‘മറക്കാനാവാത്ത രോഗി’:
ഒപ്പമുണ്ട്‌…

സ്ത്രീകളെ കാണുമ്പോൾ മോശം ചിന്ത വരുന്നു. അത് മാറാൻ അത് അങ്ങനെയല്ല എന്ന് പത്ത് പ്രാവശ്യം എഴുതേണ്ടിവരുന്നു. ഇത് ഒന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് എനിക്കറിയാം, പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല. എന്റെ ബുദ്ധിയും മനസ്സും തമ്മിൽ എപ്പോഴും യുദ്ധത്തിലാണ്. എനിക്ക് മടുത്തു.... വിവശതയോടെ അയാൾ തല കുമ്പിട്ടിരുന്നു: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘മറക്കാനാവാത്ത രോഗി’ എന്ന പംക്തിയിൽ ഡോ. ആൽഫ്രഡ് വി. സാമുവൽ എഴുതിയ ലേഖനം.

ജോസഫ് (യഥാർത്ഥ പേരല്ല) എന്ന 23 വയസ്സ് പ്രായമുള്ള രണ്ടാം വർഷ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി മുഖത്ത് പരിഭ്രമത്തോടും മ്ലാനതയോടും കൂടിയാണ് റൂമിലേയ്ക്ക് പ്രവേശിച്ചത്. മുഖവരയില്ലാതെ അയാൾ പറഞ്ഞുതുടങ്ങി: സാർ എനിക്ക് പഠിക്കാൻ പറ്റുന്നില്ല. പഠിക്കാൻ തുടങ്ങുമ്പോൾ ശ്രദ്ധ കിട്ടുന്നില്ല, മുന്നോട്ട് നീങ്ങുന്നില്ല. വല്ലാത്ത വെപ്രാളം, ഉറക്കം ശരിയാകുന്നില്ല. പഠിത്തം മതിയാക്കിയാലോ എന്ന് ചിന്തിച്ചുപോകുന്നു, വീട്ടുകാരോട് എന്റെ പ്രശ്‌നം ഇതുവരെ പറഞ്ഞിട്ടില്ല, വലിയ വിഷമത്തിലാണ്, എല്ലാം അവസാനിപ്പിച്ചാലോ എന്ന ചിന്ത പലപ്പോഴും അലട്ടുന്നു, ഒറ്റ ശ്വാസത്തിലാണ് അയാൾ ഇത്രയും പറഞ്ഞത്… സാർ എന്നെ സഹായിക്കണം.

തീർച്ചയായും, അയാളുടെ കൈ പിടിച്ചുകൊണ്ട് ഞാൻ പ്രതികരിച്ചു. വിശദമായി സംസാരിക്കാൻ അയാളെ പ്രോത്സാഹിപ്പിച്ചു. ഇത് വേറെ ആരും അറിയരുത്, അയാൾ സ്വരം താഴ്ത്തി പറഞ്ഞു; എന്റെ ചിന്തകളെ എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല. വീണ്ടും വീണ്ടും ഒരേ ചിന്ത തന്നെ വരുന്നു, അതും മോശപ്പെട്ട ചിന്തകൾ. എനിക്ക് പഠിക്കാനും ഉറങ്ങാനും പറ്റുന്നില്ല. അമ്പലത്തിന്റെയോ പള്ളിയുടെയോ മുൻപിൽ കൂടി പോകുമ്പോൾ അവിടുത്തെ പ്രതിഷ്ഠകളെപ്പറ്റി മോശമായ ചിന്തകൾ വരുന്നു. ചീത്ത വിളിക്കണം എന്ന് തോന്നുന്നു. ചീത്ത വാക്കുകൾ ഉച്ചത്തിൽ പറഞ്ഞുപോകുമോ എന്ന് ഭയം തോന്നുന്നു. മനസ്സിൽ മൂന്ന് പ്രാവ ശ്യം പറയുന്നു. പിന്നീട് അതിന് പ്രായശ്ചിത്തമായി പൈസ വഞ്ചിയിലിട്ടാലെ സ്വസ്ഥതയുള്ളൂ.

സ്ത്രീകളെ കാണുമ്പോൾ മോശം ചിന്ത വരുന്നു. അത് മാറാൻ അത് അങ്ങനെയല്ല എന്ന് പത്ത് പ്രാവശ്യം എഴുതേണ്ടിവരുന്നു. ഇത് ഒന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് എനിക്കറിയാം, പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല. എന്റെ ബുദ്ധിയും മനസ്സും തമ്മിൽ എപ്പോഴും യുദ്ധത്തിലാണ്. എനിക്ക് മടുത്തു.... വിവശതയോടെ അയാൾ തല കുമ്പിട്ടിരുന്നു.

അയാളുടെ കൈപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു, സുഹൃത്തേ ഈ പറഞ്ഞതൊന്നും താങ്കളുടെ കുറ്റമല്ല, മനഃപ്പൂർവ്വമായി ഉണ്ടാക്കുന്ന അവസ്ഥയുമല്ല. പ്രകൃതിയിലെ പല പ്രതിഭാസങ്ങളെപ്പോലെ താങ്കളുടെ തലച്ചോറിൽ ആവശ്യമില്ലാത്ത പ്രവർത്തനം നടക്കുന്നതിന്റെ ഫലമാണിത്. അത് നിയന്ത്രിക്കാനോ തടഞ്ഞുനിർത്താനോ നിങ്ങൾക്ക് കഴിയുന്നില്ല എന്നത് ഒരിക്കലും നിങ്ങളുടെ കുറ്റമേയല്ല.

OCD (ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ) എന്ന രോഗമാണ് പ്രശ്‌നം. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. ഫലപ്രദമായ ചികിത്സകൊണ്ട് പൂർണ്ണമായും മാറ്റാൻ കഴിയും. മരുന്നുകളും തെറാപ്പിയും വേണം. അല്പം നീണ്ടു നിൽക്കുന്ന ചികിത്സ ആവ ശ്യമാണ്. വിടർന്ന കണ്ണുകളോടെ അയാൾ പറഞ്ഞു, പൂർണ്ണ സമ്മതം.

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായാണ് പിന്നീട് അയാൾ എത്തിയത്. ചികിത്സയുടെ വിവരങ്ങൾ അവരേയും ധരിപ്പിച്ചു. മരുന്ന് ഇന്ന് തന്നെ തുടങ്ങാം സാർ, അയാൾ ഉത്സാഹത്തോടെ പറഞ്ഞു. എനിക്ക് ഇതിൽനിന്ന് രക്ഷപ്പെടണം.

ആറുമാസത്തെ ചികിത്സ. ഫൈനൽ പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് പിഎച്ച്.ഡി ചെയ്യാൻ പോവുന്നതിനുമുമ്പ് കുറേ മിഠായിയുമായി അയാൾവന്നപ്പോഴുള്ള മുഖഭാവം വർണ്ണിക്കാൻ ബുദ്ധിമുട്ടാണ്. സന്തോഷത്തിന്റെ, ആത്മവിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ നന്ദിയുടെ എല്ലാം ഒരു മിശ്രിതം.

ഒരു സൈക്യാട്രിസ്റ്റിന്റെ ജീവിതം ധന്യമാവുന്നത് ഇത്തരം മുഹൂർത്തങ്ങളിലാണ്.

READ: ബ്രെയിൻട്യൂമർ: അറിഞ്ഞിരിക്കേണ്ടത്

മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്: നാഡീവ്യവസ്ഥക്കെതിരെ
മറഞ്ഞിരിക്കുന്ന വെല്ലുവിളി

സ്‌ട്രോക്കിനെതിരായ
പ്രതിരോധം
സാമൂഹികാവശ്യമാണ്

തലവേദനയെക്കുറിച്ച്…

അപസ്മാരം:
സ്വാതന്ത്ര്യം വിദൂരമല്ല

മസ്‌തിഷ്ക ആഘാതം

 ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?

പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments