ഹൈദരാബാദിലെ ലീല ഹോട്ടലിൽ മൂന്നു മാസം മുന്നേ ചെയ്‍ത ഫോട്ടോഗ്രാഫി ഇൻസ്റ്റലേഷൻ പ്രോജക്ടിൽ കാർട്ടോഗ്രഫി ഡിജിറ്റൽ മാപ്പും കൂടി ചേർത്താണ് ഫോട്ടോഗ്രാഫുകൾ ഇൻസ്റ്റാൾ ചെയ്തത്. ഹൈദരാബാദിലെ അനലോഗ് ഓർമകളെ ഡിജിറ്റൽ ഇൻസ്റ്റലേഷനായി ഫ്രെയിം ചെയ്ത ഒരു പ്രൊജക്റ്റ് ആയിരുന്നു ഹോട്ടൽ ലീലയിൽ ഇൻസ്റ്റാൾ ചെയ്തത്. എന്നിൽ തന്നെ ഡിജിറ്റൽ മാധ്യമം എത്രത്തോളം മാറിയിട്ടുണ്ട് എന്ന ഓർമ്മപ്പെടുത്തലായി, ആ വർക്ക്.
ഡിജിറ്റലിനും അനലോഗിനും ഇടയ്ക്കാണ് എന്റെ കുട്ടിക്കാലം. അമ്മാവന്റെ ഫിലിം ക്യാമറായാണ് ആദ്യമായും അവസാനമായും ഞാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ അല്ലാത്ത കാമറ. അതിനുശേഷം പൂർണമായും ഡിജിറ്റൽ സ്‌പേസിൽ തന്നെയാണ് എന്റെ വർക്കും ചലനങ്ങളും ഒക്കെ നടക്കുന്നത്.
സ്‌കൂൾ പഠനകാലത്ത് വായന ബുക്കുകളിലൂടെയും എഴുതുന്നത് പേനകളിലൂടെയും തന്നെയായിരുന്നു. പതുക്കെ പതുക്കെ വായന തന്നെ ഗൂഗിളിലൂടെയും ഇ ബുക്കിലൂടെയും ആയിത്തീർന്നു. എഴുത്ത് പൂർണമായും പേനയിൽ നിന്ന് ടൈപ്പ് റൈറ്റിങ്ങിലേക്ക് മാറി.
എന്നാൽ തന്നെയും അറിവ് എന്നത് യാത്രകളിലൂടെയും, മനുഷ്യരോടും പ്രകൃതിയോടും ഇടപെട്ടുകൊണ്ടിരിക്കുന്നതിലൂടെയും വരുന്നതാണെന്ന ബോധ്യവും ഉള്ളിലുണ്ടായിരുന്നു.
യാത്രയും അറിവുള്ളവരെ നേരിൽ കേൾക്കുന്നതും എന്നിൽനിന്ന് (എത്രമാത്രം ഡിജിറ്റൽ ഇടം ഇടപെട്ടിട്ടുണ്ടെങ്കിലും) മാറിയിട്ടുണ്ടായിരുന്നില്ല. സ്വാഭാവികമായും ചെയ്യുന്ന വർക്കുകൾ മനുഷ്യരുമായും പ്രകൃതിയുമായും ഹെറിറ്റേജുമായും ബന്ധമുള്ളതുകാരണം, പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് കമിഴ്ന്നടിച്ചുവീഴാത്ത ഒരു ഭാഗ്യവാനാണ് ഈയ്യുള്ളവൻ. ചെയ്യുന്ന ജോലി ഡിജിറ്റൽ ക്യാമറയുമായി ബന്ധപ്പെട്ടതായതിനാൽ അതിനോട് ചേർന്നല്ലാതെ മുന്നോട്ടുപോവില്ല.
അനലോഗ് ചിത്രത്തിന്റെ ക്വാളിറ്റിയും ഭംഗിയും ഡിജിറ്റൽ ക്യാമറയിലെടുക്കുന്ന ചിത്രങ്ങൾക്കില്ല എന്ന വാദം തുടർച്ചയായി കേട്ടിരുന്ന ഒരാളാണ് ഞാൻ. എന്നിലും ആ തോന്നൽ തന്നെയായിരുന്നു ആദ്യ കാലങ്ങളിൽ ഉണ്ടായത്. എന്നാൽ പതുക്കെ, നമ്മൾ ചെയ്യുന്ന വർക്കിന്റെ ക്വാളിറ്റിയാണ് നോക്കേണ്ടതെന്നും ചിത്രങ്ങളുടെ അനലോഗ് അല്ലെങ്കിൽ ഡിജിറ്റൽ ഇടം അല്ല നോക്കേണ്ടതെന്നും മനസ്സിലായി.
ഡിജിറ്റൽ ലോകം വിഷാദത്തിലാക്കുകയും ചെയ്യുന്നുണ്ട്. അതിനുകാരണം, ഡിജിറ്റലാല്ലാതെ ഓർമയിൽ കൂടി ജീവിക്കുന്ന മനുഷ്യനായതുകൊണ്ടാകാം.
കാലം ചില മാറ്റങ്ങൾ ജീവിച്ചിരിക്കുന്ന നമ്മിലുണ്ടാക്കും. അതുപോലെ തന്നെ ടെക്നോളജിയും. 80-കളിൽ ജനിച്ച എന്റെ അഭിപ്രായമേ ആയിരിക്കില്ല 60- ലും 70- ലും ജനിച്ചവർക്ക്. അവരിൽ പൂർണമായും ഡിജിറ്റൽ ഇടത്തെ തള്ളിപ്പറയുന്നവരുണ്ടാകാം. അതുപോലെത്തന്നെയാണ് 2000-ൽ ജനിച്ച കുട്ടികൾ. അവരുടെ വളർച്ച പൂർണമായും ഡിജിറ്റലിനോട് ഇഴുകിചേർന്നാണ്. എന്റെ കുടുംബത്തിലെയും കൂട്ടുകാരുടെയും കുട്ടികൾ പലരും അവരുടെ വിനോദസമയങ്ങൾ ചെലവഴിക്കുന്നത് ഇന്റർനെറ്റിലാണ്.
പലതരം ഗെയിംസ് അവർക്ക് പരിചിതമാണ്. സ്ലീപ്പിങ് ചെയർ പോലുള്ള ഇരിപ്പിടത്തിലിരുന്ന് ഗെയിം കളിക്കുന്നതാണ് അവരുടെ വിനോദത്തിൽ ഏറ്റവും പ്രധാനം.
ഇപ്പോൾ, ഞാൻ അവരോട്, കളിക്കുന്ന ഗെയിം ഏതൊക്കെ എന്നു ചോദിച്ചു.
ROBLOX എന്ന ഓൺ ലൈൻ ഗെയിം ആണ് അവർ കളിക്കുന്നത്. ആ ഒരു പ്ലാറ്റ്ഫോമിൽ തന്നെ അനേകായിരം ഗെയിമുകളുണ്ടത്രേ. അതിൽ തന്നെ ഹൊറർ, കില്ലിംഗ്, റോഡ് പ്ളേ, ഒബി, കാർ ഡീലർഷിപ്പ്, ക്രീയേറ്റീവ് തുടങ്ങി പലതും. 7 വയസ്സ് മുതലുള്ള കുട്ടികളാണ് ഈ ഡിജിറ്റൽ മായാ ലോകത്ത് തങ്ങളുടെ ദിവസത്തിന്റെ പകുതിയോളം ചെലവഴിക്കുന്നത്. ഇടയ്ക്ക് അവരോട് ഞാൻ വഴക്കിടാറുണ്ട്. അപ്പോൾ കുറച്ചുനേരം മാറി നിൽക്കും എന്നല്ലാതെ അവർ പിന്നെയും അതിൽ തന്നെ ചേക്കേറും. അതെസമയം, ഞാൻ എന്ന മനുഷ്യൻ ഇതിൽ എവിടെയാണ് നിൽക്കുന്നത് എന്നു സ്വയം ചിന്തകളിലേക്കും പോകുന്നുണ്ട്.
ആപ്പിൾ മുതലുള്ള ബ്രാൻഡഡ് എക്യുപ്പ്മെന്റ് ഇല്ലാതെ എനിക്ക് വർക്ക് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. വീട്ടിലെ എന്റെ റൂമിൽ നിറയെ ഡിജിറ്റൽ എക്യുപ്മെന്റ്സ് കൊണ്ട് നിറഞ്ഞിരിക്കയാണ്. കാമറ, റെക്കോർഡർ, ഹാർഡ്‍ഡിസ്ക് എസ് എസ് ഡികൾ, ലാപ്ടോപ്പ് തുടങ്ങി പലതരം ഡിജിറ്റൽ ജീവനുകളെ കൊണ്ടാണ് എന്റെ ഉറക്കം. ഫോൺ എന്റെ ശരീരത്തിൽ നിന്നു മാറി നിൽക്കുന്ന സമയം വളരെ കുറവാണ്. അതെന്നിലെ ഉറക്കത്തിന്റെ സമയക്രമത്തെ തന്നെ താളം തെറ്റിച്ചിട്ടുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും ഓൻലൈൻ മൂവി ഹബ്ബും എന്നിലെ ജീവിതത്തിന്റെ പ്രധാന പേരുകളായി മാറിയിട്ടുണ്ട്. റീലിസ് സ്ക്രോളിങ് എന്നത് ശരീരം പോലും അറിയാതെ വിരലുകൾ ഏറ്റടുത്തിട്ടുണ്ട്.
എന്റെ ഒരു കൂട്ടുകാരി കാനഡയിൽ ഒരു പ്രധാന ന്യൂസ് ഏജൻസിയിൽ പ്രോഗ്രാം പ്രൊഡ്യൂസറാണ്. അവരുടെ ജീവിതത്തിലെ മാക്സിമം കാര്യങ്ങളും അവർ ഡിജിറ്റലായി ഉപയോഗിക്കാറേ ഇല്ല എന്നു പറഞ്ഞത് ഓർക്കുന്നു. എഴുതാനുള്ളത് അവൾ പേന കൊണ്ട് എഴുതും. അതല്ലാതെ ക്രീയേറ്റീവാകാൻ കഴിയില്ല എന്നാണ് അവർ പറയാറ്. കൂടാതെ, ഓൺ ലൈൻ ഷോപ്പിംഗ് മാക്സിമം ഉപേക്ഷിക്കും. അവിടെ സൂപ്പർ മാർക്കറ്റിലൊക്കെ സെൽഫ് ചെക്ക്- ഇൻ ഉണ്ട്. അവരുടെ പാർട്ണർ മാക്സിമം ഓൺ ലൈൻ ആണ് പ്രിഫർ ചെയ്യുന്നത്. എന്നാൽ, ചില കാര്യങ്ങളിൽ അവർ ഡിജിറ്റലിനെ ആശ്രയിക്കുന്നുണ്ട്. ഒഫിഷ്യൽ മെയിൽ ചെയ്യാൻ, പ്രൊജക്റ്റ് മേക്കിങ്ങിന്, പ്രൊഡ്യൂസ് ചെയ്യാനുള്ള വിഷയങ്ങളുടെ ക്ലാരിറ്റിയ്ക്ക് വേണ്ടി, ചാറ്റിംഗ്… എന്നിങ്ങനെ ചില കാര്യങ്ങൾക്കായി. ഇത്തരം കമ്മ്യൂണിക്കേഷനുകൾക്ക് ചാറ്റ് ജി പി റ്റി, മെറ്റ എ ഐ പോലുള്ള ഡിജിറ്റൽ ഫ്ലാറ്ഫോമുകളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് സുഹൃത്ത് പറഞ്ഞത് ഓർക്കുന്നുണ്ട്.
അനലോഗ് ചിത്രത്തിന്റെ ക്വാളിറ്റിയും ഭംഗിയും ഡിജിറ്റൽ ക്യാമറയിലെടുക്കുന്ന ചിത്രങ്ങൾക്കില്ല എന്ന വാദം തുടർച്ചയായി കേട്ടിരുന്ന ഒരാളാണ് ഞാൻ. എന്നിലും ആ തോന്നൽ തന്നെയായിരുന്നു ആദ്യ കാലങ്ങളിൽ ഉണ്ടായത്.
മനുഷ്യർ ഇപ്പോൾ പ്രേമിക്കുന്ന സമയങ്ങളിൽ പോലും മെറ്റ എ ഐ-യെ ആശ്രയിക്കുന്ന സമയം കൂടിയാണിത്. നമ്മുടെ ഉള്ളിലുള്ള ഒരു ചിന്ത ഇട്ടു കൊടുത്താൽ കവിത പോലെ പ്രണയവാക്യങ്ങൾ പകുത്തുതരുന്ന ഡിജിറ്റൽ സുഹൃത്തായി എ ഐ പോലുള്ള മാധ്യമങ്ങൾ മാറിക്കഴിഞ്ഞു എന്നതും മാറ്റി നിർത്താൻ സാധിക്കില്ല. ഒരു സിനിമയിൽ എ ഐ അസ്സിസ്റ്റൻസ്റ്റിനെ കാമുകിയാക്കുന്നതും അതിനോട് ചേർന്നുള്ള താമാശകളും നമ്മൾ കണ്ടതാണ്.
എന്റെ ആത്മീയചിന്തകളിലും ഡിജിറ്റൽ മാധ്യമം ഇടപെടുന്നുണ്ട്. ഡിജിറ്റൽ സൽസംഗുകളാണ് ഞാൻ കേൾക്കുന്നത്. ഡിജിറ്റൽ ശബ്ദത്തിലാണ് മനനം. ഡിജിറ്റൽ ലോകം വിഷാദത്തിലാക്കുകയും ചെയ്യുന്നുണ്ട്. അതിനുകാരണം, ഡിജിറ്റലാല്ലാതെ ഓർമയിൽ കൂടി ജീവിക്കുന്ന മനുഷ്യനായതുകൊണ്ടാകാം. ഇപ്പോൾ ചർച്ചയിലുള്ള ഉള്ള എന്റെ ഒരു പ്രോജക്ട്, എക്സിബിഷനിൽ immersive experience- ഉം ചേർത്താണ് ക്യൂറേറ്റർ പ്ലാൻ ചെയ്യുന്നത്.
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
ആറു മാസം മുൻപ് തിരുവണ്ണാമയിൽ പോയിരുന്നു. പൗർണമിയാണ്. ചന്ദ്രിക സ്വാമിയുടെ കൂടെ ഗിരിവലം നടക്കുകയാണ്. ചന്ദ്രികയ്ക്ക് ഒരു കമ്പനി ജോബ് ഓഫർ കൊടുത്തിട്ടുണ്ട് എന്നു പറയുന്നു. അവരെ കാണാൻ കൂടിയാണ് ഞങ്ങളുടെ ഗിരിവലം. ഞങ്ങൾ അവരുടെ ഓഫീസിലെത്തുന്നു. അതിന്റെ ഹെഡ് ആയ ഒരാൾ ഞങ്ങളെ സ്വീകരിക്കുന്നു. ആളുടെ ചലനത്തിൽ മൊത്തം ഒരു മൾട്ടിനാഷണൽ റോബോർട്ടിന്റെ സ്വഭാവമുണ്ട്. എന്നോട് വലിയ താത്പര്യം കാണിക്കുന്നില്ല. ജോലി എനിക്കല്ലാത്തതുകൊണ്ട് അവർ തന്ന ചായയും കുടിച്ച് ഞാൻ എന്റെ ലോകത്തേയ്ക്ക് പോയി. എന്നാൽ സംഭാഷണം സ്വാഭാവികമായി കേൾക്കുകയും ചെയ്യന്നുണ്ട്. അവരുടെ പ്രൊജക്റ്റ് തിരുവണ്ണാമലയെ കുറിച്ച് ഒരു ഗെയിം ആണ്. ഗെയിം എന്നത് ഇപ്പോൾ മുഴുവൻ വയലൻസ് ആണെന്നും നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഗെയിം ഫുൾ ആത്മീയമായിരിക്കും എന്നാണ് അയാൾ വിശദീകരിക്കുന്നത്. ഗെയിമിലൂടെ ആത്മീയ ചിന്തകളിലേക്കും വെളിച്ചത്തിലേക്കും കൊണ്ടു വരികയാണ് നമ്മുടെ കമ്പനിയുടെ ലക്ഷ്യം. ഡിജിറ്റൽ ആത്മീയ യാത്രാ ഗെയിം കേട്ട് ബാക്കിയുള്ള ഗിരിവലം ഉപേക്ഷിച്ച് തിരിച്ചുനടന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More