ലോകത്തിന്റെ ഏതു കോണിലിരിക്കുന്നവരുടെ മുന്നിലേക്കും ഒറ്റ ക്ലിക്കിൽ ആവശ്യത്തിലധികം അറിവുകളും വിവരങ്ങളും നൽകാൻ കഴിയുന്ന ‘ഇൻറർനെറ്റി’ന്റെയും ദിനംപ്രതി മുന്നോട്ടു കുതിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മൊബൈൽ ഫോണുകളുടെയും സാന്നിധ്യം ഇന്ന് മനുഷ്യരാശിയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കളഞ്ഞിരിക്കുകയാണ്.
നിർമിതബുദ്ധിയുടെ രംഗപ്രവേശത്തിലൂടെ ഡിജിറ്റൽ സാങ്കേതികവിദ്യ വഴി എന്തും സാധ്യമാവും എന്നൊരവസ്ഥയും നിലവിൽ വന്നുചേർന്നിരിക്കുകയാണ്. അതേസമയം, ഇത്തരം മുന്നേറ്റങ്ങൾ ചിലപ്പോഴൊക്കെ ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ’ എന്ന അവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടുപോകുന്നുണ്ട് എന്ന് പറയാതെ വയ്യ.
അത്തരമൊരു അവസ്ഥയാണ് ഇത്തരം സാങ്കേതികവിദ്യകളുടെ ഉത്പന്നമായ ‘സാമൂഹിക മാധ്യമ’ങ്ങൾ (Social Media) ഇപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയുടെയും ധാർമികതയുടെയും സഭ്യതകളുടെയും അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്, ആരാലും നിയന്ത്രിക്കാനാവാത്ത വിധം ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്, യൂ-ട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ഇന്ന് മറ്റൊരു രീതിയിൽ സമൂഹത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബസിൽ വെച്ച് വീഡിയോ ചിത്രികരിച്ച് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ച തിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം. ഈ സംഭവത്തെ തുടർന്ന് പൊതുസമൂഹത്തിൽ, പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിലുള്ള ചർച്ചകളാണ് നടന്നത്.
ഒരു കുറ്റകൃത്യം നടന്നാൽ അതേക്കുറിച്ച് നിയമത്തിന്റെ മുന്നിൽ പരാതിപ്പെടുന്നതിന് പകരം ഒരു വ്യക്തിയെ മറ്റൊരുവ്യക്തി കുറ്റവാളിയായി ചിത്രീകരിക്കുകയും അക്കാര്യം ലോകത്തിന് മുന്നിൽ വിളിച്ചുപറയുകയും ചെയ്യുന്ന പ്രവണതയാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം പ്രവണതകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല, പ്രത്യേകിച്ച് സാമാന്യം മികച്ച നിയമസംവിധാനങ്ങളുള്ള കേരളത്തിൽ.
സംഭവത്തെ തുടർന്ന് യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടയിൽ സമാനമായ കുറ്റകൃത്യം തന്നെയാണ് യുവതി കാരണമാണ് യുവാവ് ജീവനൊടുക്കിയത് എന്ന രീതിയിൽ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നുവന്ന കുറ്റപ്പെടുത്തലും തെറിവിളിയും പോർവിളികളും. കേസിൽ അന്വേഷണം നടത്തുന്ന പൊലീസ് വസ്തുതകൾ കണ്ടെത്തും മുമ്പുതന്നെ സമൂഹം ഇത്തരം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യുവതിയെ കുറ്റക്കാരിയായി പ്രഖ്യാപിക്കുകയും അവരെ തേജോവധം ചെയ്തുകൊണ്ട് സ്ത്രീകളടക്കം ആയിരങ്ങൾ രംഗത്തുവരികയും ചെയ്തു. യുവതിയുടെ പ്രവർത്തനങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെങ്കിലും വൈദ്യശാസ്ത്ര കാഴ്ചപ്പാടിൽ ഒരു വ്യക്തിയുടെ ആത്മഹത്യയെ ഇത്തരത്തിൽ ലളിതവത്കരിക്കുന്നത് ശരിയാണോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

സോഷ്യൽമീഡിയകളിലൂടെ അധിക്ഷേപത്തിനും ആരോപണങ്ങൾക്കും ഇരയാവുന്ന എല്ലാവരും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കാറില്ല. പ്രമുഖരായ വ്യക്തികളിൽ പലരും പല തവണ ലൈംഗിക ആരോപണങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും വിധേയരായിട്ടുകൂടി അതിനെ പ്രതിരോധിച്ച് അതിജീവിച്ച സംഭവങ്ങൾ നമ്മുടെ മുന്നിൽതന്നെയുണ്ടല്ലോ. അധിക്ഷേപങ്ങൾക്ക് വിധേയരാവുന്ന വ്യക്തികളുടെ മാനസിക പ്രതിരോധശേഷിയില്ലായ്മയും ആത്മഹത്യകളുടെ പിന്നിലുള്ള ഒരു പ്രധാന കാരണമാണ് എന്ന വസ്തുതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ മാനസിക ധൈര്യമില്ലാത്തത് ഒരു കുറ്റമായി കാണാൻ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയാ ഷെയിമിങ്ങിന് എതിരെ കർശന ശിക്ഷകളുണ്ടാവണം.
ആത്മഹത്യകൾക്ക് പിറകിൽ പലപ്പോഴും സങ്കീർണ്ണങ്ങളായ മാനസിക പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കാൻ സാധതയുണ്ടെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ബസിൽ വെച്ച് വീഡിയോ ചിത്രികരിച്ച് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ച തിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം. ഈ സംഭവത്തെ തുടർന്ന് പൊതുസമൂഹത്തിൽ, പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിലുള്ള ചർച്ചകളാണ് നടന്നത്.
അതേസമയം, സാമൂഹ മാധ്യമങ്ങളുടെ സമൂഹത്തിലെ ഇടപെടലുകൾക്ക് മുകളിൽ അതിർവരമ്പുകൾ നിശ്ചയിക്കുകയും അവയെ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയരാക്കുകയും വേണം. വ്യക്തികളെ തേജോവധം ചെയ്യുന്നതിലും അവരുടെ സ്വകാര്യത ലംഘിക്കുന്നതിലും മാത്രമല്ല സാമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ ഒതുങ്ങിനിൽക്കുന്നത്. മറിച്ച് സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്ന ഡിജിറ്റൽ തട്ടിപ്പുകൾ മുതൽ നിരവധി കുറ്റകൃത്യങ്ങളാണ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഇന്ന് നടക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് സാമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട ആവശ്യകത ഉയരുന്നത്. ഇതിനായി ആദ്യം വേണ്ടത് ഇവ ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വയംനിയന്ത്രണം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഓപ്പറേറ്റർമാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ, നിയമലംഘനങ്ങൾക്കെതിരെ സർക്കാരുകളും നിയമസംവിധാനങ്ങളും കൈക്കൊള്ളുന്ന കർശനമായ നടപടികൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ്. അതേസമയം ആത്യന്തികമായി ഒരു സമൂഹം വെച്ചുപുലർത്തേണ്ട ധാർമ്മികത തന്നെയാണ് വ്യക്തികളുടെ കാര്യത്തിൽ അതിർവരമ്പുകൾ നിശ്ചയിക്കേണ്ടത്.

വർദ്ധിച്ചുവരുന്ന സോഷ്യൽ മിഡിയ ഉപയോഗങ്ങളും അത് സമൂഹത്തിൽ നടത്തുന്ന ഇടപെടലും വലിയതോതിലുള്ള പ്രശ്നങ്ങളാണ് ഓരോദിവസവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യക്തിക്ക് താൻ സമൂഹത്തിന് മുന്നിൽ പുലർത്തേണ്ട അതിർവരമ്പുകളെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കണം. നിർഭാഗ്യവശാൽ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലരിലും അത് കാണാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ വ്യക്തികൾ പുലർത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും നിയമങ്ങൾ അനുശാസിക്കുന്ന മുന്നറിയിപ്പുകളെക്കുറിച്ചും വ്യാപകമായ ബോധവത്കരണം ആവശ്യമാണ്. അതിനായി സർക്കാരും സംഘടനകളും മാധ്യമങ്ങളും ഒരുപോലെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
READ: എലിപ്പനി:
അറിയേണ്ടതെല്ലാം
മകന്റെ
ഹെർണിയയ്ക്കു കാരണം
നവവധു!
ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ
ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ
വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്
ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം
തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം
രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം
ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology
പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ
വെളിച്ചം
തെളിയിക്കുന്ന
കൈകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

