ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…

‘‘രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ, അവരുടെ പരിചരണത്തിൽ പങ്കാളികളാകുന്ന എല്ലാ ആരോഗ്യപ്രവർത്തകരും രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദ്ദിഷ്ടമായ അണുബാധ നിയന്ത്രണ നടപടികൾ പാലിക്കണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മിനി പി.എൻ എഴുതിയ ലേഖനം.

ശുപത്രികൾ രോഗികളെ ചികിത്സിക്കാനുള്ള ഇടങ്ങളാണ്. ഫ്ലോറൻസ് നൈറ്റിംഗേൽ തന്റെ ഗ്രന്ഥത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:

“ഒരു ആശുപത്രിയുടെ ഏറ്റവും ആദ്യത്തെ ആവശ്യകത, അത് രോഗിക്ക് യാതൊരു ദോഷവും ചെയ്യരുതെന്നതാണ്.”

രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ, അവരുടെ പരിചരണത്തിൽ പങ്കാളികളാകുന്ന എല്ലാ ആരോഗ്യപ്രവർത്തകരും - ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ, ക്ലീനിംഗ് സ്റ്റാഫ്, നഴ്സിംഗ് അസിസ്റ്റന്റുകൾ - രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദ്ദിഷ്ടമായ അണുബാധ നിയന്ത്രണ നടപടികൾ പാലിക്കണം.

1. കൈകൾ കഴുകുന്ന രീതിയും പ്രാധാന്യവും

ശരിയായ രീതിയിലുള്ള കൈകഴുകൽ ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആശുപത്രി ജീവനക്കാരും സന്ദർശകരും ഇതിന്റെ പ്രാധാന്യം അറിഞ്ഞിരിക്കണം.

  • എപ്പോൾ കഴുകണം: രോഗികളെ സന്ദർശിച്ചാലോ അവരുടെ കട്ടിൽ, വസ്ത്രം, കേസ് ഷീറ്റ് എന്നിവ സ്പർശിച്ചാലോ കൈകൾ വൃത്തിയാക്കേണ്ടതുണ്ട്.

  • ഒരു രോഗിയെ പരിചരിച്ച വ്യക്തി ആ രോഗിയെ തൊടുന്നതിന് മുൻപും ശുശ്രൂഷിച്ച ശേഷവും, മുറിവ് ഡ്രസിങ് ചെയ്യുകയോ, വായ കഴുകി കൊടുക്കുകയോ, രക്തം എടുക്കുകയോ അഥവാ രോഗിയുടെ മൂത്രം, ഛർദി ഇവ വൃത്തിയാക്കുകയോ ചെയ്താൽ, ആ പ്രവർത്തിക്കു മുൻപും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച വൃത്തിയാക്കേണ്ടതാണ്

  • സോപ്പും വെള്ളവും: സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് ഉത്തമം. ഇതിന് സാധിക്കാത്തപ്പോൾ സാനിറ്റൈസർ ഉപയോഗിക്കാം.

സോപ്പും വെള്ളവും നിർബന്ധമായും ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ

1. വയറിളക്കമുള്ള രോഗിയുമായി സമ്പർക്കം ഉണ്ടായാൽ (രോഗാണുക്കളെ നശിപ്പിക്കാൻ).

2. രോഗിയെ ശുശ്രൂഷിക്കുമ്പോൾ കൈകളിൽ രക്തം, പഴുപ്പ്, സ്രവം എന്നിവ ആയാൽ.

3. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും.

4. എല്ലാ രോഗികളും രോഗാണുവാഹകരാണെന്ന ബോധ്യം നമുക്കുണ്ടായിരിക്കണം.

5. മുറിവ് ഡ്രസ്സിംഗ് ചെയ്യുന്നതിന് മുൻപും ശേഷവും.

6. രക്തം, മൂത്രം, ചർദ്ദി എന്നിവ വൃത്തിയാക്കിയ ശേഷവും കൈകൾ നിർബന്ധമായും കഴുകണം.

2. കൈകൾ കഴുകേണ്ട വിധം

  • കൈവെള്ളയിൽ ലായനി (Soap solution) ഒഴിച്ച് രണ്ട് കൈകളും പരസ്പരം തേയ്ക്കുക.

  • വിരലുകൾക്കിടയിലൂടെയും നഖങ്ങൾക്കിടയിലൂടെയും ഉരച്ചു തേയ്ക്കുക.

  • വിരലുകൾ മടക്കിയും തള്ളവിരലിന് ചുറ്റും തേച്ച് കൈക ളുടെ എല്ലാ ഭാഗത്തും സോപ്പ് എത്തിയെന്ന് ഉറപ്പുവരുത്തുക.

‎ ‎

3. മാസ്ക് ഉപയോഗിക്കുന്ന വിധം

  • മാസ്ക് ധരിക്കുമ്പോൾ അത് മൂക്കും വായയും താടിയും കൃത്യമായി മൂടിയിരിക്കണം. മൂക്കിന് മുകളിലുള്ള ക്ലിപ്പ് അമർത്തി ഉറപ്പിക്കണം.

  • മാസ്ക് കഴുത്തിൽ തൂക്കിയിടാൻ പാടില്ല.

  • മാസ്കിന്റെ മുൻഭാഗം രോഗാണുക്കളാൽ മലിനമായതിനാൽ അവിടെ സ്പർശിക്കരു ത്. വള്ളികളിൽ പിടിച്ച് മാത്രമേ മാസ്ക് മാറ്റാവൂ.

  • ഉപയോഗിച്ച മാസ്കുകൾ മഞ്ഞ നിറത്തിലുള്ള ബിന്നിൽ (Yellow bin) നിക്ഷേപിക്കണം.

  • സർജിക്കൽ മാസ്കുകൾ കഴുകി ഉപയോഗിക്കരുത്. ഒരിക്കൽ ഉപയോഗിച്ചവ ഉപേക്ഷിക്കുക.

4. ചുമയും തുമ്മലും (Respiratory Etiquette)

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ, ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക.

  • മറ്റുള്ളവരിൽ നിന്നും 2 മീറ്റർ അകലം പാലിക്കുക.

  • കൈകളിലേക്ക് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യരുത്. അങ്ങനെ സംഭവിച്ചാൽ ഉടൻ കൈകൾ കഴുകണം.

5. ആശുപത്രി പരിസരശുചിത്വം

വൃത്തിയാക്കുന്ന രീതി:

  • വൃത്തിയുള്ള സ്ഥലത്ത് നിന്ന് വൃത്തി കുറഞ്ഞ സ്ഥലത്തേക്ക് എന്ന രീതിയിലായിരിക്കണം തറ തുടയ്ക്കേണ്ടത്.

  • ഇവയെല്ലാം ചെയ്യുമ്പോൾ ഗ്ലൗസ് നിർബന്ധമായും ഉപയോഗിക്കണം.

  • പകർച്ചവ്യാധികളുള്ള (വയറിളക്കം, ടൈഫോയ്ഡ്, ചിക്കൻപോക്സ്) രോഗികളുടെ മുറി വൃത്തിയാക്കുമ്പോൾ ആദ്യം സോപ്പുവെള്ളം ഉപയോഗിക്കുക, അതിനുശേഷം 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് കഴുകുക.

  • വേസ്റ്റ് ബിന്നുകൾ നിറഞ്ഞുകവിയാൻ അനുവദിക്കരുത്. ഇത് ഈച്ചകളും കൊതുകുകളും പെരുകാൻ കാരണമാകും.

6. സൂചികളും ഗ്ലൗസും ഉപയോഗിക്കുമ്പോൾ
(Safety measures)

  • ഗ്ലൗസ് ഉപയോഗിച്ച ശേഷം അത് മാറ്റിക്കഴിഞ്ഞാലും കൈ കൾ കഴുകണം. ഗ്ലൗസ് ചുവന്ന ബിന്നിൽ നിക്ഷേപിക്കുക.

  • സൂചി ഉപയോഗിക്കുമ്പോൾ: ഇൻജെക്ഷൻ എടുക്കുമ്പോഴോ രക്തസാമ്പിൾ എടുക്കുമ്പോഴോ കൈകളിൽ സൂചി കൊള്ളാതെ ശ്രദ്ധയോടെ എടുക്കണം. സൂചി ഉപയോഗിച്ച ശേഷം ഒരിക്കലും കൈകൊണ്ട് റീ-ക്യാപ്പ് (Recap) ചെയ്യാൻ പാടില്ല. അത് വെള്ള നിറത്തിലുള്ള പഞ്ച് പ്രൂഫ് കണ്ടെയ്നറിൽ നിക്ഷേപിക്കണം.

  • സൂചി തറച്ചാൽ (Needle stick inury): ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 5 മിനിറ്റ് നേരം കഴുകുക. നോഡൽ ഓഫീസറെ അറി യിക്കുക. മുറിവ് അമർത്തുകയോ വായയിൽ വെക്കുകയോ ചെയ്യരുത്. 2 മണിക്കൂറിനുള്ളി ൽ എ.ആർ.ടി (ART) സെന്റ റിൽ റിപ്പോർട്ട് ചെയ്യണം.

7. ഭക്ഷണശാലയിലെ ശുചിത്വം

  • ഭക്ഷണം കഴിക്കുന്ന ഇടം വൃത്തിയുള്ളതായിരിക്കണം.

  • പാത്രങ്ങളിൽ മാത്രം ഭക്ഷ ണം കൊണ്ടുവരിക. ആവശ്യമുള്ളത് മാത്രം വിളമ്പുക.

  • ഭക്ഷണം ബാക്കി വന്നാൽ അത് നിക്ഷേപിക്കുന്നത് കൃത്യമായി എഴുതി വച്ചിരിക്കുന്ന ബിന്നുകളിൽ മാത്രം. അവ നിറഞ്ഞു കവിഞ്ഞു കിടക്കരുത്. അങ്ങനെ ആയാൽ അവ അവിടുന്ന് കൊണ്ടുപോകാൻ നിർദ്ദേശം നൽകേണ്ടതാണ്. ഈച്ച, കൊതുക്, പ്രാണി എന്നിവ അതിൽ കുമിഞ്ഞു കൂടി ഗുരുതര അസുഖങ്ങൾക്ക് കാരണമാകും.

8. ഇടക്കിടെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണം

  • ആശുപത്രികളിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ നിശ്ചയമായും എല്ലാവരും പാലിക്കണം.

  • ശരിയായ ശുചിത്വ ബോധത്തോടെ പെരുമാറിയാൽ സാമൂഹിക ആരോഗ്യം ഫല പ്രദമായി കെട്ടിപ്പടുക്കാം.


READ: ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ

ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി

മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…

കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…

കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments