പി. ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തിൽ ‘നാരായം’ എന്ന എഴുത്തുപകരണത്തെക്കുറിച്ച് പറയുന്നുണ്ട്. ‘‘കണക്ക് എഴുതുന്നതെല്ലാം കരിമ്പന ഓലയിലാണ്. മൂത്ത കരിമ്പനയോലയാണ് ഇതിനുപയോഗിക്കുക. എഴുതാനാവാൻ വെള്ളത്തിലിട്ട് ഉണക്കി ചില സംസ്കരണങ്ങൾ ചെയ്യേണ്ടതുണ്ട്. ഓലയിൽ അമർത്തെഴുതിയേ പറ്റൂ. ഇത്തരം സംസ്കരണങ്ങളിലൂടെ കടന്നുപോയ ഓലകൾ ധാരാളം വാങ്ങുവാൻ കിട്ടിയിരുന്നു. ഓലകളെല്ലാം ഒരേ വീതിയിലും നീളത്തിലും വാർന്ന് മുറിക്കുകയും, ചരട് കോർക്കാൻ ഒരേ സ്ഥാനത്ത് എല്ലാം തുളക്കുകയും ചെയ്തിട്ടാണ് എഴുതുക പതിവ്. അങ്ങനെ തുളയ്ക്കുന്നതിന് പ്രത്യേകം ഒരായുധമുണ്ട്. അതിൻ്റെ പേര് നാരായം. അക്കാലത്ത് എഴുതാൻ ഉപയോഗിച്ച എഴുത്താണിക്കും നാരായം എന്ന് പറയാറുണ്ട്’’ എന്ന് ശ്രീധരനുണ്ണി എഴുതിയിട്ടുണ്ട്.
ഈ നാരായം നമ്മുടെ ജ്ഞാനവ്യവഹാരത്തെ എത്രകണ്ട് ശക്തമാക്കി എന്നത് കേരളത്തിൻ്റെ നവോത്ഥാന ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുണ്ടാക്കിയ സാംസ്കാരിക ഇടപെടൽ ഇക്കാലത്തും പ്രസക്തമാണ്. നാരായം കൊണ്ട് എഴുതിയതിനെ ഒന്നിച്ചുനിർത്തി അതിൽ നിന്നുണ്ടായ അറിവിൻ്റെ മഹാസാഗരം പിന്നീടുള്ള കേരളീയ സാമൂഹ്യവളർച്ചയിൽ പല രീതിയിലാണ് സ്വാധീനിക്കപ്പെട്ടത്. അന്നത്തെ നാരായം നിർവ്വഹിച്ച ധർമ്മമാണ് ഇന്ന് മൊബൈൽ ഫോൺ സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതായത്, നാരായത്തിൽ നിന്നുണ്ടായ അറിവ് ആയുധത്തിൻ്റെ വളർച്ച, ഡിജിറ്റൽ എന്ന അപാര സാധ്യതയിൽ എത്തിനിൽക്കുന്നു. അന്ന് അതിനൊരു ജനകീയത ഇല്ലെങ്കിൽ ഇന്നത്തെ 'ഡിജിറ്റൽ നാരായം' ജനകീയമാണ് എന്നൊരു വ്യത്യസ്തയുണ്ട്.
സാധാരണ മനുഷ്യരുടെ സാമൂഹ്യ ആയുധം കൂടിയാണ് ഇന്നത്. ലോകം മുഴുവനുമുള്ള വലിയ ശതമാനം മനുഷ്യരുടെ കയ്യിലും മൊബൈലുണ്ട്. ആകൃതിയിലും ഉപയോഗത്തിലും വ്യത്യസ്തമായി നിൽക്കുമ്പോഴും അതിൻ്റെ അടിസ്ഥാനസ്വഭാവം ഒന്നാണ്. ഡിജിറ്റൽ ലോകത്ത് ക്രയവിക്രയങ്ങളുടെ നിലനിൽപ്പിന് അതാവശ്യമാണ്. കമ്പ്യൂട്ടറായോ മൊബൈൽ ഫോൺ ആയോ വലിയ ഡിജിറ്റൽ സ്ക്രീൻ ആയോ അത് മനുഷ്യൻ്റെ നിത്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു.
ഈ യാഥാർത്ഥ്യത്തിന്റെ മുമ്പിൽ നിന്നാണ് ഡിജിറ്റൽ ലോകത്തെ വിവരവിജ്ഞാനത്തെയും സർഗാത്മക ഇടപെടലിനെയും രാഷ്ട്രീയ സംവാദങ്ങളെയും നോക്കിക്കാണേണ്ടത്. അതായത്, ഡിജിറ്റൽ എന്ന നവ സാങ്കേതിക ജ്ഞാന വ്യവഹാരത്തെ മാറ്റിനിർത്തി മനുഷ്യന് മുന്നോട്ട് സഞ്ചരിക്കാൻ കഴിയാത്ത വിധം കാലം മാറ്റപ്പെട്ടിരിക്കുന്നു. ഒരു സമൂഹം എന്ന അർത്ഥത്തിൽ മനുഷ്യൻ്റെ സർവ്വ മേഖലയെയും കീഴടക്കിക്കഴിഞ്ഞ ഡിജിറ്റൽ വ്യാപനത്തിന്റെ സർവ്വസാധാരണത്വം, പ്രയോഗത്തിലാണ് പ്രധാനം. പ്രയോഗിക്കുക എന്നത് വ്യക്തിപരമായ ആവശ്യമാണെങ്കിലും അതിൻ്റെ റിസൽട്ട് സമൂഹത്തിലേക്കാണ് ഒഴുകിപ്പോകുന്നത്.
യാത്രക്കിടയിൽ പോസ്റ്റ് ചെയ്യുന്ന സെൽഫി എൻ്റെ സന്തോഷത്തിനാണ്. എന്നാൽ അത് ഒരു നിമിഷം കൊണ്ട് ആയിരക്കണക്കിന് മനുഷ്യരാണ് കാണുന്നത്. സെൽഫിക്ക് പകരം ഇരയാക്കപ്പെട്ട മനുഷ്യൻ്റെ പ്രതികരണമാണെങ്കിലും ഇതേ അവസ്ഥ തന്നെയാണ്. ഡിജിറ്റൽ കാലത്തിനുമുമ്പും പിമ്പും എന്ന പ്രയോഗത്തെ, സാധാരണ മനുഷ്യരെ സംബന്ധിച്ച് എളുപ്പം മനസ്സിലാക്കാനുള്ള വഴിയാണിത്. ഈ അർത്ഥത്തിൽ ഡിജിറ്റൽ ലോകത്തെ വ്യവഹാരങ്ങളിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സമുഹത്തിൻ്റെ ആന്തരിക ഘടനയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അത് കാഴ്ചയെക്കാൾ എഴുത്തിൻ്റെ വ്യകാരണശാസ്ത്രത്തെ തെറ്റിച്ച് കൊണ്ടാണ് അനക്കങ്ങൾ സൃഷ്ടിക്കുന്നത്.
-അച്ചടി മാധ്യമങ്ങളുടെ പല രീതിയിലുള്ള താത്പര്യങ്ങൾക്കിടയിൽ അകാല ചരമംപ്രാപിക്കാൻ വിധിക്കപ്പെട്ട എത്രയെത്ര സത്യങ്ങളെയാണ് ഡിജിറ്റൽ മാധ്യങ്ങൾ തുറന്നുവിട്ടത്. അതുണ്ടാക്കിയ സാമൂഹിക ഇടപെടലുകളെ സൂക്ഷ്മാർത്ഥത്തിൽ പരിശോധിക്കുമ്പോൾ കേവലം അതൊരു നേരം പോക്കല്ല എന്ന് ബോധ്യപ്പെടും. അതേസമയം ആഗോളപരമായി സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകൾ മൂലധനകേന്ദ്രീകൃതമായ വ്യാപാര സാധ്യതയും അതുവഴി രൂപപ്പെടുന്ന സാമൂഹിക മേധാവിത്വവും നിലനിർത്തുന്നുണ്ട്. അപ്പോഴും ഒരു ഗ്രാമീണ മനുഷ്യനെ സംബന്ധിച്ച് ഡിജിറ്റൽ മീഡിയയുടെ ഇടപെടൽ അങ്ങേയറ്റം ഗൗരവപ്പെട്ടതാണ്.
ഇന്റർനെറ്റിന്റെ തുടക്കകാലത്ത് വലിയ ശതമാനം മനുഷ്യരും അതിനെ ഉപയോഗിച്ചത് പോൺ വീഡിയോ കാണാനും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ആസ്വാദനത്തിനും ആയിരുന്നു. പീന്നീട് കാണുന്നത് ഡിജിറ്റൽ ലോകം വിവിധതരം വിജ്ഞാനവിപ്ലവം സൃഷ്ടിച്ച് അതിവേഗം കുതിക്കുന്നതാണ്.
ലോകത്തിലെ വലിയ ശതമാനം വരുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നായി ഡിജിറ്റൽ ഇടപെടൽ മാറിക്കഴിഞ്ഞു. വികസിത രാഷ്ട്രങ്ങളിൽ 1990 - ൽ തന്നെ കമ്പ്യൂട്ടർ വ്യാപകമാകാൻ തുടങ്ങിയിരുന്നു. അതോടെ വിവര വിജ്ഞാന രംഗത്തെ കുതിച്ചുചാട്ടം സമാനതകളില്ലാത്തതായി. അറിവിൻ്റെ വ്യാപനത്തിലെ കാലതാമസം എതാനും മിനിറ്റിലേക്ക് ഒതുങ്ങി. ഇന്ന് മൂന്നാം ലോകരാജ്യങ്ങളിൽ പോലും 4 G സാധാരണയായി. അതിനർത്ഥം, ഭൗതിക വികാസം സാധ്യമാകാത്ത ഗ്രാമ, നഗരങ്ങളിലെ മനുഷ്യർക്കുപോലും ഓരോ നിമിഷവും ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകുന്നു.
എന്നാൽ ഇന്റർനെറ്റിന്റെ തുടക്കകാലത്ത് വലിയ ശതമാനം മനുഷ്യരും അതിനെ ഉപയോഗിച്ചത് പോൺ വീഡിയോ കാണാനും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ആസ്വാദനത്തിനും ആയിരുന്നു. പീന്നീട് കാണുന്നത് ഡിജിറ്റൽ ലോകം വിവിധതരം വിജ്ഞാനവിപ്ലവം സൃഷ്ടിച്ച് അതിവേഗം കുതിക്കുന്നതാണ്. ഇത് ഒരേസമയം സാമൂഹിക വിഭജനത്തിനും വർഗീയമായി മനുഷ്യരെ അകറ്റിനിർത്താനും ഉപയോഗിക്കപ്പെട്ടു. പ്രത്യേകിച്ച്, ഇന്ത്യയെ പോലെയുള്ള മൂന്നാം ലോക രാജ്യത്തെ ജീവിതത്തിൽ നിലനിന്ന സാമൂഹിക സൗഹാർദ്ദത്തെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിൽ ഡിജിറ്റൽ ലോകം നിർവഹിച്ച ഇടപെടൽ ചെറുതല്ല. ഇന്ത്യയിൽ തന്നെ ബി ജെ പിക്ക് വേണ്ടി 5000-ഓളം സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി വായിച്ചിട്ടുണ്ട്. അതൊന്നും സമൂഹത്തെ സൗഹാർദ്ദപരമായി വളർത്താനുള്ളതല്ല. മറിച്ച്, വർഗീയവിഭജനം നടത്തി ഹിന്ദുത്വ താൽപര്യത്തെ വളർത്താൻ വേണ്ടിയുള്ളതാണ്. ഈ അർത്ഥത്തിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ സാധ്യത ലോകരാഷ്ട്രങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള വലതുപക്ഷ പ്രീണനം ഭീഷണിയായി ഇപ്പോഴും നമുക്കു മുമ്പിലുണ്ട്. അപ്പോഴും അത് വരും കാലത്തിൻ്റെ വഴികാട്ടിയായി തീർന്നിരിക്കുന്നു.
വിക്കിപീഡിയ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ വരവ് അതുവരെയുണ്ടായ ചില സാമ്പ്രദായിക ധാരണകളെ മുഴുവൻ തെറ്റിക്കുന്നുണ്ട്. 2000-നുമുമ്പുവരെ സമൂഹത്തിലെ സവർണ്ണ സമ്പന്ന വർഗ്ഗങ്ങളിൽ നിന്നുണ്ടായ ബുദ്ധിജീവി പ്രാതിനിധ്യങ്ങളെ മറികടക്കുന്ന വിധത്തിൽ കീഴാള സൈദ്ധാന്തിക ചർച്ചകൾക്ക് ഇടം കിട്ടുന്നത് ഇൻ്റർനെറ്റിൻ്റെ വ്യാപനത്തോടെയാണ്. അങ്ങനെ അറിവിൻ്റെ വിനിമയങ്ങൾ മധ്യവർഗ്ഗത്തിലേക്കും അതുവഴി സാധാരണ മനുഷ്യനിലേക്കും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സാധ്യമായി. ഇതേസമയം, ഇൻറർനെറ്റ് അധികാരമേൽക്കോയ്മയുടെ ഭാഗമായി തീർന്നിട്ടുണ്ട്. എങ്ങനെയാണോ 19-ാം നൂറ്റാണ്ടിൽ എഴുത്തും വായനയും സമൂഹത്തിലെ സവർണ്ണ സമ്പന്ന വിഭാഗം തങ്ങളുടെ അധികാര കുത്തകയായി നിലനിർത്തിയത്, അതേ രീതിയിലുള്ള ഇടപെടൽ ഇൻറർനെറ്റും വിവരസാങ്കേതിക വിദ്യയും സമൂഹത്തിലെ ഉന്നതരുടെ വ്യവഹാരങ്ങളുടെ ഭാഗമായിരുന്നു.
വിവര സങ്കേതിക വിദ്യയുടെ ജനകീയവൽക്കരണം സാധ്യമാകുന്നത് ഇൻറർനെറ്റിന്റെ വ്യാപനത്തിലൂടെയാണ്. ഇതാകട്ടെ ഭരണകൂടത്തിന്റെ താൽപര്യങ്ങളെ ആശ്രയിച്ച് നിലനിൽക്കുന്നതുമാണ്. കാലങ്ങളായി അടിച്ചമർത്തപ്പെട്ട ജനസമൂഹങ്ങളിൽ ഭക്ഷണം, പാർപ്പിടം, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് ഒപ്പം ഇൻ്റർനെറ്റും പ്രാഥമിക ആവശ്യത്തിലേക്ക് എത്തിയ കാലമാണിത്. ഇൻറർനെറ്റ് ഉപാധികളില്ലാതെ നൽകുക എന്നത് ഭരണകൂടത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല. എന്നാൽ ലോകത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒരു സാമൂഹ്യ ശാസ്ത്രശാഖ എന്ന നിലയിൽ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ നെറ്റ് ഉപയോഗത്തിൽ നിന്ന് മാറ്റിനിർത്തുക സാധ്യമല്ല. ഈയൊരു ചിന്തയിൽ നിന്നാണ് ‘ഇൻറർനെറ്റ് ന്യൂട്രാലിറ്റി’ എന്ന പദം വലിയ രാഷ്ട്രീയ പ്രയോഗമായി മാറിയത്.
സമീപകാലത്ത് മണിപ്പുരിലെ നരഹത്യയിൽ ഭരണകൂടം പുലർത്തിയ മൗനം ഭീകരമായിരുന്നു. അന്ന് അവിടെ എന്തു നടക്കുന്നു എന്നറിയാനുള്ള പൗരസ്വാതന്ത്ര്യത്തെ നിഷേധിച്ചത് നെറ്റ് കട്ട് ചെയ്തു കൊണ്ടായിരുന്നു. ഭാവിയിൽ ഇത് മണിപ്പുരിലും ഇന്ത്യയിലും മാത്രം ഒതുങ്ങിനിൽക്കുന്നതായിരിക്കില്ല.
2003-ൽ കൊളംബിയ യൂണിവേഴ്സിറ്റി മീഡിയയിലെ നിയമാധ്യാപകനായ ടിം വു (Tim Wu) ആണ്, ജേണൽ ഓഫ് ടെലി കമ്യൂണിക്കേഷനിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിൽ നെറ്റ് ന്യൂട്രാലിറ്റി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. നെറ്റ് സമത്വത്തെക്കുറിച്ച് എഴുതിയ ലേഖനത്തിനു ശേഷമാണ് അതൊരു രാഷ്ട്രീയ പ്രശ്നം കൂടിയായി സമൂഹത്തിൽ ഉയർന്നുവരുന്നത്. അതിനുമുമ്പുതന്നെ സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടൽ അധികാര കേന്ദ്രങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്. വികസ്വര, അവികസ്വര ഭേദമന്യേ എവിടെയും അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെ പ്രതിഷേധങ്ങളെ ലോകമറിയുന്നത് ഇൻറർനെറ്റ് വഴിയായി. തൻ്റെ പോക്കറ്റിലെ മൊബൈൽ ഫോൺ വഴി ലോകത്തിലെ ചെറുതും വലുതുമായ ഭരണകൂട ഭീകരതയെ കുറിച്ചും അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെ പ്രതിഷേധങ്ങളും സാധാരണ മനുഷ്യരുടെ കാഴ്ചയിലെത്തി. ഇതോടെ ഡിജിറ്റൽ മാധ്യമങ്ങൾ ഭരണകൂടത്തിന് ഏറ്റവും വലിയ ഭീഷണിയായി.
മുല്ലപ്പൂ വിപ്ലവകാലത്ത് അതുണ്ടാക്കിയ സമാനതകളില്ലാത്ത ഇടപെടൽ ലോകം കണ്ടതാണ്. സമീപകാലത്ത് മണിപ്പുരിലെ നരഹത്യയിൽ ഭരണകൂടം പുലർത്തിയ മൗനം ഭീകരമായിരുന്നു. അന്ന് അവിടെ എന്തു നടക്കുന്നു എന്നറിയാനുള്ള പൗരസ്വാതന്ത്ര്യത്തെ നിഷേധിച്ചത് നെറ്റ് കട്ട് ചെയ്തു കൊണ്ടായിരുന്നു. ഭാവിയിൽ ഇത് മണിപ്പുരിലും ഇന്ത്യയിലും മാത്രം ഒതുങ്ങിനിൽക്കുന്നതായിരിക്കില്ല. കാരണം, തിരസ്കൃത മനുഷ്യരുടെ വിമോചന പോരാട്ടങ്ങൾക്ക് പ്രായോഗികശക്തി നൽകാൻ ഡിജിറ്റൽ മാധ്യമങ്ങൾ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതൊരു സാമൂഹ്യ പഠിതാവിനും തൻ്റെ ജീവിതകാലത്ത് ഡിജിറ്റൽ കാലത്തിന് മുൻപും പിൻപും എന്ന രീതിയിൽ സാമൂഹിക ജീവിതത്തെ നിർവചിക്കാൻ കഴിയുന്നതാണ്.
അറിവിൻ്റെ കുത്തക നിയന്ത്രിക്കപ്പെട്ട ബുദ്ധിജീവി വിഭാഗങ്ങളുടെ ഏകപക്ഷീയ നിലപാടുകളെ ഉപാധികളില്ലാതെ ചോദ്യം ചെയ്യാൻ ഡിജിറ്റൽ കാലത്തെ സ്വതന്ത്ര ബുദ്ധിജീവി മനുഷ്യർക്ക് സ്വാതന്ത്ര്യം കിട്ടി.
ആഗോളവൽക്കരണത്തോടുകൂടി ലോകത്തെ ചെറുതും വലുതുമായ മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള അറിവുകളുടെ പങ്കുവയ്ക്കപ്പിന് വേഗത കൂടി. മറ്റൊരു അർത്ഥത്തിൽ വിവിധ ദേശത്തെ സംസ്കാരിക അന്വേഷണങ്ങളെ ജനകീയമാക്കുന്നതിൽ ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ഗൂഗിളിലും വിക്കിപീഡിയയിലും എത്തുന്ന അന്വേഷണങ്ങൾ ഇതിൻ്റെ തെളിവാണ്. അതേസമയം, അതിൻ്റെ വാണിജ്യ താൽപ്പര്യങ്ങൾ വേറെയാണ്. അതേ സമയം ഡിജിറ്റൽ മാധ്യമങ്ങൾ വഴി ലോകത്തിലെ മാറ്റങ്ങളെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് എളുപ്പം അറിവ് ലഭിക്കുവാൻ തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, അറിവിൻ്റെ കുത്തക നിയന്ത്രിക്കപ്പെട്ട ബുദ്ധിജീവി വിഭാഗങ്ങളുടെ ഏകപക്ഷീയ നിലപാടുകളെ ഉപാധികളില്ലാതെ ചോദ്യം ചെയ്യാൻ ഡിജിറ്റൽ കാലത്തെ സ്വതന്ത്ര ബുദ്ധിജീവി മനുഷ്യർക്ക് സ്വാതന്ത്ര്യം കിട്ടി എന്നതാണ്. അത് കാലതാമസമില്ലാതെ തങ്ങൾക്കിഷ്ടമുള്ള ഡിജിറ്റൽ പ്രതലങ്ങളിൽ അവതരിപ്പിക്കാനും അതുവഴി നിലനിന്ന അറിവിൻ്റെ അധികാര മേൽക്കോയ്മയെ ചോദ്യം ചെയ്യാനും ഡിജിറ്റൽ മീഡിയ സാധാരണ മനുഷ്യരെ പ്രാപ്തരാക്കി. ഇതേ സാഹചര്യത്തിലാണ് ഡിജിറ്റൽ മീഡിയയുടെ പ്രയോഗത്തിൽ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ പ്രതികരണബോധത്തെ അത് ഏത് രീതിയിലാണ് സ്വാധീനിച്ചത് എന്ന അന്വേഷണം പ്രസക്തമാകുന്നത്.
നവ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം ഏറ്റവും പ്രയോജനപ്പെട്ടത് സമ്പ്രദായിക അറിവ് വ്യവഹാരങ്ങളിൽ ഇടം കിട്ടാതെ പോയ സാധാരണ മനുഷ്യർക്കാണ്. അക്കാദമിക്ക് വിദ്യാഭ്യാസമോ പരമ്പരാഗതമായ ധൈഷണിത പിൻന്തുടർച്ചയോ ഇല്ലാത്ത ഗ്രാമത്തിലെ സാധാരണ മനുഷ്യർക്ക് ഡിജിറ്റൽ ഉപയോഗം നൽകിയത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. വീട്ടമ്മയായ ഒരു സ്ത്രീയോട് ഒരു പുരുഷൻ കാണിക്കുന്ന നീതികേടിനെ പുറംലോകത്ത് കാഴ്ചയായും എഴുത്തായും അറിയിക്കാൻ കഴിയുന്ന മാധ്യമമായി കൈയിലെ ഫോൺ മാറിയിരിക്കുന്നു. ഗ്രാമീണ ജനങ്ങളെ സംബന്ധിച്ച് തങ്ങളുടെ സ്വകാര്യത കവർന്നെടുക്കുന്നതിനെ പ്രതിരോധിക്കാനുള്ള ഉപകരണമായി മൊബൈൽ മാറിയതോടെ സ്വയം പ്രതിരോധം എന്നതിൻ്റെ സാക്ഷിയായി ഡിജിറ്റൽ കാലം മാറി. ഇത് സാധാരണ മനുഷ്യർക്ക് നൽകുന്ന ആത്മധൈര്യം ചെറുതല്ല. ഇതൊക്കെ ഡിജിറ്റൽ യുഗത്തിലെ സാധാരണ മനുഷ്യരുടെ ഭൗതിക ജീവിതത്തെ നേരിട്ട് സ്വാധീനിച്ച ഘടകങ്ങളാണ്.
ചാറ്റ് ജി പി റ്റി നമ്മളുമായി വൈകാരികമായും വിജ്ഞാനപ്രദമായും അടിസ്ഥാനപരമായും ഏതൊരു സംഭാഷണത്തിലും പങ്കാളിയാകുന്നു. ഇത്, മനുഷ്യന്റെ ഭാഷാ രീതികളെയും ചിന്തനരീതികളെയും മനസ്സിലാക്കി, അതിന് അനുയോജ്യമായി ഉത്തരങ്ങൾ നൽകുന്നു.
എന്നാൽ വിജ്ഞാനമേഖലയിൽ ഡിജിറ്റൽ ഇടപെടൽ നിർവഹിച്ച വിപ്ലവകരമായ മാറ്റങ്ങൾ, പ്രധാനമായും സർഗ്ഗാത്മക രാഷ്ട്രീയ രംഗത്ത് അതുണ്ടാക്കിയ മാറ്റങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ട്. ഡിജിറ്റൽ മീഡിയ വംശഹത്യാ കാലത്തോട് എങ്ങനെയാണ് നീതി പുലർത്തുന്നത് എന്ന ചോദ്യം പ്രസക്തമാണ്. അത് നിശ്ശബ്ദമായ ലോകത്തിലേക്ക് ഇരകളുടെ നിലവിളികളെ എത്തിക്കുന്നു. ഗാസയിലെ കാഴ്ചകൾ ലോകം അറിയുന്നത് സാമ്പ്രദായിക മാധ്യമങ്ങൾ വഴി മാത്രമല്ല. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കുന്ന അനക്കങ്ങൾ ചെറുതല്ല. സത്യങ്ങളെ അസത്യങ്ങളാക്കുന്ന സാമ്രാജ്യത്വശക്തികളുടെ ചതിക്കുഴിയിലേക്കാണ് ഇരകളുടെ ഓരോ കാഴ്ചയും ലോകത്തിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നത്. മാത്രമല്ല, അതിനെക്കുറിച്ചുള്ള വിശകലനങ്ങൾ തുറന്നെഴുതാനുള്ള മാധ്യമമായി ഡിജിറ്റൽ മാറി.
നേരത്തെ വംശീയതയുടെയും മൂലധനത്തിന്റെയും താല്പര്യങ്ങൾക്കനുസരിച്ച് ആര് എന്തെഴുതണം എന്ന് തീരുമാനിക്കുന്നത് മാധ്യമ സാമ്രാജ്യങ്ങളായിരുന്നു. അത്തരം അധീശത്വത്തെ തകർത്തുകളഞ്ഞത് ഡിജിറ്റൽ മാധ്യമങ്ങൾ തന്നെയാണ്. ആ അർത്ഥത്തിൽ വരുംകാലത്ത് ഓരോ മനുഷ്യനും അവരുടെ മനസ്സിനെ തുറന്നുവയ്ക്കാനുള്ള അപാരമായ സ്വാതന്ത്ര്യത്തെ ഡിജിറ്റൽ ലോകം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്തൊക്കെ പരിമിതിയുണ്ടെങ്കിലും അത് തന്നെയാണ് നാളെയിലേക്കുള്ള വഴിയും ചിന്തയും. അങ്ങനെ ‘നാരായം’ കാലത്തിൻ്റെ മാറ്റത്തിനൊപ്പം മാറി. അത് സാധാരണ മനുഷ്യരുടെ ഊർജ്ജമായി വളരുകയാണ്. അവർ തങ്ങളെ തുറന്നു പിടിക്കാനുള്ള അറിവായി ഡിജിറ്റൽ മീഡിയയെ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ അത് അവിടെയും ഒതുങ്ങിനിൽക്കുന്നില്ല.
അതിൻ്റെ പുതിയ മുന്നേറ്റം ചാറ്റ് ജി പി റ്റി (ChatGPT)യും ആർട്ടിഫിക്ഷൻ ഇൻ്റലിജൻസും വഴിയാണ്. നാം ഇപ്പോൾ ജീവിക്കുന്നത് ചോദ്യത്തേക്കാൾ വേഗത്തിൽ ഉത്തരം കിട്ടുന്ന കാലത്താണ്. അവിടെ മനുഷ്യൻ്റെ ബുദ്ധിയും ഇടപെടലും മാറ്റത്തിന് വിധേയമാകുന്നു. അതിന് തെളിവായി നിർമിതബുദ്ധി ലോകത്തെ കീഴടക്കുകയാണ്. ചാറ്റ് ജി പി റ്റി നമ്മളുമായി വൈകാരികമായും വിജ്ഞാനപ്രദമായും അടിസ്ഥാനപരമായും ഏതൊരു സംഭാഷണത്തിലും പങ്കാളിയാകുന്നു. ഇത്, മനുഷ്യന്റെ ഭാഷാ രീതികളെയും ചിന്തനരീതികളെയും മനസ്സിലാക്കി, അതിന് അനുയോജ്യമായി ഉത്തരങ്ങൾ നൽകുന്നു. ‘നാരായം’ തുടങ്ങിവെച്ചത് ചാറ്റ് ജി പി റ്റി തുടരുന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More