അറിവടയാളങ്ങളുടെ
മിന്നക്ഷരങ്ങൾ

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വരവോടെ വായനയും എഴുത്തും എങ്ങനെയാണ് ഒരു ബിഹേവിയറൽ തെറാപ്പിക്ക് വിധേയമായതെന്ന് സ്വന്തം എഴുത്തനുഭവത്തിലൂടെ സഞ്ചരിച്ച് വ്യക്തമാക്കുന്നു, ഇ. ഉണ്ണികൃഷ്ണൻ.

മംഗളോദയവും കവനകൗതുകവും മലയാളനാടും എം. ഗോവിന്ദൻ്റെ സമീക്ഷയും ചെന്നെയിൽ നിന്ന് 1947- ൽ സി.ആർ. കൃഷ്ണപിള്ള ആരംഭിച്ച ജയകേരളവും 90- കളിൽ വീണ്ടും അതേ പേരിൽ മറ്റൊരു കൂട്ടായ്മ കേരളത്തിൽ നിന്ന് പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകവും വരെ, സാഹിത്യ- സാംസ്കാരിക രംഗത്ത് ഭാവുകത്വമാറ്റം വരുത്തി സ്വയം അപ്രത്യക്ഷമായ നിരവധി മാസികകൾ പോയ പതിറ്റാണ്ടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അവയുടെ തുടർച്ചയെന്നോണം ലിറ്റിൽ മാഗസിൻ എന്നറിയപ്പെട്ടിരുന്ന ചെറു മാസികകൾ സമൃദ്ധമായ കാലമായിരുന്നു എൺപതുകൾ. വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടെന്നല്ലാതെ ഉള്ളടക്കത്തിൻ്റെ കനത്തിൽ ഇവയിൽ പലതും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും മികച്ചു നിന്നിരുന്നുവെന്നതാണ് സത്യം. ഇൻലൻഡ് മാസികകൾ തൊട്ട് നാലോ ആറോ പേജുകളിൽ ഒതുങ്ങിയ സാഹിത്യമാസികകൾ വരെ ഇക്കാലത്തുണ്ടായി. ഇന്നത്തെ എഴുത്തുകാരിൽ പലരും അക്കാലത്ത് ഇത്തരം മാസികകളുടെ പ്രസാധകരും എഡിറ്ററും ഒക്കെയായിരുന്നു. അവരവരെത്തന്നെ പ്രസാധകരാക്കുന്ന ഡിജിറ്റൽ കാലത്തിനു തൊട്ടു മുമ്പുതന്നെ പ്രിന്റ് മീഡിയ ഇത്തരമൊരു സ്വാതന്ത്ര്യത്തിൻ്റെ തുറവ് ഉണ്ടാക്കിയിരുന്നു എന്നത് ഓർമിക്കേണ്ടതുണ്ട്.

ജോൺസി ജേക്കബിൻ്റെ പത്രാധിപത്യത്തിൽ 1981 മുതൽ പ്രസിദ്ധീകരിച്ചു വന്ന കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി മാസികയായ സൂചീമുഖിയിൽ 1983-ലെഴുതിയ, നാവിക അക്കാദമി മൂലം ഇല്ലാതാവുന്ന പുരാണപ്രസിദ്ധമായ ഏഴിമലയെക്കുറിച്ചുള്ള ‘മൃതസഞ്ജീവനി’ എന്ന കവിതയാണ് ആദ്യമായി അച്ചടിക്കപ്പെട്ട എൻ്റെ പരിസ്ഥിതി എഴുത്ത്. കവിതയെഴുത്തിൻ്റെ അസ്കിത പിന്നെയും ആറേഴു കൊല്ലം വരെ നീണ്ടുനിന്നുവെങ്കിലും 87 മുതൽ 94 വരെ സൂചീമുഖിയിൽ ഓരോ മാസവും മുടങ്ങാതെ എഴുതിയിരുന്ന പരിസ്ഥിതി കോളമായിരുന്നു ഒരു പ്രകൃതിവിദ്യാർത്ഥി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്. തിരിഞ്ഞുനോക്കി എഴുത്തിൻ്റെ നാല്പതാണ്ടു പൂർത്തിയാക്കി എന്നൊക്കെ വേണമെങ്കിൽ ഒരു ബലത്തിനു പറയാം.

