ഹെർണിയയുടെ പേരിൽ ഒരു അമ്മായിയമ്മപ്പോരിന് സ്‌കോപ്പുണ്ടോ?
ഒരു ദിവസം ഒ.പിയിലേക്ക് ഒരു യുവാവ് കയറി വന്നു. അയാൾക്ക് 10 ദിവസം മുൻപ് കുടലിറക്കത്തിന് (Hernia) ശസ്ത്രക്രിയ ചെയ്തിരുന്നു. പരിശോധനക്കുശേഷം മുറിവുകളൊക്കെ ഉണങ്ങിയതിനാൽ, പതിവു പോലെ ജോലി പുനരാരംഭിക്കാമെന്നുപറഞ്ഞ്, പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് തിരിച്ചയച്ചു. അയാൾ പുറത്തിറങ്ങിയ ഉടൻ അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ അമ്മയും മുറിയിലേക്ക് കയറിവന്നു. മുഖം കണ്ടപ്പോൾ തന്നെ അവർ എന്തോ വലിയ ടെൻഷൻ അനുഭവിക്കുന്നതുപോലെ തോന്നി.
‘‘ഡോക്ടർ, അദ്ദേഹത്തിന് എന്താണസുഖം?’’. സത്യത്തിൽ ഞാനൊന്നു പകച്ചു. ഓപ്പറേഷനു മുമ്പ് ഇവരോട് എല്ലാം വിശദമായി ചിത്രം വരച്ച് പറഞ്ഞു കൊടുത്തതാണല്ലോ.
‘‘ഹെർണിയ, അത് നമ്മൾ നേരത്തെ പറയുകയും ചികിത്സിക്കുകയും ചെയ്തതല്ലേ, എന്തുപറ്റി?’’
‘‘അല്ല, ഡോക്ടർ ഈ അസുഖം എത്ര നാളായിട്ട് ഉണ്ടായിരിക്കും?’’
‘‘അത് ചിലപ്പോൾ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ആകും. രോഗിയുടെ ശ്രദ്ധയിൽപെടുന്നത് പോലെയിരിക്കും, അല്ല എന്താണങ്ങനെ ചോദിച്ചത്?’’.

‘‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേയുള്ളൂ സർ. ഓപ്പറേഷനുശേഷം സർ കുറച്ചു കൊഴുപ്പ് മുറിച്ചുമാറ്റിയത് അന്ന് കാണിച്ചിരുന്നല്ലോ, അത് ശരിക്കും എന്താണ് ഡോക്ടർ?’’.
സാധാരണയായി ബയോപ്സിക്കായി എടുക്കുന്ന ശരീരഭാഗങ്ങളുടെ കൂടെ വയറ്റിലെ കുടലുമായി ബന്ധപ്പെട്ട കൊഴുപ്പിന്റെ ഒരു ഭാഗം കൂടി (omentum) എടുത്തിരുന്നു. ഓപ്പറേഷനുശേഷം അവയൊക്കെ ബന്ധുക്കളെ കാണിച്ച് വിശദീകരിച്ച കാര്യം ഞാനോർത്തു.
‘‘കുടലിനോടനുബന്ധിച്ചുള്ള കൊഴുപ്പിന്റെ ഒരു ഭാഗം മാത്രമാണത്. വലിയ ഹെർണിയ ആയിരുന്നതിനാൽ വൃഷ്ണസഞ്ചിയിലേക്ക് ഇറങ്ങികിടന്നിരുന്ന ഭാഗം നീക്കം ചെയ്‌തെന്നേയുള്ളു, അതന്ന് കാണിച്ചിരുന്നതല്ലേ?’’.
‘‘അതേ ഡോക്ടർ, പാരവശ്യത്തോടെ അവർ തുടർന്നു, അതാണ് പ്രശ്‌നം. വിവാഹം നിശ്ചയിച്ചിട്ട് 3 മാസത്തിനു ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ആ മൂന്നു മാസക്കാലം ഞങ്ങൾ എപ്പോഴും ഫോണിൽ സംസാരിക്കുമായിരുന്നു. ഇപ്പോൾ അമ്മായിയമ്മ പറയുന്നത് ഡോക്ടർ അന്ന് കാണിച്ച കൊഴുപ്പ്, കൊഴുപ്പല്ല. ഞങ്ങൾ കല്യാണത്തിനുമുൻപ് ഫോണിൽ സംസാരിച്ചപ്പോൾ, ഞാൻ അശ്‌ളീല വർത്തമാനം പറഞ്ഞിട്ട് ഭർത്താവിന്റെ വൃഷണസഞ്ചിയിൽ ബീജം കെട്ടിക്കിടന്നാണ് ഈ അസുഖം ഉണ്ടായതെന്നാണ്. അതാണ് അന്ന് ഡോക്ടർ കാണിച്ചതത്രെ’’.
ഈ മറുപടി കേട്ട് ഞാൻ അന്തിച്ചുനിന്നുപോയി. പണിപ്പെട്ട് കുറേ നേരമെടുത്ത് കാര്യങ്ങൾ വിശദീകരിച്ച് ഒരു വിധം സമാധാനിപ്പിച്ചാണ് അവരെ വിട്ടത്. ഇനി എപ്പോഴാണ് ആ അമ്മായിഅമ്മ റൂമിലേക്ക് ഇടിച്ചുകയറി വരിക എന്നും ഒരു ഞെട്ടലോടെ ഞാനോർത്തു.
എങ്ങനെ മറക്കാനാണ് ആ രോഗിയേയും കുടുംബത്തേയും?
READ: ആസ്ത്‌മ,
ശ്വാസകോശ രോഗങ്ങൾ;
ഇതാ, ചികിത്സാ ഉപകരണങ്ങൾ
ക്ഷയരോഗം
തിരിച്ചറിയാം,
പ്രതിരോധിക്കാം
ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ
ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ
വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്
ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം
തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം
രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം
ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology
പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ
വെളിച്ചം
തെളിയിക്കുന്ന
കൈകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

