എവിടെയാണ്
ഇടതുപക്ഷം
തോറ്റത്?

ദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒമ്പതു വർഷമായുള്ള എൽ.ഡി.എഫിന്റെ മൈൽക്കൈ നഷ്ടമായി. നഗരകേന്ദ്രങ്ങളും മുനിസിപ്പാലിറ്റികളും യു.ഡി.എഫിന് പൊതുവിൽ അനുകൂലമായി വിധിയെഴുതിയെങ്കിലും ഗ്രാമപഞ്ചായത്തുകളിലെ തോൽവി ഇടതുപക്ഷ പ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വസ്തുതയാണ്. അടിത്തട്ടിൽ പാർട്ടി സജീവമാണെന്നും പാർട്ടിസംവിധാനം സാധാരണ ജനങ്ങൾക്കൊപ്പമുണ്ടെന്നുമുള്ള ധാരണ പൊളിച്ചെഴുതുന്ന റിസൽട്ടാണ് ഗ്രാമപഞ്ചായത്തുകളിലേത്.

പാർട്ടിസംവിധാ‌നമുണ്ടെങ്കിലും ജനങ്ങളുമായുള്ള ബന്ധം അത്രമേൽ ഉണ്ടാക്കിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിയാത്തതെന്തുകൊണ്ട്? 26 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി ഭരണമുറപ്പിക്കുന്നതിന്റെ കാരണമെന്ത്? തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണമുറപ്പിക്കുന്നതിന്റെ അടിയൊഴുക്കുകൾ എന്തൊക്കെ?

മത്സ്യം ജലത്തിലെന്ന പോലെ പാർട്ടിക്കാർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാവശ്യപ്പെടുന്ന തത്വശാസ്ത്രമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പാർട്ടി പ്രവർത്തകരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ പാർട്ടിപ്രവർത്തനം പൂർണ സമയപ്രവർത്തനമായി ഇടതുപക്ഷക്കാർ കാണാറുണ്ട്. പാർട്ടിസംവിധാനം യാന്ത്രികമായി പ്രവർത്തിക്കുന്നതിന്റെ കാരണം, മേൽക്കമ്മിറ്റി തീരുമാനം കീഴ്ക്കമ്മറ്റിയുടെ അംഗീകാരത്തോടെ നടപ്പിൽ വരുത്തുന്ന കേന്ദ്രീകൃത ജനാധിപത്യ സംവിധാനം പാർട്ടി പിൻതുടരുകയും നടപ്പിലാക്കുകയും ചെയ്യുന്നതാണ്. പാർട്ടിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താൻ പോലും കഴിയാത്തവിധം പലയിടത്തും ഇരുമ്പുലയ്ക്ക പോലുള്ള പാർട്ടിസംവിധാനങ്ങളാണുള്ളത്.
ഇത്തരം കേന്ദ്രീകൃത സ്വഭാവത്തോട് ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്ക് എതിർപ്പുണ്ട് എന്നാണ് ഈ ഫലം ബോധ്യപ്പെടുത്തുന്നത്.

കേന്ദ്രീകരണം വികേന്ദ്രീകരണ ജനാധിപത്യ തത്വശാസ്ത്രവുമായി ചേർന്നുപോകുന്നതല്ല. ഗ്രാമത്തിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും വിവിധ തലങ്ങളിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള തട്ടുകൾ തന്നെ കേന്ദ്രീകരണ പ്രത്യയശാസ്ത്രത്തിനെതിരാണ്. ഒരാൾക്ക് മൂന്ന് വോട്ട് എന്നത് ജനകീയ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അതോടൊപ്പം അതൊരു കീഴ്ത്തട്ട്- മേൽത്തട്ട് തെരഞ്ഞെടുപ്പ് കൂടിയാണ്. കീഴ്ത്തട്ടിനെയും ഇടത്തട്ടിനെയും മേൽത്തട്ടിനെയും തെരഞ്ഞെടുക്കാനുള്ള അവസരം എല്ലാ കേന്ദ്രീകരണ യുക്തികളെയും തകിടം മറിക്കുന്നുണ്ട്. വിവിധ തട്ടുകളിലെ തെരഞ്ഞെടുപ്പുകൾക്ക് കേന്ദ്രീകൃത പാർട്ടിയുക്തി ചേർന്നുപോകില്ല. ഒരു വോട്ടർ മൂന്നുതരം തെരഞ്ഞെടുപ്പ് നടത്തുമ്പോൾ എല്ലാം പാർട്ടിക്കാർക്കുതന്നെ ചെയ്യാൻ പൗരർക്ക് കഴിയില്ല. സ്ഥാനാർത്ഥിയുടെ മികവും മറ്റ് പരിഗണനകളും പ്രതിഫലിക്കുന്നതുകൊണ്ട് അത് വികേന്ദ്രീകൃതമായും യുക്തിഭദ്രവുമായാണ് പ്രവർത്തിക്കുക. ജനാധിപത്യമൂല്യങ്ങളെ സംഘടിതമായി തീരുമാനിക്കാനുള്ള ശേഷി ഇടതുപക്ഷ പാർട്ടികൾക്കും കമ്യൂണിസ്റ്റ് കേന്ദ്രീകൃത മൂല്യങ്ങൾക്കും കഴിയാതെ വരുന്നതുകൊണ്ടാണ് ഗ്രാമതലത്തിൽ പാർട്ടിയുടെയും ഭരണത്തിന്റെയും സംവിധാനം പ്രവർത്തിക്കുമ്പോഴും അതിന് വോട്ടിനെ സ്വാധീനിക്കാൻ കഴിയാതെ പോകുന്നത്.

