നിശ്ചലമായ ഒരു കാൻവാസ് ചിത്രം
ഗാലറിയിലെ ചുമരിൽ ഏകാകിയായി
കാഴ്ചക്കാരുടെ നോട്ടത്തിന് കാത്തിരിക്കുന്നു…

‘‘അനുനിമിഷം മാറിമറിയുന്ന ദൃശ്യകൂമ്പാരത്തിൽ സ്ക്രോൾ ചെയ്യുന്നതിനിടയിൽ കണ്ണിലുടക്കാൻ ഇടനൽകുന്ന ഒരു ചിത്രത്തിലാണ് എന്റെ പ്രതീക്ഷ. അടുത്ത ദൃശ്യത്തിലേക്ക് കടക്കും മുൻപ് ഒരു നിമിഷമെങ്കിലും ആ ചിത്രത്തിലേക്ക് നോട്ടം പായിക്കുന്ന കാണിയിലാണെന്റെ പ്രതീക്ഷ’’- ഷിനോജ് ചോറൻ എഴുതുന്നു.

ൺപതുകളുടെ അവസാനപാദത്തിൽ ജനിച്ച്, ബ്ലാക്ക് & വൈറ്റ് ടെലിവിഷൻ കാലത്ത് ബാല്യവും, കീപാഡ് മൊബൈലുകളുടെ കാലത്ത് കൗമാരവും, സ്മാർട്ട്ഫോൺ കാലത്ത് യൗവനവും അനുഭവിച്ച തലമുറയിൽ പെട്ടൊരാൾ. ഡിജിറ്റൽ യുഗത്തിന്റെ എല്ലാ വളവു തിരിവുകളും ജീവിതം കൊണ്ട് അടയാളപ്പെടുത്തിയവരുടെ കൂട്ടത്തിൽ പെട്ടൊരാൾ. തീരെ ഡിജിറ്റൽ അല്ലാതിരുന്ന കാലത്തെയും ഹൈപ്പർ ഡിജിറ്റൽ കാലത്തെയും അനുഭവങ്ങൾ ഒരേ പോലെ തലച്ചോറിൽ ഫീഡ് ചെയ്യപ്പെട്ടവർ.

അഞ്ചാറ് വീടുകൾക്കപ്പുറം പോയി ദൂരദർശനിചിത്രഹാറും രംഗോലിയും കണ്ട ബാല്യത്തിൽ നിന്ന്, ടച്ച്സ്ക്രീനിൽ ലോകത്തിലെ ഏത് മാറ്റവും തൊട്ടറിയാനാവുന്ന തരത്തിലേക്ക് ഡിജിറ്റൽ ഡിവൈസുകളുടെ അഭൂതപൂർവമായ വളർച്ചയാണ് കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്. ഈ മാറ്റം ജീവിതത്തിന്റെ എല്ലാ തുറകളിലും ദൃശ്യമാണ്. ഡിജിറ്റൽ സാങ്കേതികത ഉപയോഗപ്പെടുത്താതെ ഒരു ദിനവും ജീവിച്ചുതീർക്കാൻ കഴിയാത്ത വിധം ആ മാറ്റം നമ്മെ വിഴുങ്ങുന്നുണ്ട്. ജീവിതത്തിന്റെ ഭാഗമോ ശരീരത്തിലെ ഒരു അവയവമോ പോലെയാണ് ഡിജിറ്റൽ ഗാഡ്ജെറ്റുകൾ അനുഭവപ്പെടുന്നത്.

അഞ്ചാറ് വീടുകൾക്കപ്പുറം പോയി ദൂരദർശനിൽ ചിത്രഹാറും രംഗോലിയും കണ്ട ബാല്യത്തിൽ നിന്ന്, ടച്ച്സ്ക്രീനിൽ ലോകത്തിലെ ഏത് മാറ്റവും തൊട്ടറിയാനാവുന്ന തരത്തിലേക്ക് ഡിജിറ്റൽ ഡിവൈസുകളുടെ അഭൂതപൂർവമായ വളർച്ചയാണ് കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്.
അഞ്ചാറ് വീടുകൾക്കപ്പുറം പോയി ദൂരദർശനിചിത്രഹാറും രംഗോലിയും കണ്ട ബാല്യത്തിൽ നിന്ന്, ടച്ച്സ്ക്രീനിൽ ലോകത്തിലെ ഏത് മാറ്റവും തൊട്ടറിയാനാവുന്ന തരത്തിലേക്ക് ഡിജിറ്റൽ ഡിവൈസുകളുടെ അഭൂതപൂർവമായ വളർച്ചയാണ് കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്.

ഒരു ദൃശ്യകലാകാരൻ എന്ന നിലയിൽ ഇതിനെ നോക്കിക്കാണുമ്പോൾ, ഡിജിറ്റൽ കാലത്ത് വലിയ സാധ്യതകളാണ് കലാലോകത്ത് ഉണ്ടായി വരുന്നത്. കലയിൽ 1960-നു ശേഷം സംഭവിച്ച എല്ലാ മാറ്റങ്ങളും അതേപടി നിലനിൽക്കുകയും പുതിയ സങ്കേതങ്ങളും മാധ്യമങ്ങളും പരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ കലാസൃഷ്ടികൾക്ക് പൊതുസ്വീകാര്യത വന്നുതുടങ്ങുകയും, NFT യിൽ ഡിജിറ്റൽ കലാസൃഷ്ടികൾ വിൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ് സംഭവിക്കുകയും ചെയ്തു. പുതിയ കാലത്ത് നമ്മുടെ ചിന്തകൾ തന്നെ ഡിജിറ്റലൈസ്ഡ് ആവുന്നുണ്ട് എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. പ്രത്യേകിച്ച് AI യുടെ കടന്നുവരവ്. അത് ദൃശ്യകലയെയും കാഴ്ചാശീലങ്ങളെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. Generated image- കളുടെ കുമിഞ്ഞുകൂടലും അതിന്റെ ദൃശ്യതയും പരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങളെയും ദൃശ്യബിംബങ്ങളെയും പകരം വെക്കുന്നു. നിർമിതബുദ്ധി സർഗാത്മകതയെ പകരം വെക്കുമോ എന്ന ആശങ്കകളും കലാലോകത്ത് പങ്കുവെക്കപ്പെടുന്നുണ്ട്.

ഡിജിറ്റൽ സങ്കേതങ്ങളെ സർഗാത്മകമായി ഉപയോഗിക്കുക എന്നതാണ് ഒരു ഓപ്ഷൻ. മറ്റൊന്ന്, വരയുടെയും നിറവിന്യാസത്തിന്റെയും ജൈവികതയെ കൈവിടാതിരിക്കുക എന്നതും.

ഒരേ നിമിഷത്തിൽ ഒട്ടനേകം ഇമേജുകൾ ജനറേറ്റ് ചെയ്യപ്പെടുകയും സർക്കുലേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നിടത്ത് ദൃശ്യകലാകാരർക്ക് എന്താണ് ചെയ്യാനുള്ളത് ? അതിനെ മറികടന്ന് എന്ത് ക്രിയേറ്റീവ് ഔട്ട്പുട്ട് ആണ് കാണികൾക്ക് നൽകാനാവുക? ഓരോ തവണ വരക്കാനിരിക്കുമ്പോഴും ഈ ചിന്തകൾ വന്ന് പൊതിയാറുണ്ട്.

ഡിജിറ്റൽ സങ്കേതങ്ങളെ സർഗാത്മകമായി ഉപയോഗിക്കുക എന്നതാണ് ഒരു ഓപ്ഷൻ. മറ്റൊന്ന്, വരയുടെയും നിറവിന്യാസത്തിന്റെയും ജൈവികതയെ കൈവിടാതിരിക്കുക എന്നതും. ഡിജിറ്റൽ സാങ്കേതികതയ്ക്ക് എത്തപ്പെടാനാവാത്ത, സ്ക്രോൾ ചെയ്ത് നീക്കാനാവുന്നതിനുമപ്പുറം കലാസൃഷ്ടിയുടെ ദൃശ്യപരത നിർവചിക്കപ്പെടണമെന്ന നിർബന്ധബുദ്ധിയുമുണ്ട്. വരകളുടെ നൈസർഗികതയെയും നിറങ്ങളുടെ പടർച്ചകളെയും ഇഴുകിച്ചേരലുകളെയും മാധ്യമങ്ങളുടെ സ്വഭാവസവിശേഷതകളെയും അതിന്റെ ജൈവികത ചോരാതെ നിലനിർത്തുക എന്നതും ശ്രദ്ധിച്ചുപോരുന്ന കാര്യമാണ്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും മെഷീൻ ലേണിങ് അൽഗോരിതങ്ങൾക്കും പകരം വെക്കാനോ പകർപ്പെടുക്കാനോ കഴിയാത്ത വിധത്തിൽ കലാസൃഷ്ടിയെ രൂപപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

ഡാവിഞ്ചിയുടെ മൊണാലിസ
ഡാവിഞ്ചിയുടെ മൊണാലിസ

ഡാവിഞ്ചിയുടെ മൊണാലിസ Lisa del Giocondo അല്ലാതാവുകയും സെറ്റ്മുണ്ടുടുത്ത മലയാളിമങ്ക ആവുകയും, വാൻഗോഗും ദാലിയും ഫ്രിദ കാഹ്ലോയും ഒരുമിച്ച് ഒരു വണ്ടിയിൽ യാത്ര ചെയ്യുകയും, രവിവർമ ചിത്രങ്ങൾ ചലിച്ചുതുടങ്ങുകയും ചെയ്യുന്നത് നിർമ്മിതബുദ്ധി കാട്ടിത്തന്ന മാജിക്കുകളിൽ ചിലതുമാത്രം. ചിത്രങ്ങൾ ചലിക്കുകയും അതിലെ കഥാപാത്രങ്ങൾ സംസാരിക്കുകയും ചിരിക്കുകയും ചെയ്ത് തുടങ്ങുമ്പോൾ അത് Al ആണെന്ന് പോലും കാണിസമൂഹം ഓർക്കാതിരിക്കുകയും നിശ്ചലമായ ഒരു കാൻവാസ് ചിത്രം ഗാലറിയിലെ ചുമരിൽ ഏകാകിയായി കാഴ്ചക്കാരുടെ നോട്ടത്തിന് കാത്തിരിക്കുകയുമാണ്. അനുനിമിഷം മാറിമറിയുന്ന ദൃശ്യ കൂമ്പാരത്തിൽ സ്ക്രോൾ ചെയ്യുന്നതിനിടയിൽ കണ്ണിലുടക്കാൻ ഇടനൽകുന്ന ഒരു ചിത്രത്തിലാണ് എന്റെ പ്രതീക്ഷ. അടുത്ത ദൃശ്യത്തിലേക്ക് കടക്കും മുൻപ് ഒരു നിമിഷമെങ്കിലും ആ ചിത്രത്തിലേക്ക് നോട്ടം പായിക്കുന്ന കാണിയിലാണെന്റെ പ്രതീക്ഷ.

തികച്ചും ഡിജി​റ്റൈസ്ഡ് ആയ ഞാനെന്ന ജീവി ഡീ-ഡിജിറ്റൈസ് ചെയ്യപ്പെടുന്നത് കലയിലൂടെയാണ്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More

Comments