ചിക്കൻപോക്സ് എന്നാണ് പേരെങ്കിലും മനുഷ്യരിൽ മാത്രം കാണുന്ന ഒരു വൈറൽ ബാധയാണിത്. Great pox, small pox എന്നീ അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വീര്യം കുറഞ്ഞത് എന്നർത്ഥം വരുന്ന chequeen എന്ന വാക്കിൽ നിന്നാവാം ഈ നാമത്തിന്റെ ഉൽഭവം. അതല്ല, chickpeas എന്ന പയറുമണിയോളം വലിപ്പത്തിൽ പൊങ്ങുന്ന കുമിളകൾ കാരണമാണ് പേരുവന്നതെന്നാണ് മറ്റൊരു അഭിപ്രായം.
Varicella zoster virus എന്ന രോഗാണുവാണ് ഈ അസുഖം ഉണ്ടാക്കുന്നത്. ഏറ്റവും അധികം അസുഖം ബാധിക്കുന്നത് കുട്ടികളെയാണ്. രോഗിയുമായി ഇടപഴകി ഏകദേശം രണ്ടാഴ്ചകൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ചർമ്മത്തെ ബാധിക്കുന്നതിെൻ്റ രണ്ടു ദിവസം മുൻപുതന്നെ രോഗിയിൽനിന്നും ഇതു പകരാനുള്ള സാധ്യത നിലനിൽക്കുന്നു. ഇങ്ങനെ രോഗിയുമായി ഇടപഴകുന്നവരിൽ അസുഖം വരാനുള്ള സാധ്യത ഏകദേശം 70-90 ശതമാനം വരെയാണ്. ഈ പകർച്ചാസാധ്യത കുമിളകളെല്ലാം പൊറ്റയായി ഉണങ്ങുന്നതുവരെ തുടരും.
പനി, ക്ഷീണം എന്നിവയായിരിക്കും തുടക്കത്തിലുള്ള രോഗലക്ഷണങ്ങൾ. പിന്നീട് ദേഹത്ത് ചുവന്ന കുരുക്കളായും കുമിളകളായും വരുന്നു. ഏറ്റവുമധികം ആളുകളിൽ സങ്കീർണതയുാക്കുന്നത് ഇതിനോടനുബന്ധിച്ച് ചർമ്മത്തിൽ ബാക്ടീരിയ അണുബാധ ഉണ്ടാകുമ്പോഴാണ്. വളരെ ചുരുക്കം ആളുകളിൽ മറ്റു അവയവങ്ങളെയും ഇതു ബാധിക്കാം. ഗർഭാവസ്ഥയിലുണ്ടാകുന്ന വാരിസെല്ല, ഗർഭകാലമനുസരിച്ച് ശിശുവിലേക്ക് പകരാനുള്ള സാധ്യതയും ഉണ്ട്.

സങ്കീർണതകൾ ഒഴിവാക്കുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. ഇതിൽ വ്യക്തിശുചിത്വം വളരെയധികം പ്രാധാന്യമർ ഹിക്കുന്നു. ദിവസേനയുള്ള കുളി ചർമ്മത്തിൽ അണുബാധ ഉണ്ടാകുന്നത് തടയുന്നു. ചൊറിച്ചിൽ ഉള്ളവരിൽ അതു കുറയ്ക്കുന്നതിനായി മരുന്നു കഴിക്കുന്നതും നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുന്നതും ആവശ്യമാണ്. രോഗലക്ഷ ണങ്ങൾ കണ്ടുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് ആൻ്റി വൈറൽ മരുന്ന് കഴിക്കുന്നത് രോഗം കുറയാനും സങ്കീർണതകൾ കുറയ്ക്കാനും സഹായി ക്കുന്നു.
READ ALSO: ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല
പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ
കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ
കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ
സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ
സെറിബ്രൽ പാൾസി
കാൻസറും
പൊരുത്ത ചികിത്സയും
കാൽമുട്ടുകളുടെ തേയ്മാന ചികിത്സ
പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ
മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും
ഗാർഹിക പ്രസവവും
മരത്തണലിലെ കാറും
ചാമ്പയ്ക്ക മണമുള്ള പനിക്കാലം
വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ
വാരിസെല്ല വന്ന ഒരു രോഗിക്ക് വർഷങ്ങൾക്കുശേഷം ഉായേക്കാവുന്ന ഒരു രോഗാവസ്ഥയാണ് ഹെർപിസ് സോസ്റ്റർ (Herpes zoster). ഈ അവസ്ഥയിൽ, ശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന വൈറസ് നാഡീഞരമ്പുകളിലൂടെ പുറത്തിറങ്ങി ചർമ്മത്തിൽ ചുവന്ന കുരുക്കളും കുമിളകളും ഉണ്ടാക്കുന്നു. ഇതിനോടനുബന്ധിച്ച് ചിലർക്ക് അസഹ്യമായ വേദനയും അനുഭവപ്പെടും. Herpes zoster ഉള്ള ഒരു രോഗിയിൽനിന്നും മറ്റുള്ളവർക്ക് ചിക്കൻപോക്സ് വരാനുള്ള സാധ്യത നിലനിൽക്കുന്നു.
കുട്ടികളിലും മുതിർന്നവരിലും ഉപയോഗിക്കാവുന്ന വാരിസെല്ല വാക്സിൻ ഒരു മാസം ഇടവിട്ട് 2 തവണകളായി നൽകുന്നത്, രോഗം വരുന്നത് തടയാനും തീവ്രത കുറയ്ക്കാനും സഹായകമാണ്.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