26 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി ഭരണമുറപ്പിക്കുന്നതിന്റെ കാരണമെന്ത്? തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണമുറപ്പിക്കുന്നതിന്റെ അടിയൊഴുക്കുകൾ എന്തൊക്കെ?
26 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി ഭരണമുറപ്പിക്കുന്നതിന്റെ കാരണമെന്ത്? തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണമുറപ്പിക്കുന്നതിന്റെ അടിയൊഴുക്കുകൾ എന്തൊക്കെ?

മതവർഗീയശക്തികൾ ഇടതുപക്ഷത്തിനെതിരായി കേന്ദ്രീകരിച്ചു എന്നത് പതിവ് ആരോപണം മാത്രമാണ്. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തുനിന്ന് അകന്നു എന്നത് സത്യമാണ്. അതിന് കാരണങ്ങളുണ്ട്. രണ്ടാം പിണറായി സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ട മാത്രയിൽ മുസ്ലിം ന്യൂനപക്ഷത്തിനെതിരായി പച്ചയായ വർഗീയത പറയുന്ന തരത്തിൽ കമ്യൂണിസ്റ്റ് നേതാക്കൾ ആവശ്യത്തിനും അനാവശ്യത്തിനും പ്രസ്താവനയിറക്കുകയുണ്ടായി. മുസ്ലിം ന്യൂനപക്ഷം വർഗീയവാദികളാണെന്ന് പറഞ്ഞുനടക്കുന്ന വെള്ളാപ്പള്ളി നടേശനെ പരസ്യമായി പിന്തുണക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും മുസ്ലിം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റി.

സംഘപരിവാർവൽക്കരിക്കപ്പെട്ട പോലീസ് എന്ന ആരോപണം, പൊലീസ് പ്രവർത്തനത്തിൽ വെളിവായപ്പോൾ തൃശ്ശൂർ പൂരം കലക്കലും സ്വർണം പൊട്ടിക്കലുമെല്ലാം സാധാരണ മനുഷ്യരെ സംശയാലുക്കളാക്കി. ന്യൂനപക്ഷം ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നില്ലെങ്കിൽ നമ്മൾ ഹിന്ദു സമുദായ പ്രീണനം നടത്തുമെന്ന മറുചാട്ട വാദം കമ്യൂണിസ്റ്റ് ബോധത്തിനോ ഇടതുപക്ഷ രാഷ്ട്രീയത്തിനോ യോജിച്ചതല്ല.

ഓട്ടോറിക്ഷാ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങൾ രാഷ്ട്രീയമായി ഉയർത്താൻ ബാധ്യസ്ഥമായ ഇടതുപക്ഷം, അതുപേക്ഷിച്ച് ഭൂരിപക്ഷ സുഖിപ്പിക്കലിന് പോയപ്പോൾ ഗ്രാമതലങ്ങളിലെ സാധാരണ പ്രവർത്തകർക്കുപോലും അതിലെ ഇടതുപക്ഷ വിരുദ്ധത മനസ്സിലാക്കാനായി. അത് അവരെ നിർജീവമാക്കിയിട്ടുണ്ട് എന്നുവേണം കരുതാൻ. പാർട്ടി ജാഥകളിൽ യാന്ത്രികമായി പങ്കെടുക്കുമ്പോഴും രാഷ്ട്രീയ മനസ്സ് പാർട്ടിയോടൊപ്പമോ ഇടതുപക്ഷ മുന്നണിയോടൊപ്പമോ നിൽക്കാൻ കഴിയാത്ത അവസ്ഥ. ഇത്തരം അടിത്തട്ട് പ്രവർത്തകരുടെ നിർജ്ജീവത എൽ.ഡി.എഫിന്റെ തോൽവിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

26 ഗ്രാമപഞ്ചായത്തുകൾ, 2 മുൻസിപ്പാലിറ്റികൾ, 1 കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് എൻ.ഡി.എ മുന്നേറ്റമുണ്ടാക്കിയത്. മുൻസിപ്പൽ- കോർപ്പറേഷൻ വാർഡുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. താനൂർ മുനിസിപ്പാലിറ്റിയിൽ 8, പരപ്പനങ്ങാടിയിൽ 3, കൊയിലാണ്ടിയിൽ 3, വടകര 3, നെയ്യാറ്റിൻകരയിൽ 7, വർക്കലയിൽ 10, പരവൂരിൽ 6, കരുനാഗപ്പള്ളിയിൽ 6, കൊട്ടാരക്കരയിൽ 5, തിരുവല്ലയിൽ 7, പന്തളത്ത് 8, തളിപ്പറമ്പിൽ 3, തലശ്ശേരിയിൽ 6, ഇരിട്ടിയിൽ 4, പാനൂരിൽ 3, കൽപ്പറ്റയിൽ 2, കാഞ്ഞങ്ങാട് 4 വാർഡുകൾ വീതം ബി.ജെ.പിയുടെ നേട്ടമായി മാറി.

തൊടുപുഴയിലും തൃപ്പൂണിത്തുറയിലും 9, 21 വാർഡുകൾ വീതം ബിജെ.പി നേടി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ബി.ജെ.പി ഭരിക്കുന്ന സ്ഥിതിയായി. കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എ 14 വാർഡുകളിൽ വിജയിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ 50 വാർഡുകളിൽ എൻ.ഡി.എ വ്യക്തമായ ഭൂരിപക്ഷം നേടി. ഭൂരിപക്ഷം വാർഡുകളിലും വ്യക്തമായ ഭൂരിപക്ഷമുണ്ട്. ചന്തവിള വാർഡിലാണ് രണ്ട് വോട്ടിന് അവർ ജയിച്ചത്. ബാക്കിയുള്ളതിൽ ശരാശരി 300-600 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. സവർണ നായർ വോട്ടുകൾ ബി.ജെ.പിയ്ക്ക് ലഭിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ പിന്നാക്ക- ദലിത് വോട്ടുകളും അവരുടെ പെട്ടിയിലേക്ക് പോയി എന്നതാണ് ഗൗരവകരം. അത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പെട്ടിയിൽ നിന്നാണ് പോയതെങ്കിലും കൂടുതലും ഇടതുപക്ഷത്തിൽ നിന്നാണ് മറിഞ്ഞത്. ദുർബല ഹിന്ദുവിഭാഗങ്ങൾ- അതായത് ഈഴവരാദി പിന്നാക്ക ദലിത് വിശ്വകർമ്മ വോട്ടുകൾ ബി.ജെ.പിയിലേക്ക് ആകർഷിക്കാൻ എൻ.ഡി.എയ്ക്കു കഴിഞ്ഞു എന്നുവേണം കരുതാൻ.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ബി.ജെ.പി ഭരിക്കുന്ന സ്ഥിതിയായി. കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എ 14 വാർഡുകളിൽ വിജയിച്ചു.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ബി.ജെ.പി ഭരിക്കുന്ന സ്ഥിതിയായി. കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എ 14 വാർഡുകളിൽ വിജയിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളെക്കാളും 15,000 വോട്ടുകൾ ചെയ്യാതെ പോയതും തിരുവനന്തപുരം കോർപ്പറേഷനിലാണ്, രണ്ടു ശതമാനത്തിന്റെ കുറവ്. ഈ വോട്ടുകളിൽ നല്ല ശതമാനവും ഇടതുപക്ഷ വോട്ടുകളാണെന്ന് വിലയിരുത്താവുന്നതാണ്. പൊതുവിൽ സി.പി.എം, സി.പി.ഐ, മറ്റ് ഇടതുപാർട്ടികൾ ഉച്ചയ്ക്ക് മുന്നേ അവരുടെ വോട്ടുകൾ പെട്ടിയിലാക്കുമെങ്കിലും ഇത്തവണ വലിയൊരു വിഭാഗം നിർജീവമായി വോട്ട് ചെയ്യാതെ മാറി നിന്നു. തിരുവനന്തപുരത്തിന്റെ ജനവിധിയെ ഈ വോട്ടുകൾ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

യു.ഡി.എഫിന് 10 ൽ നിന്ന് 19 ലേക്ക് വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. പിടിച്ചെടുത്തതിൽ പലതും ഇടതുപക്ഷ ഡിവിഷനുകളാണ്. ചെമ്പഴന്തി, ശ്രീകാര്യം, മുട്ടട, പാളയം, നാല്ലാച്ചിറ എന്നിവ ഉദാഹരണം. ചില വാർഡുകൾ കോൺഗ്രസ് ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തെങ്കിലും അതൊന്നും നിർണായക ഭൂരിപക്ഷത്തിലല്ല. ഭരണവിരുദ്ധ വികാരം അനുകൂലമാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

‘ശബരിമല അയ്യപ്പൻ വിഷയം’ വഴിയുള്ള വോട്ടുകൾ തിരുവനന്തപുരത്ത് ബി.ജെ.പി നേടിയെങ്കിൽ കൊല്ലം കോർപ്പറേഷനിൽ അത് യു.ഡി.എഫിന് അനുകൂലമായി. അതുകൊണ്ടാണ് കൊല്ലത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ യു.ഡി.എഫിന് കഴിഞ്ഞത്. ശബരിമല സ്വർണപ്പാളി മോഷണം കീഴാള ജനവിഭാഗങ്ങളിലും സവർണ ഹിന്ദുക്കളിലും കാര്യമായ സ്വാധീനം ചെലുത്തിയെങ്കിലും പിന്നാക്ക-ദലിത് വിഭാഗത്തിലെ ഇടതുപക്ഷ അടിസ്ഥാന വോട്ടുകൾ ഇടതുപക്ഷത്തിന് വിരുദ്ധമായി വിനിയോഗിക്കപ്പെട്ടു. കൊല്ലം തരുന്ന പാഠമതാണ്.

പൊതുവിൽ ഇടതുപക്ഷ പാർട്ടികൾക്ക് വേരോട്ടമുള്ള സ്ഥലങ്ങളിലാണ് ഭൂരിപക്ഷ പിന്നാക്ക വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നത്.

ഈ കണക്കുകൾ സൂചിപ്പിക്കുന്ന വസ്തുതകൾ ലളിതമാണ്. ന്യൂനപക്ഷത്തോട് വിട പറഞ്ഞ ഇടതുപക്ഷത്തിന് ഭൂരിപക്ഷ പിന്നാക്ക വോട്ടുകൾ നേടാനായില്ല. പിന്നാക്ക -ദലിത് വിഭാഗങ്ങൾ ഹിന്ദുവൽക്കരണപ്രക്രിയയിൽ ഉൾച്ചേരുകയും അവർക്ക് സ്വീകാര്യമായ രാഷ്ട്രീയ ഇടം ബി.ജെ.പി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സവർണപാർട്ടി എന്ന ആദ്യകാല നിലയിൽനിന്ന് ബി.ജെ.പിയ്ക്ക് പിന്നാക്കക്കാരിലേക്കും ദലിത് വിഭാഗങ്ങളിലേക്കും നുഴഞ്ഞുകയറാൻ കഴിയുന്നുണ്ട്. രണ്ടു ശതമാനത്തോളം സവർണ ക്രിസ്ത്യൻ വിഭാഗങ്ങളുടെ രാഷ്ട്രീയ മനസ്സിനെ ആകർഷിക്കാനും പാർട്ടിയ്ക്ക് കഴിയുന്നു.

മറ്റു വലതുപക്ഷ പാർട്ടികൾ ചെയ്യുന്നതുപോലെ ഒരു വിഭാഗത്തിൽനിന്ന് വോട്ട് കിട്ടില്ലെന്നുകണ്ട് നേരെ എതിർപക്ഷത്തുള്ള മറുവിഭാഗത്തേക്ക് ചായുകയും അതിനായി ഭൂരിപക്ഷ പ്രീണനം നടത്തുന്നതും ഇടതുപക്ഷ രാഷ്ട്രീയമല്ല. സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുകയും നിഗൂഢമായ ചരടുകളുള്ള പുത്തൻ വിദ്യാഭ്യാസ നയത്തെയും പി.എം ശ്രീയെയും പി.എം. ഉഷയെയും തരാതരം ന്യായീകരിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല, ഇരട്ടത്താപ്പാണ്. അത് ഇടതുപക്ഷക്കാരെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ശബരിമല സ്വർണപ്പാളി മോഷണം കീഴാള ജനവിഭാഗങ്ങളിലും സവർണ ഹിന്ദുക്കളിലും കാര്യമായ സ്വാധീനം ചെലുത്തിയെങ്കിലും പിന്നാക്ക-ദലിത് വിഭാഗത്തിലെ ഇടതുപക്ഷ അടിസ്ഥാന വോട്ടുകൾ ഇടതുപക്ഷത്തിന് വിരുദ്ധമായി വിനിയോഗിക്കപ്പെട്ടു. കൊല്ലം തരുന്ന പാഠമതാണ്.
ശബരിമല സ്വർണപ്പാളി മോഷണം കീഴാള ജനവിഭാഗങ്ങളിലും സവർണ ഹിന്ദുക്കളിലും കാര്യമായ സ്വാധീനം ചെലുത്തിയെങ്കിലും പിന്നാക്ക-ദലിത് വിഭാഗത്തിലെ ഇടതുപക്ഷ അടിസ്ഥാന വോട്ടുകൾ ഇടതുപക്ഷത്തിന് വിരുദ്ധമായി വിനിയോഗിക്കപ്പെട്ടു. കൊല്ലം തരുന്ന പാഠമതാണ്.

പി.എം ശ്രീയുമായി ബന്ധപ്പെട്ട് സി.പി.ഐയുമായുണ്ടായ ഭിന്നതയും മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തെയും വിശ്വാസ്യതയെയും ബാധിക്കുംവിധം അതുണ്ടാക്കിയ രാഷ്ട്രീയ വ്യവഹാരങ്ങളും ഇടതുപക്ഷ മനസ്സുകളെ നിർജീവമാക്കിയിരിക്കുന്നു.

പാർട്ടിയുടെ നിലനിൽപ്പിനായി മാത്രം ഭരണകൂടത്തെ നിലനിർത്തേണ്ടിവരുന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നതാണ് നല്ലത്. പാർട്ടി ജനങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്. കാരണം പശ്ചിമ ബംഗാളും ത്രിപുരയും കേരളത്തിൽ ആവർത്തിക്കാൻ മലയാളികൾ ആഗ്രഹിക്കുന്നില്ല. അടിസ്ഥാന വിഭാഗങ്ങൾക്ക്, തൊഴിലാളികൾക്ക്, ദുർബലർക്ക് ഇടതുപക്ഷ ഇടപെടൽ അനിവാര്യമാണ്. കമ്പോളത്തിന്റെ കുത്തൊഴുക്കിൽ ദുർബലരുടെ ശബ്ദം കേൾപ്പിക്കാനൊരു വേദിയെങ്കിലും വേണ്ടത് ജനഹിതമാണ്.

പ്രചാരണയുദ്ധവും
തിരിച്ചടികളും;
ഇടതുപക്ഷത്തിനു മുന്നിലെ വെല്ലുവിളികൾ

യു.ഡി.എഫിന്
80 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം,
മുന്നണികളെ വട്ടംകറക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ

റിസൽട്ടിലെ
രാഷ്ട്രീയപാഠങ്ങളും
വരാനിരിക്കുന്ന
തദ്ദേശ ഭരണകൂടങ്ങളും

ഗ്രാമപഞ്ചായത്തുകളിൽ
UDF മുന്നേറ്റം


ചെങ്കോട്ട തകർന്നു, കൊല്ലം കോർപ്പറേഷൻ പിടിച്ച് യു.ഡി.എഫ്

നിയമസഭാ
തെരഞ്ഞെടുപ്പിന്റെ
ചൂണ്ടുപലകയാണോ
ഈ തദ്ദേശ ഫലം?

മുനിസിപ്പാലിറ്റികളിൽ
UDF തരംഗം

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ച് ബി.ജെ.പി

കൊച്ചി കോർപറേഷൻ തിരിച്ചുപിടിച്ച് യു.ഡി.എഫ്

യു.ഡി.എഫിന്
ഭരണത്തുടർച്ച നൽകി
കണ്ണൂർ കോർപറേഷൻ

പത്തു വർഷത്തിനുശേഷം
തൃശൂർ കോർപറേഷൻ
യു.ഡി.എഫിന്

കോഴിക്കോട് കഷ്ടിച്ച് നിലനിർത്തി എൽ.ഡി.എഫ്, യു.ഡി.എഫിന്റെ വൻ തിരിച്ചുവരവ്

Comments