അത്യാഹിത സ്ട്രോക്ക് ചികിത്സയുടെ അതീവ നിർണായകലോകത്ത് ന്യൂറോളജിസ്റ്റുകൾ ഒരു അടിസ്ഥാന സത്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു: "സമയം തന്നെയാണ് മസ്‌തിഷ്‌കം."
സ്ട്രോക്ക് ചികിത്സിക്കാതെ ഓരോ മിനിറ്റും കടന്നുപോകുമ്പോൾ മനുഷ്യ മസ്‌തിഷ്‌കത്തിന് ഏകദേശം 20 ലക്ഷം ന്യൂറോണുകൾ നഷ്ടപ്പെടുന്നു. മുമ്പ് എമർജൻസി റൂം ട്രയാജ്, ഇമേജിംഗ്, ചികിത്സ എന്നിവ ഏകോപിപ്പിക്കാൻ ഒരു മണിക്കൂറിലധികം സമയമെടുത്തിരുന്നു. ഇന്ന്, ആ സമയം പകുതിയായി കുറയ്ക്കാൻ ഒരു നിശ്ശബ്ദ ഡിജിറ്റൽ പങ്കാളിയായി കൃത്രിമ ബുദ്ധി (AI) ആരോഗ്യരംഗത്തേക്ക് കടന്നുവരുന്നു.
ക്ലിനിക്കൽ ന്യൂറോസയൻ സിൽ AI ഒരു മികച്ച മെഡിക്കൽ സഹപാഠിയായി മാറിക്കൊണ്ടിരിക്കുന്നു. മൊബൈൽ സാങ്കേതികവിദ്യയുമായി AI സംയോജിപ്പിക്കുന്നതിലൂടെ ആധുനിക ആശുപത്രി രോഗികളുടെ ചികിത്സാഫലങ്ങൾ വിപ്ലവകരമായി മെച്ചപ്പെടുത്തുന്നു.
സ്ട്രോക്ക് ചികിത്സയിലെ വിപ്ലവം
അത്യാഹിത സ്ട്രോക്ക് ചികിത്സയിലാണ് AI- യുടെ സ്വാധീനം ഏറ്റവും വ്യക്തമായി കാണുന്നത്. മുൻനിര മെഡിക്കൽ സംവിധാനങ്ങൾ മൊബൈൽ ആപ്പുകളും മെഷീൻ ലേണിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് ആരോഗ്യപ്രവർത്തനങ്ങൾ വേഗത്തിലും കൃത്യതയിലും ഏകോപിപ്പിക്കുന്നു. ഒരു സ്ട്രോക്ക് രോഗി എത്തുമ്പോൾ ആപ്പ്, രോഗിയുടെ പ്രായം, ലക്ഷണങ്ങളുടെ ദൈർഘ്യം, ക്ലിനിക്കൽ സ്കോറുകൾ തുടങ്ങിയ നിർണായക വിവരങ്ങൾ ഉടൻ രേഖപ്പെടുത്തുന്നു.
ആശുപത്രികളിലെ പഴയ ഡാറ്റ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പ്രവചനാത്മക ന്യൂറൽ നെറ്റ് വർക്കുകൾ പ്രവർത്തനത്തിലെ തടസ്സങ്ങളും വൈകല്യങ്ങളും സംഭവിക്കുന്നതിന് മുമ്പേ തിരിച്ചറിയാൻ സഹായിക്കുന്നു.
യാഥാർത്ഥ്യത്തിലെ സ്വാധീനം
ചില പ്രത്യേക ചികിത്സാകേന്ദ്രങ്ങളിൽ സ്ട്രോക്ക് ആപ്പുകൾ ഉപയോഗിച്ചതിലൂടെ ചികിത്സ ഗണ്യമായി മെച്ചപ്പെട്ടു. രോഗി ആശുപത്രിയിലെത്തുന്നതും ക്ളോട്ട് ബസ്റ്റിങ് (clot-busting) മരുന്ന് ലഭിക്കുന്നതും തമ്മിലുള്ള ഡോർ റ്റു നീഡിൽ ടൈം (‘Door-to-Needle Time’) 60 മിനിറ്റിൽ നിന്ന് വെറും 32- 41 മിനിറ്റായി കുറഞ്ഞു. ന്യൂറോളജിയുടെ ഭാഷയിൽ പറഞ്ഞാൽ. ഈ അരമണിക്കൂർ ലാഭം കോടിക്കണക്കിന് മസ്‌തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുന്നു.
ന്യൂറോ ഇമേജിംഗിലെ AI
ന്യൂറോളജിക്കൽ രോഗങ്ങൾ പലപ്പോഴും മസ്‌തിഷ്‌ക സ്‌കാനുകളിലെ സൂക്ഷ്‌മമായ മാറ്റങ്ങൾക്കുപിന്നിൽ മറഞ്ഞുകിടക്കുന്നു. ഇവിടെ ഡിപ്പ് ലേണിംഗ് അൽഗോരിതങ്ങൾ റേഡിയോളജിസ്റ്റുകൾക്കുള്ള ശക്തമായ സഹായിയായി പ്രവർത്തിക്കുന്നു. ആധുനിക AI സാങ്കേതികവിദ്യകൾ ഇപ്പോൾ FDA അംഗീകാരം നേടിCT സ്‌കാനുകൾ സ്വയം വിശകലനം ചെയ്ത് വലിയ രക്തക്കുഴൽ തടസ്സങ്ങളെയും മസ്‌തിഷ്‌ക രക്തസ്രാവങ്ങളെയും വേഗത്തിൽ കണ്ടെത്തുന്നു. ഇതുവഴി അത്യാഹിത കേസുകൾ ആശുപത്രികളുടെ മുൻഗണനാപട്ടികയിൽ മുകളിലെത്തിക്കുകയും സെക്കൻഡുകൾക്കകം വിദഗ്‌ധരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നു.
ഈ അതിവേഗ നിർണയ സംവിധാനം ശസ്ത്രക്രിയാമുറിയിലേക്കും വ്യാപിച്ചു. മുമ്പ് മസ്‌തിഷ്‌ക ട്യൂമറുകളുടെ കൃത്യമായ ജനറ്റിക് അതിരുകൾ കണ്ടെത്താൻ സാമ്പിളുകൾ ഫ്രീസ് ചെയ്‌ത് സ്റ്റെയിൻ ചെയ്ത് പാത്തോളജിസ്റ്റിന്റെ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടിവരുമായിരുന്നു. ഇപ്പോൾ, optical histology സ്‌കാനുകൾ, ഡിപ്പ് ന്യൂറൽ നെറ്റ് വർക്കുകൾ വഴി വിശകലനം ചെയ്തത് ശസ്ത്രക്രിയ വിദഗ്‌ധർക്ക് മൂന്ന് മിനിറ്റിനുള്ളിൽ ട്യൂമറിന്റെ അതിരുകളും ജനറ്റിക് സ്വഭാവവും കൃത്യമായി തിരിച്ചറിയാൻ കഴിയും.
മനസ്സിനെയും യന്ത്രത്തെയും ബന്ധിപ്പിക്കൽ
റോബോട്ടിക്‌സ് ന്യൂറോളജിക്കൽ AI- യുടെ ഏറ്റവും അതിശയകരമായ മേഖലയാണ് ബി. സി. ഐ (neuroprosthetics Brain-Computer Interfaces- BCI) സ്പൈനൽ മോട്ടോർ ന്യൂറോണുകളുടെ വൈദ്യുത പ്രവർത്തനങ്ങൾ വിശകലനം ചെയ്തത് മെഷീൻ ലേണിംഗ് മോഡലുകൾ രോഗിയുടെ ഉദ്ദേശ്യങ്ങളെ കൈകാലുകളുടെ കൃത്രിമ ഉപകരണങ്ങളുടെ ചലനങ്ങളാക്കി മാറ്റുന്നു. മനുഷ്യചിന്തയും റോബോട്ടിക് പ്രവർത്തനവും തമ്മിലുള്ള അതിർത്തി ദിവസേന മങ്ങിക്കൊണ്ടിരിക്കുകയാണ്.

ചികിത്സയുടെ മാനുഷിക ഹൃദയം
എൽ എൽ എം (Large Language Models - LLMs) വിവിധ മെഡിക്കൽ സാഹചര്യങ്ങളിൽ മികച്ച നിർണയശേഷി കാണിച്ചുകൊണ്ടിരിക്കുന്നതിനാൽ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു: "കമ്പ്യൂട്ടർ എന്റെ ന്യൂറോളജിസ്റ്റിനെ പകരംവെയ്ക്കുമോ?"
ലോകത്തിലെ പ്രമുഖ വൈദ്യ വിദഗ്‌ധരുടെ മറുപടി വ്യക്തമാണ്: ഇല്ല.
LLM- കൾക്ക് മെഡിക്കൽ വിവരണങ്ങൾ ചുരുക്കാനും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് മറുപടി നൽകാനും കഴിയും. എന്നാൽ യഥാർത്ഥ ആരോഗ്യപരിചരണത്തിന്റെ അടിസ്ഥാനമായ മനുഷ്യബോധം, സൃഷ്ടിപരമായ ചിന്ത, രോഗിയുമായുള്ള മാനുഷികബന്ധം എന്നിവ AIയ്ക്ക് പകരംവെയ്ക്കാൻ കഴിയില്ല.
AI ഡോക്ടർമാരെ മാറ്റിസ്ഥാപിക്കില്ല. പക്ഷേ AI-യെ നന്നായി ഉപയോഗിക്കുന്ന ഡോക്‌ടർമാർക്ക് വലിയ മുൻതൂക്കം ലഭിക്കും. ഭരണപരമായ ഭാരങ്ങൾ കുറയ്ക്കുകയും ഡാറ്റ വിശകലനം വേഗത്തിലാക്കുകയും നഴ്‌സിംഗ് രേഖകൾ തയ്യാറാക്കുകയും.ചെയ്യുന്നതിലൂടെ AI, ഡോക്ടർമാരെ രോഗികളിൽ നിന്ന് അകറ്റുന്നില്ല; മറിച്ച് കൂടുതൽ അടുത്തുകൊണ്ടുവരുകയാണ്.
പേപ്പർവർക്കുകൾ AI കൈകാര്യം ചെയ്യുമ്പോൾ, ന്യൂറോളജിസ്റ്റിന് രോഗിയുടെ കണ്ണുകളിലേയ്ക്ക് നോക്കി, അവരുടെ കഥ കേട്ട്, മുന്നിലിരിക്കുന്ന മനുഷ്യ മസ്‌തിഷ്‌കത്തിലേക്ക് പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു.
READ: സ്ഥായിയായ വൃക്കരോഗങ്ങൾ:
കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം
ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും
പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും
വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര
ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം
വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ
ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ
വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ
ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