സൂചീമുഖിയിൽ ഓരോ മാസവും മുടങ്ങാതെ  എഴുതിയിരുന്ന പരിസ്ഥിതി കോളമായിരുന്നു ഒരു പ്രകൃതിവിദ്യാർത്ഥി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്.
സൂചീമുഖിയിൽ ഓരോ മാസവും മുടങ്ങാതെ എഴുതിയിരുന്ന പരിസ്ഥിതി കോളമായിരുന്നു ഒരു പ്രകൃതിവിദ്യാർത്ഥി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്.

മുഖ്യധാരാ മാധ്യമങ്ങളിൽ അപൂർവമായെങ്കിലും എഴുതിത്തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടോളമായി. ചില പ്രത്യേക വിഷയങ്ങളിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരണം ഇങ്ങോട്ടാവശ്യപ്പെട്ടെഴുതുകയായിരുന്നു മിക്കവാറും ചെയ്തിരുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം എഴുതിക്കൊടുക്കേണ്ടിവരും. ഉറക്കമൊഴിച്ചും വിശ്രമമില്ലാതെയിരുന്നും എഴുതിയാലും ലേഖനങ്ങളുടെ കയ്യെഴുത്തുകോപ്പി എത്രയും പെട്ടെന്ന് അയക്കാൻ ഫാക്സ് മെഷീൻ തേടിപ്പോകൽ അന്നൊക്കെ മറ്റൊരു ചടങ്ങായിരുന്നു. ഇ- മെയിൽ സാധ്യത ഉപയോഗിക്കാറായപ്പോൾ ഡി.ടി.പി. ചെയ്യുക എന്നത് അനിവാര്യമായി. അത് സ്വയം ചെയ്യാനുള്ള വേഗതയും വൈദഗ്ധ്യവുമില്ല എന്ന പ്രശ്നമുണ്ട്.

ഒർക്കൂട്ട്, ബ്ലോഗെഴുത്ത് തുടങ്ങിയ എഴുത്തുപലകകളുടെ ബാലാരിഷ്ടതാകാലം തൊട്ട് ‘ഡിജിറ്റൽ’ ആയി സ്വയം നവീകരിക്കാൻ ശ്രമിച്ചു വന്ന ഒരാളാണ് ഈ ലേഖകൻ. 2009 മുതലെങ്കിലും എഫ്.ബി.യിലുണ്ടായിരുന്നു. മലയാളം അക്ഷരവിന്യാസത്തിൻ്റെ സാങ്കേതികബദ്ധതയും മൊബൈൽ കീ പാഡിൽ ടൈപ്പ് ചെയ്യാനുള്ള പ്രയാസവും ആദ്യ കാലത്ത് ഇംഗ്ലീഷക്ഷരങ്ങളിൽ എഴുതിയ ഒന്നോ രണ്ടോ ചെറുമലയാള വാക്യങ്ങളിൽ എഴുത്തിനെ അല്ല പോസ്റ്റിനെ ഒതുക്കിനിർത്തി.

മലയാളത്തിൽ അത്തരമൊരു വായനാ സംസ്കാരത്തിന് തുടക്കം കുറിക്കുന്നത് ട്രൂകോപ്പിയാണ്. കോവിഡിൻ്റെ അടഞ്ഞ കാലത്താണ് പ്രസിദ്ധീകരിച്ചുതുടങ്ങിയത് എന്നത് അതിന് ആശങ്കകളെക്കാൾ സാധ്യതകൾ തുറന്നിട്ടു.

നവമാധ്യമത്തിലും പ്രിൻ്റ് -ഡിജിറ്റൽ മാധ്യമങ്ങളിലും എഴുത്ത് സ്രോതസിൽ നിന്ന് സ്വീകർത്താവിലേക്കെത്തിക്കാൻ ഒരു വിരൽ സ്പർശം മാത്രം മതി എന്ന അനായാസതയിലേക്ക് പരിവർത്തനപ്പെടുത്തിയത് ഗൂഗിൾ ഹാൻ്റ് റൈറ്റിങ്ങ് ഇൻപുട്ടും തുടർന്നുവന്ന യുനികോഡ് അധിഷ്ഠിതമായ അനേകം മലയാളം എഴുത്തുപകരണങ്ങളുമാണ്. നവമാധ്യമരംഗത്തും പ്രസിദ്ധീകരണരംഗത്തും ഇത് അത്ഭുതകരമായ വിപ്ലവം തന്നെ സൃഷ്ടിച് ച്ചു . ടൈപ്പടിയുടെ യാന്ത്രികതയിൽ നിന്ന് എഴുത്തിൻ്റെ തന്നെ ജൈവികതയിലേക്ക് അത് സർഗ വ്യാപാരങ്ങളെ പറിച്ചുനട്ടു. വെളിച്ചമില്ലെങ്കിൽ കടലാസിൽ അച്ചടിച്ചവയുടെ വായന നടക്കില്ല. കണ്ണിനത്ര നല്ലതല്ലെങ്കിലും ഇരുട്ടിലും വായന സാധ്യമാക്കുന്ന മിന്നക്ഷരങ്ങളാണ് ഈ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സംഭാവന. എഴുത്തുകാരെ വിശ്വാസത്തിലെടുത്തപ്പോൾ പ്രൂഫ് റീഡർ എന്നൊരാളുടെ ആവശ്യമേയില്ലാതായി. എഴുത്തുകാർക്ക് സ്വയം തിരുത്താനും മാറ്റിയെഴുതാനും മാത്രമല്ല, എഡിറ്റർക്ക് ചെത്തിമിനുക്കാനും എളുപ്പമായി. സ്ഥലത്തിൻ്റെയും ലേഖനവലുപ്പത്തിൻ്റെയും കാലത്തിൻ്റെയും പരമ്പരാഗതമായ അടുക്കിവെക്കലുകളെ അട്ടിമറിച്ച് രേഖീയമല്ലാത്ത പ്രത്യക്ഷപ്പെടലുകളിലൂടെയും തിരിച്ചയക്കലിലൂടെയും വായന അതിൻ്റെ പുതു ശീലങ്ങളിലേക്ക് ഒരു ബിഹേവിയറൽ തെറാപ്പിക്ക് വിധേയമായി. കാഴ്ചയ്ക്കൊപ്പം കേൾവിയുടെ സാധ്യതകളും പരിഗണിക്കാൻ തുടങ്ങി. അക്ഷരവലുപ്പം ഒരു വിരൽ വിടർത്തലിനൊപ്പം കൂട്ടുക എളുപ്പമായപ്പോൾ കണ്ണട തപ്പിക്കാണാതെയുള്ള വായനാമുടക്കങ്ങൾ ഇല്ലാതായി.

നവമാധ്യമത്തിലും പ്രിൻ്റ് -ഡിജിറ്റൽ മാധ്യമങ്ങളിലും എഴുത്ത് സ്രോതസിൽ നിന്ന് സ്വീകർത്താവിലേക്കെത്തിക്കാൻ ഒരു വിരൽ സ്പർശം മാത്രം മതി എന്ന അനായാസതയിലേക്ക് പരിവർത്തനപ്പെടുത്തിയത് ഗൂഗിൾ ഹാൻ്റ് റൈറ്റിങ്ങ് ഇൻപുട്ടും തുടർന്നുവന്ന യുനികോഡ് അധിഷ്ഠിതമായ അനേകം മലയാളം എഴുത്തുപകരണങ്ങളുമാണ്.
നവമാധ്യമത്തിലും പ്രിൻ്റ് -ഡിജിറ്റൽ മാധ്യമങ്ങളിലും എഴുത്ത് സ്രോതസിൽ നിന്ന് സ്വീകർത്താവിലേക്കെത്തിക്കാൻ ഒരു വിരൽ സ്പർശം മാത്രം മതി എന്ന അനായാസതയിലേക്ക് പരിവർത്തനപ്പെടുത്തിയത് ഗൂഗിൾ ഹാൻ്റ് റൈറ്റിങ്ങ് ഇൻപുട്ടും തുടർന്നുവന്ന യുനികോഡ് അധിഷ്ഠിതമായ അനേകം മലയാളം എഴുത്തുപകരണങ്ങളുമാണ്.

മുഖ്യധാരാ മാധ്യമങ്ങൾ ഡിജിറ്റൽ രൂപത്തിലും ഇറങ്ങാൻ തുടങ്ങി. മാഗ്സ്റ്റർ പോലുള്ള സേവനദാതാക്കൾ മൊബൈൽ ഫോണിനെ അന്താരാഷ്ട്രമാനമുള്ള വായനായിടമാക്കി മാറ്റി. എഴുത്തിനൊപ്പം പ്രതികരണങ്ങളുമറിയാനായി. പരമ്പരാഗത വായനാ പരിപ്രേക്ഷ്യം ‘അക്ഷരവിരോധികളായി’ കണ്ടിരുന്ന ടെക്കികൾ നല്ല വായനക്കാരും കേൾവിക്കാരുമായി. ഏതു യാന്ത്രിക സംസ്കാരത്തിൽ പുലരുമ്പോഴും അവർ മനസിൽ സർഗാത്മകതയുടെ വെളിച്ചം സൂക്ഷിച്ചു. അവരിൽ നിന്ന് മലയാളത്തിലെ എണ്ണം പറഞ്ഞ പുതുതലമുറ എഴുത്തുകാരുണ്ടായി. വെള്ളിലവള്ളിയുടെയും താമരപ്പൂവിൻ്റെയും ഉപമാനങ്ങൾക്ക് പകരം അവരുടെ പരിചിതബിംബങ്ങൾ പുതിയ കാലത്തിൻ്റെ മെറ്റഫറുകളായി.

ഒരു സവിശേഷ സന്ദർഭത്തിൽ എഴുതപ്പെട്ട വിവരം മറ്റൊരു സന്നിഹിത സന്ദർഭത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി അനായാസമായി ലഭിക്കുന്നു എന്നത് ഡിജിറ്റൽ ലേഖനങ്ങളുടെ ഉപകാരമാണ്.

മലയാളത്തിൽ അത്തരമൊരു വായനാ സംസ്കാരത്തിന് തുടക്കം കുറിക്കുന്നത് ട്രൂകോപ്പിയാണ്. കോവിഡിൻ്റെ അടഞ്ഞ കാലത്താണ് പ്രസിദ്ധീകരിച്ചുതുടങ്ങിയത് എന്നത് അതിന് ആശങ്കകളെക്കാൾ സാധ്യതകൾ തുറന്നിട്ടു. പുസ്തകങ്ങൾ പോലുള്ള ഭൗതികവസ്തുക്കളുടെ നീക്കുപോക്കുകൾ സാധ്യമല്ലാത്തിടത്ത് അത് വായനയുടെ പുതിയ വാതായനങ്ങൾ തുറന്നു കൊടുത്തു. ട്രൂകോപ്പിയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ആയുർവേദത്തെയും സമാന്തര ചികിത്സാ സമ്പ്രദായങ്ങളെയും രോഗവ്യാപനത്തെ തടഞ്ഞു നിർത്തുന്നതിന് പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ച് പോയ നൂറ്റാണ്ടിലെ മഹാമാരിക്കാലങ്ങളിലെ അനുഭവ രേഖകൾ വെച്ച് ഒരു ലേഖനം എഴുതിയിരുന്നു. സമ്പൂർണ്ണാർത്ഥത്തിൽ ഒരു വെബ്മാഗസിൻ ആയി ട്രൂകോപ്പി വെബ്സീൻ 200-ാം പാക്കറ്റിലെത്തുമ്പോൾ ഓർത്തത്, കഴിഞ്ഞ അഞ്ചു കൊല്ലമായി ഡിജിറ്റൽ മാധ്യമത്തിൽ മാത്രമേ എന്തെങ്കിലും എഴുതിയിട്ടുള്ളുവെന്നതാണ്. കൂടുതലും ട്രൂകോപ്പിയിൽ. പ്രദീപ് പുരുഷോത്തമൻ്റെ ആത്മകഥാ വായനയടക്കം കഥയും ലേഖനവും കവിതയുമൊക്കെയായി ഒരു നൂറ് മണിക്കൂറെങ്കിലും ട്രൂകോപ്പിയുടെ ശബ്ദപഥത്തിൻ്റെ ഭാഗമായിരുന്നിട്ടുണ്ട്.

കോവിഡിൻ്റെ അടഞ്ഞ കാലത്താണ് ട്രൂകോപ്പി പ്രസിദ്ധീകരിച്ചുതുടങ്ങിയത് എന്നത് അതിന് ആശങ്കകളെക്കാൾ  സാധ്യതകൾ തുറന്നിട്ടു. പുസ്തകങ്ങൾ പോലുള്ള ഭൗതികവസ്തുക്കളുടെ നീക്കുപോക്കുകൾ സാധ്യമല്ലാത്തിടത്ത് അത് വായനയുടെ പുതിയ  വാതായനങ്ങൾ  തുറന്നു കൊടുത്തു.
കോവിഡിൻ്റെ അടഞ്ഞ കാലത്താണ് ട്രൂകോപ്പി പ്രസിദ്ധീകരിച്ചുതുടങ്ങിയത് എന്നത് അതിന് ആശങ്കകളെക്കാൾ സാധ്യതകൾ തുറന്നിട്ടു. പുസ്തകങ്ങൾ പോലുള്ള ഭൗതികവസ്തുക്കളുടെ നീക്കുപോക്കുകൾ സാധ്യമല്ലാത്തിടത്ത് അത് വായനയുടെ പുതിയ വാതായനങ്ങൾ തുറന്നു കൊടുത്തു.

അടച്ചിരിപ്പുകാലത്ത് എഫ്.ബിയിൽ എഴുതിത്തുടങ്ങിയ പ്രകൃതിക്കുറിപ്പുകൾ ഫോട്ടോ ഫിക്ഷൻ എന്ന പേരിൽ അന്നുവരെ എനിക്കു തന്നെ പരിചയമില്ലാത്ത ഒരു സാഹിത്യരൂപത്തിൽ ട്രൂകോപ്പിയിൽ അവതരിക്കപ്പെട്ടു. ‘മുത്തുപിള്ള: ഒരു പക്ഷി രാഷ്ട്രീയകഥ’ എന്ന പേരിൽ നോവലിൽപ്പെടുത്തി അത് പിന്നീട് പുസ്തകരൂപത്തിൽ ഡി.സി പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ 40 വർഷമായി എഴുതിക്കഴിഞ്ഞവയിൽ മുക്കാലും പരിസ്ഥിതി പ്രതിരോധങ്ങളുടെ നാൾവഴിയെ മുൻനിർത്തിയുള്ളവയാണ്. ട്രൂകോപ്പിയിൽ ധാരാളമായി വായിക്കപ്പെട്ട ഒരു ലേഖനം കെ. റെയിലിനെ സംബന്ധിച്ചെഴുതിയതാണ്. കാസർഗോഡിന് തിരുവനന്തപുരത്തെത്തുവാൻ അത്ര തിടുക്കമൊന്നുമില്ല എന്ന ആ ലേഖനം സമരകാലത്ത് നന്നായി ചർച്ച ചെയ്യപ്പെട്ടു. വിവരങ്ങളുടെയും വസ്തുതകളുടെയും വെളിച്ചത്തിൽ കെ. റെയിലിൻ്റെ പാരിസ്ഥിതികാഘാതം ചൂണ്ടിക്കാണിച്ച ആ ലേഖനത്തിനുള്ള പ്രതികരണങ്ങളിൽ തൊണ്ണൂറു ശതമാനവും ലേഖനം വായിക്കാതെയുള്ളതും മുൻനിശ്ചിതമായ വിമർശന ലക്ഷ്യത്തെ മുൻനിർത്തിയുള്ളതുമായിരുന്നു. സൈബർ ലോകത്തെ ‘തെറി മുരുകന്മാരുടെ’ മനോനില മറ്റൊരു വിധത്തിലാണെന്നും സൗമ്യസംവാദത്തിൻ്റെ പരിചിതവഴികൾ അവിടെ പഥ്യമല്ലെന്നും അനുഭവം പഠിപ്പിച്ചു. പരമ്പരാഗത പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ രൂപങ്ങൾക്കുള്ള ഏറ്റവും വലിയ നേട്ടം, അവയുടെ പ്രസരണവേഗതയും പകർപ്പ് സൗകര്യവുമാണ്. ഒരാഴ്ച കഴിയുന്നതോടെ പുതിയ ആഴ്ചപ്പതിപ്പ് പഴയതാവും. അവയിലെ എഴുത്ത് തിരിച്ചെടുക്കാൻ പറ്റാത്ത വിധം പുരാവസ്തുവായി മാറും. എന്നാൽ മിന്നെഴുത്ത് കുറിപ്പുകൾ വീണ്ടെടുക്കുക എളുപ്പമാണ്. പരിസ്ഥിതി- മനുഷ്യാവകാശ സമരകാലഘട്ടങ്ങളിലെഴുതപ്പെടുന്ന ഉദ്ദേശ്യപൂർണമായ ലേഖനങ്ങളെ സമരപ്രചാരണത്തിനായി ഉപയോഗിക്കുമ്പോഴാണ് അതിൻ്റെ നിയോഗം പൂർണമാകുന്നത്. കെ റെയിൽ ലേഖനത്തിന് അത്തരമൊരു ദൗത്യം പൂർത്തിയാക്കാനായി.

പരിസ്ഥിതി- മനുഷ്യാവകാശ സമരകാലഘട്ടങ്ങളിലെഴുതപ്പെടുന്ന ഉദ്ദേശ്യപൂർണമായ ലേഖനങ്ങളെ  സമരപ്രചാരണത്തിനായി ഉപയോഗിക്കുമ്പോഴാണ് അതിൻ്റെ നിയോഗം പൂർണമാകുന്നത്. കെ റെയിൽ ലേഖനത്തിന് അത്തരമൊരു ദൗത്യം പൂർത്തിയാക്കാനായി.
പരിസ്ഥിതി- മനുഷ്യാവകാശ സമരകാലഘട്ടങ്ങളിലെഴുതപ്പെടുന്ന ഉദ്ദേശ്യപൂർണമായ ലേഖനങ്ങളെ സമരപ്രചാരണത്തിനായി ഉപയോഗിക്കുമ്പോഴാണ് അതിൻ്റെ നിയോഗം പൂർണമാകുന്നത്. കെ റെയിൽ ലേഖനത്തിന് അത്തരമൊരു ദൗത്യം പൂർത്തിയാക്കാനായി.

ഒരു സവിശേഷ സന്ദർഭത്തിൽ എഴുതപ്പെട്ട വിവരം മറ്റൊരു സന്നിഹിത സന്ദർഭത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി അനായാസമായി ലഭിക്കുന്നു എന്നത് ഡിജിറ്റൽ ലേഖനങ്ങളുടെ ഉപകാരമാണ്. ലേഖകൻ്റെയോ വിഷയത്തിൻ്റെയോ പേരിൽ തിരഞ്ഞു കണ്ടെത്തൽ സാധിക്കുന്നുവെന്നത് വലിയ സൗകര്യമായി വരുന്നു. തിരച്ചിൽ വലകളിൽ പൊങ്ങിവന്നിരുന്ന ഉപരിപ്ലവമായ കുറിപ്പുകളുടെ സ്ഥാനത്ത് ട്രൂകോപ്പിയിലേതുപോലുള്ള ആഴവും ഗൗരവമുള്ള ലേഖനങ്ങൾ കണ്ടെത്തപ്പെടുമ്പോൾ അവ ഉപയോഗിക്കുന്ന ഗവേഷകരുടെയോ പ്രഭാഷകരുടെയോ പിന്നീടുള്ള അവതരണങ്ങളും മെച്ചപ്പെടുന്നു. വിഷയവിവരങ്ങൾ മാത്രം ലഭ്യമാക്കുന്ന വിജ്ഞാനകോശങ്ങളിൽ നിന്ന് വ്യത്യസ്തമായി അറിവും പ്രയോഗവും അതിൻ്റെ സാകല്യത്തിൽ ശരിയായ രാഷ്ട്രീയ നിലപാടിൽ മനസ്സിലാക്കാനും ജെൻഡർ പോലുള്ള വിഷയങ്ങളിൽ അടിയുറച്ചു പോയ പരമ്പരാഗതമനോനിലകളെ ഇളക്കി പ്രതിഷ്ഠിക്കാനും ഒരു വിരൽ ക്ലിക്കിൽ മുമ്പിലെത്തുന്ന ട്രൂകോപ്പി ലേഖനങ്ങളെപ്പോലുള്ള ബോധസമഗ്രതയുടെ മിന്നക്ഷരങ്ങൾ വായനക്കാരെ പ്രാപ്തരാകുന്നു. അവരെ കൂടുതൽ കൂടുതൽ ജനാധിപത്യ- മതബാഹ്യബോധമുള്ളവരാക്കി മാറ്റുന്നു.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

റിഹാൻ റാഷിദ്എം.പി. അനസ്തനൂജ ഭട്ടതിരിബിജു ഇബ്രാഹിംകെ.പി. ജയകുമാർജിസ ജോസ്സിദ്ദിഹറാഷിദ നസ്‌റിയസമുദ്ര നീലിമയു. അജിത്കുമാർRead More

Comments