1997 കാലത്ത് കമ്പ്യൂട്ടർ പഠിക്കാൻ ചില്ലറ ശ്രമമൊക്കെ നടത്തിയിരുന്നു. പലരോടും ചോദിച്ചു മനസിലാക്കി. അന്ന് സ്കൂളിൽ പഠിപ്പിക്കുകയാണ്. 2002 - ഓടെ കമ്പ്യൂട്ടറിൽ സിനിമ കാണാനും മറ്റും തുടങ്ങി. റിലയൻസിൻ്റെ ഒരു ഫോൺ എനിക്കുണ്ടായിരുന്നു. സ്മാർട്ട് ഫോൺ ഒന്നുമല്ലത്. അക്കാലത്ത് മൊബൈൽ ഉള്ളവർ വളരെ കുറവാണ്.
2005- ൽ മഹാരാജാസിൽ എത്തിയപ്പോൾ ഡിപ്പാർട്ടുമെൻ്റിലെ കുറേ ഒഫീഷ്യൽ കാര്യങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്തിരുന്നു. സ്വന്തമായി എനിക്ക് ഒരു കമ്പ്യൂട്ടറുണ്ടായിരുന്നു. രചന ഫോണ്ട് ഇൻസ്റ്റാൾ ചെയ്ത് കവിതകൾ കമ്പ്യൂട്ടറിൽ എഴുതി സൂക്ഷിച്ചു. ചിലതൊക്കെ പരിചയക്കുറവുകൊണ്ട് ഡിലീറ്റായി. ഇക്കാലത്ത് മെയിലു വഴി കവിതകൾ മാസികകൾക്ക് അയച്ചുകൊടുക്കാനും തുടങ്ങി.
ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് പല കാര്യങ്ങളും മനസിലാക്കാനും തത്വചിന്ത, ചരിത്രം, ഉത്തരാധുനിക ജ്ഞാനമേഖല എന്നിങ്ങനെ അറിവുകളുടെ ലോകത്തിലൂടെ സഞ്ചരിക്കാനും യൂ ട്യൂബ് സഹായിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പല സ്ഥലങ്ങളിലുമുള്ള കവി സമ്മേളനങ്ങളിൽ ഇക്കാലത്ത് പോയിട്ടുണ്ട്. അന്നത്തെ എഴുത്തുകുത്തുകൾ പലതും ഇ - മെയിൽ വഴിയാണ് നടത്തിയത്. കേരളത്തിന് വെളിയിലുള്ളവരുമായി ഇംഗ്ലീഷിൽ ഫോണിലൂടെയുള്ള ആശയവിനിമയങ്ങൾ അല്പം പ്രയാസമാണ്. അവരുടെ ഉച്ചാരണം മനസ്സിലാക്കാൻ പ്രയാസമുണ്ട്. അവിടെയാണ് ഇ മെയിലുകളുടെ സാധ്യത. 2009- ലാണ് എഫ്.ബിയിൽ ആക്ടീവായത്. എങ്കിലും 2021- നുശേഷമാണ് എഫ്.ബിയിൽ കാര്യമായി എഴുതാൻ തുടങ്ങിയത്. അതിലൂടെ എൻ്റെ എഴുത്ത് പുരോഗമിച്ചു. പുതുകവിതയുടെ ചരിത്രം, ഏറ്റവും പുതിയ കവികൾക്കൊരു മാനിഫെസ്റ്റോ, ജിപ്സികളുടെ ചരിത്രം, എമേർജിങ് പോയട്രി, കാപ്പിപ്പൂക്കളും കുടപ്പനകളും, പാശ്ചാത്യ ചിത്രകലാ ചരിത്രം, ബുദ്ധചരിതം, കബീർ കവിതകൾ ഒക്കെ ഫെയിസ് ബുക്കിലൂടെ എഴുതിയതാണ് എന്നത് എനിക്കു തന്നെ അത്ഭുതമാണ്. നീ ഇതെങ്ങനെയാണ് എഴുതുന്നതെന്ന് ചിലർ എന്നോട് ചോദിച്ചിട്ടുണ്ട്. വിരൽ കൊണ്ടാണ് മൊബൈലിൽ ഞാൻ എഴുതുന്നത്. കമ്പ്യൂട്ടറിൽ മൊഴി കീമാൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അതിനാൽ മലയാളം എഴുതാൻ പ്രയാസമില്ല. പിന്നീട് വാട്സ് ആപ് വന്നപ്പോൾ ആഴ്ചപ്പതിപ്പുകൾക്കും മറ്റും കവിതകൾ അയച്ചു കൊടുക്കുന്നത് വാട്സ് ആപ്പിലൂടെയായി. ശമ്പളം സ്പാർക്കിലൂടെയായത് എന്നുമുതലാണ് എന്ന് ഓർക്കുന്നില്ല. പെൻഷനും മറ്റും വളരെ വേഗം സാധിച്ചുകിട്ടിയതും ഓൺലൈനിലൂടെയാണ്. സർക്കാർ കാര്യങ്ങൾ മിക്കവാറും ഇന്ന് ഓൺലൈനിലൂടെ ലഭ്യമാണ്.
ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് പല കാര്യങ്ങളും മനസിലാക്കാനും തത്വചിന്ത, ചരിത്രം, ഉത്തരാധുനിക ജ്ഞാനമേഖല എന്നിങ്ങനെ അറിവുകളുടെ ലോകത്തിലൂടെ സഞ്ചരിക്കാനും യൂ ട്യൂബ് സഹായിച്ചിട്ടുണ്ട്. ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങൾ ഗൂഗിളിൽ ലഭ്യമായിട്ടുമുണ്ട്. പോയം ഹണ്ടർ, പോയട്രി ഇൻ്റർ നാഷണൽ ഇവയിലൂടെ ലോകകവിതയെ മനസിലാക്കാനും സാധിച്ചു. പല സ്ഥാപനങ്ങളുടെയും ലൊക്കേഷൻ എവിടെയാണ് എന്നറിയാൻ ഗൂഗിളിൽ സേർച്ചു ചെയ്താൽ മതിയല്ലോ. വിവരങ്ങൾക്ക് AI- യും ഏറെ ഗുണപ്പെടുന്നുണ്ട്. ജീവിതത്തിൽ എത്രയോ വലിയ സ്വാധീനമാണ് ഡിജിറ്റൽ ലോകം ഉണ്ടാക്കുന്നത്? പക്ഷേ അതിനുമുന്നിൽ എനിക്ക് ഭാഗ്യവശാൽ പകച്ചുനിൽക്കേണ്ടിവന്നിട്ടില്ല.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
റിഹാൻ റാഷിദ് • എം.പി. അനസ് • തനൂജ ഭട്ടതിരി • ബിജു ഇബ്രാഹിം • കെ.പി. ജയകുമാർ • ജിസ ജോസ് • സിദ്ദിഹ • റാഷിദ നസ്‌റിയ • സമുദ്ര നീലിമ • യു. അജിത്കുമാർ • Read More