മനസ്സ് എന്ന മാന്ത്രികക്കുതിര

‘‘ഒരു പനിയോ ജലദോഷമോ വന്നാൽ നമ്മൾ വീട്ടിലോ, സുഹൃത്തുകളോടോ, ബന്ധുക്കളോടോ ഒക്കെ പറയും, മരുന്നും വാങ്ങും. എന്നാൽ മനസ്സിന് ഒരു അസുഖം വന്നാൽ പറയാൻ തന്നെ മടിയാണ്, ചികിത്സ തേടാൻ അതിലേറെ മടിയും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എബ്രഹാം വർഗ്ഗീസ് എഴുതിയ ലേഖനം.

രീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും. പലപ്പോഴും നമ്മൾ മനസ്സിന്റെ ആരോഗ്യം നിസ്സാരമായി കണക്കാക്കുക യാണ് ചെയ്യാറുള്ളത്.

മാനസികാരോഗ്യം എന്നത് നമ്മളെല്ലാവരും കൊണ്ടു നടക്കുന്ന ഒരു സഞ്ചിയോട് ഉപമിക്കാം. ചിലപ്പോൾ, ആ സഞ്ചിയുടെ ഭാരം കുറഞ്ഞതായി തോന്നുന്നു, മറ്റ് ചിലപ്പോൾ, അത് നമുക്ക് വഹിക്കാൻ കഴിയാത്ത തരത്തിലുള്ള ഭാരമായി അനുഭവപ്പെടുന്നു. നമ്മുടെ യാത്രയിൽ നാം ഒറ്റയ്ക്കല്ലെന്ന് ഓർക്കണം. ഒരുമിച്ച് നമുക്കീ ഭാരവും ലഘൂകരിക്കാനാകും.

അമിത മാനസിക സമ്മർദമുണ്ടായാൽ…

അമിതമായി മാനസിക സമ്മർദ്ദമുണ്ടായാൽ അടുപ്പമുള്ള ആരെയെങ്കിലും സമീപിക്കുന്നത് ഒരു പരിധിവരെ ഉത്കണ്ഠയെ ലഘൂകരിക്കാൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ കുറയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗം ആശയവിനിമയം നടത്തുക എന്നതുതന്നെയാണ്. അങ്ങനെയാകുമ്പോൾ ഒറ്റപ്പെടലും നിരാശയും കൂടുതലായി അനുഭവപ്പെടില്ല.

ഒരു വ്യക്തി മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുമ്പോൾ, ആ അനുഭവം അവരുടെ മനസ്സിനെ തളർത്തിയേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ വിഷമങ്ങൾ കേൾക്കാൻ ആരെങ്കിലും ഒരാളുണ്ടെങ്കിൽ അവർക്കതിനെ എളുപ്പത്തിൽ നേരിടാനാവും. അതായത് ‘കൂടെ നിൽക്കുക’. മറ്റുള്ളവരുടെ വിഷമങ്ങളിൽ പങ്കുചേരാനും, അവരു ടെ വികാരങ്ങൾ വെളിപ്പെടുത്താനും കഴിയുന്ന വ്യക്തികളാവുക. നല്ലൊരു കേൾവിക്കാരാവുക.

ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസികാരോഗ്യ പ്രശ്നം അനുഭവപ്പെട്ടിട്ടില്ലാത്തവർ ആരും തന്നെ കാണില്ല. തദവസരത്തിൽ മറ്റൊരാളുടെ സഹായം തേടവുന്നതാണ്. കുടുംബത്തിന് ചീത്തപ്പേരാകും, മറ്റുള്ളവർ എന്തുകരുതും എന്നെല്ലാം ഓർത്ത് പുറത്തറിയിക്കാതെ ഒരു ചികിത്സയും നൽകാത്ത കുടുംബങ്ങളും ഉണ്ട്. ഒരു കല്യാണം കഴിച്ചാൽ മക്കളുടെ പ്രശ്നങ്ങൾ മാറുമെന്ന് കരുതി കല്യാണം കഴിപ്പിക്കുന്ന മാതാപിതാക്കളും ഉണ്ട്. എന്നാലും അപ്പോഴുള്ള അവരുടെ അസുഖം മാറ്റുവാൻ വേ ചികിത്സ തേടുകയുമില്ല.

ഒരു പനിയോ ജലദോഷമോ വന്നാൽ നമ്മൾ വീട്ടിലോ, സുഹൃത്തുകളോടോ, ബന്ധുക്കളോടോ ഒക്കെ പറയും, മരുന്നും വാങ്ങും. എന്നാൽ മനസ്സിന് ഒരു അസുഖം വന്നാൽ പറയാൻ തന്നെ മടിയാണ്, ചികിത്സ തേടാൻ അതിലേറെ മടിയും. കാരണം സൈക്കാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കണ്ടാൽ നാട്ടുകാരും വീട്ടുകാരുമൊക്കെ എന്ത് പറ യും, നമുക്ക് ‘ഭ്രാന്താണ്’ എന്ന് പറയില്ലേ? എന്ന ഭയമാണ് മിക്കവർക്കും.

ഏതൊരു മാനസികാരോഗ്യപ്രശ്നമുണ്ടായാലും അതിനെ വട്ട് അല്ലെങ്കിൽ മാനസിക വിഭ്രാന്തി ആയി കാണുന്ന നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയാണ് മാറേണ്ടത്.

മാനസിക സംഘർഷങ്ങളിൽ നിന്ന് കരകയറുക എന്നത്, ശരീരത്തെ ബാധിക്കുന്ന ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത മറ്റു രോഗങ്ങൾ പോലെ അല്ല. വീണ്ടെടുക്കൽ സാധ്യമാക്കുവാനും സന്തോഷ കരമായി പഴയ ജീവിതത്തിലേക്ക് മടങ്ങിവരാനും കഴിയുന്നതുമാണ്. നല്ല മാനസികാരോഗ്യ വിദഗ്ദ്ധർക്ക് ഇക്കാര്യത്തിൽ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാൻ കഴിയും. ഇത്തരം അവസരങ്ങളിൽ അവർ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

ഒരു നീണ്ട ദിവസത്തിന്റെ തിരക്കു നിറഞ്ഞ ജോലികളിലൂടെ കടന്നു പോകുമ്പോൾ നമ്മെ അലട്ടുന്ന മറ്റ് കാര്യങ്ങളെപ്പറ്റി ഒന്നിരുന്ന് ചിന്തിക്കാനും, ശരിക്കും എന്താണ് നടക്കുന്നത് എന്ന് വിലയിരുത്താനുമെല്ലാം സമയം കണ്ടെത്തണം. സർഗ്ഗാത്മകമായ കാര്യങ്ങളിൽ ഇടപെടുന്നതും ചിലർ ക്കെങ്കിലും ആത്മീയപ്രവൃത്തികളിൽ മുഴുകുന്നതും ഗുണം ചെയ്തേക്കാം. ഇതിനെല്ലാമുപരി, ആരോ ഗ്യകരമായ ഒരു ജീവിതശൈലി നിവർത്തിക്കുകയും വേണം.

നമ്മളിൽ പലരും തൊഴിൽ നഷ്ടമായതിന്റെയും വരുമാനം നിലച്ചതിന്റെയും കുടുംബപ്രശ്നങ്ങളുടെയും അടുത്ത ബന്ധുക്കളുടെ വിയോഗം മൂലവും കുട്ടികളുടെ വിവാഹവും ജോലിയുമായി ബന്ധപ്പെട്ടുമെല്ലാം വിഷാദം, ഉത്കണ്ഠ, ഡിപ്രഷൻ എന്നീ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നു. ചിലരൊക്കെ ആത്മഹത്യ ചെയ്യു ന്നു. ചെറിയ മാനസിക പ്രശ്നങ്ങൾ പോലും പലർക്കും തരണം ചെയ്യുവാൻ കഴിയുന്നില്ല. പല ആത്മഹത്യകളുടെയും കാരണം നോക്കിയാൽ മനസിലാകും, വളരെ ചെറിയ കാര്യത്തിനാവും അവർ ആത്മഹത്യ ചെയ്തതെന്ന്. ഇവിടെ പരിഹാരമായി മാറാവുന്നത് നല്ലൊരു സുഹൃത്ത് തന്നെ ആണ്. മനസ്സ് തുറന്ന് സംസാരിക്കാന കഴിയുന്ന ഒരു സൗഹൃദമെങ്കിലും നമ്മൾ നേടിയിരിക്കണം.

ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം നേരിടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വ്യക്തിപരമായും തൊഴിൽപരവുമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. ചുരുക്കത്തിൽ, മാനസികാരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ജീവിതത്തെ ബാധിക്കുന്നു. നമ്മുടെ മാനസികാവസ്​ഥ ശാരീരിക ആരോഗ്യത്തെയും ബാധിക്കും, തിരിച്ചും. വിട്ടുമാറാത്ത സമ്മർദ്ദം, ഉൽക്കണ്ഠ, വിഷാദം എന്നിവ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി ഒട്ടനവധി രോഗങ്ങൾ വരാൻ കാരണമാകും.



‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

മനസ്സിനെ ശാന്തമാക്കാൻ പരിശീലിക്കുക

Comments