കുട്ടികളിലെ
അമിതവണ്ണം

2022- ൽ 5 വയസ്സിന് താഴെയുള്ള 37 ദശലക്ഷം കുട്ടികൾ അമിതഭാരമുള്ളവരാണെന്ന് കണക്കാക്കിയിരുന്നു. ഒരിക്കൽ വികസിതരാജ്യത്തിന്റെ പ്രശ്നമായിരുന്നു ഇതെങ്കിൽ ഇന്ന് താഴ്ന്ന - ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും അമിതഭാരം വർദ്ധിച്ചുവരികയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. റോസ് മേരി ടോം എഴുതിയ ലേഖനം.

‘‘ഡോക്ടറെ എന്റെ കുട്ടിക്ക് ഭാരം കൂടുതലാണോ?’’
‘‘ഇവൻ ജംഗ്ഫുഡുകളാണ് കൂടുതലും കഴിക്കുന്നത്, അത് കുഴപ്പമാണോ?’’
‘‘കുഞ്ഞിന് ഭാരം കൂടുന്നതുമൂലം എന്തെങ്കിലും ഭവിഷ്യത്തുകളുണ്ടോ?’’
‘‘എന്താണ് കുട്ടിയുടെ ഭാരം കൂടാനുള്ള കാരണങ്ങൾ?’’
‘‘എന്റെ കുട്ടിയുടെ കഴുത്തിന് താഴെ കറുപ്പ് നിറം വരുന്നു, ഇതെന്താണ്?’’
‘‘കുട്ടിക്ക് 7 വയസ്സാണ്, തൂക്കം 58 കിലോയാണ്, കയറ്റം കയറുമ്പോഴൊക്കെ നല്ല കിതപ്പാണ്, ഇത് എന്തുകൊണ്ടാണ്?’’

ഇന്ന് ഒ.പിയിലെത്തുന്ന മാതാപിതാക്കളുടെ ചില ചോദ്യങ്ങളാണിവ.

കുട്ടിക്ക് പൊണ്ണത്തടിയുണ്ടോ എന്ന് എങ്ങനെയാണ് കണ്ടെത്തുക?

BMI എന്നാൽ ഉയരത്തെ അടിസ്​ഥാനപ്പെടുത്തിയുള്ള ഭാരത്തിന്റെ അളവുകോലാണ്. BMI എന്നത് ഭാരം കിലോഗ്രാം / ഉയരം മീറ്റർ സ്​ക്വയർ ആണ്. പ്രത്യേക ചാർട്ടുകളിൽ ഇവ രേഖപ്പെടുത്തിയ ശേഷമാണ് പൊണ്ണത്തടിയുണ്ടോ എന്ന് നോക്കുക.

എത്ര ഇടവേളകളിലാണ് BMI നോക്കേണ്ടത്?

ആദ്യം മൂന്നു വയസ്സുവരെ ഓരോ വാക്സിനേഷന്റെ സമയത്തും പരിശോധിക്കണം. അതിനുശേഷം 5 വയസ്സ് വരെ ഓരോ ആറുമാസം കൂടുമ്പോഴും പരിശോധിക്കണം. അഞ്ച് വയസ്സ് മുതൽ 18 വയസ്സ് വരെ ഓരോ വർഷവും പരിശോധിക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ കുട്ടികൾ പൊണ്ണത്തടി യിലേക്ക് പോകുന്നത് നേരത്തെ കത്തൊൻ സാധിക്കും.

‘‘ഞങ്ങൾ കുടുംബത്തിൽ എല്ലാവരും പൊണ്ണത്തടി ഉള്ളവരാണ്, ഇത് പാരമ്പര്യമാണോ?’’

പൊണ്ണത്തടിക്ക് കാരണമായി ജനിതക ഘടകങ്ങളുണ്ട്. സാധാരണയായി സംഭവിക്കുന്ന പൊണ്ണത്തടി ജീനുകളും പരിസ്​ഥിതിയും തമ്മിലുള്ള പരസ്​പര ബന്ധം മൂലമാണ്. ജീനുകളെ നമുക്ക് മാറ്റാൻ സാധിക്കില്ല, പക്ഷേ കുട്ടികളുടെ ഭക്ഷണക്രമവും വ്യായാമവും ക്രമീകരിച്ച് പൊണ്ണത്തടി ലഘൂകരിക്കാൻ സാധിക്കും.

2022- ൽ 5 വയസ്സിന് താഴെയുള്ള 37 ദശലക്ഷം കുട്ടികൾ അമിതഭാരമുള്ളവരാണ്. ഒരിക്കൽ വികസിതരാജ്യത്തിന്റെ പ്രശ്നമായി ഇത് കണക്കാ ക്കിയിരുന്നുവെങ്കിൽ ഇന്ന് താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും അമിതഭാരം വർദ്ധിച്ചുവരികയാണ്. 2022–ൽ 5 മുതൽ 19 വയസ്സ് പ്രായമുള്ള 390 ദശലക്ഷത്തിലധികം കുട്ടി കൾക്കാണ് അമിതഭാരമുള്ളതായി കണക്കാക്കിയിരിക്കുന്നത്. 1990- ൽ വെറും 8 ശത മാനം ആയിരുന്നത് 2022 ആയപ്പോൾ 20 ശതമാനമായി ഉയർന്നു. 19 ശതമാനം പെൺകുട്ടികൾക്കും 21 ശതമാനം ആൺകുട്ടികൾ ക്കും പൊണ്ണത്തടിയുണ്ട്.

പൊണ്ണത്തടിയുടെ കാരണങ്ങൾ

കുട്ടികളുടെ ഭക്ഷണക്രമമാണ് പ്രധാന കാരണം. അമിത കാലറി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുകയും വ്യായാമമില്ലായ്മയും പൊണ്ണത്തടി വർദ്ധിക്കാൻ കാരണമാകുന്നു.

ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരം

തീരെ ചെറുപ്പത്തിൽ ഭക്ഷണം കഴിക്കുന്നില്ല എന്ന താണ് മിക്ക മാതാപിതാക്കളുടെയും പരാതി. എന്നാൽ പിന്നീട് അവരുടെ ശരീരഭാരം പ്രായത്തിനേ ക്കാൾ കൂടി വരുന്നത് മിക്ക മാതാപിതാക്കളും ശ്രദ്ധി ക്കാറില്ല. ഇവ മൂലം ഏതെങ്കിലും പ്രശ്നങ്ങൾ നേരി ടുമ്പോഴാണ് അമിതഭാരം ശ്രദ്ധിക്കുക.

കുട്ടികളിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനുള്ള മടിയും സ്​കൂളിലേക്കുള്ള ഓട്ടത്തിനിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്.


READ: ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ

മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments