ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം

‘‘പലതരം ശസ്ത്രക്രിയകൾക്ക് ഏറ്റവും സൂക്ഷ്മതയോടെ മസ്തിഷക്കത്തിന്റെ പ്രവർത്തനങ്ങളെയും നാഡീവ്യൂഹങ്ങളെയും അറിഞ്ഞ്, ശസ്ത്രക്രിയകളുടെ സ്വഭാവം മനസ്സിലാക്കിയാണ് ഓരോ ന്യൂറോ അനസ്തീഷ്യോളജിസ്റ്റുകളും അവരുടെ കർമ്മം കൃത്യതയോടെ നിർവഹിക്കുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കിഷോർ കെ. എഴുതിയ ലേഖനം.

നസ്തീഷ്യയുടെ പ്രധാന ഉപശാഖയാണ് ന്യൂറോ അനസ്‌തീഷ്യ. മസ്തിഷ്കസംബന്ധമായ അസുഖങ്ങൾക്കും (തലച്ചോറിലെ കാൻസറുകൾ, തലച്ചോറിലെ രക്തസ്രാവം, രക്തം കട്ടപിടിക്കൽ, പാർക്കിൻസൺ അസുഖത്തിനും തലച്ചോറിലെ അന്യൂറിസത്തിനുമുള്ള ശസ്ത്രക്രിയകൾ) നട്ടെല്ലിനുള്ള ശസ്ത്രക്രിയകൾ..... അങ്ങനെ നിരവധി ശസ്ത്രക്രിയകൾക്ക് ഏറ്റവും സൂക്ഷ്മതയോടെ മസ്തിഷക്ക പ്രവർത്തനങ്ങളെയും നാഡീവ്യൂഹങ്ങളെയും അറിഞ്ഞ്, ശസ്ത്രക്രിയകളുടെ സ്വഭാവം മനസ്സിലാക്കിയാണ് ഓരോ ന്യൂറോ അനസ്തീഷ്യോളജിസ്റ്റുകളും അവരുടെ കർമ്മം കൃത്യതയോടെ നിർവഹിക്കുന്നത്. രോഗിക്ക് വേദന എന്തെന്ന് അറിയിക്കാതെ, സർജറിക്കാവശ്യമായ എല്ലാ കാര്യങ്ങളും അതിസൂക്ഷ്മമായി ഇവർ കൈകാര്യം ചെയ്യുന്നു.

1) മസ്തിഷ്ക ശസ്ത്രക്രിയകളിൽ അനസ്തീഷ്യ കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്?

മസ്തിഷ്ക്കത്തിന് ഒരു കാരണവശാലും ഓക്സിജൻ കിട്ടുന്നത് കുറയാതിരിക്കണം. ഓക്സിജൻ കുറയുന്നതിന്റെ കാരണങ്ങൾ പലതുമാകാം. പക്ഷെ മഞ്ഞുകണികകൾ വെയിലിൽ അലിഞ്ഞുപോകും പോലെ ഓക്സിജന്റെ കുറവ് തലച്ചോറിനെ പെട്ടെന്ന് നാശത്തിലേക്കെത്തിക്കുന്നു. ശരിയായ അളവിൽ ഓക്സിജൻ കിട്ടാനായി Cerebral perfusion pressure (CPP) നോർമൽ ആക്കി വെക്കണം, തലച്ചോറിലേക്കുള്ള രക്തപ്രവാഹം (Cerebral blood flow- CBF), തലച്ചോറിനുള്ളിലെ രക്തസമ്മർദ്ദം (Intra cranial pressure -ICP) എല്ലാം സാധാരണ നിലയിൽ തന്നെ സംരക്ഷിക്കപ്പെടണം. ഈ ഒരു അവസ്ഥ സൃഷ്ടിച്ചെടുക്കണമെങ്കിൽ അനസ്തീഷ്യോളജിസ്റ്റ് പല ഘടകങ്ങളും നിരീക്ഷിക്കേണ്ടതായുണ്ട്. രോഗിയുടെ പ്രെഷർ, ഹൃദയമിടിപ്പ്, ശ്വസനം, ശരീരോഷമാവ്, രക്തത്തിലെ ഓക്സിജന്റെ അളവ്, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എല്ലാം കൃത്യമായി നിലനിർത്തേണ്ടിയിരിക്കുന്നു. ഇവിടെ സാധാരണ അനസ്തീഷ്യയിൽ ഉപയോഗിക്കുന്ന മോണിറ്ററുകൾ കൂടാതെ CPP മോണിറ്റർ ചെയ്യേണ്ടതായി വന്നേക്കാം. ബ്രെയിൽ പെർഫ്യൂഷൻ (Brain Perfusion) ശരിയായാൽ തന്നെ ഓക്സിജനും മറ്റു അവശ്യഘടകങ്ങളും ശരിയായ അളവിൽ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താം. CPP കുറഞ്ഞു പോയാൽ തലച്ചോറിന് ഓക്സിജൻ കുറഞ്ഞ അവസ്ഥ (Ischemia) ഉണ്ടാവുകയും ഹൃദയത്തെ എന്ന പോലെ തന്നെ തലച്ചോറിനേയും പെട്ടെന്ന് ബാധിക്കുകയും ചെയ്യും.

പലതരം ശസ്ത്രക്രിയകൾക്ക് ഏറ്റവും സൂക്ഷ്മതയോടെ മസ്തിഷക്കത്തിന്റെ പ്രവർത്തനങ്ങളെയും നാഡീവ്യൂഹങ്ങളെയും അറിഞ്ഞ്, ശസ്ത്രക്രിയകളുടെ സ്വഭാവം മനസ്സിലാക്കിയാണ് ഓരോ ന്യൂറോ അനസ്തീഷ്യോളജിസ്റ്റുകളും അവരുടെ കർമ്മം കൃത്യതയോടെ  നിർവഹിക്കുന്നത്
പലതരം ശസ്ത്രക്രിയകൾക്ക് ഏറ്റവും സൂക്ഷ്മതയോടെ മസ്തിഷക്കത്തിന്റെ പ്രവർത്തനങ്ങളെയും നാഡീവ്യൂഹങ്ങളെയും അറിഞ്ഞ്, ശസ്ത്രക്രിയകളുടെ സ്വഭാവം മനസ്സിലാക്കിയാണ് ഓരോ ന്യൂറോ അനസ്തീഷ്യോളജിസ്റ്റുകളും അവരുടെ കർമ്മം കൃത്യതയോടെ നിർവഹിക്കുന്നത്

2) മസ്തിഷ്ക ശസ്ത്രക്രിയക്കുമുമ്പ് GCS എഴുതി രേഖപ്പെടുത്തിവെക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് GCS എന്ന് ചുരുക്കിപ്പറയാമോ?

Glasgow coma scale (GCS) എന്നത് ഗുരുതരമായ മസ്തിഷ്ക ക്ഷതവും ബോധക്ഷയവുമുള്ള രോഗികളെ നാഡീവ്യൂഹപരമായി വിലയിരുത്തുന്ന ഒരു പ്രക്രിയയാണ്. രോഗിയുടെ ബോധാവസ്ഥ എത്രമാത്രം ഉണ്ടെന്ന് ഈ സ്ക്രീനിങ് പരിശോധനയിലൂടെ അറിയാൻ കഴിയുന്നു. ഓരോ ടെസ്റ്റിനും പ്രീ ഫിക്സ്ഡ് സ്കോർ (Pre fixed score) ഉണ്ട്. മാക്സിമം സ്കോർ 15 ആണ്. 3 മുതൽ 8 മാത്രമേ കിട്ടുന്നുള്ളു എങ്കിൽ ഗുരുതരമായ അബോധാവസ്ഥയും 9 മുതൽ 12 വരെ മിതമായ അബോധാവസ്ഥയും 13 മുതൽ 15 വരെ score വന്നാൽ നേരിയ ഓർമ്മക്കുറവേ ഉള്ളൂ എന്നും നിശ്ചയിക്കാം. ഓപ്പറേഷനുശേഷം രോഗിയുടെ ബോധം കൂടുതൽ മെച്ചപ്പെടുന്നുണ്ടോ അതോ വീണ്ടും മോശമാകുന്നുണ്ടോ എന്നെല്ലാം GCS വീണ്ടും ടെസ്റ്റ് ചെയ്ത് കണ്ടു പിടിക്കാം. നേരത്തേ എഴുതി വെക്കുന്നതുകൊണ്ട് താരതമ്യം ചെയ്യുക എളുപ്പമാക്കും GCS ൽ മൂന്നു കാര്യങ്ങളെ നോക്കിയാണ് score കണക്കാക്കുക.

1) കണ്ണ് തുറക്കാനുള്ള കഴിവ്.
2) Verbal response- സംസാരശേഷി.
3) Motor response- ഡോക്ടർ ആവശ്യപ്പെടുന്ന ശരീര ഭാഗങ്ങൾ ചലിപ്പിക്കാനുള്ള കഴിവ്.

ഇവയെല്ലാം സ്വയമേ ചെയ്യുന്നുണ്ടോ അതോ വേദന ഉണ്ടാക്കിയാൽ (Painful stimulus) ആണോ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ച് സ്കോർ തീരുമാനിക്കും.

3) ന്യൂറോ സർജറിക്ക് അനസ്തീഷ്യയിൽ ഉപയോഗിക്കുന്ന മരുന്നുകൾ ഏതെല്ലാം? അവ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നു?

അനസ്തീഷ്യ തുടങ്ങാൻ Propofol, Thiopentone എന്നീ മരുന്നുകളാണ് ഉപയോഗിക്കുക. Propofol ആണ് കൂടുതലും ഉപയോഗിക്കുന്നത്. എന്തെന്നാൽ തലച്ചോറിലെ കോശങ്ങളെ കേടുപാടില്ലാതെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. കൂടാതെ CPP- യിൽ കാര്യമായ മാറ്റം വരുത്തുന്നില്ല. വേദനസംഹാരിയായി Fentanyl, Remifentanyl, Midazolam, Remimazolam എന്നീ മരുന്നുകളാണ് സാധാരണ ഉപയോഗിക്കുന്നത്. ഈ മരുന്നുകൾ ശരീരത്തിൽ എത്തിയാലുടനെ പ്രവർത്തിക്കാൻ തുടങ്ങും, അതേ സമയം കൂടുതൽ തങ്ങിനിന്ന് അപകടാവസ്ഥകൾ ഉണ്ടാക്കുകയുമില്ല. അതുകൊണ്ടുതന്നെ രോഗി അനസ്തീഷ്യക്കുശേഷം വേഗം ഉണരുകയും, ശസ്ത്രക്രിയക്കു ശേഷമുള്ള ബോധാവസ്ഥ ഡോക്ടർക്ക് മനസ്സിലാക്കാൻ എളുപ്പവുമാകുന്നു. ഏറ്റവും ഫലപ്രദമായി വേദന കുറയ്ക്കും എന്നതും ഈ മരുന്നുകളുടെ പ്രാധാന്യം കൂട്ടുന്നു. തലച്ചോറിലെ ഒരു ടൂ മർ എടുത്തു മാറ്റണമെങ്കിൽ സർജന്റെ കൈ അവിടെ എത്താൻ തന്നെ Brain relaxed ആവേണ്ടതുണ്ട്. ഇതിനായി Propofol infusion തുടങ്ങും. ഈ മരുന്ന് തലച്ചോറിന്റെ മെറ്റാബോളിക് പ്രവർത്തനം (Metabolic activity) കുറക്കുന്നതു മൂലം രക്തയോട്ടം കുറയ്ക്കും. Brain relaxed ആകും. കൃത്യമായി കണക്കുകൂട്ടി ഒരു ഇൻഫ്യൂഷൻ പമ്പ് (infusion Pump) വഴി യായിരിക്കണം ഇത്തരം മരുന്നുകൾ തുടർച്ചയായി കൊടുക്കേണ്ടത്. രോഗി അനങ്ങാതിരുന്നാൽ മാത്രമേ തലച്ചോറിൽ ശസ്ത്രക്രിയ ചെയ്യാൻ കഴിയുകയുള്ളു. മറ്റുള്ള

ന്യൂറോ സർജറിയും ന്യൂറോ അനസ്തീഷ്യയും പുതിയ കണ്ടെത്തലുകളിലൂടെ കൂടതൽ രോഗീസൗഹൃദവും സുരക്ഷിതവുമായിക്കൊണ്ടിരിക്കുകയാണ്.
ന്യൂറോ സർജറിയും ന്യൂറോ അനസ്തീഷ്യയും പുതിയ കണ്ടെത്തലുകളിലൂടെ കൂടതൽ രോഗീസൗഹൃദവും സുരക്ഷിതവുമായിക്കൊണ്ടിരിക്കുകയാണ്.

മരുന്നുകൾക്കൊപ്പം മസിൽ റിലാക്സൻ്റുകൾ (relaxants- Vecuronium, Atracurium) കൊടുക്കാം. ഇവയും CPP നിലനിർത്താൻ സഹായിക്കുന്നു. Dexmeditomidin എന്ന മരുന്നും അനസ്തീഷ്യ യിൽ നിന്നും വേഗം പുറത്തു വരുത്താനും തലച്ചോറിൽ നാഡീ നിരീക്ഷണം (Neuro monitoring) ആവശ്യമായി വരികയും ചെയ്യുമ്പോൾ ഉപയോഗിക്കാം. പ്രഷർ കുറഞ്ഞാൽ ശരീരം, മസ്തിഷ്ക്കത്തിലേക്ക് രക്തയോട്ടം കൂട്ടും. ഇതോടെ തലച്ചോർ പ്രതിരോധത്തിലാകും. അതുകൊണ്ട് പ്രെഷർ നോർമൽ ആക്കിവെക്കേണ്ടത് അത്യാവശ്യമാണ്.

ശരീരോഷമാവ് 34- 37 C ഇടയിൽ നിൽക്കണം. വാമർ (warmer) ഉപയോഗിച്ച് ശരീരോഷ്മാവ് കാത്തുസൂക്ഷിക്കാം. ശരീരോഷ്മാവ് കുറയുകയാണെങ്കിൽ മസ്തിഷ്കത്തിന്റെ ഇലക്ട്രോ ഫിസിയോളജിക്കൽ തരംഗങ്ങൾ സർജറി സമയത്ത് കിട്ടാതെ വരാം. രക്തം കട്ടപിടിക്കുന്ന സംവിധാനത്തെ (Coagulation factors) ബാധിക്കാം, രക്തസ്രാവമുണ്ടാകാം. അണുബാധക്കും കാരണമാകാം

4 ) നൂറോ സർജറിയിൽ അനസ്തീഷ്യ കൊടുത്ത് രോഗിയെ ഇരുത്തി ചെയ്യുന്ന ശസ്ത്രക്രിയയിൽ ഉണ്ടാകാനിടയുള്ള അപകടാവസ്ഥ എന്താണ്?

ന്യൂറോ സർജറിയിൽ രോഗിയെ പല തരത്തിൽ കിടത്തി ശസ്ത്രക്രിയ ചെയ്യേണ്ടിവരാറുണ്ട്. ഇരുത്തി ചെയ്യുന്നവയിൽ "Venous air embolism" (VAE) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇരിക്കുന്നതുകാരണം തലച്ചോറിലെ വീനസ് പ്രെഷർ (Venous pressure) അന്തരീക്ഷ മർദ്ദവുമായി താരതമ്യം ചെയ്യുമ്പോൾ നെഗറ്റീവ് ആയിരിക്കും. ശസ്ത്രക്രിയ സമയത്ത് വെയിൻ (vein) തുറന്നു പോകുക സാധാരണയാണ്. ഈ സന്ദർഭത്തിൽ വായു കുമിളകൾ (air bubbles) രക്തക്കുഴലിൽ കടന്ന് പൾമണറി ആർട്ടറി (Pulmonary artery) യിലെ രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. വളരെ അപകടകരമായ അവസ്ഥയാണിത്.

5) VAE ഒരിക്കൽ ഉണ്ടായാൽ എങ്ങനെ ചികിത്സിച്ചു ഭേദമാക്കുന്നു?

ഇതിന് ഹൈ ലെവൽ (high level) മോണിറ്ററിങ് ആവശ്യമായിവരുന്നു. ഇത്തരം സഹചര്യങ്ങളിൽ ETCO2 (End tidal CO2) പെട്ടെന്ന് കുറയുന്നു Precordial doppler ഇത് കണ്ടെത്താൻ സഹായിക്കും. VAE ഒരിക്കൽ തിരിച്ചറിഞ്ഞാൽ പെട്ടെന്ന് ശസ്ത്രക്രിയ നിറുത്തിവെക്കുക, ആ ഭാഗം സലൈൻ (Saline) ഒഴിച്ച് നനച്ചു കൊണ്ടിരിക്കുക, രോഗിയുടെ ഇരിക്കുന്ന രീതി (Position) മാറ്റി ഇടതുവശത്തേക്ക് ചരിച്ച് കിടത്താം. Head down position സ്വീകരിക്കണം.

Central venous line- ൽ കൂടെ വായുകുമിളകൾ വലിച്ചെടുക്കാൻ ശ്രമിക്കാം. ശ്വസിക്കാൻ 100% ഓക്സിജൻ കൊടുത്തു കൊണ്ടേയിരിക്കണം. പ്രെഷർ കുറവാണെങ്കിൽ വാസോപ്രെഷർ (vasopressor) മരുന്നുകൾ കൊടുക്കേണ്ടതാണ്.

6) BIS INDEX എന്നാൽ എന്താണ്?

BIS എന്നാൽ Bi Spectral index. അനസ്തീഷ്യയുടെ ഗാഢത (Depth of Anaesthesia) അറിയാനാണ് ഇത് ഉപയോഗിക്കുന്നത്. ഈ മോണിറ്റർ രോഗിയുടെ EEG വിശകലനം ചെയ്താണ് അനസ്തീഷ്യയുടെ ഗാഢത കണക്കാക്കുന്നത്. 0- 100 എന്ന നമ്പറുകളിൽ നിന്ന് അനസ്തീഷ്യയുടെ ഏതു തലത്തിലാണ് രോഗി കിടക്കുന്നത് എന്ന് തിരിച്ചറിയാം. 40 നും 60 നും ഇടയിലുള്ളതാണ് ആശാസ്യമായ ഗാഢത (Targeted depth of anaesthesia). 60- ൽ കൂടുതൽ വരികയാണെങ്കിൽ അനസ്തീഷ്യയുടെ ഗാഢത കുറവ്. 60- 100 ൽ രോഗി ഉണരാൻ തക്ക depth- ൽ ആയിരിക്കും. 40- ൽ കുറവു വന്നാൽ രോഗി വളരെ deep level അനസ്തീഷ്യയിലാണ്. ശസ്ത്രക്രിയ സമയത്ത് BIS INDEX കൃത്യമായി അറിഞ്ഞ് വേണ്ട മാറ്റങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം. അനസ്തീഷ്യ മരുന്നുകൾ കൂട്ടാനും കുറയ്ക്കാനും ഇത്തരം നിരീക്ഷണം (monitoring) സഹായിക്കുന്നു. കൂടുതൽ പ്രായമായവർക്കും ന്യൂറോളജിക്കൽ അസുഖങ്ങൾ ഉള്ളവർക്കും പാർക്കിൻസൺസ്, ഓർമ്മക്കുറവ് ഉള്ളവർക്കുമെല്ലാം സാധാരണക്കാരേക്കൾ പകുതി മരുന്നിൽ തന്നെ അനസ്തീഷ്യയുടെ അതിഗാഢത (deep level) കിട്ടുന്നതാണ്.

വിവിധതരം
അനസ്തീഷ്യകൾ

അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

7) ICP എങ്ങിനെ monitor ചെയ്യുന്നു?

തലച്ചോറിന്റെ ഉള്ളിലുള്ള വെൻട്രിക്കിളിൽ (ventricle) ഒരു കത്തീറ്റർ ഇട്ടു വെച്ചാണ് ICP നിരീക്ഷിക്കുന്നത്.

8) ഇ ഇ ജി (EEG ) എന്താണ്?

തലച്ചോറിലെ വൈദ്യുത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന ഒരു നോൺ ഇൻവാസീവ് (non invasive ) ഇലക്ട്രോഫിസിയോളജിക്കൽ മോണിറ്ററിങ്ങ് രീതിയാണിത്.

ന്യൂറോ സർജറിയും ന്യൂറോ അനസ്തീഷ്യയും പുതിയ കണ്ടെത്തലുകളിലൂടെ കൂടതൽ രോഗീസൗഹൃദവും സുരക്ഷിതവുമായിക്കൊണ്ടിരിക്കുകയാണ്.

Comments