യമ

ഒട്ടും സ്മാർട്ട് അല്ലാത്തൊരു ജീവിതം

‘‘സിനിമ ഒ ടി ടിയിൽ റിലീസായത്തിന്റെ മൂന്നാം ദിവസം ഞാൻ എന്റെ ഇൻസ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മൂന്നുദിവസം കൊണ്ട് മുപ്പതിനായിരത്തോളം ആൾക്കാരാണ് പേജ് ഫോളോ ചെയ്തത്. ഇതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല, പുതിയതായി ഫോളോ ചെയ്ത ആൾക്കാർക്ക് ആ പേജ് എന്താണെന്നു മനസിലാക്കാനുള്ള ബോധമോ ഒന്നും ഉണ്ടായില്ല. അവർ ഒരു സെലിബ്രിറ്റിയെ തേടി വന്നതാണ്’’- ഡിജിറ്റൽ ലോകം ആവേശിച്ച ഒരു കാലത്തെ അനവധി സംഘർഷങ്ങളെ വ്യക്തിജീവിതവുമായി ​ചേർത്തുവച്ച് ആലോചിക്കുന്നു, യമ.

യമ

മ്മൾ എത്രത്തോളം ഡിജിറ്റലായിട്ടുണ്ട് അല്ലെങ്കിൽ മനുഷ്യജീവിയിൽ നിന്ന് ഒരു ഡിജിറ്റൽ ജീവിയിലേക്കുള്ള പരിണാമം എങ്ങനെ പോകുന്നു എന്ന് ഒരാൾ സുഖാന്വേഷണം നടത്തുമ്പോൾ ‘ഇപ്പോൾ കുറച്ചു സമാധാനമുണ്ട്’ എന്ന് പറയാനാണ് തോന്നുക. ഒരു ഡംപ് (dumb) ഫോണിലേക്കു മാറാൻ തല്ക്കാലം നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം സ്മാർട്ട് ഫോൺ കൊണ്ടുനടക്കുന്നൊരാളാണ് ഞാൻ. ആവശ്യത്തിലുമധികം വികസിച്ചുകഴിഞ്ഞിട്ട് ചുരുങ്ങാൻ മടിക്കുന്ന ആമാശയം പോലെ നിവൃത്തികേടുകൾ ഒരു ഗാഡ്ജറ്റായി എന്റെ കൂടെത്തന്നെയുണ്ട്. ഇപ്പോൾ അതൊരു ഭാരമായി തോന്നുന്നെങ്കിലും ഞാൻ അതിലൂടെ ജീവിച്ചിരുന്നൊരു സമയവും ഉണ്ടായിരുന്നു.

2003- ലാണെന്നു തോന്നുന്നു, പ്രസ് ക്ലബിൽ പഠിക്കുന്ന കാലത്താണ് ഞാൻ കമ്പ്യൂട്ടറിൽ ആദ്യമായി തൊടുന്നത്. സയൻസ് പഠിച്ചുകൊണ്ടിരുന്ന അക്കാലത്ത് ജീവിതം മാറ്റിമറിച്ച പല പ്രതിസന്ധികളെയും മറികടക്കാൻ കണ്ടുപിടിച്ച ഉപാധിയായിരുന്നു ജേണലിസം പഠിക്കുക എന്നത്. ലോജിക്കും സയൻസിലെ അദ്‌ഭുതങ്ങളും മാറ്റിമറിച്ചിരുന്ന എന്റെ തലച്ചോറിനെ അമ്പേ നിരാശപ്പെടുത്തുകയായിരുന്നു ആ കോഴ്സ്. തെറ്റുപറ്റി എന്ന തിരിച്ചറിവിലും കോഴ്സ് പൂർത്തിയാക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.

ഇ മെയിൽ തുറന്നുനോക്കി. അതുമുഴുവൻ പോൺ ചിത്രങ്ങൾ ആണെന്നറിയാൻ എനിക്ക് പിന്നെയും കുറച്ചു സമയമെടുത്തു. ലാൻഡ്‌ഫോണിലെ ആദ്യ റിങ് കേട്ട് പേടിച്ചപോലെ തന്നെ എന്നെ ഭയം ഗ്രസിക്കുകയായിരുന്നു.
ഇ മെയിൽ തുറന്നുനോക്കി. അതുമുഴുവൻ പോൺ ചിത്രങ്ങൾ ആണെന്നറിയാൻ എനിക്ക് പിന്നെയും കുറച്ചു സമയമെടുത്തു. ലാൻഡ്‌ഫോണിലെ ആദ്യ റിങ് കേട്ട് പേടിച്ചപോലെ തന്നെ എന്നെ ഭയം ഗ്രസിക്കുകയായിരുന്നു.

കോഴ്സിന്റെ അവസാനഭാഗത്ത് പേജ് ലേഔട്ട് ഡിസൈൻ പഠിക്കാനുണ്ടായിരുന്നു. ലാൻഡ്‌ഫോണിലെ ആദ്യ റിങ് കേട്ട് പേടിച്ചപോലെ തന്നെ എന്നെ ഭയം ഗ്രസിക്കുകയാണുണ്ടായത്. അന്ന് ഞാൻ ആദ്യമായി ക്രിയേറ്റ് ചെയ്ത എന്റെ ഇ മെയിൽ ഐഡിയിലേക്ക് എന്റെ കൂടെ പഠിച്ചിരുന്നൊരുത്തൻ ഇ മെയിൽ അയച്ചു. ഞാൻ ഒരു സംഗതി അയച്ചിട്ടുണ്ട്, തുറന്നു നോക്കണം എന്ന് പറഞ്ഞു. ക്ലാസ് കഴിഞ്ഞ സമയത്ത് കമ്പ്യൂട്ടർ റൂമിൽ പോയി ഇ മെയിൽ തുറന്നുനോക്കി. പടപടേ എന്തൊക്കെയോ എന്റെ കമ്പ്യൂട്ടർ സ്‌ക്രീനിൽ നിറഞ്ഞു. അതുമുഴുവൻ പോൺ ചിത്രങ്ങൾ ആണെന്നറിയാൻ എനിക്ക് പിന്നെയും കുറച്ചു സമയമെടുത്തു. അതിനുമുന്നേ കൊച്ചുപുസ്തകങ്ങളുടെ താളുകൾ പോലും കാണാതെ വളർന്ന ഒരാളായിരുന്നു ഞാൻ. പേടിച്ചു പോയ ഞാൻ മെയിൽ സൈൻ ഓഫ് ചെയ്യാൻ നോക്കിയെങ്കിലും നടന്നില്ല. വിയർത്തുകൊണ്ട് കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്തു. റൂമിൽ നിന്ന് പുറത്തു വരുമ്പോഴുണ്ട്, എനിക്ക് മെയിലയച്ചവൻ നിന്ന് ചിരിക്കുന്നു. തമാശയാണത്രെ. ആദ്യമായി ഒരു ടെക്‌നോളജി പരിചയപ്പെട്ട ഒരു മനുഷ്യൻ അതെങ്ങനെ, എന്തിനുപയോഗിക്കുന്നു എന്ന ചോദ്യം അന്നുതന്നെ എന്റെ ചിന്തയിൽ കടന്നുകൂടി. തമാശയ്‌ക്കോ സ്വന്തം ജിജ്ഞാസയുടെ ശമനത്തിനോ ഒരാൾ ക്രിയേറ്റ് ചെയ്യുന്ന ഒരു നിർമ്മിതി എങ്ങനെ മനുഷ്യലോകം മുഴുവൻ ഏറ്റെടുക്കുന്നു എന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ഡാറ്റാ സ്റ്റോറിങ്ങുമായി ബന്ധപ്പെട്ടാണ് ഡിജിറ്റൽ എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ അത് ഉപയോഗിക്കുന്നത് ഓൺലൈൻ കണക്ടിവിറ്റിയെ കാണിക്കാനാണ്. Photo/Canva
ഡാറ്റാ സ്റ്റോറിങ്ങുമായി ബന്ധപ്പെട്ടാണ് ഡിജിറ്റൽ എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ അത് ഉപയോഗിക്കുന്നത് ഓൺലൈൻ കണക്ടിവിറ്റിയെ കാണിക്കാനാണ്. Photo/Canva

