ഗര്‍ഭിണികളിലെ
സി.പി.ആര്‍

‘‘ഓർക്കുക, ഗർഭിണികൾക്ക് ഹൃദയസ്തംഭനം ഉണ്ടാവുമ്പോൾ അമ്മയ്ക്കാണ് പരിഗണന’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കാജൽ ആബിദ് പി.എ. എഴുതിയ ലേഖനം.

ർഭാവസ്ഥയിൽ സി.പി.ആർ ചെയ്യുമ്പോൾ സാധാരണ സി.പി.ആർ നൽകുന്നതിൽനിന്ന് ചില വ്യത്യാസങ്ങളുണ്ട്. ഇത് എന്തുകൊണ്ടാണ്?

ഗർഭാവസ്ഥയിലെ ശാരീരികമാറ്റങ്ങൾ കൊണ്ട് ഗർഭിണികളിൽ സി.പി. ആർ കുറച്ചുകൂടി സങ്കീർണ്ണമാണ്.

  • ഗർഭപാത്രം വലുതാവുന്നതുകൊണ്ട് 20 ആഴ്ചയിൽ കൂടുതലുള്ള ഗർഭാവസ്ഥയിൽ ഗർഭപാത്രം ഹൃദയത്തിലേക്കു പോകുന്ന രക്തധമനികളെ അമർത്തുന്നു. ഹൃദയത്തിലേ ക്കുള്ള രക്തയോട്ടം കുറയുന്നു.

  • ഗർഭിണികളിൽ ഓക്‌സിജന്റെ ഉപയോഗം കൂടുതലാണ്. ശ്വാസകോശത്തിൽ ഓക്‌സിജന്റെ അളവ് കുറവാണ്. ഹൃദയസ്തംഭനം ഉണ്ടാവുമ്പോൾ ഓക്‌സിജന്റെ റിസർവ്വ് കുറവായതിനാൽ അപകടാവസ്ഥ കൂടുതലാണ്.

  • നല്ല വയറുള്ളതുകൊണ്ട് നെഞ്ചമർത്തൽ ദുഷ്‌കരമാണ്.

ഗർഭിണികളിൽ സി.പി.ആർ ചെയ്യുന്നത് എങ്ങനെ എന്നുനോക്കാം

  • ഗർഭിണിയെ സി.പി.ആർ ചെയ്യുമ്പോൾ സ്ഥലം സുരക്ഷിതമാണോ എന്ന് പരിശോധിക്കുക.

  • ഗർഭിണിക്ക് ബോധമുണ്ടോ, ശ്വാസമുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ഉടൻ സഹായത്തിന് വിളിക്കുക/എമർജൻസി നമ്പറിലേക്ക് വിളിക്കുക.

  • ഗർഭിണിയെ നിരപ്പായ നിലത്തിൽ കിടത്തുക.

  • 20 ആഴ്ചയ്ക്കു മുകളിലുള്ള ഗർഭാവസ്ഥ ആണെങ്കിൽ (അതായത് കാഴ്ചയ്ക്കു വയറുള്ള ഗർഭിണി ആണെങ്കിൽ ഇടതുഭാഗത്തേക്ക് ചരിക്കേണ്ടതാണ്. ഇതിനെ ലെഫ്റ്റ് യൂട്ടറൈൻ ഡിസ്പ്ലേസ്മെൻ്റ് (Left Uterine Displacement) എന്നു വിളിക്കുന്നു. ചിത്രം - ഈ രീതി ഗർഭപാത്രം രക്തക്കുഴലുകളെ അമർത്തുന്നത് കുറച്ച്, ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുന്നു.

  • 30:2 അനുപാതത്തിൽ നെഞ്ചമർത്തൽ, ശ്വാസം നൽകൽ ചെയ്യുക.

  • എ.ഇ.ഡി (AED - ആട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ) ലഭ്യമെങ്കിൽ ഉപയോഗിക്കുക. ഗർഭിണിയാണെങ്കിലും AED ഉപയോഗിക്കാം. കുട്ടിയുടെ ഹൃദയമിടിപ്പ് നോക്കാനുള്ള മോനിറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റിയിട്ടുവേണം AED ഉപയോഗിക്കാൻ.

ആശുപത്രിയിൽവച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ടത്

  • ഓക്‌സിജന്റെ അളവ് ഗർഭിണിയുടെ ശരീരത്തിൽ കുറവായതിനാൽ ശ്വാസം നൽകൽ പ്രധാനമാണ്. ആംബു ബാഗ് ഉപയോഗിച്ച് ഹൃദയം പുനരുജ്ജീവിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ എന്റോട്രക്കിയൽ ട്യൂബ് (ശ്വാസകോശത്തിലേക്കുള്ള ട്യൂബ്) ഇട്ട് ഓക്‌സിജൻ നൽകേണ്ടതാണ്.

  • IV Canula ശരീരത്തിന്റെ മുകൾഭാഗത്തായി (diaphragm ത്തിനു മേലെ) ഇടേണ്ടതാണ്.

  • MgSO4 (മഗ്നീഷ്യം സൾഫേറ്റ്) കൊടുത്തുകൊണ്ടിരിക്കുന്ന രോഗിയാണെങ്കിൽ അത് നിർത്തി പകരം കാൽസ്യം നൽകേണ്ടതാണ്.

  • ഹൃദയസ്തംഭനം നടന്നു നാലു മിനിറ്റിനുള്ളിൽ പ്രഥമശുശ്രൂഷ നൽകിയിട്ടും പ്രതികരണം ഇല്ലെങ്കിൽ കുട്ടിയെ പുറത്തെടുക്കാനുള്ള നടപടി തുടങ്ങണം. ഇതിനെ 'റിസസ്സിറ്റേറ്റിവ് ഡെലിവറി' (Resuscitative delivery) എന്നു വിളിക്കുന്നു. എമർ ജൻസി സിസേറിയൻ വഴിയോ ഗർഭപാത്രംപൂർണ്ണമായി വികസിച്ചിട്ടുണ്ടെങ്കിൽ ഉപകരണങ്ങൾ (വാക്വം, ഫോർസെപ്‌സ്) ഉപയോഗിച്ചുള്ള അസിസ്റ്റഡ് വജൈനൽ ഡെലിവറി വഴിയോ ആവാം. എവിടെ വച്ചാണോ കാർഡിയാക് അറസ്റ്റ് ഉണ്ടായത് അവിടെ വച്ചുതന്നെ സിസേറിയൻ ചെയ്യേണ്ടതാണ്.

ഓർക്കുക, ഗർഭിണികൾക്ക് ഹൃദയസ്തംഭനം ഉണ്ടാവുമ്പോൾ അമ്മയ്ക്കാണ് പരിഗണന.

READ: തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments