യൂറോ ഓങ്കോളജി:
കൃത്യമായ രോഗനിർണയവും
ആധുനിക ചികിത്സയും

മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, പതിവിലേറെ തവണ മൂത്രമൊഴിക്കേണ്ടിവരിക, മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ ഉണ്ടാവുക, നടുവിലോ പാർശ്വഭാഗത്തോ തുടർച്ചയായ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളിൽ ഭൂരിഭാഗവും കാൻസർ മൂലമാകണമെന്നില്ലെങ്കിലും ചിലപ്പോൾ അവ ഗുരുതര രോഗങ്ങളുടെ ആദ്യസൂചനകളാകാം: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മിഥുൻ പി. ഗോപാലകൃഷ്ണൻ എഴുതിയ ലേഖനം.

മൂത്രവ്യവസ്ഥയെയും പുരുഷപ്രജനനാവയവങ്ങളെയും ബാധിക്കുന്ന പലതരം കാൻസറുകളും നേരത്തേ കണ്ടെത്താനും കൂടു തൽ കൃത്യതയോടെ ചികിത്സിക്കാനും കഴിയുന്ന കാലഘട്ടമാണിത്. ഈ മുന്നേറ്റങ്ങൾക്ക് കരുത്തുപകരുന്ന സുപ്രധാന വൈദ്യശാഖയാണ് യൂറോ ഓങ്കോളജി (Uro-oncology).

പ്രോസ്റ്റേറ്റ് (Prostate), വൃക്ക (Kidney), മൂത്രസഞ്ചി (Urinary bladder), മൂത്രവാഹിനി (Ureter), വൃഷണം (Testis), ലിംഗം (Penis) എന്നിവയെ ബാധിക്കുന്ന കാൻസറുകളുടെ രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ, തുടർപരിചരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന വൈദ്യശാഖയാണ് യൂറോ ഓങ്കോളജി.

യൂറോ കാൻസറുകൾ
നേരത്തേ കണ്ടെത്തേണ്ടത്
എന്തുകൊണ്ട്?

മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, പതിവിലേറെ തവണ മൂത്രമൊഴിക്കേണ്ടിവരിക, മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ ഉണ്ടാവുക, നടുവിലോ പാർശ്വഭാഗത്തോ തുടർച്ചയായ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളെ പലരും നിസ്സാരമായി കാണാറുണ്ട്. ഈ ലക്ഷണങ്ങളിൽ ഭൂരിഭാഗവും കാൻസർ മൂലമാകണമെന്നില്ലെ ങ്കിലും ചിലപ്പോൾ അവ ഗുരുതരമായ രോഗങ്ങളുടെ ആദ്യസൂചനകളാകാം.

കാൻസർ ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സ കൂടു തൽ ഫലപ്രദമാകുകയും രോഗമുക്തിക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ അവയവത്തിന്റെ പ്രവർ ത്തനവും രോഗിയുടെ ജീവിതനിലവാരവും കൂടുതൽ മെച്ചമായി സംരക്ഷിക്കാനും നേരത്തെയുള്ള രോഗനിർണയം സഹായിക്കുന്നു.

കൂടുതൽ ശ്രദ്ധ പുലർത്തേണ്ടവർ:

  • 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർ.

  • പുകവലിക്കുന്നവരോ മുമ്പ് പുകവലിച്ചിരുന്നവരോ.

  • കുടുംബത്തിൽ പ്രോസ്റ്റേറ്റ്, വൃക്ക, മൂത്രസഞ്ചി തുടങ്ങിയ കാൻസറുകളുടെ ചരിത്രമുള്ളവർ.

  • ദീർഘകാലമായി മൂത്രസംബന്ധമായ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ.

  • മൂത്രത്തിൽ ഒരിക്കലെങ്കിലും രക്തം കണ്ടിട്ടുള്ളവർ.

ഇത്തരം സാഹചര്യങ്ങളിലുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ പരിശോധനകൾ നടത്തണം. എല്ലാവർക്കും ഒരേ പരിശോധനയോ ഒരേ ഇടവേളയിലുള്ള പരിശോധനയോ ആവശ്യമെന്നില്ല. പ്രായം, ലക്ഷണങ്ങൾ, കുടുംബചരിത്രം, വ്യക്തിഗത അപകടസാധ്യത എന്നിവ പരിഗണിച്ചാണ് പരി ശോധനകൾ തീരുമാനിക്കുന്നത്.

റോബോട്ടിക് ശസ്ത്രക്രിയ

യൂറോ ഓങ്കോളജിയിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൊന്നാണ് റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ (Robot-assisted surgery).

പ്രത്യേക കൺസോളിൽ (Console) ഇരിക്കുന്ന സർജൻ, ഉയർന്ന വ്യക്തതയുള്ള ത്രിമാന ദൃശ്യസംവിധാനത്തിന്റെയും (Three-dimensional visual system) അതിസൂക്ഷ്മമായി ചലിപ്പിക്കാവുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇത് റോബോട്ട് സ്വയം നിർവഹിക്കുന്ന ശസ്ത്രക്രിയയല്ല; ഉപകരണങ്ങളുടെ ഓരോ ചലനവും പരിചയസമ്പന്നനായ സർജന്റെ പൂർണ നിയന്ത്രണത്തിലാണ്.

രോഗിക്ക് ലഭിക്കാവുന്ന പ്രധാന ഗുണങ്ങൾ

  • ചെറിയ ശസ്ത്രക്രിയാമുറിവുകൾ.

  • കുറഞ്ഞ രക്തനഷ്ടം.

  • ശസ്ത്രക്രിയാനന്തര വേദന കുറയാനുള്ള സാധ്യത.

  • മുറിവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയുക.

  • വേഗത്തിലുള്ള സുഖപ്രാപ്തി.

  • ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറയുക.

  • സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സഹായിക്കുക.

എല്ലാ രോഗികൾക്കും എല്ലാ ശസ്ത്രക്രിയകൾക്കും റോബോട്ടിക് രീതി അനുയോജ്യമാകണമെന്നില്ല. രോഗത്തിന്റെ സ്വഭാവം, ഘട്ടം, രോഗിയുടെ പൊതുവായ ആരോ ഗ്യനില, ശസ്ത്രക്രിയയുടെ ലക്ഷ്യം എന്നിവ വിലയിരുത്തിയശേഷമാണ് ഏറ്റവും അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കുന്നത്.

മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, പതിവിലേറെ തവണ മൂത്രമൊഴിക്കേണ്ടിവരിക, മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ ഉണ്ടാവുക, നടുവിലോ പാർശ്വഭാഗത്തോ തുടർച്ചയായ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളെ പലരും നിസ്സാരമായി കാണാറുണ്ട്.
മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, പതിവിലേറെ തവണ മൂത്രമൊഴിക്കേണ്ടിവരിക, മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ ഉണ്ടാവുക, നടുവിലോ പാർശ്വഭാഗത്തോ തുടർച്ചയായ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളെ പലരും നിസ്സാരമായി കാണാറുണ്ട്.

ഏതെല്ലാം ശസ്ത്രക്രിയകളിൽ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കാം?

  • പ്രോസ്റ്റേറ്റ് കാൻസർ:

കാൻസർ ബാധിച്ച പ്രോസ്റ്റേറ്റ് ഗ്രന്ഥി കൃത്യതയോടെ നീക്കം ചെയ്യുന്ന റോബോട്ടിക് റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി (Robotic radical prostatectomy).

  • വൃക്കയിലെ മുഴ:

സാധ്യമായ സാഹചര്യങ്ങളിൽ വൃക്കയുടെ ആരോഗ്യകരമായ ഭാഗം പരമാവധി സംരക്ഷിച്ച് മുഴ മാത്രം നീക്കം ചെയ്യുന്ന റോബോട്ടിക് പാർഷ്യൽ നെഫ്രെക്ടമി (Robotic partial nephrectomy).

  • മൂത്രസഞ്ചിയിലെ കാൻസർ:

രോഗത്തിന്റെ ഘട്ടവും വ്യാപ്തിയും പരിഗണിച്ച് നടത്തുന്ന റോബോട്ടിക് റാഡിക്കൽ സിസ്റ്റെക്ടമി (Robotic radical cystectomy) ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ.

  • മൂത്രവാഹിനിയുടെ
    പുനർനിർമാണം:

തടസ്സപ്പെട്ട മൂത്രപ്രവാഹം പുനഃസ്ഥാപിക്കാനും വൃക്കയുടെ പ്രവർത്തനം സംരക്ഷിക്കാനുമായി തിരഞ്ഞെടുക്കപ്പെട്ട രോഗികളിൽ നടത്തുന്ന യൂറേറ്റർ പുനർനിർമാണ ശസ്ത്രക്രിയ (Ureter reconstruction).