നമ്മളെ ഞെട്ടിച്ചുകൊണ്ട്, സൈലെൻസർ എടുത്തുമാറ്റിയ ബൈക്കിൽ പാഞ്ഞുപോകുന്ന ചെറുപ്പക്കാരെ കാണുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞിരുന്നു, ആ ബൈക്കിന്റെ ഡിസൈനറോ അതോ അത് സ്പീഡിൽ ഓടിക്കുന്നവനോ മിടുക്കൻ? ഏതു ടെക്നോളജിയുടെയും ഗുണവും ദോഷവും എന്തെന്നാൽ, അത് പരിചയപ്പെടുന്ന ഓരോരുത്തരും അതിന്റെ ഉടമസ്ഥനോ ഉടമസ്ഥയോ ആണെന്നു തെറ്റിദ്ധരിക്കപ്പെടുന്നു. ചിലപ്പോഴെങ്കിലും അതുണ്ടാക്കുന്നവർക്ക് അതിൽ യാതൊരു ഉടമസ്ഥാവകാശവും ഇല്ലെന്നും വരുന്നു.

ഓൺലൈനിൽ മനുഷ്യരുമായി ബന്ധപ്പെടുക, സംവദിക്കുക എന്നതൊക്കെ എന്റെ ഇരുപതുകളിൽ വളരെ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഡാറ്റാ സ്റ്റോറിങ്ങുമായി ബന്ധപ്പെട്ടാണ് ഡിജിറ്റൽ എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ അത് ഓൺലൈൻ കണക്ടിവിറ്റിക്ക് തത്തുല്യമായാണ് ഉപയോഗിക്കപ്പെടുന്നത്. ഓൺലൈനിൽ മനുഷ്യരുമായി ബന്ധപ്പെടുക, സംവദിക്കുക എന്നതൊക്കെ എന്റെ ഇരുപതുകളിൽ വളരെ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഓർക്കുട്ടിന്റെയും ഫേസ്‌ബുക്കിന്റെയും ആദ്യഘട്ടങ്ങളിൽ ഞങ്ങൾ പെൺസുഹൃത്തുക്കൾ ഒരുമിച്ചും ഒറ്റയ്ക്കുമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് അങ്ങോട്ടുമിങ്ങോട്ടും കണ്ടു സന്തോഷിക്കലായിരുന്നു കൂടുതൽ. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു കാണാൻ ചിലപ്പോൾ മണിക്കൂറുകൾ എടുത്തെങ്കിലും അതൊരു സംഭവമായിത്തന്നെ തോന്നി.

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന സമയത്ത് ഞാൻ അഭിനയിച്ച നാടകങ്ങൾ കണ്ട് ഇഷ്ടമായിരുന്ന പലരെയും അക്കാലത്ത് ഓൺലൈനിലൂടെ പരിചയപ്പെട്ടു. അടുത്തുവന്നു പരിചയപ്പെടാൻ മടിച്ച പലർക്കും സോഷ്യൽ മീഡിയ ധൈര്യം കൊടുത്തുവെന്നും തോന്നി. ആൾക്കാരെ നേരിട്ട് പരിചയപ്പെടാൻ മടിയുള്ള എനിക്ക് ആദ്യമൊക്കെ ഇതിൽ രസം തോന്നിയെങ്കിലും പൊതുവെ എല്ലാം പെട്ടെന്ന് മടുക്കുന്ന സ്വഭാവമുള്ളതുകൊണ്ട് അതിലെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു.

ഓർക്കുട്ടിന്റെയും ഫേസ്‌ബുക്കിന്റെയും ആദ്യഘട്ടങ്ങളിൽ ഞങ്ങൾ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് കണ്ടു സന്തോഷിക്കലായിരുന്നു കൂടുതൽ. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു കാണാൻ ചിലപ്പോൾ മണിക്കൂറുകൾ എടുത്തെങ്കിലും അതൊരു സംഭവമായിത്തന്നെ തോന്നി.
ഓർക്കുട്ടിന്റെയും ഫേസ്‌ബുക്കിന്റെയും ആദ്യഘട്ടങ്ങളിൽ ഞങ്ങൾ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് കണ്ടു സന്തോഷിക്കലായിരുന്നു കൂടുതൽ. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു കാണാൻ ചിലപ്പോൾ മണിക്കൂറുകൾ എടുത്തെങ്കിലും അതൊരു സംഭവമായിത്തന്നെ തോന്നി.

അന്നൊക്കെ ഷോർട്ട് ഫിലിം ചെയ്യാൻ നടക്കുന്നവർ പോലും ഒട്ടനവധി സിനിമകൾ ചെയ്തവർക്കില്ലാത്തവിധം ധാർഷ്ട്യം കാണിച്ചിരുന്നു. ഞാനിപ്പോൾ ഒരു സിനിമയെടുക്കും, എന്നത് ഒരു ഭീഷണിയായി അവർ പറഞ്ഞുനടന്നു. വേണമെങ്കിൽ വന്ന് അഭിനയിച്ചോ… എന്ന അഹങ്കാരത്തോടെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വന്നു പോയിരുന്നവരെ എനിക്കറിയാം. ഇതുപോലുള്ള കക്ഷികൾ പിന്നീട് സോഷ്യൽ മീഡിയ വഴി ഒരുപാട് വരാൻ തുടങ്ങി. നേരിട്ട് നോ പറഞ്ഞാൽ പിരിഞ്ഞുപോകുന്ന ആൾക്കാർ ഇത്തരം പ്ലാറ്റ്ഫോമുകളിൽ കുറച്ചുകൂടി ആത്മവിശ്വാസത്തോടെ എന്നെ തെറി വിളിച്ചു. സിനിമ കാണാൻ ഇഷ്ടമാണെങ്കിലും സിനിമാഭിനയം ഒരിക്കലും എന്റെ ആഗ്രഹമായിരുന്നില്ല. ഇപ്പോഴും അല്ല. നല്ല സിനിമകളുടെ ഭാഗമാകാൻ പലപ്പോഴും മോശം സിനിമകളിൽ അഭിനയിച്ചും നിലനിൽക്കേണ്ടതുണ്ട് എന്നത് നടീ-നടന്മാരുടെ ദുര്യോഗമാണ്. എന്നാൽ വെറുതെ നിലനിൽക്കാൻ സിനിമാഭിനയം ആവശ്യമില്ല എന്ന് എനിക്കറിയാം. ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും തിളങ്ങിനിൽക്കുന്ന പലരും എന്നോട് ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ട്. അന്നുമുതലേ ഓൺലൈൻ കമ്മ്യൂണിക്കേഷൻ എന്നത് സങ്കീർണ്ണമാണെന്നു തോന്നിയിരുന്നു. ഭാഷ എന്നത് മനുഷ്യസംസ്കാരങ്ങളുടെ കാതലാണ്. അത് ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും. അങ്ങനെ രണ്ടുമൂന്നു വർഷത്തോളം ഞാൻ ഫോൺ ഉപയോഗിക്കാറുണ്ടായിരുന്നില്ല.

ഒറ്റപ്പെടുന്നവരുടെയും ഏകാന്തരുടെയും പാർപ്പുകേന്ദ്രമാണ് സോഷ്യൽ മീഡിയകൾ എന്നത് വളരെ സത്യമാണ്. സ്വയം ജീവിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ എത്ര സമയവും ഊർജ്ജവുമാണ് മനുഷ്യർ ചെലവഴിക്കുന്നതെന്ന് ആലോചിച്ചുപോകുകയാണ്.

അക്കാലത്ത് ജീവിതം എന്നത് എന്റെ സ്വകാര്യ ദുഃഖമായിരുന്നു. എന്നും ദുഃഖവും ആശങ്കയും ചിലപ്പോഴെങ്കിലും പ്രതീക്ഷകളും എന്നെയും ചുമന്നു നടന്നു. പ്രണയം എന്നെ എല്ലാത്തിൽ നിന്നും അകറ്റി. ആരോടാണ് സത്യസന്ധമായി ഇടപെടേണ്ടത് എന്ന ധർമ്മസങ്കടം എനിക്കുണ്ടായി. പ്രണയം എന്നതുതന്നെ ഒളിച്ചുവൈക്കലാണ്. എത്രത്തോളം നിങ്ങൾ നിങ്ങളെ ഒളിച്ചുവയ്ക്കുന്നതിൽ വിജയിക്കുന്നോ അത്രയും പ്രണയം മുന്നോട്ടു പോകും. പ്രണയത്തെ ജീവിതവുമായി കൂട്ടിക്കെട്ടുമ്പോൾ നിങ്ങളിലെ എല്ലാ വച്ചുകെട്ടും അഴിഞ്ഞുപോകുന്നു. നിങ്ങൾക്കും ദൗർബല്യങ്ങളുണ്ടെന്ന് നിങ്ങളെ പ്രണയിക്കുന്നയാൾ അറിയുന്നതാണ് പ്രണയത്തിന്റെ അന്ത്യം. എല്ലാവർക്കും സ്വന്തം പ്രണേതാവ് അജയ്യരും അനന്യരും ആയിരിക്കും. ദുർസന്ധ്യയിലെ പ്രണയം പോലെ ദുസൂചനകൾ എന്നെ അലട്ടിയെങ്കിലും ഇരുട്ടത്തും കണ്ണുകാണാം എന്നെനിക്ക് വെറുതെ തോന്നി.

നല്ല സിനിമകൾ കാണൽ മാത്രമായിരുന്നു അക്കാലത്ത് ഏക സന്തോഷം. ഫിലിമിൽ ഷൂട്ട് ചെയ്ത സിനിമകളുടെ ഡിജിറ്റൽ വേർഷനുകളുടെ കുത്തൊഴുക്കായിരുന്നു ആ സമയം. പൈറേറ്റഡ് കോപ്പികളടങ്ങിയ സിഡികളും സെക്യൂരിറ്റി ത്രെട്ടുള്ള സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ക്ലാസിക് സിനിമകളുടെയും ലോകമായിരുന്നു അന്നെന്നെ ജീവിതത്തിൽ പിടിച്ചുനിർത്തിയത്. അങ്ങനെയാണ് ഒരു ദിവസം ഞാൻ എഴുതാൻ തുടങ്ങിയത്. വളരെ വൈകി മാത്രം ‘എഴുതണം’ എന്ന് തോന്നിയൊരാളാണ് ഞാൻ. അപ്പോഴും എന്നെക്കുറിച്ച് എനിക്ക് എന്തെങ്കിലും എഴുതാൻ വൈമുഖ്യവും പേടിയുമായിരുന്നു. അക്കാലത്തും ഫോൺ ഉപയോഗം കുറവായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ എത്തിനോക്കുക പതിവായി. വെറുതെ ആൾക്കാരുടെ ആവലാതിയും പ്രശ്നപരിഹാരങ്ങളും വായിച്ചു പോയി. ഞാൻ തുടങ്ങിയ സമയത്തുനിന്ന് സോഷ്യൽ മീഡിയ എന്ത് മാറിയിരിക്കുന്നു എന്ന് അതിശയിച്ചു.

നല്ല സിനിമകൾ കാണൽ മാത്രമായിരുന്നു അക്കാലത്ത് ഏക സന്തോഷം. ഫിലിമിൽ ഷൂട്ട് ചെയ്ത സിനിമകളുടെ ഡിജിറ്റൽ വേർഷനുകളുടെ കുത്തൊഴുക്കായിരുന്നു ആ സമയം. ഡൗൺലോഡ് ചെയ്ത ക്ലാസിക് സിനിമകളുടെയും  ലോകമായിരുന്നു അന്നെന്നെ ജീവിതത്തിൽ പിടിച്ചുനിർത്തിയത്.
നല്ല സിനിമകൾ കാണൽ മാത്രമായിരുന്നു അക്കാലത്ത് ഏക സന്തോഷം. ഫിലിമിൽ ഷൂട്ട് ചെയ്ത സിനിമകളുടെ ഡിജിറ്റൽ വേർഷനുകളുടെ കുത്തൊഴുക്കായിരുന്നു ആ സമയം. ഡൗൺലോഡ് ചെയ്ത ക്ലാസിക് സിനിമകളുടെയും ലോകമായിരുന്നു അന്നെന്നെ ജീവിതത്തിൽ പിടിച്ചുനിർത്തിയത്.

സോഷ്യൽ മീഡിയയിൽ അധികം എഴുതിയില്ല. ബ്ലോഗുകൾ വായിച്ചിരുന്നെങ്കിലും അങ്ങനെയും എഴുതണം എന്ന് തോന്നിയില്ല. ഫിലിം സ്ക്രിപ്റ്റ് പോലെ എന്തെങ്കിലും എഴുതണം എന്നുകരുതി എഴുതിയത് പാരഗ്രാഫുകളായി നീണ്ടുപോയി. എന്തിന് എഴുതുന്നു എന്നറിയാതെ എഴുതി. പിന്നീടെന്റെ കഥകൾ പബ്ലിഷ് ചെയ്തതിനു ശേഷമാണു വീണ്ടും ഓൺലൈനിൽ സജീവമാകുന്നത്. എന്റെ ഇ-മെയിലും ഫേസ്ബുക്കും വീണ്ടും അനക്കം വച്ചു. എന്റെ പ്രത്യേക മാനസികാവസ്ഥ കാരണം ഒരേസമയം മനുഷ്യരുമായി ഇടപെടുമ്പോൾ തന്നെ അവരിൽ നിന്ന് ഓടി ഒളിക്കാൻ തോന്നിയിരുന്നു. ഇക്കാരണം കൊണ്ടുതന്നെ മികച്ചരീതിയിൽ പെർഫോം ചെയ്തിരുന്ന എല്ലാ കാര്യങ്ങളും പകുതിവഴിക്കു നിർത്തിപ്പോകുക പതിവായിരുന്നു. മാത്രമല്ല, അഭിനയിച്ചിരുന്ന സമയത്ത്, പെർഫോം ചെയ്യുക എന്നതിലുപരി അഭിനയപഠനത്തിലായിരുന്നു എന്റെ ശ്രദ്ധ. ഹ്യൂമൻ സൈക്കോളജി, ന്യൂറോ സയൻസ്, അസ്‌ട്രോണോമി, ഫിലോസഫി, ആന്ത്രോപോളജി ഇങ്ങനെ ഇഷ്ടപ്പെട്ട വിഷയങ്ങളിൽ വീണ്ടും വായന തുടങ്ങിയതാണ് ഇക്കാലത്ത് ഏറ്റവും വലിയ സന്തോഷമുണ്ടാക്കിയ കാര്യം. ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്ത പേപ്പറുകൾ, ആർട്ടിക്കിളുകൾ എല്ലാം തന്നെ വളരെ സഹായകരമായി തോന്നി. എങ്കിലും അച്ചടിച്ച പുസ്തകങ്ങൾ തന്നെയാണ് വായിക്കാൻ ഞാൻ അധികവും ഇഷ്ടപെട്ടത്. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ആന്ത്രോപോളജിക്ക് ജോയിൻ ചെയ്‌തെങ്കിലും വ്യക്തിജീവിതത്തിലെ സംഘർഷം കാരണം മുന്നോട്ടുപോകാനായില്ല.

ജീവിതം എന്റെ സ്വകാര്യ ദുഃഖമായിരുന്നു. എന്നും ദുഃഖവും ആശങ്കയും ചിലപ്പോഴെങ്കിലും പ്രതീക്ഷകളും എന്നെയും ചുമന്നു നടന്നു. പ്രണയം എന്നെ എല്ലാത്തിൽ നിന്നും അകറ്റി. ആരോടാണ് സത്യസന്ധമായി ഇടപെടേണ്ടത് എന്ന ധർമ്മസങ്കടം എനിക്കുണ്ടായി. പ്രണയം എന്നതുതന്നെ ഒളിച്ചുവൈക്കലാണ്.

അങ്ങനെയിരിക്കുമ്പോൾ, എനിക്ക് എന്നെ വിലപ്പെട്ടതായി തോന്നിയതുകൊണ്ട് ഉടലെടുത്ത ഒരാശയമായിരുന്നു, ആരെയെങ്കിലും ഒന്ന് സ്നേഹിക്കണം എന്നത്. സെക്സ് എനിക്കൊരിക്കലും വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നില്ല. സെക്‌സിന് പ്രണയം ആവശ്യമുണ്ടെന്നും എനിക്ക് തോന്നിയിട്ടില്ല. ഒരു പവിത്രതയും ഞാനതിന് കൽപ്പിച്ചുമില്ല. എന്നിരുന്നാലും പ്രണയിച്ചവരോട് സ്നേഹത്തിന്റെ കടപ്പാടുണ്ടാവണം എന്ന് ഞാൻ ധരിച്ചിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ മാത്രമാണ് സ്നേഹരാഹിത്യം എന്നെ ചൂഴ്ന്നുനിൽക്കുന്നു എന്ന് പോലും തിരിച്ചറിഞ്ഞത്. ഓൺലൈനിൽ ഒരിക്കലും കാണരുത് എന്നാഗ്രഹിച്ച് ഒരാളെ പ്രേമിക്കാൻ ശ്രമിച്ചു. എന്നാൽ, എനിക്ക് കാണണം കാണണം എന്ന് ഞാൻ വീണ്ടും വീണ്ടും ആ മനുഷ്യനോട് നുണ പറഞ്ഞു. ഒരുമിച്ച് കാണുന്ന മാത്രയിൽ, എനിക്കൊന്നും ഇല്ല എന്ന് ഞാൻ തന്നെ തിരിച്ചറിയുമല്ലോ എന്ന് ഭയന്നു. അയാളെ എനിക്കിഷ്ടമായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ എനിക്കതു പോരായിരുന്നു. ദൂരെയിരുന്നു കൊണ്ട് സത്യത്തെ മറയ്ക്കാൻ ഇന്റർനെറ്റിലൂടെയുള്ള സഞ്ചാരങ്ങൾ ധാരാളമായിരുന്നു. എനിക്കാവശ്യമുണ്ടായിരുന്നത് ഡോപ്പമിന്റെ സപ്ലിമെൻറ് മാത്രമായിരുന്നു. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല. എന്നെ സ്‌നേഹിക്കുന്നുവെന്ന് അയാൾ ഒരിക്കൽ പോലും പറഞ്ഞില്ല. എന്റെ ഭ്രമത്തെ ഇകഴ്ത്താതിരിക്കാനുള്ള മര്യാദ അയാൾ കാണിച്ചു. എന്നാൽ അതറിഞ്ഞപ്പോൾ എന്റെ കൂട്ടുകാരൻ എന്നെ തള്ളിപ്പറഞ്ഞു. അയാൾക്കത് താങ്ങാനാകുമായിരുന്നില്ല. അയാളെ എങ്ങനെ കുറ്റപ്പെടുത്തും? എന്റെ ബുദ്ധി നേരാം വണ്ണം പ്രവൃത്തിക്കുന്നുണ്ടായിരുന്നില്ല. വാലും തലയുമില്ലാതെ ഓരോന്ന് പറഞ്ഞ് അയാളെ മനസിലാക്കാൻ ശ്രമിച്ചു. ഡോപാമിന്റെ ആവേശം എന്നിൽ നിറച്ച ആ ഇന്റർനെറ്റ് ബന്ധത്തെ ഞാൻ തള്ളിപ്പറഞ്ഞതുമില്ല. ഇല്ലാതിരുന്നിട്ടും അതെനിക്കുള്ള ഒന്നായിരുന്നു, ദൈവത്തെപ്പോലെ. എനിക്ക് ഒരു മനുഷ്യനെയായിരുന്നില്ല ആവശ്യം. അവസാനം എന്റെ ശ്വാസം നേരെ വീണ സമയത്ത് ജീവിതത്തിലെ ഏറ്റവും വലിയ അനിശ്ചിതത്വത്തിലേക്കാണ് ഇറങ്ങിനടന്നത്. സ്വന്തം ജീവിതത്തിൽ നിലനിൽക്കാനുള്ള എല്ലാ മാർഗങ്ങളും ഉപേക്ഷിച്ച് മറ്റൊരാൾക്കായി ജീവിച്ചിറങ്ങുമ്പോൾ എന്റെ കയ്യിൽ ഭക്ഷണം കഴിക്കാനുള്ള പണമോ താമസിക്കാൻ ഒരിടമോ ഇല്ലായിരുന്നു. അധികം സുഹൃത്തുക്കൾ എനിക്കില്ലെങ്കിലും ഉള്ളവർ, എല്ലാ വിയോജിപ്പുകളോടും കൂടി തന്നെ മനഃസാക്ഷിയുള്ളവരാണ്.

ദൂരെയിരുന്നു കൊണ്ട് സത്യത്തെ മറയ്ക്കാൻ ഇന്റർനെറ്റിലൂടെയുള്ള സഞ്ചാരങ്ങൾ ധാരാളമായിരുന്നു. എനിക്കാവശ്യമുണ്ടായിരുന്നത് ഡോപ്പമിന്റെ സപ്ലിമെൻറ് മാത്രമായിരുന്നു. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല.
ദൂരെയിരുന്നു കൊണ്ട് സത്യത്തെ മറയ്ക്കാൻ ഇന്റർനെറ്റിലൂടെയുള്ള സഞ്ചാരങ്ങൾ ധാരാളമായിരുന്നു. എനിക്കാവശ്യമുണ്ടായിരുന്നത് ഡോപ്പമിന്റെ സപ്ലിമെൻറ് മാത്രമായിരുന്നു. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല.

ഇക്കാലത്താണ് ഞാൻ വീണ്ടും ഓൺലൈനിൽ സജീവമാകുന്നത്. ഒറ്റപ്പെടുന്നവരുടെയും ഏകാന്തരുടെയും പാർപ്പുകേന്ദ്രമാണ് സോഷ്യൽ മീഡിയകൾ എന്നത് വളരെ സത്യമാണ്. സ്വയം ജീവിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ എത്ര സമയവും ഊർജ്ജവുമാണ് മനുഷ്യർ ചെലവഴിക്കുന്നതെന്ന് ആലോചിച്ചുപോകുകയാണ്. വയനാട്ടിലെ തരിയോടെന്ന സ്ഥലത്ത് എട്ടേക്കറിനു നടുക്കുള്ള ഒരു പഴയ ഓടിട്ട കെട്ടിടത്തിലായിരുന്നു എന്റെ ഏകാന്തവാസം. ഇടയ്ക്ക് മുറ്റത്ത് ആനയിറങ്ങുന്ന വിധം കാടിനടുത്തുള്ള ഒരു സ്ഥലം. ഒറ്റ ബൾബ് മിന്നിയണയുന്ന ഇരുട്ടിൽ ഇരുന്നാണ് ഞാൻ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത്. വീടിനകത്തും പുറത്തും കൂരിരുട്ടും മഴയും. ഇടയ്ക്ക് ഇടിവെട്ടി മിന്നൽ വീഴുമ്പോൾ തുറന്നിട്ട വാതിലിലൂടെ പ്രകാശം അകത്തുകയറി ഹാളിലെ മേൽക്കൂരയിലൂടെ മഴ പെയ്യുന്നത് കാണിച്ചുതരും. പക്ഷെ ആ ഒറ്റപ്പെടലിൽ എനിക്ക് ദുഃഖമുണ്ടായില്ല. കുറേക്കാലം കൂടി ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടല്ലോ എന്ന ധൈര്യവും തോന്നി.

ഞാൻ മറ്റൊരു കഥാപാത്രമായാണ് ആ ഇൻസ്റ്റാ പേജിൽ എന്നെ അടയാളപ്പടുത്തിയത്. ആ പേജ് മുന്നോട്ടു പോകുന്നതോടുകൂടി എനിക്കുതന്നെ ഞാൻ മറ്റൊരാളായി തോന്നിത്തുടങ്ങിയിരുന്നു. ഒരു ഏലിയനെപ്പോലെയോ റോബിൻസൺ ക്രൂസോയെപ്പോലെ ആണ് ഞാൻ എന്ന് സ്വയം വിശ്വസിച്ചു. ദൂരെയൊരു ഗ്രഹത്തിലിരിക്കുന്ന, മനുഷ്യരുടെ ഭാഷയോ സംസ്കാരമോ മനസിലാകാത്ത ഒരു ജീവിയായി ഞാൻ അഭിനയിച്ചു. എന്നെ നേരിട്ട് പരിചയമില്ലാത്ത ഫോളോവേഴ്സ് വിചിത്രമായ ഒരാളാണെന്നു കരുതിയാവണം എന്നെ ഫോളോ ചെയ്തത്. എന്നെ സംബന്ധിച്ച് അതൊരു ഓൺലൈൻ പെർഫോമൻസ് ആയിരുന്നു. ആദ്യമൊക്കെ വന്നിരുന്ന മെസേജുകളിൽ ചിലതിനെങ്കിലും മറുപടി എഴുതിയിട്ടുണ്ട്. അങ്ങനെ എന്നെക്കാണാൻ ബാംഗ്ലൂരിൽ നിന്ന് ഫ്ലൈറ്റ് കയറി കൊച്ചി എയർപോർട്ടിൽ വന്നു നിന്നൊരാളുണ്ട്. അയാൾക്ക് ഞാൻ എവിടെയാണെന്ന് അറിയണം. എന്നെ കാണാൻ കഴിയില്ല എന്നറിഞ്ഞിട്ട് അയാൾ തിരികെപോയി. പല പെൺകുട്ടികളും എനിക്ക് എഴുതി. കുറെ പ്രണയാഭ്യര്‍ഥനകൾ അതിലുണ്ടായിരുന്നു. ചിലർ എന്നെ റോൾ മോഡലായി കണക്കാക്കുന്നുവെന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെ ആശങ്കയാണ് തോന്നിയത്.

എനിക്ക് എന്നെ വിലപ്പെട്ടതായി തോന്നിയതുകൊണ്ട് ഉടലെടുത്ത ഒരാശയമായിരുന്നു, ആരെയെങ്കിലും ഒന്ന് സ്നേഹിക്കണം എന്നത്. സെക്സ് എനിക്കൊരിക്കലും വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നില്ല. സെക്‌സിന് പ്രണയം ആവശ്യമുണ്ടെന്നും എനിക്ക് തോന്നിയിട്ടില്ല. ഒരു പവിത്രതയും ഞാനതിന് കൽപ്പിച്ചുമില്ല. എന്നിരുന്നാലും പ്രണയിച്ചവരോട് സ്നേഹത്തിന്റെ കടപ്പാടുണ്ടാവണം എന്ന് ഞാൻ ധരിച്ചിരുന്നു.

ചെറുപ്പക്കാരായ കുട്ടികൾ ഇന്റർനെറ്റിലെ ചതിക്കുഴികളിൽ വീഴാൻ സാധ്യത എത്രയും വലുതാണ്. ഇത് എന്റെ പെർഫോമൻസ് ആണെന്ന് ചിലർക്ക് എഴുതിയിട്ടും അവർക്കത് മനസിലാവാത്തതുപോലെ തോന്നി. എനിക്കിഷ്ടമുള്ളതു പോലെ ജീവിക്കാൻ ഞാനെടുത്ത റിസ്കുകൾ ഒരുപക്ഷെ അവർക്ക് ഉൾക്കൊള്ളാൻ പോലും സാധിക്കില്ല. വ്യക്തിപരമായ കാര്യങ്ങൾ എഴുതാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അതുകാരണം പരിചയമില്ലാത്തവർക്ക് മറുപടി എഴുതുന്നത് നിർത്തി.

വയനാട് വിട്ട് കൊച്ചിയിൽ താമസമാകുമ്പോഴും ഇൻസ്റ്റയിൽ സജീവമായിരുന്നു. ഫോളോവേഴ്സിന്റെ സ്വഭാവം കണക്കിലെടുത്ത് എന്റെ പേജിന്റെ പ്രൊമോഷന് വന്ന റിക്വസ്റ്റുകളെല്ലാം മടക്കി. കുറഞ്ഞ നമ്പറിൽ ഫോളോവെഴ്സിനെ കുറച്ചൊക്കെ എനിക്കിഷ്ടമുള്ള രീതിയിൽ നിലനിർത്താൻ കഴിഞ്ഞിരുന്നു. ഞാൻ ടിക്കറ്റ് കൊടുത്ത് ഇരുത്തിയ ആൾക്കാരുടെ മുന്നിൽ പെർഫോം ചെയ്യാനേ ഞാൻ ഇഷ്ടപ്പെട്ടുള്ളൂ. അതിന് കുറച്ചൊക്കെ സഹൃദയത്വം വേണമെന്ന് വാശിയുണ്ടായിരുന്നു. കാരണം എന്റെ പോസ്റ്റുകൾക്ക് മെയിൻസ്ട്രീം സ്വഭാവം വളരെ കുറവായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. സിനിമ തിയേറ്ററിൽ വന്ന സമയത്ത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തിയേറ്ററുകൾ അടച്ചു. പിന്നീട് ഒ ടി ടി യിൽ വരുമ്പോഴാണ് സിനിമ പോപ്പുലറായത്. ഇതുകാരണം സിനിമ ഒ ടി ടിയിൽ റിലീസായത്തിന്റെ മൂന്നാം ദിവസം ഞാൻ എന്റെ ഇൻസ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മൂന്നുദിവസം കൊണ്ട് മുപ്പതിനായിരത്തോളം ആൾക്കാരാണ് പേജ് ഫോളോ ചെയ്തത്. ഇതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല, പുതിയതായി ഫോളോ ചെയ്ത ആൾക്കാർക്ക് ആ പേജ് എന്താണെന്നു മനസിലാക്കാനുള്ള ബോധമോ ഒന്നും ഉണ്ടായില്ല. അവർ ഒരു സെലിബ്രിറ്റിയെ തേടി വന്നതാണ്. അവരുമായി എന്തുതരം സംവാദമാണോ ഞാൻ ആഗ്രഹിച്ചത്, അത് നടക്കാതെ വന്നു. ഞാൻ അപ്‌ലോഡ് ചെയ്തിരുന്ന ചിത്രങ്ങളും വീഡിയോകളും അവരിൽ ചിലർ ഡൗൺലോഡ് ചെയ്ത് ഒരു ബന്ധവുമില്ലാത്ത ലൈംഗിക ചുവയുള്ള ഹെഡ്‌ലൈൻസ് കൊടുത്ത് അവരുടെ ചാനലുകളിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. സ്വന്തമായി കണ്ടന്റ് ഉണ്ടാക്കാനാവാത്ത ചിലർ ഓൺലൈൻ പ്രവർത്തനങ്ങൾ അത്തരത്തിലാണ് ചെയ്യുന്നത്.

സൗത്ത് കൊറിയ പോലുള്ളൊരു രാജ്യം ലോകത്തെ കീഴടക്കിയത് വളരെ സൂക്ഷ്മമായി അവർ ഡിജിറ്റലായി നിർമ്മിച്ചൊരു സംസ്കാരത്തെ ഗ്ലോബലി മാർക്കറ്റ് ചെയ്തതിലൂടെയാണ്.
സൗത്ത് കൊറിയ പോലുള്ളൊരു രാജ്യം ലോകത്തെ കീഴടക്കിയത് വളരെ സൂക്ഷ്മമായി അവർ ഡിജിറ്റലായി നിർമ്മിച്ചൊരു സംസ്കാരത്തെ ഗ്ലോബലി മാർക്കറ്റ് ചെയ്തതിലൂടെയാണ്.

സ്ത്രീശരീരം അതെങ്ങനെ വേഷം മാറി വന്നാലും ചിലർക്ക് ലൈംഗികവസ്തു മാത്രമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ സ്വന്തം ശരീരത്തെ വെറുക്കും വിധം സ്ത്രീകളുടെ സൗന്ദര്യസങ്കലപങ്ങളെ എത്രത്തോളം മാനിപ്പുലേറ്റ് ചെയ്തിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് സെൽഫി നന്നാവാൻ വേണ്ടി പെൺകുട്ടികൾ സർജറി ചെയ്ത് മൂക്കിന്റെ നീളം കുറയ്ക്കുന്നത്. സൗത്ത് കൊറിയ പോലുള്ളൊരു രാജ്യം ലോകത്തെ കീഴടക്കിയത് വളരെ സൂക്ഷ്മമായി അവർ ഡിജിറ്റലായി നിർമ്മിച്ചൊരു സംസ്കാരത്തെ ഗ്ലോബലി മാർക്കറ്റ് ചെയ്തതിലൂടെയാണ്. ഇന്ത്യയിലെ ജനിതകമായി വീതിയേറിയ ഇടുപ്പുകളുള്ള കൊച്ചുപെൺകുട്ടികൾ പോലും പട്ടിണി കിടന്ന് സൗത്ത് കൊറിയൻ സ്റ്റാറുകളെപ്പോലെയാവാൻ പോഷകാഹാരം നിരസിക്കുന്നു.

ഇന്റർനെറ്റും ഡിജിറ്റൽ ലോകവും നമുക്ക് തുറന്നു തന്ന ലോകം എത്രയും സൗകര്യപ്രദമാണോ അത്രയും തന്നെ സ്ത്രീകളെ കച്ചവടച്ചരക്കുമാക്കിയിട്ടുണ്ട്. കുറെ സ്ത്രീകളെങ്കിലും അതിനെ മുതലെടുത്ത് ജീവിതം കെട്ടിപ്പടുത്തിട്ടുമുണ്ട്.

ഇന്റർനെറ്റും ഡിജിറ്റൽ ലോകവും നമുക്ക് തുറന്നു തന്ന ലോകം എത്രയും സൗകര്യപ്രദമാണോ അത്രയും തന്നെ സ്ത്രീകളെ കച്ചവടച്ചരക്കുമാക്കിയിട്ടുണ്ട്. കുറെ സ്ത്രീകളെങ്കിലും അതിനെ മുതലെടുത്ത് ജീവിതം കെട്ടിപ്പടുത്തിട്ടുമുണ്ട്. മണിപ്പുരിൽ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകൾ നമ്മുടെ ഹൃദയം വേദനിപ്പിച്ചെങ്കിലും ഡിജിറ്റലി രേഖപ്പെടുത്തിയ ആ പാതകം എക്കാലത്തേക്കും ഇന്റർനെറ്റിൽ എവിടെയെങ്കിലുമൊക്കെ കറങ്ങിനടക്കും, അതിജീവിക്കാൻ പാടുപെടുന്ന ആ മനുഷ്യരെ വകവയ്ക്കാതെ. എല്ലാത്തരത്തിലുമുള്ള ജീവിതങ്ങളെ ഉൾപ്പടുത്തി ജനാധിപത്യമൂല്യങ്ങളുള്ള ഒരിടമായി ഡിജിറ്റൽ ലോകം മാറുമെന്ന് ചിന്തിച്ചിരുന്ന ഒരിടത്തുനിന്നാണ് ഇപ്പോൾ വമ്പൻ കോർപറേറ്റുകൾ സ്വന്തം താല്പര്യങ്ങൾക്കും തങ്ങൾക്കു വിധേയത്വമുള്ള ആൾക്കാരെ സഹായിക്കാനും വേണ്ടി ടെക്‌നോളജി തന്നെ ഉപയോഗിക്കുന്നത്.

ഭാഷയാണ് മനുഷ്യസംസ്കാരങ്ങളുടെ കാതൽ എന്നിരിക്കെ അത് മനസിലാക്കിയ ദൈവം ബാബേലിലെ ഒറ്റഭാഷ സംസാരിച്ചിരുന്ന ഒരുമയുള്ള മനുഷ്യരെ ഭിന്നിപ്പിക്കാൻ ഭാഷയെ ചിതറിക്കുകയാണുണ്ടായത്. തുടർന്ന് അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം പറയുന്നത് മനസിലാകാതെവന്നു. എന്നാൽ ഇന്ന് എല്ലാ ചിതറിയ ഭാഷയെയും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഡിജിറ്റലി ഒന്നാക്കി മനുഷ്യർ അവരുടെ വേര് തോണ്ടുകയാണോ എന്ന് ആ ടെക്‌നോളജിയുടെ ഉപജ്ഞാതാക്കൾ തന്നെ സംശയിക്കുന്നു. നമ്മളെക്കാൾ നന്നായി ആ ഭാഷ കമ്പ്യൂട്ടറുകൾ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നു പറയുന്നു. മനുഷ്യരുടെ ന്യൂനത എന്തെന്നാൽ, ഒരാളുടെ തലയിൽ ഉദിക്കുന്ന ആശയമോ വികാരമോ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെടുമ്പോൾ തന്നെ അതിൽ ആശയക്കുഴപ്പം വന്നുഭവിക്കും. അത് മറ്റൊരാളെ മനസിലാക്കിവരുമ്പോഴേക്കും അർഥവും ഉദ്ദേശ്യവും മാറും. മനുഷ്യർ തമ്മിൽ തെറ്റിപ്പിരിയാൻ, സംസാരിക്കുന്ന ഭാഷ തന്നെ ധാരാളമാണ്.

ഭാഷയാണ് മനുഷ്യസംസ്കാരങ്ങളുടെ കാതൽ. അത് മനസിലാക്കിയ ദൈവം ബാബേലിലെ ഒറ്റഭാഷ സംസാരിച്ചിരുന്ന മനുഷ്യരെ ഭിന്നിപ്പിക്കാൻ ഭാഷയെ ചിതറിക്കുകയാണുണ്ടായത്. ഇന്ന് എല്ലാ ചിതറിയ ഭാഷയെയും എ.ഐ സഹായത്തോടെ മനുഷ്യർ ഒന്നാക്കി.
ഭാഷയാണ് മനുഷ്യസംസ്കാരങ്ങളുടെ കാതൽ. അത് മനസിലാക്കിയ ദൈവം ബാബേലിലെ ഒറ്റഭാഷ സംസാരിച്ചിരുന്ന മനുഷ്യരെ ഭിന്നിപ്പിക്കാൻ ഭാഷയെ ചിതറിക്കുകയാണുണ്ടായത്. ഇന്ന് എല്ലാ ചിതറിയ ഭാഷയെയും എ.ഐ സഹായത്തോടെ മനുഷ്യർ ഒന്നാക്കി.

നമ്മൾ ഉണ്ടാക്കിവച്ചിരിക്കുന്ന നമ്മുടെ ഭാഷ നമുക്കു തന്നെ ഫലപ്രദമായി പ്രയോഗിക്കാനറിയില്ല. കൃത്യമായി ഭാഷ ഉപയോഗിക്കാനും കാര്യക്ഷമമായി പരസ്പരം സംവദിക്കാനുമുള്ള മനുഷ്യരുടെ പരിമിതി സോഷ്യൽ മീഡിയ കാര്യമായി മുതലാക്കുന്നുണ്ട്. നമുക്കുവേണ്ട ഭാഷ അവ തന്നെ സെറ്റ് ചെയ്യുന്നു. സംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിൽ ആൾക്കാർ എന്തൊക്കെ സംസാരിക്കണം, എന്തിലൊക്കെ ശ്രദ്ധ കൊടുക്കണം എന്നത് തീരുമാനിക്കാൻ ഡിജിറ്റൽ ലോകത്ത് സോഷ്യൽ മീഡിയയ്ക്കു സാധിക്കുന്നു എന്നത് സോഷ്യൽ മീഡിയയിലെ സ്റ്റാറുകൾക്കോ ഇൻഫ്ലുവൻസർമാർക്കോ വല്യ പ്രശ്നമായി തോന്നാൻ സാധ്യതയില്ല. കാരണം സോഷ്യൽ മീഡിയയിലെ ഏകതാനതയുടെ പ്രതിഫലം പറ്റുന്നവരാണ് അതിൽ കൂടുതൽപേരും.

എങ്കിലും ഇന്റർനെറ്റും ഡിജിറ്റൽ ലോകവും തുറന്നിട്ട അറിവിന്റെ ലോകത്തെ നിരാകരിക്കുന്നതെങ്ങനെ! ഏതൊരു അറിവും സാങ്കേതികവിദ്യയും മികച്ചതാകുന്നത് അതിന്റെ പ്രയോഗം എങ്ങനെയാകും എന്നതിനെ ആശ്രയിച്ചാണ്. മനുഷ്യരുടെ പ്രയോഗരീതിയാണ് എന്തിനെയും നല്ലതും ചീത്തയും ആക്കുന്നത്. മനുഷ്യർ സംവദിക്കാൻ ഉപയോഗിക്കുന്ന ഫോണുകളും വോക്കീ ടോക്കീകളും വരെ യുദ്ധതന്ത്രത്തിന്റെ ഭാഗമാകുമ്പോൾ സുരക്ഷ എന്നത് സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണാൻ കഴിയുന്ന ഒന്നായി മാറുന്നു.

 ഇന്റർനെറ്റും ഡിജിറ്റൽ ലോകവും തുറന്നിട്ട അറിവിന്റെ ലോകത്തെ നിരാകരിക്കുന്നതെങ്ങനെ! ഏതൊരു അറിവും സാങ്കേതികവിദ്യയും മികച്ചതാകുന്നത് അതിന്റെ പ്രയോഗം എങ്ങനെയാകും എന്നതിനെ ആശ്രയിച്ചാണ്.
ഇന്റർനെറ്റും ഡിജിറ്റൽ ലോകവും തുറന്നിട്ട അറിവിന്റെ ലോകത്തെ നിരാകരിക്കുന്നതെങ്ങനെ! ഏതൊരു അറിവും സാങ്കേതികവിദ്യയും മികച്ചതാകുന്നത് അതിന്റെ പ്രയോഗം എങ്ങനെയാകും എന്നതിനെ ആശ്രയിച്ചാണ്.

ചിരി വയലൻസിന്റെ പ്രതീകമാണെന്ന് തോന്നിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ഇമോജികളാണ്. അതിലെ പൊട്ടിച്ചിരിക്കുന്ന ഇമോജി ആൾക്കാരെ കളിയാക്കാനും പ്രതിഷേധം അറിയിക്കാനുമാണ് കൂടുതലും ഉപയോഗിച്ചുകാണുന്നത്. ശരിക്കും നർമ്മം ആസ്വദിച്ച ഒരാൾ ആ ഇമോജി ക്ലിക്ക് ചെയ്തു കഴിഞ്ഞ്, ഒരു ചിരി സമ്മാനിക്കുന്ന മുഖപേശികളുടെ അനക്കം പോലും ആസ്വദിക്കാനാകാതെ, മറ്റൊരു പോസ്റ്റിലേക്ക് പോകുകയും ചെയ്യും. മുൻപൊക്കെ ഞാൻ എഴുതിയ പബ്ലിക് പോസ്റ്റുകൾ വായിച്ച് എനിക്കുതന്നെ ഓക്കാനം വന്നത് കാരണമാണ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ എഴുതുന്നത് നിർത്തിയത്.

ഈയിടെ എന്റെ ഒരു സുഹൃത്ത് എന്നോട് സംസാരിക്കുന്നത് നിർത്തി. ഞങ്ങൾക്ക് പരിചയമുള്ളൊരാളുടെ പുസ്തകത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടുമോ എന്ന് ചോദിച്ചു. പുസ്തകം വായിച്ചിട്ട് ഇടാം എന്ന എന്റെ മറുപടി അവർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നുതോന്നുന്നു. കാരണം ആ പുസ്തകം സാമൂഹികമായി പ്രാധാന്യമുള്ളതാണെന്ന കാര്യത്തിൽ എനിക്കും അവർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അപ്പോൾ പുസ്തകത്തിനെക്കുറിച്ച് എഴുതിയാൽ എന്താണ്. ഞാൻ പിന്നീട് അതേക്കുറിച്ച് കുറെ ആലോചിച്ചു. പുസ്തകം വായിച്ചാൽ കുറഞ്ഞത് എനിക്ക് പോസ്റ്റ് എഴുതാനുള്ള കോണ്ടെക്ട്സ്ട് ആ പുസ്തകം തന്നെ സമ്മാനിക്കും. ഇന്നയാൾ എഴുതിയതുകൊണ്ട് ഈ പുസ്തകം വായിക്കൂ എന്ന് എനിക്ക് ആരോടും പൊതുവെ പറയാൻ കഴിയാറില്ല. എന്നാൽ അതുമാത്രമല്ല എന്റെ പ്രശ്‌നം എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് സോഷ്യൽ മീഡിയയിൽ എഴുതാനുള്ള ഒരു ഭാഷയില്ല. എന്റെ ഭാഷ തന്നെ എനിക്കുനേരെ വയലൻസ് കാണിക്കുന്നതായി ഒരു തോന്നൽ. എന്നെ തൃപ്തിപ്പെടുത്താനാണ് ഓരോ പോസ്റ്റിലെയും ഭാഷ ഞാൻ ചിട്ടപ്പെടുത്തുന്നത്. അതിൽ പുതുതായി ഒന്നും ഞാൻ കണ്ടെത്തുന്നില്ല.

ചിരി വയലൻസിന്റെ പ്രതീകമാണെന്ന് തോന്നിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ഇമോജികളാണ്. അതിലെ പൊട്ടിച്ചിരിക്കുന്ന ഇമോജി ആൾക്കാരെ കളിയാനും പ്രതിഷേധം അറിയിക്കാനുമാണ് കൂടുതലും ഉപയോഗിച്ചുകാണുന്നത്.

സുഹൃത്തുക്കളോടു മാത്രം വായ തുറക്കാൻ ഇഷ്ടപ്പെടുന്ന ഞാൻ എന്തിന് പബ്ലിക്കിനെ അഡ്രെസ്സ് ചെയ്യുന്നു എന്ന് എനിക്ക് സംശയമായി. അതിൽ ഒരു കള്ളത്തരമുണ്ട്. എന്റെ കഥകളെയോ പുസ്തകങ്ങളെയോ പ്രമോട്ട് ചെയ്യാൻ പോലും മടിയുള്ള ഒരാളാണ് ഞാൻ. മത്സരങ്ങൾക്കോ അവാർഡുകൾക്കോ ഒരു പുസ്തകവും ഞാൻ അയക്കാറില്ല. മത്സരങ്ങൾ എന്നെ ഭയപ്പെടുത്തുന്നു. സ്‌കൂളിലും കോളേജിലും നന്നായി പെർഫോം ചെയ്തിരുന്ന എനിക്ക് പരീക്ഷകളെ പേടിയാണ്. പരീക്ഷകൾ മാർക്കിനോടൊപ്പം ഉത്കണ്ഠ എന്ന രോഗവും സമ്മാനിച്ചു. നാടകമത്സരങ്ങളിലും ഞാൻ ഭാഗഭാക്കല്ല. മാർക്കിടുന്നവരെയും ഭയപ്പെടുന്നു.

മനുഷ്യക്കൂട്ടത്തിൽ അകപ്പെടാൻ ഇഷ്ടമല്ലെങ്കിലും എനിക്ക് മനുഷ്യരെ ഇഷ്ടമാണ്. അതുകൊണ്ട് വളരെ ചെറുതായി കുറുകിയ ഒരു ലോകത്ത് ചെറിയ വികാരങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് ഓൺലൈൻ സംവാദങ്ങളിൽനിന്ന് ഏതാണ്ട് മുഴുവനായും ഇക്കാലത്ത് വിട്ടുനിൽക്കുകയാണ്. പ്രകൃതിയെയും മനുഷ്യരെയും കാമറയിൽക്കൂടി നോക്കുന്നതും വളരെ കുറഞ്ഞു. ആഴ്ചയിൽ ആറു ദിവസം ജിമ്മിൽ പോകും. വീടിനുപുറത്ത് സ്ഥിരമായി കാണുന്നത് ഇപ്പോൾ അവിടെ വന്നുപോകുന്ന മനുഷ്യരെ മാത്രം. അവരുടെ ജീവിതത്തിൽ ഞാൻ ഇടപഴകാറില്ല. അവരുടെ ശരീരം വിയർത്തുതണുക്കുന്ന ഇടവേളകളിൽ അവർ ഫോണുകളിൽ തിരയുന്നത് എന്തെന്ന് കാണാതെ തന്നെ എനിക്കറിയാം. അത്രയ്ക്കും നിഗൂഢതയില്ലാത്തവരായി എന്റെ ചുറ്റുമുള്ളവർ മാറിയതിൽ എനിക്ക് വിഷമമുണ്ട്.

എനിക്ക് സോഷ്യൽ മീഡിയയിൽ എഴുതാനുള്ള ഒരു ഭാഷയില്ല. എന്റെ ഭാഷ തന്നെ എനിക്കുനേരെ വയലൻസ് കാണിക്കുന്നതായി ഒരു തോന്നൽ.
എനിക്ക് സോഷ്യൽ മീഡിയയിൽ എഴുതാനുള്ള ഒരു ഭാഷയില്ല. എന്റെ ഭാഷ തന്നെ എനിക്കുനേരെ വയലൻസ് കാണിക്കുന്നതായി ഒരു തോന്നൽ.

മഴയത്തും വെയിലത്തും എന്റെ വീട് തപ്പിയെത്താൻ ബുദ്ധിമുട്ടുന്ന ഫുഡ് ഡെലിവറിക്കാരെ കാത്തുനിൽക്കുമ്പോൾ, നിങ്ങളുടെ ‘warrior’ അടുത്തെത്തി എന്ന് എഴുതിക്കാണിക്കുന്ന ഫോൺ ആപ്പിൽ ദിശ തെറ്റി ഓടാൻ നിൽക്കുന്നയാളുടെ ഗതികേട്, അതെക്കാലവും ഈ ഭൂമിയിൽ നിലനിൽക്കും എന്നുതന്നെ ഞാൻ കരുതുന്നു. അയാളെ ഞാൻ അങ്ങോട്ട് ഫോണിൽ വിളിക്കും; ‘പാരലൽ റോഡ് ആണ് കേട്ടോ…’ വീടിനു മുന്നിൽ ഓട്ടത്തിന്റെ മുഷിപ്പോടെ നിൽക്കുന്നയാൾക്കുനേരെ ചിലപ്പോൾ കുട്ടികൾക്ക് വാങ്ങിയ ഭക്ഷണപ്പൊതികളിൽ ഒന്ന് നീട്ടും. അതൊരു ഔദാര്യമായി ഇന്നേവരെ അവരിൽ ആർക്കും തോന്നിയിട്ടില്ല. സന്തോഷത്തോടെ ചിരിച്ചുവാങ്ങും. അലച്ചിലിന്റെ മനുഷ്യാവസ്ഥ എന്താണെന്ന് എനിക്കും നന്നായി മനസിലാവും.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. പ്രസന്നൻ പി.എ.യമഷിനോജ് ചോറൻഡോ. ഔസാഫ് അഹ്‌സൻഎൻ.ഇ. സുധീർവി. വിജയകുമാർപി. പ്രേമചന്ദ്രൻഎസ്. ജോസഫ്ജി.ആർ. ഇന്ദുഗോപൻപി.പി. ഷാനവാസ്പ്രിയ ജോസഫ്Read More


Summary: Malayalam writer Yama Gilgamesh writes about being digital in truecopy 200th edition webzine. She describes how social media influenced humans.


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments