വൃക്കയിലെ കല്ലിനെ തുരത്താം

ജീവനു നേരിട്ടു ഭീഷണിയായില്ലെങ്കിലും വൃക്കയിലെ കല്ല് ഉണ്ടാക്കുന്ന അസഹനീയമായ വേദന നമ്മുടെ മാനസികബലത്തെ വല്ലാതെ പിടിച്ചുകുലുക്കാം. മറ്റ് ഗുരുതര മാനസികാരോഗ്യപ്രശ്നങ്ങളിലേക്കുള്ള താക്കോലായതുകൊണ്ടുതന്നെ വൃക്കക്കല്ലുകളെ അല്പം കരുതലോടെ ജാഗ്രതയോടെ കാണണം. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സേതു സദാനന്ദൻ എഴുതിയ ലേഖനം.

ഒരു റേഡിയോളജിസ്റ്റിന് ഏറ്റവും കൂടുതലായി രോഗികളോടു സംസാരിക്കേണ്ടിവരുന്ന രോഗാവസ്​ഥയാണ് കിഡ്ണി സ്റ്റോൺ (വൃക്കയിലെ കല്ലുകൾ). സാധാരണയായി മറ്റെന്തെങ്കിലും അസ്വസ്​ഥത കളുമായിട്ടായിരിക്കാം അൾട്രാസൗണ്ട് സ്​കാൻ (അബ്ഡൊമൻ) ചെയ്യാനായി രോഗികൾ എത്താറുള്ളത്. വരുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും വൃക്കയിൽ കല്ലുകൾ കണ്ടുവരുന്നു എന്നുള്ളത് അതിശയകരമായ കാര്യമാണ്.

വൃക്കയിലെ കല്ലുകളുടെ ചില പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുനോക്കാം.

ക്ഷീണവും ബലഹീനതയും, നടുവേദന, കടുത്ത വയറുവേദന, മൂത്രത്തിൽ രക്തം വരുന്ന അവസ്​ഥ, ഓക്കാനം/ഛർദ്ദി, മൂത്രത്തിന്റെ കുറഞ്ഞ അളവ്, നിരന്തരം മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്ന വേദന, പനി / വിറയൽ ചിലപ്പോഴൊക്കെ ദുർഗന്ധമുള്ള മൂത്രം എന്നിവയൊക്കെ ആണവ.

ഈ രോഗം നിസ്സാരമായി കാണുന്നതുമൂലം ഒരുപക്ഷേ നിങ്ങളുടെ ദൈനംദിന പ്രവർത്തികളെ മുഴുവൻ ദോഷകരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ രോഗനിർണയം ഉറപ്പുവരുത്തി ചികിത്സ തേടുക.

വൃക്കയിലെ കല്ലുകൾ മൂത്രനാളിയിലേക്ക് സഞ്ചരി ക്കുമ്പോൾ താങ്ങാനാവാത്ത വേദനയിലേക്കും ജീവൻവരെ അപകടപ്പെടുത്തുന്ന സങ്കീർണ്ണതകളിലേക്കും നമ്മെ നയിച്ചേക്കും.

വൃക്കയിലെ കല്ല് മൂത്രത്തിന്റെ ഒഴുക്കിനെ തടയു കയും വൃക്ക വീങ്ങുകയും തുടർന്ന് വൃക്ക തകരാറിലാ കുകയും ചെയ്യാം. ഹൈഡ്രോ നെഫ്രോസിസ് എന്ന ഈ അവസ്​ഥ CT/Ultra Sound Scan എന്നിവയിലൂടെ കണ്ടുപിടിക്കാം. മൂത്രനാളിയിൽ ബാക്ടീരിയ വർദ്ധിച്ച് അണുബാധയാവുകയും അത് വൃക്കയിലേക്ക് പടരുകയും ‘പൈലോനെഫ്രറ്റിസ്​’ എന്ന ദുരവസ്​ഥയ്ക്ക് കാരണമാകുകയും ചെയ്യാം.

ഒന്നോർക്കുക, ജീവനു നേരിട്ടു ഭീഷണിയായില്ലെങ്കിലും കിഡ്ണി സ്റ്റോൺ ഉണ്ടാക്കുന്ന അസഹനീയമായ വേദന നമ്മുടെ മാനസികബലത്തെ വല്ലാതെ പിടിച്ചുകുലുക്കാം. മറ്റ് ഗുരുതര മാനസികാരോഗ്യപ്രശ്നങ്ങളിലേക്കുള്ള താക്കോലായതുകൊണ്ടുതന്നെ വൃക്കക്കല്ലുകളെ അല്പം കരുതലോടെ ജാഗ്രതയോടെ കാണണം.

വൃക്കയിലെ കല്ലുകൾ പലതരമാണ്. കാത്സ്യം ഓക്സലേറ്റ് കല്ലുകൾ, യൂറിക് ആസിഡ് കല്ലുകൾ എന്നിവയാണവ. കാൽസ്യം ഓക്സലേറ്റ് നിർജലീകരണത്തിനു വഴിവക്കുന്നു. അമിതമായ​ പ്രോട്ടീൻ, ഉപ്പ്, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് കാത്സ്യം ഓക്സിലേറ്റ് കല്ലുകൾ വളരാൻ വഴിവക്കുന്നത്. ഹൈപ്പർ പാരാതൈറോയി ഡിസം പോലെയുള്ള അവസ്​ഥയും കാത്സ്യം ഓക്സലേറ്റ് കല്ലുകൾക്ക് കാരണമാണ്.

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അമിതമായ ഉപയോഗം യൂറിക് ആസിഡ് കല്ലുകൾക്ക് വഴിവക്കുന്നു. ടൈപ്പ് 2 ഡയബറ്റിസ്, പൊണ്ണത്തടി എന്നിവ ഉള്ളവർക്കും യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകാം.

വൃക്കയിലെ കല്ലുകൾ തടയാം

  • കല്ലുകൾ തടയാനുള്ള മികച്ച ഉപാധി ജലമാണ്. രണ്ടോ മൂന്നോ ലിറ്റർ വെള്ളം ഉറപ്പായും ദിവസേന കുടിക്കാം. ജലാംശം നിലനിർത്തുന്നു എന്നു ഉറപ്പാക്കാൻ മൂത്രപരിശോധനകൾ ചെയ്യാം.

  • നിങ്ങൾ ഒരുപാട് വ്യായാമം ചെയ്യുകയും വിയർക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കിൽ ശരീരത്തിൽ ജലാംശം ഉറപ്പുവരുത്തണം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാം.

  • ഉപ്പിന്റെ ഉയർന്ന ഉപയോഗം മൂത്രത്തിൽ കാത്സ്യത്തിന്റെ അളവ് കൂട്ടും. അതിനാൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം.

  • റെഡ്മീറ്റ് ഉപയോഗം കുറയ്ക്കാം.

  • മാംസം / ചീസ്​ പോലുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് മൂത്രത്തിൽ യൂറിക് ആസിഡ് ഉണ്ടാക്കുകയും കല്ലിനു വഴിവക്കുകയും ചെയ്യുന്നു.

  • കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കാം.

  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം.

  • കൃത്യമായ സമയത്തുള്ള പരിശോധനകൾ അത്യാവശ്യം.

  • ഇമേജിങ് ടെസ്റ്റുകളായ CT/Ultrasound, X-ray എന്നിവയിലൂടെ കല്ലുകളുടെ ഘടനയും വലിപ്പവും സ്​ഥാനവും നിർണയിക്കാൻ സാധിക്കും. കൃത്യമായ ഇടവേളകളിൽ മൂത്രപരിശോധനകൾ, രക്തപരിശോധനകൾ എന്നിവ നടത്താനും മറക്കരുത്.

READ: വാർഡിമാർ ഹാഫ് കിൻ: മനുഷ്യരാശിയുടെ രക്ഷകൻ, ദുരന്തനായകൻ

കുട്ടികളിലെ
അമിതവണ്ണം

ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ

മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ



‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments