ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല

ആർത്തവവിരാമം എന്നത് സ്ത്രീയുടെ ജീവിതത്തിന്റെ വിരാമം അല്ല. ഒരു പുതുജീവി തത്തിലേക്കുള്ള ചുവടുവെപ്പ് മാത്രമാണ് എന്ന് തിരിച്ചറിയുക. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഷീബ ടി. ജോസഫ് എഴുതിയ ലേഖനം.

ഗരത്തിലെ പ്രശസ്തമായ വിദ്യാലയത്തിൽ അദ്ധ്യാപികയാണ് ഗീത. വയസ് 48. 5- 6 മാസമായി തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ അവർക്കുതന്നെ സാധിക്കു ന്നില്ല. ക്ലാസ് എടുക്കുന്നതിനിടയ്ക്കായിരിക്കും പെട്ടെന്ന് ശരീരമാകെ ഒരു ഉഷ്ണപ്രവാഹം. വിയർത്തുകുളിച്ച് തളർന്നിരുന്നുപോകുന്ന ടീച്ചർക്ക് കുട്ടികൾ തന്നെ പലതവണ വെള്ളം കൊണ്ടുവന്ന് കൊടുക്കേണ്ടിവന്നു.

വീട്ടിൽ ചെന്നാൽ പിന്നെ പണികളുടെ തിരക്കായി. തൊട്ടതിനും പിടിച്ചതിനും എല്ലാം ഭർത്താവിനോടും മക്കളോടും ദേഷ്യം, തട്ടിക്കയറൽ, പിറുപിറുക്കൽ, തന്നെ ഇരുന്ന് കരച്ചിൽ. ക്ഷീണം കൊണ്ട് രാത്രി കിടന്നാൽ ഉറങ്ങിപ്പോകും. കുറച്ചുകഴിഞ്ഞാൽ തുടങ്ങും ചൂടും വിയർപ്പും കൊണ്ട് ഒരു സമ്മിശ്ര മത്സരം. ബാക്കി എല്ലാവരും സുഖനിദ്രയിലായിരിക്കും. ഏതാണ്ട് ഒരുവർഷത്തോളമായി മെൻസസും ഒളിച്ചുകളിക്കുന്നു.

തികച്ചും തകർന്ന അവസ്ഥയിലാണ് ഗീത ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ചത്. രോഗനിർണ്ണയത്തിന് ഡോക്ടർക്ക് നിമിഷങ്ങൾ മാത്രം മതിയായിരുന്നു. ആർത്തവവിരാമത്തോട് അനുബന്ധിച്ച ഹോർമോൺ വ്യതിയാനങ്ങൾ ആയിരുന്നു ഗീതയുടെ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം.

എന്താണ് മെനോപോസ്? (Menopause)
അഥവാ ആർത്തവവിരാമം?

40 വയസ്സിനുശേഷം ഒരു വർഷത്തേക്ക് എങ്കിലും മാസമുറ പൂർണ്ണമായി നിലയ്ക്കുന്നതിനെയാണ് ആർത്തവ വിരാമം എന്നുപറയുന്നത്. ഇതിന് 2- 3 വർഷം മുമ്പുതൊട്ട് തന്നെ അണ്ഡാശയങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നതായി കാണാം. ആർത്തവ വിരാമത്തിലേക്കുള്ള ഈ ചുവടുവെപ്പിനെ വൈദ്യശാസ്ത്രം Menopausal transition period എന്ന് വിശേഷിപ്പിക്കുന്നു.

സാധാരണയായി ആർത്തവ വിരാമം ഉണ്ടാകുന്നത് 45- 50 വയസ്സിനിടയിലാണ്. ശരാശരി പ്രായം 47 വയസ്സും 52 വയസ്സിന് അപ്പുറവും മെൻസസ് ഉണ്ടാകുന്നതിനെ late menopause എന്ന് പറയുന്നു. ഇവരിൽ fibroid, ഗർഭപാത്രത്തിലെ കാൻസർ എന്നിവ ഇല്ലെന്ന് സ്കാനിംഗ്, D&C മുതലായ പരിശോധനകൾ നടത്തി ഉറപ്പുവരുത്തേതാണ്.

ഒരു ശതമാനം പേരിൽ 40 വയസ്സിൽ താഴെ തന്നെ മാസമുറ നിലയ്ക്കുന്നു. ഇതാണ് premature menopause. ഇത് auto immune കാരണങ്ങൾ, ക്രോമസോം തകരാറുകൾ, ജനനേന്ദ്രിയ ടി.ബി, കാൻസർ ചികിത്സ, തുടർച്ചയായ വന്ധ്യതാ ചികിത്സ എന്നിവയ്ക്കു ശേഷവും പുകവലിക്കാരിലുമാണ് കൂടുതലായി കാണപ്പെടുന്നത്. ഇവരിൽ ആർത്തവവിരാമത്തോട് അനുബന്ധിച്ചു ശാരീരിക- വൈകാരിക പ്രശ്‌നങ്ങളുടെ കാഠിന്യം വർദ്ധിച്ച തോതിൽ കണ്ടുവരുന്നു. സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം ഉയർന്നതിനാൽ സ്ത്രീ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം ആർത്തവവിരാമത്തിന് ശേഷമാണ് എന്നത് പരിഹാര മാർഗ്ഗങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

സാധാരണയായി ആർത്തവ വിരാമം ഉണ്ടാകുന്നത് 45- 50 വയസ്സിനിടയിലാണ്. ശരാശരി പ്രായം 47 വയസ്സും 52 വയസ്സിന് അപ്പുറവും മെൻസസ് ഉണ്ടാകുന്നതിനെ late menopause എന്ന് പറയുന്നു.
സാധാരണയായി ആർത്തവ വിരാമം ഉണ്ടാകുന്നത് 45- 50 വയസ്സിനിടയിലാണ്. ശരാശരി പ്രായം 47 വയസ്സും 52 വയസ്സിന് അപ്പുറവും മെൻസസ് ഉണ്ടാകുന്നതിനെ late menopause എന്ന് പറയുന്നു.

കാരണങ്ങൾ

ആർത്തവവിരാമത്തിൽ അണ്ഡാശയങ്ങളുടെ പ്രവർത്തനം മങ്ങുന്നതിനാൽ അണ്ഡോല്പാദനം നിലയ്ക്കു ന്നു. അതിനാൽ പ്രധാന സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ അളവ് കുറയുകയും FSH എന്ന ഹോർമോൺ കൂടുകയും ചെയ്യുന്നു.

60 ശതമാനം സ്ത്രീകളും ആർത്തവവിരാമത്തിലൂടെ സമാധാനപരമായി കടന്നുപോകാറുണ്ട്. എന്നാൽ പലരിലും ശരിയായ മാർഗ്ഗദർശനവും ചികിസതയും വേണ്ടിവരും. 40 വയസ്സിനുമുമ്പ് മാസമുറ നിൽ ക്കുന്നവരിലും ശസ്ത്രക്രിയ വഴി അണ്ഡാശയം നീക്കം ചെയ്തവരിലും പുകവലി, മദ്യം, കാപ്പി, ചായ എന്നിവ അമിതമായി ഉപയോഗിക്കുന്നവരിലും ആർത്തവ വിരാമത്തോടനുബന്ധിച്ച പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നു.

പലപ്പോഴും പ്രകടമാകുന്ന മാറ്റം ആർത്തവചക്രത്തി ലാണ്. ഇത് സാധാരണ മൂന്നുതരത്തിലുണ്ടാകാം.

1. പൊടുന്നനെ മാസമുറ നിലയ്ക്കാം.
2. മെൻസസ് കൃത്യമായി വരുന്നുങ്കെിലും രക്തത്തിന്റെ അളവ് ക്രമമായി കുറഞ്ഞുവന്ന് പൂർണ്ണമായി നിൽക്കാം.
3.രണ്ടു മെൻസസ് തമ്മിലുള്ള ദൈർഘ്യം വർദ്ധിച്ച് 3-4 മാസത്തിനിടയിൽ മെൻസസ് വന്ന് ക്രമേണ നിൽക്കാം.

ഒരു വർഷത്തേക്കുള്ള മെൻസസിന്റെ അഭാവമാണ് ആർത്തവവിരാമം എങ്കിലും അഞ്ച്- ആറ് മാസത്തിനുശേഷമുള്ള അമിത രക്തസ്രാവം ചിലരിൽ കാണാം. ആർത്തവ വിരാമത്തോട് അനുബന്ധിച്ചോ അതിനുശേഷമോ കാണുന്ന അമിത രക്തസ്രാവം, ഇടയ്ക്കിടെയും, ലൈംഗികബന്ധത്തിനുശേഷവും കാണുന്ന രക്തക്കലർപ്പ്, ക്രമം തെറ്റിയുള്ള രക്തസ്രാവം എന്നിവയെല്ലാം പ്രാധാന്യം അർഹിക്കുന്നു. ഗർഭാശയഗള കാൻസർ അഥവാ cancer cervix, ഗർഭപാത്രത്തിലെ കാൻസർ എന്നിവയുടെ ലക്ഷണങ്ങൾ അല്ല എന്ന് പാപ്‌സ്മീയർ (papa smeer), D&C, സ്കാനിംഗ് മുതലായ പരിശോധനകൾവഴി ഉറപ്പുവരുത്തേതാണ്.

പല സ്ത്രീകളും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് hot flashes and night sweats. 80 ശതമാനം സ്ത്രീകളും ഇതിന് ഇരകളാകുന്നു. പെട്ടെന്ന് അമിതമായ ചൂട് തോന്നുകയും പിന്നെ ശക്തിയായി വിയർക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ആണിത്. മുഖത്തിനും കഴുത്തിലും ആരംഭിച്ച് ശരീരം മുഴുവനും വ്യാപിക്കുന്ന ഇത് 2 മുതൽ 5 മിനിറ്റ് വരെ നീണ്ടുനിൽക്കാം. ഒരു ദിവസം തന്നെ പലപ്രാവശ്യം ഇത് ആവർത്തിച്ചു എന്നുവരാം. രാത്രിയിൽ ഇതിന്റെ കാഠിന്യം വർദ്ധിച്ച് ഉറക്കത്തെതന്നെ തടസ്സപ്പെടുത്തുകയും ചെയ്യാം. ഇതിനോടൊപ്പമോ അല്ലാതെയോ തലവേദന, നെഞ്ചിടിപ്പ്, നെഞ്ചു വേദന, ഏകാഗ്രത കുറവ്, എന്തെന്നറിയാത്ത വേവലാതി, മാനസിക പിരിമുറുക്കം, വിഷാദം എന്നിവയും കാണാം. ഒന്നുരു വർഷത്തിനിടയിൽ ഇതിന്റെ തോതും കാഠിന്യവും കുറഞ്ഞുവരുന്നു.

ഈസ്ട്രജന്റെ കുറവും noradrenaline എന്ന ഹോർ മോണും ശരീരത്തിന്റെ താപനിയന്ത്രണത്തെ തകരാറിലാക്കുന്നതാണ് ഇതിനു പിന്നിലെ കാരണം. പകൽ സമയത്തെ ക്ഷീണം, ശരീരവേദന, അസ്വസ്ഥത എന്നിവയും ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്.

ഈസ്ട്രജന്റെ കുറവുകൊണ്ട് ഗർഭപാത്രം, ഗർഭാശയഗളം, യോനീമുഖം എന്നിവ ചുരുങ്ങുകയും അതിലെ സ്വാഭാവിക സ്രവങ്ങൾക്കും നനവിനും കുറവുണ്ടാവുകയും ചെയ്യുന്നു. അതിനാൽ ഇടയ്ക്കിടെ യോനിയിൽ പുകച്ചിൽ, ചൊറിച്ചിൽ, അണുബാധ, വെള്ളപോക്ക്, ശാരീരികബന്ധത്തിൽ വേദന എന്നിവ ഉണ്ടാകുന്നു. ആർത്ത വവിരാമത്തിനുശേഷം ഏകദേശം 50 ശതമാനം സ്ത്രീകളി ലും ഇത് കണ്ടുവരുന്നു. മെൻസസ് നിന്നതിനാൽ സൗന്ദര്യം മങ്ങി, പങ്കാളിക്ക് തന്നോടുള്ള ഇഷ്ടം കുറഞ്ഞു എന്ന വേവലാതി, ഉത്തേജനക്കുറവ്, സെക്‌സിനോടുള്ള വൈമുഖ്യം എന്നിവയെല്ലാം ലൈംഗികജീവിതത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ ചിലരിൽ മെൻസസ് നിന്നതിനാൽ ഗർഭധാരണത്തിന്റെ ഭയം ഒഴിവാക്കി ലൈംഗിക ജീവിതം കൂടുതൽ ആസ്വാദ്യകരമായി തീരുന്നതായും കാണാം.

ഈ പ്രായത്തിൽ ശരീരഭാരം വർദ്ധിച്ച് അടിവയറിലും ഇടുപ്പിലും മാറിടങ്ങളിലും കൊഴുപ്പ് അടിയുന്നത് സ്വാഭാവികമാണ്. ചർമ്മത്തിന്റെ elastictiy നഷ്ടപ്പെടുന്നതിനാൽ തൊലിയിൽ ചുളിവുകൾ വീഴുന്നു. മേൽചുണ്ടിനു മുകളിലും താടിയിലും രോമവളർച്ചയും തലമുടി കൊഴിച്ചിലും ഉണ്ടായെന്നുവരാം. ഇതെല്ലാം സ്ത്രീയുടെ സൗന്ദര്യബോധത്തിന് ക്ഷതമേൽപ്പിക്കുന്നു.

ജനനേന്ദ്രിയങ്ങളെയും മറ്റും താങ്ങിനിർത്തുന്ന പേശികളുടെ ശക്തി ക്ഷയിക്കുന്നതിനാൽ ഗർഭപാത്രത്തിന്റെയും മൂത്രസഞ്ചിയുടെയും താഴോട്ടു വരും. ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, തുമ്മുമ്പോഴും ചിരിക്കുമ്പോഴും മൂത്രം പോവുക, ബാത്ത്‌റൂമിൽ എത്തുന്നതിനുമുമ്പ് മൂത്രം അറിയാതെ പോവുക, മൂത്രത്തിലെ തുടർച്ചയായ അണുബാധ എന്നിവയും സ്ത്രീകളെ തളർത്തുന്ന പ്രശ്‌നങ്ങളാണ്. ഈസ്ട്രജൻ ക്രീമുകൾ ഒരു പരിധിവരെ ഇതിനു പരിഹാരമാവുന്നു.

ചിലരിൽ കൈകാൽ തരിപ്പും സൂചി കുത്തുന്നതു പോലെ വേദനയും അനുഭവപ്പെടാം. ചൂടും രാത്രിയിലെ അമിത വിയർപ്പും ഉറക്കത്തിന് ഭംഗം വരുത്തിയേക്കാം. ഇത് നിദ്രയുടെ ആരംഭദശയിലാണ് കൂടുതലും കാണുന്നത്. ഉറക്കം കിട്ടാൻ ബുദ്ധിമുട്ടുകയും ഇടയ്ക്കിടെ ഉണരുകയും ചെയ്യുന്നതിനാൽ പകൽ സമയത്ത് ക്ഷീണം, അകാരണമായ ദേഷ്യം, സങ്കടം എന്നിവ വിഷാദരോഗത്തിലേക്ക് തന്നെ കൊണ്ടുചെന്ന് എത്തിച്ചേക്കാം. ഈ പ്രായത്തിൽ കുട്ടികൾ പഠനത്തിനും ജോലിക്കുമായി വീടുവിട്ടു പോവുകയും ജീവിതപങ്കാളി നഷ്ടപ്പെടുകയും, ജോലിയിൽ നിന്ന് വിരമിക്കുകയും മറ്റും ചെയ്യുന്നത് ഏകാന്തതയ്ക്കും മാനസിക അസ്വസ്ഥതകൾക്കും ആക്കം കൂട്ടുന്നു.

ആർത്തവവിരാമത്തോടനുബന്ധിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് കാലക്രമേണ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രായത്തിലെ നിശ്ശബ്ദനായ ഒരു വില്ലൻ തന്നെയാണ് എല്ലുകളെ ബാധിക്കുന്ന അസ്ഥിക്ഷയം (osteoporosis). കാൽസ്യം, വിറ്റാമിൻ ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മദ്യപാനം, പുകവലി, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം, വ്യായാമക്കുറവ് എന്നിവ അസ്ഥികളെ ദുർബലപ്പെടുത്തി പെട്ടെന്ന് പൊട്ടുന്നതിന് കാര ണമാകുന്നു.

അസ്ഥിക്ഷയത്തിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല. ഒരു കാരണവും ഇല്ലാതെ എല്ലുകൾ പൊട്ടുമ്പോഴാണ് ഇതിനെക്കുറിച്ച് ബോധ വാന്മാരാകുന്നത്. തുടയെല്ല്, കശേരുക്കൾ, കൈയുടെ മണിബന്ധത്തിന് അടുത്തുള്ള അസ്ഥി എന്നിവയിലാണ് സാധാരണ പൊട്ടൽ ഉണ്ടാകുന്നത്. കാൽ ഒന്ന് മടങ്ങിയാൽ, കൈ ഒന്ന് കുത്തിപ്പോയാൽ, കുളിമുറിയിൽ ഒന്നു ചെറുതായി തെന്നിപ്പോയാൽ വരെ അസ്ഥികൾ ഒടിയുന്നു. കശേരുക്കളിലെ പൊട്ടലിനെ തുടർന്ന് തുടർച്ചയായ നടുവേദനയും ശരീരം മുന്നോട്ടു വളഞ്ഞ് കൂനും ഉണ്ടാകുന്നു.

ദീർഘനാൾ കിടപ്പിലാവുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. മെലിഞ്ഞ ശരീരം ഉള്ളവരിലാണ് അസ്ഥികളിലെ ഒടിവ് കൂടുതലായി കാണുന്നത്. Dexa scanning എന്നത് നേരത്തെ രോഗനിർണ്ണയം നടത്തുന്നതിനുള്ള സുരക്ഷിതമായ ഒരു പരിശോധനയാണ്.

ഹൃദയസംബന്ധമായ അസുഖങ്ങളും ആർത്തവ വിരാമത്തിന് ശേഷം വർദ്ധിക്കുന്നു. ഈസ്ട്രജന്റെ കുറവുമൂലം നല്ല കൊളസ്ട്രോളായ HDL കുറയുകയും ചീത്ത കൊളസ്ട്രോളായ LDL, triglyceride എന്നിവ വർദ്ധിച്ച് രക്തധമനികളിൽ കൊഴുപ്പ് അടിയുകയും ചെയ്യുന്നു. ഹൃദയത്തിലെയും തലച്ചോറിലെയും രക്തധമനികൾക്ക് തടസ്സം നേരിടുമ്പോൾ ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവ വരാൻ സാധ്യതയേറുന്നു. അമിതവണ്ണമുള്ള വരിലും രക്താതിസമ്മർദ്ദം ഉള്ളവരിലും ഇത് കൂടുതലായി കാണപ്പെടുന്നു.

വിഷാദം പോലെ, ആർത്തവ വിരാമത്തിനുശേഷം കണ്ടുവരുന്ന മറ്റ് മാനസിക പ്രശ്‌നങ്ങളാണ് മറവിരോഗം (dementia,) alzheimers disease എന്നിവ. ഓർമ്മശക്തി, പരിസരബോധം, വിശകലന ബുദ്ധി, ശ്രദ്ധ, ഏകാഗ്രത തുടങ്ങിയ തലച്ചോറിന്റെ ഉന്നത തലത്തിലെ പ്രവർത്തനങ്ങൾ മെല്ലെ മെല്ലെ നശിച്ചുപോകുന്നു. പെരുമാറ്റത്തിലെ വൈകല്യങ്ങൾ പലപ്പോഴും സഹപ്രവർത്തകർക്കും കുടുംബാംഗ ങ്ങൾക്കും വരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

ഈ പ്രായത്തിൽ അസ്ഥിക്ഷയം പോലെതന്നെ ദന്ത ക്ഷയവും ഉണ്ടാകാം. കൂടാതെ കണ്ണുകളിൽ തിമിരം, ഗ്ലൂക്കോമ, അണുബാധ എന്നിവയും കൂടുന്നു. പലതരത്തിലുള്ള അർബുദങ്ങളും പ്രത്യേകിച്ച്, കുടലിനെ ബാധിക്കുന്ന കാൻസറിനും ഉള്ള സാധ്യത ആർത്തവവിരാമത്തിനുശേഷം വർദ്ധിക്കുന്നു.

READ ALSO:

പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ

കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ

കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ

സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ

സെറിബ്രൽ പാൾസി

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

ചികിത്സാരീതികൾ

ആർത്തവവിരാമത്തിലുള്ള സ്ത്രീകൾ ഒരു ഡോക്ടറെ സമീപിക്കുകയും രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ്, ഇ.സി.ജി, സ്കാനിംഗ്, പാപ്‌സ്മീയർ (ഗർഭാശയമുഖ കാൻസർ അറിയാനുള്ള പരിശോധന), dexa scan എന്നീ പരിശോധനകൾ ചെയ്യുന്നത് നന്നായിരിക്കും.

ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകൾ പല രീതിയിൽ ഉപയോഗിച്ചുള്ള ചികിത്സകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇതിന് എല്ലാം അടിത്തറ ജീവിതശൈലിയിലും ഭക്ഷണരീതിയിലും വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങളാണ്.

Phyto oestrogen- കളുടെ നല്ല ഒരു കലവറയാണ് സോയ. ഇത് സോയാബീൻസ്, സോയ ചംക്‌സ്, സോയാ മിൽക്ക് എന്നിങ്ങനെ പല രൂപത്തിൽ ലഭ്യമാണ്. ഇതിന് ഹോർമോണുകൾ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഒന്നുംതന്നെ ഇല്ല താനും. കാച്ചിൽ, ചേന, ബ്രോക്കോളി, കോളിഫ്‌ളവർ, പയർ, കടല, മഷ്‌റൂം, മുട്ടയുടെ വെള്ള, എള്ള്, മത്തങ്ങക്കുരു എന്നിവയും നല്ലതാണ്. പാട മാറ്റിയ പാൽ, മുള്ള് അടക്കം തിന്നാൻ കഴിയുന്ന കുഞ്ഞു മത്സ്യങ്ങൾ, മുത്താറി, ചെമ്മീൻ, മീൻ എണ്ണ എന്നിവയിൽ കാൽസ്യം, vit D എന്നിവ നല്ല അളവിൽ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം അടങ്ങിയ പയറുവർഗ്ഗങ്ങൾ, മത്തങ്ങ, അണ്ടിപ്പരിപ്പ് എന്നിവ വരണ്ട ചർമ്മത്തിന് അത്യുത്തമമാണ്. ആപ്പിൾ, മുന്തിരി, ഈന്തപ്പഴം, ഉണക്ക മുന്തിരി എന്നിവയിൽ boron അടങ്ങിയിരിക്കുന്നു. ഇത് എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

തവിടു കളയാത്ത ധാന്യങ്ങൾ, ഇലക്കറികൾ, പഴങ്ങൾ, ഓട്‌സ്, ബദാം മുതലായ നട്‌സ് ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് ജീവകം എ. കാരറ്റ്, ഇലക്കറികൾ, പപ്പായ എന്നിവയിൽ ഇത് അടങ്ങിയിരിക്കുന്നു.

ഓർമ്മശക്തി മെച്ചപ്പെടുത്തുവാൻ ഫോളിക് ആസിഡ് അടങ്ങിയ പാലക് മുതലായ ചീരകളും, വിറ്റാമിൻ ബി 12, ഒമേഗ 3, 6 ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ് സീഡും (flax seed) നല്ലതാണ്. ദിവസം 10- 15 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് മൂത്ര ത്തിലെ അണുബാധ തടയുന്നതിനും ചർമ്മത്തിന്റെ സ്നിഗ്ദതയ്ക്കും ഉപകാരപ്രദമാകും. അത്താഴം നേരത്തെ കഴിക്കുവാൻ ശ്രദ്ധിക്കുക.

വറുത്തതും പൊരിച്ചതും ബേക്കറി ഭക്ഷണവും കാൽസ്യത്തിന്റെ ആഗിരണത്തെ തടയുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കാൽസ്യത്തിനെ ശരീരത്തിൽനിന്ന് പെട്ടെന്ന് പുറന്തള്ളുന്നു. മദ്യം ഉപയോഗിക്കുന്നവരിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ കുറയുന്നതായി കാണാം. പുകവലിക്കുന്ന സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറവാണ്. അതിനാൽ ഈ ദുശ്ശീലങ്ങൾ കഴിവതും ഒഴിവാക്കുക.

വ്യായാമം

ചിട്ടയായ വ്യായാമം എല്ലുകൾക്ക് ബലം നൽകുന്നതോടൊപ്പം രക്താതിസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, ചീത്ത കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കുന്നു. ദിവസവും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള വ്യായാമം ആഴ്ചയിൽ 5 ദിവസമെങ്കിലും ചെയ്യണം. ദ്രുതഗതിയിലുള്ള നട ത്തം ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് അഭികാമ്യമായ വ്യായാമമുറയാണ്. ഇളം സൂര്യ പ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ അളവ് കൂട്ടുന്നു. ഇതിനാൽ വീടുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുക. അടുക്കളത്തോട്ടം നിർമ്മാണം, കുട്ടികളോടൊപ്പം ലഘുവായ മറ്റ് ഏയ്‌റോബിക് ((aerobic) വ്യായാമങ്ങൾ എന്നിവയിൽ ഏർപ്പെടുക. സമപ്രായക്കാരോടൊപ്പം സമയം ചെലവഴിക്കുന്നതും മറ്റും മാനസികം മാത്രമല്ല ആത്മീയമായ ഉണർവ്വും ചൈതന്യവും ജീവിതത്തി ലേക്ക് കൊണ്ടുവരുന്നു.

ആർത്തവവിരാമം എന്നത് സ്ത്രീയുടെ ജീവിതത്തിന്റെ വിരാമം അല്ല. ഒരു പുതുജീവി തത്തിലേക്കുള്ള ചുവടുവെപ്പ് മാത്രമാണ് എന്ന് തിരിച്ചറിയുക.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments