ഫ്രാൻസിസ് നൊറോണ

വലിയൊരാകാശം,
വിസ്തൃതമായ സ്വാതന്ത്ര്യം

പേനകൊണ്ടുള്ള അനായാസരചന മാറ്റിവെച്ചിട്ടാണ് ക്ലേശകരമെന്ന് തോന്നിയ ഡിജിറ്റൽ സാങ്കേതികതയെ പിൻതുടർന്നത്. അത്തരമൊരു തീരുമാനം നൂറു ശതമാനം ശരിയെന്ന് പിന്നീട് ബോധ്യമായി. എന്റെ എഴുത്തിന്റെ മീഡിയത്തിൽ വന്നുചേർന്ന മാറ്റം എഴുത്തിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണുണ്ടായത്.

ഴുത്തുകാരൻ എന്ന നിലയിൽ സാങ്കേതികത നിറയുന്ന ഇടങ്ങളെക്കുറിച്ച് പരിമിതമായ അറിവാണ് എനിക്കുള്ളത്. അതൊരു ന്യൂനതയാണെന്ന് വൈകിയാണ് അറിയുന്നതും.

2017- ലാണ് ലാപ്ടോപ്പിൽ ടൈപ്പ് ചെയ്തു തുടങ്ങുന്നത്. അത്രയും കാലം പേനയും പേപ്പറുമായിരുന്നു പ്രിയം. മഷി നിറച്ചെഴുതുന്ന ഫൗണ്ടൻ പേനയും അതിൽ നിന്ന് അനായാസം ഒഴുകിയെത്തുന്ന വടിവൊത്ത ലിപികളും മനസ്സ് നിറച്ചൊരു കാലം. സുഹൃത്തായ മാർട്ടിൻ ഈരശ്ശേരിയാണ് ലാപ്പിലേക്ക് എഴുത്ത് മാറ്റാൻ ആദ്യമായി ഉപദേശിച്ചത്. അദ്ദേഹം അന്ന് ഡച്ചുസ്ക്വയറിലെ ജൈനക്ഷേത്രത്തോടു ചേർന്നുള്ള വീട്ടിലായിരുന്നു താമസം. ഗാന്ധിജി ആലപ്പുഴയിൽ വന്നപ്പോൾ താമസിച്ചിരുന്ന വീടാണ്. ഈരശ്ശേരി അത് വാങ്ങിയതിനുശേഷം എല്ലാവിധ ആധുനിക സംവിധാനങ്ങളും അവിടെ ഒരുക്കി.

ലാപ്പ് വാങ്ങിയെങ്കിലും മലയാളം ടൈപ്പ് ചെയ്യാൻ എനിക്കറിയില്ല.. ഇംഗ്ലീഷ് ഒരു വിധം ഓകെയാണ്. മലയാളം ടൈപ്പ് പഠിക്കാൻ മുല്ലയ്ക്കൽ തെരുവിലുള്ള പൈയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഒച്ചിഴയുന്നതുപോലെയുള്ള പഠനം കൊണ്ട് നോവലെഴുത്ത് നടക്കില്ലെന്ന് മനസ്സിലായി. മലയാള ലിപികളുടെ സ്റ്റിക്കർ വാങ്ങി കീബോർഡിൽ ഒട്ടിച്ചു. ഓരോന്ന് നോക്കിയും കുത്തിയും വീട്ടിലിരുന്ന് പരീക്ഷണം തുടർന്നു.

മഷി നിറച്ചെഴുതുന്ന ഫൗണ്ടൻ പേനയും അതിൽ നിന്ന് അനായാസം ഒഴുകിയെത്തുന്ന വടിവൊത്ത ലിപികളും മനസ്സ് നിറച്ചൊരു കാലം. മാർട്ടിൻ ഈരശ്ശേരിയാണ് ലാപ്പിലേക്ക് എഴുത്ത് മാറ്റാൻ ഉപദേശിച്ചത്.
മഷി നിറച്ചെഴുതുന്ന ഫൗണ്ടൻ പേനയും അതിൽ നിന്ന് അനായാസം ഒഴുകിയെത്തുന്ന വടിവൊത്ത ലിപികളും മനസ്സ് നിറച്ചൊരു കാലം. മാർട്ടിൻ ഈരശ്ശേരിയാണ് ലാപ്പിലേക്ക് എഴുത്ത് മാറ്റാൻ ഉപദേശിച്ചത്.

തിരക്കിട്ട് കഥകൾ എഴുതിക്കൊണ്ടിരുന്ന സമയമാണ്. ലാപ്ടോപ്പുമായുള്ള മല്ലിടലിൽ എന്റെ സർഗ്ഗാത്മകതയുടെ പൂവിരിയില്ല എന്നത് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. ചെറിയൊരു പാരഗ്രാഫ് ടൈപ്പ് ചെയ്തെടുക്കാൻ പോലും ഏറെ സമയം വേണ്ടിവന്നു. എന്നാലും ഉപേക്ഷിക്കാൻ മടി.

ഇത്രയും വില കൂടിയ ഉപകരണം വാങ്ങിയിട്ട് അത് വേണ്ടെന്ന് വെയ്ക്കുന്നതെങ്ങനെ. പൊരുതാൻ തന്നെ തീരുമാനിച്ചു. രാവും പകലും കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഒടുക്കം 2020- ഓടെ പേനയിൽ എഴുതുന്ന പരിപാടി തീർത്തും ഉപേക്ഷിച്ചു. ഇപ്പോൾ പൂർണ്ണമായും ലാപ്ടോപ്പിലാണ് കഥയും നോവലും ചെയ്യുന്നത്. എന്റെ മനസ്സിനൊപ്പം കീബോർഡിലൂടെ വിരലുകളും അനായാസം ഒഴുകും..

എഴുത്ത് പൂർണ്ണമായും സാങ്കേതികതയിലേക്ക് വന്നെങ്കിലും വായന പഴയ മട്ടിൽ പുസ്തകങ്ങളിലൂടെ തുടർന്നു. ട്രൂകോപ്പി തിങ്കിന്റെ വരവോടെയാണ് പുസ്തകതാളുകളിൽ നിന്ന് ഡിജിറ്റൽ സ്ക്രീനിലേക്കുള്ള വായന പരിചിതമാവുന്നത്. അനായാസം വായിച്ചുപോകാവുന്ന രീതിയിലുള്ള അതിന്റെ ഘടനയാണ് അത്തരമൊരു വായനയിലേക്ക് മുഴുകാൻ എന്നെയേറെ സഹായിച്ചത്.

ട്രൂകോപ്പി തിങ്കിന്റെ വരവോടെയാണ് പുസ്തകതാളുകളിൽ നിന്ന്  ഡിജിറ്റൽ സ്ക്രീനിലേക്കുള്ള വായന പരിചിതമാവുന്നത്.
ട്രൂകോപ്പി തിങ്കിന്റെ വരവോടെയാണ് പുസ്തകതാളുകളിൽ നിന്ന് ഡിജിറ്റൽ സ്ക്രീനിലേക്കുള്ള വായന പരിചിതമാവുന്നത്.

പിന്നീട് അനുദിന വാർത്തകൾ ഉൾപ്പെടെയുള്ളതെല്ലാം ഡിജിറ്റൽ സ്ക്രീനിലൂടെ വായിക്കുക എന്നത് നിത്യജീവിതത്തിന്റെ ഭാഗമായി. മൊബൈലിലൂടെ ധാരാളം പുസ്തകങ്ങളേയും മാസികകളേയും പോക്കലിറ്റിട്ട് നടക്കാനാവും എന്നത് വായനക്കാരൻ എന്ന നിലയിൽ ഏറെ സൗകര്യപ്രദവുമായി. അത്യാവശ്യം ഏതു ഭാഷയും ട്രാൻസലേറ്റ് ചെയ്ത് വായിക്കാനും ഡിജിറ്റൽ സാങ്കേതികത ഒരുപരിധിവരെ സഹായിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പ്രിന്റ് പുസ്തകത്തിന്റെ റെക്റ്റാംഗിളിലേക്ക് ഒതുങ്ങാതെ വായനയുടെ വലിയൊരു ആകാശം ഡിജിറ്റൽ പ്രതലം നമുക്കായി തുറന്നിടുന്നുണ്ട്.

പേനകൊണ്ടുള്ള അനായാസരചന മാറ്റിവെച്ചിട്ടാണ് ക്ലേശകരമെന്ന് തോന്നിയ ഡിജിറ്റൽ സാങ്കേതികതയെ പിൻതുടർന്നത്. അത്തരമൊരു തീരുമാനം നൂറു ശതമാനം ശരിയെന്ന് പിന്നീട് ബോധ്യമായി.

വസ്തുത ഇതൊക്കെയാണെങ്കിലും, പൂർണ്ണമായും ലാപ്പിലേക്ക് എഴുത്ത് മാറിയെങ്കിലും, പ്രിന്റു പുസ്തകമാണ് എനിക്ക് ഇപ്പോഴും പ്രിയം. അതിന്റെ അച്ചടിമണം, പേജ് മറിക്കുമ്പോൾ വിരലറ്റം മുതൽ പകർന്നു കിട്ടുന്നൊരു അനുഭൂതിയുടെ തുടിപ്പ്… വായിച്ച് അടയാളപ്പെടുത്തി വെയ്ക്കുന്നൊരു ബുക്ക്ടാഗിനോടു പോലും വ്യക്തിപരമായി എനിക്ക് ചില ഇഴചേരലുകളുണ്ട്. അച്ചടിമഷി പുരണ്ട പുസ്തകങ്ങൾക്കുപകരം അച്ചടിപ്പുസ്തകങ്ങൾ മാത്രം എന്നത് എന്നിലെ പഴമക്കാരനായ വായനക്കാരന്റെ ബലംപിടുത്തമാകാം. അല്ലെങ്കിൽ എന്നെപ്പോലുള്ളവർ അവരുടെ വായനാനുഭവത്തിൽ നിന്ന് പറയുന്നതുമാകാം. ഇപ്രകാരം പുസ്തകങ്ങളെ അന്ധമായി പ്രണയിക്കുമ്പോഴും അതിനോടൊപ്പം ഡിജിറ്റൽ വായനയും ഞാൻ തുടരുന്നു.

പേനകൊണ്ടുള്ള അനായാസരചന മാറ്റിവെച്ചിട്ടാണ് ക്ലേശകരമെന്ന് തോന്നിയ ഡിജിറ്റൽ സാങ്കേതികതയെ പിൻതുടർന്നത്. അത്തരമൊരു തീരുമാനം നൂറു ശതമാനം ശരിയെന്ന് പിന്നീട് ബോധ്യമായി.
പേനകൊണ്ടുള്ള അനായാസരചന മാറ്റിവെച്ചിട്ടാണ് ക്ലേശകരമെന്ന് തോന്നിയ ഡിജിറ്റൽ സാങ്കേതികതയെ പിൻതുടർന്നത്. അത്തരമൊരു തീരുമാനം നൂറു ശതമാനം ശരിയെന്ന് പിന്നീട് ബോധ്യമായി.

മലയാള അക്ഷരങ്ങളുടെ സ്റ്റിക്കർ കീബോർഡിൽ ഒട്ടിച്ച് പരീശീലനം നേടിയ കാലത്ത് എഴുത്ത് ഏറെ ദുഷ്ക്കരമായിരുന്നു. പേനയും പേപ്പറുമാണ് മനസ്സിണങ്ങുന്നതെന്ന് വിചാരിച്ച് അതിലേക്ക് മടങ്ങാൻ പലയാവർത്തി തുനിഞ്ഞിട്ടുമുണ്ട്. എന്നാൽ അതിനെ മറികടന്ന് ഡിജിറ്റൽ എഴുത്തുമായി മുന്നോട്ടുപോവുകയാണുണ്ടായത്.

പേനകൊണ്ടുള്ള അനായാസരചന മാറ്റിവെച്ചിട്ടാണ് ക്ലേശകരമെന്ന് തോന്നിയ ഡിജിറ്റൽ സാങ്കേതികതയെ പിൻതുടർന്നത്. അത്തരമൊരു തീരുമാനം നൂറു ശതമാനം ശരിയെന്ന് പിന്നീട് ബോധ്യമായി. എന്റെ എഴുത്തിന്റെ മീഡിയത്തിൽ വന്നുചേർന്ന മാറ്റം എഴുത്തിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണുണ്ടായത്. റൈറ്റിംഗിനോടൊപ്പം എഡിറ്റിംഗിലും ഡിജിറ്റൽ എഴുത്ത് ഏറെ സഹായകരമാണ്. മുടിയറകൾ എന്ന വലിയ നോവലിന്റെ രചനാവേളയിലാണ് അതിന്റെ അനന്തമായ സാധ്യതകൾ കൂടുതൽ ബോധ്യമായത്.

പ്രിന്റുതാളുകളുടെ നൊസ്റ്റാൾജിയയിൽ നിന്ന് ഡിജിറ്റൽ വായനയുടെ വിസ്തൃതമായ സ്വാതന്ത്ര്യത്തിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. എഴുത്തുകാർ കാലത്തിനൊപ്പം നിൽക്കേണ്ട ഒരാളാണ്. എന്നിരുന്നാലും പ്രിന്റഡ് മാഗസിനുകളും, താളുകൾ മറിച്ചുള്ള നമ്മുടെ പുസ്തകവായനയും, മഷിത്തണ്ടും സ്ലേറ്റും പോലെ ഗൃഹാതുരത നിറയുന്ന ഓർമ്മകളായി മാറുന്നതിനെ ഉൾക്കൊള്ളാൻ ഞങ്ങളുടെ തലമുറയ്ക്ക് കഴിയുമോ?

ബീയിംഗ് ഹ്യുമൻ പോലെ തന്നെ എസ്സൻഷ്യലാവുകയാണ് ബീയിംഗ് ഡിജിറ്റലും.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

മൈന ഉമൈബാൻടി. ശ്രീവത്സൻഫ്രാൻസിസ് നൊറോണവി.കെ. അനിൽകുമാർഇ.എ. സലിംപി.ജെ.ജെ. ആന്റണിഇ.കെ. ദിനേശൻവിനോദ്കുമാർ കുട്ടമത്ത്അജിത് എം. പച്ചനാടൻവിമീഷ് മണിയൂർഡോ. ശിവപ്രസാദ് പി.വിനിത വി.പി.സീന ജോസഫ്Read More


Summary: Malayalam writer Francis Noronha writes how technology transformed his creative writing and how his reading habit changes - Truecopy Webzine 200th Edition


ഫ്രാൻസിസ് നൊറോണ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അശരണരുടെ സുവിശേഷം (നോവൽ), ആദാമിന്റെ മുഴ, ഇരുൾ രതി, പെണ്ണാച്ചി, തൊട്ടപ്പൻ, കക്കുകളി, മുണ്ടൻ പറുങ്കി, മുടിയറകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments