കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ (Kerala Engineering Architecture Medical - KEAM) മാര്‍ക്ക് സമീകരണത്തിൽ പൊളിച്ചെഴുത്തുമായി സർക്കാർ ഉത്തരവ്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സമീകരണ പ്രക്രിയയുടെ മെറിറ്റ് പഠിക്കുന്നതിനായി രൂപീകരിച്ച ഇൻേറണൽ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ മാറ്റം കൊണ്ടുവരുന്നത്.
തമിഴ്നാട് പിന്തുടരുന്ന സമീകരണരീതി പിന്തുടരാനാണ് കേരളവും തീരുമാനിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം (1:1:1) നൽകുന്ന നിലവിലെ രീതി ഒഴിവാക്കി ഈ വിഷയങ്ങൾക്ക് 5:3:2 എന്ന അനുപാതത്തിലാക്കും.
KEAM പ്രോസ്പെക്ടസ് Clause 1.4 (a), Clause 9.7.4 (b) എന്നിവയിലും ഭേദഗതി വരുത്തും. കീം മാർക്കിനും പ്ലസ്ടു മാർക്കിനും തുല്യപ്രാധാന്യം- 50:50- നൽകുന്നത് തുടരും. പ്ലസ്ടു മാർക്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുടെ മാർക്കാണ് പരിഗണിക്കുക. മാത്തമാറ്റിക്സിന് 150, ഫിസിക്സിന് 90, കെമിസ്ട്രിക്ക് 60 എന്നിങ്ങനെ 300-ലായിരിക്കും വെയിറ്റേജ്. കെമിസ്ട്രി പഠിക്കാത്ത കുട്ടികളുടെ കമ്പ്യൂട്ടർ സയൻസിലെ മാർക്ക് പരിഗണിക്കും. ഇവ രണ്ടും പഠിക്കാത്ത കുട്ടികളുടെ ബയോടെക്നോളജി മാർക്കും മൂന്ന് വിഷയവും പഠിക്കാത്തവരുടെ ബയോളജി മാർക്കുമാണ് പരിഗണിക്കുക. ഓരോ പരീക്ഷാബോർഡിലെയും ഏറ്റവും ഉയർന്ന മാർക്കിനെ അടിസ്ഥാനമാക്കിയുള്ള ഏകീകരണ രീതിയാണ് നടപ്പാക്കുക. ഉദാഹരണത്തിന്, ഒരു പരീക്ഷാബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കിൽ അതിനെ 100 ആയി കണക്കാക്കും. അങ്ങനെ വരുമ്പോൾ ഈ ബോർഡിൽ ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ച വിദ്യാർത്ഥിക്ക് ഈ രീതിയിലൂടെ 73.68 ആകും (70÷95x100=73.68).
2026-ൽ പുറത്തിറക്കുന്ന കീം പ്രോസ്പെക്ടസിൽ ഈ മാറ്റങ്ങളുണ്ടാവും. കമ്മിറ്റി ശുപാർശകൾ പ്രകാരമാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
മാർക്ക് സമീകരണം സമാന സിലബസ് പഠിച്ച വിദ്യാർത്ഥികൾക്കിടയിൽ അനാവശ്യമായ മാർക്ക് വ്യത്യാസങ്ങൾ സൃഷ്ടിക്കുമെന്നും ഇത് വിദ്യാഭ്യാസ നീതിയുടെയും തുല്യതത്വങ്ങളുടെയും ലംഘനമാണെന്നുമാണ് കമ്മിറ്റി കണ്ടെത്തിയത്. അതിനാൽ നിലവിലുള്ള സ്റ്റാൻഡേർഡൈസേഷൻ രീതികൾ പുനഃപരിശോധിക്കുകയും കൂടുതൽ നീതി ഉറപ്പാക്കുന്ന പുതിയ രീതികൾ അവതരിപ്പിക്കുകയും ചെയ്യുന്നത് വിദ്യാർത്ഥികളുടെ താൽപര്യ സംരക്ഷണത്തിനും പരീക്ഷാവ്യവസ്ഥയുടെ വിശ്വാസ്യത നിലനിർത്തുന്നതിനും അത്യാവശ്യമാണ്- സർക്കാർ ഉത്തരവിൽ പറയുന്നു.
പൊതുമേഖലയുടെ സംരക്ഷണത്തിനും കേരള സിലബസ് വിദ്യാർത്ഥികളോടുള്ള അവകാശനിഷേധത്തിനെതിരെയും നിലകൊണ്ട പി. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ളവരുടെ ശക്തമായ ഇടപെടലുകളായിരുന്നു ഇന്റേണൽ കമ്മിറ്റി രൂപീകരണത്തിലേക്ക് നയിച്ചത്. കീം സമീകരണത്തിലെ അനീതിയും വിദ്യാർഥിവിരുദ്ധ നിലപാടും ചൂണ്ടിക്കാട്ടി പി. പ്രേമചന്ദ്രൻ ട്രൂ കോപ്പി തിങ്കിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. ഇതോടെ കേരള സിലബസ് വിദ്യാർത്ഥികൾ നേരിടുന്ന അനീതി വിദ്യാഭ്യാസമേഖലയിൽ ചർച്ചകൾക്ക് കാരണമായി. ഇൻേറണൽ കമ്മിറ്റി രൂപീകരണത്തിലേക്കും ഇപ്പോൾ ഈ കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച് നിലവിലുള്ള സമീകരണ രീതികളെ പുനഃപരിശോധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതിലും ഈ ഇടപെടലുകൾക്ക് സുപ്രധാന പങ്കുണ്ട്.

"നിലവിൽ എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡൈസേഷൻ നയവും എൻട്രൻസ് സ്കോർ നോർമലൈസേഷൻ പ്രക്രിയയും മൂലം വിദ്യാർത്ഥികൾക്കുണ്ടാക്കുന്ന മാർക്ക് നഷ്ടം നീതീകരിക്കാൻ കഴിയില്ല. CBSE, സ്റ്റേറ്റ് ബോർഡുകൾ, മറ്റു വിദ്യാഭ്യാസ ബോർഡുകൾ എന്നിവയുടെ സിലബസ് NCERT പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അതിനാൽ ബോർഡുകൾക്കിടയിലെ സിലബസ് വ്യത്യാസം സാധാരണയായി കാണപ്പെടുന്നില്ല, വിദ്യാർത്ഥികളുടെ അക്കാദമിക്ക് തയ്യാറെടുപ്പിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ല", സർക്കാർ ഉത്തരവിൽ പറയുന്നു.

KEAM:
നീതികെട്ട സമീകരണം
ഇക്കുറിയും തുടരുമോ?
KEAM RESULT
തിരിച്ചുപിടിച്ച
കേരള സിലബസ്
KEAM സമീകരണം:
സർക്കാർ തിരുത്തലിനു പുറകിലുണ്ട്,
ഒരു വലിയ സമരം
KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി
‘കീം’ സ്‍കോർ സമീകരണം:
പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക്
സ്‍കോർ വെയിറ്റേജ്,
പഠിക്കാൻ സമിതി
‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?
എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ
കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി
KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി

