അനസ്തീഷ്യയുടെ
പഴയ മുഖം,
പുതിയ മുഖം

പണ്ടത്തെ അനസ്തീഷ്യയും ഇന്നത്തെ അനസ്തീഷ്യയും വിശകലനം ചെയ്യുമ്പോഴാണ് ഈ ശാഖ എവിടെ എത്തിനിൽക്കുന്നു എന്ന് മനസ്സിലാകുന്നത്. സുരക്ഷിതബോധം രോഗിക്ക് കൊടുക്കാൻ ആധുനിക അനസ്തീഷ്യക്ക് കഴിയുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഹേമ ബാലകുമാർ എഴുതിയ ലേഖനം.

ലോക ജനതക്ക് വരദാനം പോലെ ലഭിച്ച വൈദ്യശാസ്ത്രവിഭാഗമാണ് അനസ്തീഷ്യ. ശസ്ത്രക്രിയകൾ അനസ്തീഷ്യ ഇല്ലാതെ നടത്തിയിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ? ഏകദേശം 200 വർഷങ്ങൾക്കു മുമ്പു വരെ മനുഷ്യനെ കൈകാലുകൾ കെട്ടിയിട്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്. എത്ര മാത്രം പ്രാകൃതമായിരുന്നു ഈ അവസ്ഥ എന്ന് ഞെട്ടലോടെ ഊഹിക്കാനേ നമുക്കാവൂ.

‘Old is gold’ എന്ന പഴഞ്ചൊല്ല് അനസ്തീഷ്യയെ സംബന്ധിച്ച് 100 % തെറ്റാണ് എന്ന് പൂർണ്ണമായി വിശ്വസിക്കേണ്ടിയിരിക്കുന്നു. 1846 ഒക്ടോബർ 16 ന് ഡോ. വില്ല്യം മോർട്ടൺ എന്ന ഒരു ഡെന്റിസ്റ്റ്, ഗിൽബർട്ട് അബട്ട് എന്ന വ്യക്തിക്ക് ഈഥർ അനസ്തീഷ്യ നല്കി, വേദനയില്ലാതെ കഴുത്തിലെ ടൂമർ നീക്കം ചെയ്തു. വരാൻ പോകുന്ന ഒരു മഹാ വിപ്ലവത്തിന്റെ തുടക്കം ഇവിടെ നിന്നുമായിരുന്നു. ഇത് പക്ഷെ കുറ്റമറ്റ അനസ്തീഷ്യയായിരുന്നു എന്നു ഒരിക്കലും പറയാനാകില്ല.

അനേകം യന്ത്രങ്ങളുടേയും കുറ്റ മറ്റ മരുന്നുകളുടേയും കണ്ടുപിടുത്തങ്ങളിലൂടെ  അനസ്തീഷ്യ ശാഖ വളർന്നു. ഇന്ന് ഒരു വൻവൃക്ഷമായി ലോകം മുഴുവൻ തണലേകി പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.
അനേകം യന്ത്രങ്ങളുടേയും കുറ്റ മറ്റ മരുന്നുകളുടേയും കണ്ടുപിടുത്തങ്ങളിലൂടെ അനസ്തീഷ്യ ശാഖ വളർന്നു. ഇന്ന് ഒരു വൻവൃക്ഷമായി ലോകം മുഴുവൻ തണലേകി പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.

ഈഥറിൽ നിന്ന് പിന്നീട് ക്ലോറഫോം കൊടുത്തു മയക്കുന്ന സ്ഥിതിയിലെത്തി. ഈ മരുന്ന് തുണിയിൽ മുക്കി മുഖത്ത് അമർത്തിപ്പിടിച്ചോ, മുഖാവരണത്തിനു മുകളിൽ ഒഴിച്ചോ രോഗിയെ മയക്കി ശാസ്ത്രക്രിയകൾ ചെയ്യാൻ തുടങ്ങി. കൃത്യമായ അളവിൽ നിയന്ത്രിതമായി മരുന്നുകൾ കൊടുക്കാനുള്ള സംവിധാനങ്ങൾ ഒന്നും അന്നുണ്ടായിരുന്നില്ല. ഇങ്ങനെ വരുമ്പോൾ ചിലർക്ക് അനസ്തീഷ്യ കൂടിപ്പോയി മരണം വരെ സംഭവിച്ചു. മറ്റു ചിലർ അനസ്തീഷ്യ കുറഞ്ഞ് പോയതുമൂലം ശസ്ത്രക്രിയക്കിടെ ഉണർന്നു,. കൊടും വേദന അറിഞ്ഞു. കൂടാതെ ഇത്തരം മരുന്നുകൾ മനുഷ്യ ശരീരത്തിന് അനേകം അപകടാവസ്ഥകൾ സൃഷ്ടിച്ചു. പെട്ടെന്ന് ഹൃദയം നിന്നു പോകുക, ശ്വാസം നിലച്ചുപോകുക, ഛർദ്ദി വന്ന് ശ്വാസകോശത്തിൽ കടന്ന് അപകടാവസ്ഥകൾ ഉണ്ടാകുക, ഹൃദയമിടിപ്പിന്റെ താളം തെറ്റുക തുടങ്ങി അനേകം അപകടങ്ങൾ സംഭവിച്ചു കൊണ്ടേയിരുന്നു. പിന്നീട് അനേകം യന്ത്രങ്ങളുടേയും കുറ്റ മറ്റ മരുന്നുകളുടേയും കണ്ടുപിടുത്തങ്ങളിലൂടെ ഈ ശാഖ വളർന്നു. ഇന്ന് ഒരു വൻവൃക്ഷമായി ലോകം മുഴുവൻ തണലേകി പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.

അതുവരെ മറ്റാർക്കും വാഗ്ദാനം ചെയ്യാൻ കഴിയാതിരുന്ന ഒരു സുരക്ഷിതബോധം രോഗിക്ക് കൊടുക്കാൻ ആധുനിക അനസ്തീഷ്യക്ക് കഴിഞ്ഞു. പണ്ടത്തെ അനസ്തീഷ്യയും ഇന്നത്തെ അനസ്തീഷ്യയും വിശകലനം ചെയ്യുമ്പോഴാണ് ഈ ശാഖ എവിടെ എത്തിനിൽക്കുന്നു എന്ന് മനസ്സിലാകുന്നത്. കുറ്റമറ്റ അനേകം മരുന്നുകൾ ഏറ്റവും നിയന്ത്രിതമായി Computerized യന്ത്ര സാമഗ്രികളുടെ സഹായത്തോടെ നൽകാനുള്ള സംവിധാനങ്ങൾ, മനുഷ്യശരീരത്തിലെ ഓരോ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും, അപകടാവസ്ഥകൾ മുൻകൂട്ടി കണ്ടുപിടിക്കാനും പെട്ടെന്ന് തരണം ചെയ്യാനുമുള്ള കഴിവ് എല്ലാം തന്നെ മോഡേൺ അനസ്തീഷ്യ കൈവരിച്ചു കഴിഞ്ഞു.

ആധുനിക അനസ്‌തീഷ്യ യന്ത്രം
ആധുനിക അനസ്‌തീഷ്യ യന്ത്രം

രോഗിയുടെ ഹൃദയമിടിപ്പ്, അതിൽ വരുന്ന ചെറിയ പാകപ്പിഴകൾ പോലും കണ്ടു പിടിക്കാനുള്ള സംവിധാനങ്ങൾ, രക്തസമ്മർദ്ദം, രക്തത്തിലുള്ള ഓക്സിജന്റെ അളവ്, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, രോഗി അനസ്തീഷ്യയുടെ ഏതു തലത്തിലാണ് നിലനിൽക്കുന്നത് എന്നറിയാനുള്ള സംവിധാനങ്ങൾ തുടങ്ങി അനേകം കാര്യങ്ങൾ ഓരോ സെക്കൻറിലും മോണിറ്റർ ചെയ്യപ്പെടുന്നു. ആർട്ടീരിയൽ ലൈൻ ഉപയോഗിച്ച് ഒരോ സെക്കൻറിലുമുള്ള ബ്ലഡ് പ്രഷർ അറിയുന്നു, സി.വി.പി ലൈനിലൂടെ (CVP line) രോഗിയുടെ ശരീരത്തിലെ ജലാംശവും, രക്തവും എത്ര നഷ്ടപ്പെടുന്നു എന്നറിഞ്ഞ് വേണ്ടത്ര അളവിൽ രോഗിക്ക് കൊടുക്കാൻ കഴിയുന്നു.

വയർ, നെഞ്ച് തുറന്നു ചെയ്യുന്ന ഓപ്പറേഷനുകളിൽ ഒരു എപ്പി ഡൂറൽ കത്തീറ്റർ വെക്കുകയാണെങ്കിൽ വേദനസംഹാരികൾ തുടർച്ചയായി കൊടുത്ത് ശസ്ത്രക്രിയക്ക് ശേഷവും വേദന അറിയാതിരിക്കും. ഡൈക്ലോഫെനാക് - ഫെൻ്റാനിൽ - ബ്യൂപ്രിനോ ഫ്രിൻ (Diclofenac, Fentanyl, Buprenorphine) പാച്ചുകൾ (Patch) ശരീരത്തിൽ ഒട്ടിച്ച് ഏറെ ദിവസം വേദനയിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കുന്നു.

അനസ്തീഷ്യ നല്കുമ്പോൾ ഏറ്റവും വേഗം മയക്കത്തിലേക്ക് കൊണ്ടുപോകാനുള്ള മരുന്ന് (Propofol), തിരിച്ച് പെട്ടെന്ന് ഉണർത്താനുള്ള മരുന്ന് (Sugammadex) തുടങ്ങി അനേകം മരുന്നുകൾ അനസ്തീഷ്യയുടെ മുഖം തിളങ്ങുന്നതാക്കി മാറ്റിയിരിക്കുന്നു. നീന്തൽകുളത്തിൽ നിന്നും കുളിച്ചു കയറുമ്പോൾ അനുഭവപ്പെടുന്ന പ്രസരിപ്പോടെ ശസ്ത്രക്രിയ കഴിഞ്ഞ് ഇന്ന് രോഗികൾ ഉണർന്നു വരുന്ന കാഴ്ച ഈ കാലഘട്ടത്തിൽ നമുക്ക് കാണാനാകും.

അനസ്തീഷ്യയുടെ വളർച്ചയാൽ നമുക്കു ലഭിച്ച മറ്റൊരനുഗ്രഹമാണ് വേദനരഹിതാ പ്രസവത്തിനായി കൊടുക്കുന്ന എപ്പി ഡൂറൽ അനാൽജീസിയ. നമ്മുടെ നാട്ടിൽ അത്ര മാത്രം പ്രചാരം കിട്ടിയിട്ടില്ലെങ്കിലും അമ്മയാകാൻ പോകുന്ന ഒരു സ്ത്രീക്ക് ഏറ്റവും സുരക്ഷിതബോധവും, സാന്ത്വനവും നല്കാൻ കഴിയുന്ന ഒരു ശാസ്ത്രീയ നേട്ടമാണ് ലേബർ അനാൽജീസിയ.
അനസ്തീഷ്യയുടെ വളർച്ചയാൽ നമുക്കു ലഭിച്ച മറ്റൊരനുഗ്രഹമാണ് വേദനരഹിതാ പ്രസവത്തിനായി കൊടുക്കുന്ന എപ്പി ഡൂറൽ അനാൽജീസിയ. നമ്മുടെ നാട്ടിൽ അത്ര മാത്രം പ്രചാരം കിട്ടിയിട്ടില്ലെങ്കിലും അമ്മയാകാൻ പോകുന്ന ഒരു സ്ത്രീക്ക് ഏറ്റവും സുരക്ഷിതബോധവും, സാന്ത്വനവും നല്കാൻ കഴിയുന്ന ഒരു ശാസ്ത്രീയ നേട്ടമാണ് ലേബർ അനാൽജീസിയ.

മോഡേൺ അനസ്തീഷ്യ ഇന്ന് ഓപ്പറേഷൻ തിയേറ്ററിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. "NORA" (നോൺ ഓപ്പറേറ്റിങ്ങ് റൂം അനസ്തീഷ്യ) വളരെ പ്രചാരം നേടിക്കഴിഞ്ഞു. "Anaesthesiologists are always behind the curtain’’ എന്ന പഴമൊഴിയും കാലം തിരുത്തിക്കുറിച്ചു. എന്‍ഡോസ്കോപ്പികൾ ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കിയ മുറികളിൽ, അസുഖം കണ്ടുപിടിക്കാനുള്ള പരിശോധനകൾ ചെയ്യുന്ന സ്ഥലങ്ങളിൽ, കാർഡിയോളജി ലാബിൽ, സി. ടി. സ്കാൻ, എം.ആർ.ഐ യൂണിറ്റുകളിൽ, ദന്ത ചികിത്സാമുറികളിൽ, എല്ലാം ഏറ്റവും സുരക്ഷിതമായി അനസ്തീഷ്യ നല്കാൻ ഇന്നത്തെ അനസ്തീഷ്യോളജിസ്റ്റിന് കഴിയുന്നത് സുരക്ഷിതമായ മരുന്നുകളും മോണിറ്ററിങ്ങ് സംവിധാനങ്ങളുമുള്ളതുകൊണ്ടാണ്. ഓപ്പറേഷൻ തിയ്യേറ്ററിൽ നൽകുന്ന അനസ്തീഷ്യയുടെ പതിന്മടങ്ങ് ശ്രദ്ധയും പരിചരണങ്ങളും ആവശ്യമായ സന്ദർഭങ്ങളാണിത്.

അനസ്തീഷ്യയുടെ വളർച്ചയാൽ നമുക്കു ലഭിച്ച മറ്റൊരനുഗ്രഹമാണ് വേദനരഹിതാ പ്രസവത്തിനായി കൊടുക്കുന്ന എപ്പി ഡൂറൽ അനാൽജീസിയ. നമ്മുടെ നാട്ടിൽ അത്ര മാത്രം പ്രചാരം കിട്ടിയിട്ടില്ലെങ്കിലും അമ്മയാകാൻ പോകുന്ന ഒരു സ്ത്രീക്ക് ഏറ്റവും സുരക്ഷിതബോധവും, സാന്ത്വനവും നല്കാൻ കഴിയുന്ന ഒരു ശാസ്ത്രീയ നേട്ടമാണ് ലേബർ അനാൽജീസിയ. ലേബർ റൂമിന്റെ നാലുചുമരുകൾക്കുള്ളിൽ കിടന്ന് അതികഠിനമായ വേദന സഹിച്ച് സ്വന്തം ശരീരം ആയിരം കോടാലികൾ കൊണ്ട് കൊത്തിനുറുക്കുന്ന വേദന അനുഭവിച്ച് പ്രസവിക്കുന്നതിനെയാണ് നാം "സുഖപ്രസവം" എന്ന് വിളിക്കുന്നത്. അമ്മയെ സംബന്ധിച്ചും ഏറെക്കുറെ കുഞ്ഞിനെ സംബന്ധിച്ചും ഇത് ഒട്ടും സുഖമുള്ള ഒരു കാര്യമല്ല എന്നതാണ് വാസ്തവം.

പ്രസവവേദന തുടങ്ങുമ്പോൾ തന്നെ സ്പൈനൽ കോഡിലെ എപ്പിഡൂറൽ ഭാഗത്ത് ഒരു നേരിയ കത്തീറ്റർ ഇട്ട് വേദന ഇല്ലാതിരിക്കാനുള്ള മരുന്ന് കൃത്യമായ, നിയന്ത്രിതമായ അളവിൽ നൽകും. അമ്മയുടെ വേദന മാറുന്നതോടൊപ്പം സമ്മർദ്ദവും കുറയുന്നു. വേദനയറിയാതെ സുഖമായി കുഞ്ഞിന് ജന്മം കൊടുക്കാനും കഴിയുന്നു. വാസ്തവത്തിൽ ഇതിനെയല്ലേ നാം സുഖപ്രസവം എന്നു പറയേണ്ടത്?

അനസ്തീഷ്യയുടെ കയ്യൊപ്പു പതിഞ്ഞ മറ്റൊരു മേഖലയാണ്  സാന്ത്വനചികിത്സ (PAIN & PALLIATIVE CARE.). അർബുദം, ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, നാഡീരോഗങ്ങൾ കീമോതെറാപ്പിക്കു ശേഷമുള്ള വേദനകൾ എന്നു വേണ്ട ഏതൊരു രോഗാവസ്ഥകൊണ്ടുള്ള തീരാവേദനയിൽ പുളയുന്നവർക്കും സാന്ത്വനമേകുക.
അനസ്തീഷ്യയുടെ കയ്യൊപ്പു പതിഞ്ഞ മറ്റൊരു മേഖലയാണ് സാന്ത്വനചികിത്സ (PAIN & PALLIATIVE CARE.). അർബുദം, ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, നാഡീരോഗങ്ങൾ കീമോതെറാപ്പിക്കു ശേഷമുള്ള വേദനകൾ എന്നു വേണ്ട ഏതൊരു രോഗാവസ്ഥകൊണ്ടുള്ള തീരാവേദനയിൽ പുളയുന്നവർക്കും സാന്ത്വനമേകുക.

അനസ്തീഷ്യയുടെ മികവ് തെളിയുന്ന മറ്റൊരു മേഖലയാണ് അൾട്രാസൗണ്ട് ഗൈഡഡ് നെർവ് ബ്ലോക്ക് (Ultrasound guided nerve blocks). ഇവിടെ കൃത്യമായി നാഡീവൂഹത്തെ കണ്ടെത്തി, മരുന്ന് ശരിയായ അളവിൽ കൊടുത്ത് ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം മാത്രം മരവിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അപകടാവസ്ഥകൾ വളരെ വളരെ കുറയുകയും ചെയ്യുന്നു.

അനസ്തീഷ്യയുടെ കയ്യൊപ്പു പതിഞ്ഞ മറ്റൊരു മേഖലയാണ് സാന്ത്വനചികിത്സ (PAIN & PALLIATIVE CARE.). അർബുദം, ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, നാഡീരോഗങ്ങൾ കീമോതെറാപ്പിക്കു ശേഷമുള്ള വേദനകൾ എന്നു വേണ്ട ഏതൊരു രോഗാവസ്ഥകൊണ്ടുള്ള തീരാവേദനയിൽ പുളയുന്നവർക്കും സാന്ത്വനമേകുക.

മരണം എല്ലാവർക്കും സുനിശ്ചിതമാണ്. പക്ഷെ അത് ഓരോ നിമിഷവും വേദന അറിഞ്ഞു കൊണ്ടായാൽ അസഹനീയമാകുന്നു. ഇവിടെ കൃത്യമായ അളവിൽ ഓറൽ മോർഫിനും (Oral morphine) മറ്റു മരുന്നുകളും നൽകി നാഡീ വേദനകൾ അൾട്രാസൗണ്ട്, സി-ആം റേഡിയേഷൻ (ultrasound, Carm radiation) എന്നിവയുടെയെല്ലാം സഹായത്താൽ കുറയ്ക്കാനാവും. രോഗിയെ മാത്രമല്ല ഇവർ ചികിത്സിക്കുന്നത് ആ കുടുംബത്തിേയും കൂടി ആത്മീയവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നു. ഇവരുടെ സാന്ത്വന പരിചരണം മരുഭൂമിയിൽ മഴ പെയ്യും പോലെയായി തീരുന്ന കാഴ്ച നമുക്കു ചുറ്റിലും കാണാം.

അനസ്തീേഷ്യാളജിസ്റ്റും പാലിയം ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ. എം. ആർ. രാജഗോപാലിന്റെ സാന്ത്വനം ചികിത്സയിലുള്ള പങ്ക് ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിൽ ഇതിനകം ഉൾചേർക്കപ്പെട്ടുകഴിഞ്ഞു. സാന്ത്വനം ചികിത്സയിൽ ഏറ്റവും ഉപകാരപ്രദമായ വേദനാസംഹാരിയായ Oral Morphine ഇന്ത്യയിലെ രോഗികൾക്ക് കിട്ടിത്തുടങ്ങിയത് അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം മൂലമാണ്. ഇന്ത്യയിലെ സാന്ത്വന പരിചരണരംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹം "സാന്ത്വനപരിചരണത്തിന്റെ പിതാവ്" ആയി മാറി. ഇന്ത്യൻ സർക്കാർ 2018- ൽ അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.

മോഡേൺ അനസ്തീഷ്യക്കാരുടെ മറ്റൊരു പ്രവർത്തനരംഗമാണ് ക്രിട്ടിക്കൽ കെയറും എമർജൻസി മെഡിസിനും. ഇവരുടെ ജീവൻ രക്ഷാപ്രവർത്തനങ്ങളിലുള്ള കാര്യക്ഷമതയും തൽക്ഷണം ചെയ്യേണ്ട ശ്വാസനാളം സംരക്ഷിക്കൽ, കൃത്രിമശ്വാസം നല്കാൻ വെന്റിലേറ്ററുകൾ ഉപയോഗിക്കൽ അങ്ങിനെ പലഘടകങ്ങളും ശ്രദ്ധേയമാണ്.

ഇന്നത്തെ അനസ്തീഷ്യ മിക്കവാറും കുറ്റമറ്റതാണ് എന്ന് അവകാശപ്പെടുമ്പോഴും രോഗികളുടെ നന്മക്കായി പുതിയ പുതിയ മരുന്നുകളും കണ്ടുപിടുത്തങ്ങളും ഈ ശാഖയെ ഇനിയും വീണ്ടും ഉയരങ്ങളിൽ എത്തിക്കും എന്നുറപ്പാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർത്ത അധ്യായമായി അനസ്തീഷ്യ മാറിക്കൊണ്ടിരിക്കുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനെ ധൈര്യശാലിയും വേണ്ടതു വേണ്ടപ്പോൾ ചെയ്യാൻ കഴിയുന്നവനുമായ ഒരു കപ്പിത്താൻ രക്ഷിക്കുന്നതുപോലെ, ഏതൊരു ജീവൻ മരണ പോരാട്ടത്തിലും സാരഥിയായി അനസ്തീഷ്യ വൈദഗ്ദ്യം നേടിയ ഡോക്ടറെ ലഭിച്ചാൽ ജീവന്റെ തുടിപ്പ് തിരിച്ചു കൊണ്ടുവരുവാനുള്ള സാധ്യത എത്രയോ കൂടുതലാകും.

ശസ്ത്രക്രിയകളുടെ വേദന മാറ്റാനായി മാത്രം ജന്മമെടുത്ത ഈ വിഭാഗം വളർന്നുവളർന്നു മനുഷ്യ ജീവിതത്തിന്റെ പല തലങ്ങളിലും സംരക്ഷണവും, സാന്ത്വനവും നല്കാൻ പ്രാപ്തിയുള്ളതായി മാറിക്കഴിഞ്ഞു.

വായിക്കാം: പനിബാധിതരുടെ
രോഗനിർണയം,
ഒരു ഡോക്ടറുടെ അനുഭവം

മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ

‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ

നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?

കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?

നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments