ്ഥിരമായ അസ്തിത്വമല്ലെന്നും, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും അറിയാമല്ലോ. മനഃശാസ്ത്രം, ന്യൂറോ സയൻസ്, സൈക്യാട്രി, സോഷ്യോളജി, നരവംശശാസ്ത്രം, സംസ്കാരം, ചരിത്രം എന്നിവയുൾപ്പെടെയുള്ള ബഹുവൈജ്ഞാനിക ശാഖകളിലെ നിരീക്ഷണങ്ങൾ അതിനാവശ്യമായി വരും.

കുട്ടിയുടെ Birthday കേക്ക് മുറിച്ച് തീർന്നില്ല. ആവേശം മുഴുവൻ ഞങ്ങൾ ‘കേക്ക് കട്ട്’ ചെയ്തത് ഡിജിറ്റൽ ലോകത്ത് പ്രകാശിപ്പിക്കാനാണ്. അപ്പോഴാണ് ഭാര്യയുടെ ചോദ്യം- ശരിക്കും നമ്മൾ കേക്ക് മുറിച്ച് സന്തോഷിച്ചോ? എന്തോ ഇപ്പോൾ നടക്കുന്നത് ഒരു ഡിജിററൽ ‘ഓൺലൈൻ ഹാപ്പിനെസ്’ ആണെന്ന് തോന്നുന്നു? | Photo: Joffin Jose
കുട്ടിയുടെ Birthday കേക്ക് മുറിച്ച് തീർന്നില്ല. ആവേശം മുഴുവൻ ഞങ്ങൾ ‘കേക്ക് കട്ട്’ ചെയ്തത് ഡിജിറ്റൽ ലോകത്ത് പ്രകാശിപ്പിക്കാനാണ്. അപ്പോഴാണ് ഭാര്യയുടെ ചോദ്യം- ശരിക്കും നമ്മൾ കേക്ക് മുറിച്ച് സന്തോഷിച്ചോ? എന്തോ ഇപ്പോൾ നടക്കുന്നത് ഒരു ഡിജിററൽ ‘ഓൺലൈൻ ഹാപ്പിനെസ്’ ആണെന്ന് തോന്നുന്നു? | Photo: Joffin Jose

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡിജിറ്റൽ സെൽഫ് (Digital Self) വേഴ്സസ് യഥാർത്ഥ വ്യക്തി (Real Human) എന്ന ആശയം നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ വേരൂന്നിയിരിക്കുന്നു. ഒരു വെർച്വൽ അർത്ഥത്തിൽ നമ്മെ (Self) നിർവചിക്കുന്ന ഡിജിറ്റൽ കാൽപ്പാടുകൾ (Digital Footprints) കാണാം. ഉദാഹരണത്തിന്, ഗൂഗിൾ നിങ്ങളെ കുറിച്ച് എന്തു പറയുന്നു?. ഏതെങ്കിലും ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം എടുക്കുക. യഥാർത്ഥ ലോകത്ത് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നത് പരിഗണിക്കാതെതന്നെ, ഈ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരു തീർത്തും വ്യത്യസ്തനായ നിങ്ങളുണ്ടോ?


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. പ്രസന്നൻ പി.എ.യമഷിനോജ് ചോറൻഡോ. ഔസാഫ് അഹ്‌സൻഎൻ.ഇ. സുധീർവി. വിജയകുമാർപി. പ്രേമചന്ദ്രൻഎസ്. ജോസഫ്ജി.ആർ. ഇന്ദുഗോപൻപി.പി. ഷാനവാസ്പ്രിയ ജോസഫ്Read More

Comments