  • സങ്കീർണമായ പെൽവിക് ശസ്ത്രക്രിയകൾ (Complex pelvic surgeries):

പരിമിതമായ സ്ഥലത്ത് കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ റോബോട്ടിക് സംവിധാനം സഹായകമാകുന്നു.

സമഗ്രചികിത്സയാണ്
വിജയത്തിന്റെ അടിസ്ഥാനം

യൂറോ ഓങ്കോളജി ഒരൊറ്റ ഡോക്ടറിൽ ഒതുങ്ങുന്ന ചികിത്സാമേഖലയല്ല. രോഗിയുടെ ആവശ്യങ്ങൾക്കനുസരിച്ച് യൂറോ ഓങ്കോളജിസ്റ്റ് (Uro-oncologist), മെഡിക്കൽ ഓങ്കോളജിസ്റ്റ് (Medical oncologist), റേഡിയേഷൻ ഓങ്കോളജിസ്റ്റ് (Radiation oncologist), റേഡിയോളജിസ്റ്റ് (Radiologist), പാത്തോളജിസ്റ്റ് (Pathologist) എന്നിവരടങ്ങിയ മൾട്ടിഡിസിപ്ലിനറി സംഘം (Multidisciplinary team) ചേർന്നാണ് ഏറ്റവും അനുയോജ്യമായ ചികിത്സാപദ്ധതി തയ്യാറാക്കുന്നത്.

കാൻസർ ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സ കൂടു തൽ ഫലപ്രദമാകുകയും രോഗമുക്തിക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും.
കാൻസർ ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സ കൂടു തൽ ഫലപ്രദമാകുകയും രോഗമുക്തിക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും.

കാൻസറിന്റെ ഇനം, ഘട്ടം, വ്യാപ്തി, രോഗിയുടെ പ്രായം, പൊതുവായ ആരോഗ്യനില, വ്യക്തിഗത ആവശ്യങ്ങൾ എന്നിവ വിലയിരുത്തിയാണ് ശസ്ത്രക്രിയ, മരുന്നുചികിത്സ, റേഡിയേഷൻ ചികിത്സ (Radiation therapy) അല്ലെങ്കി ൽ ഇവയുടെ സംയോജനം തീരു മാനിക്കുന്നത്. ഇതിലൂടെ ഓരോ രോഗിക്കും കൂടുതൽ സുരക്ഷിത വും ഫലപ്രദവുമായ വ്യക്തിഗത ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നു.

ഭയപ്പെടേണ്ടതല്ല;
ശ്രദ്ധിക്കേണ്ടതാണ്

കാൻസർ എന്ന വാക്ക് ഇന്നും പലരിലും ഭയം സൃഷ്ടിക്കുന്നു. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ പല യൂറോളജിക്കൽ കാൻസറുകളും (Urological cancers) നേരത്തേ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാനും രോഗിയുടെ ജീവിതനിലവാരം സംരക്ഷിക്കാനും ഇന്ന് സാധിക്കുന്നുണ്ട്.

മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, പതിവിലേറെ തവണ മൂത്രമൊഴിക്കേണ്ടിവരിക, ദീർഘകാലമായി മൂത്രസംബന്ധമായ അസ്വസ്ഥതകൾ നിലനിൽക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ലക്ഷണങ്ങൾ അവഗണിക്കാതെ വിദഗ്ധ ഡോക്ടറെ സമീപിക്കുക. ശരിയായ സമയത്ത് നടത്തുന്ന പരിശോധനയും ചികിത്സയും പലപ്പോഴും ജീവൻ രക്ഷിക്കുന്ന തീരുമാനമായി മാറാം.

READ: മഞ്ഞപ്പിത്തം:
കാരണങ്ങളും
ചികിത്സയും

വെള്ളനിറം പൂശിയ നാവ്

ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്‌നങ്ങൾ

പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും

സിസേറിയൻ:
അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr. Midhun P. Gopalakrishnan discusses urinary health, common urinary problems and their diagnosis in Indian Medical Association Nammude Arogyam Magazine


ഡോ. മിഥുൻ പി. ഗോപാലകൃഷ്ണൻ

അസിസ്റ്റന്റ് പ്രൊഫസർ, MS, DNB, MRCS, MCH, ഡോക്ടറേറ്റ് ഓഫ് നാഷനൽ ബോർഡ്, യൂറോ ഓ​​ങ്കോസർജറി ഫെല്ലോഷിപ്പ്, അമല ഹോസ്പിറ്റൽ.

Comments