ശസ്ത്രക്രിയയുടെ കഥ: ശിലായുഗം മുതൽ ഇന്നു വരെ

ഏതാനും നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു ചെറിയ സർജറിക്കായി ക്ലിനിക്കിൽ കയറിപ്പോകുക എന്നാൽ ഒന്നുകിൽ ആയുസ്സിനോടുള്ള വിടപറച്ചിൽ, അല്ലെങ്കിൽ ഹൊറർ സിനിമയിൽ എത്തിപ്പെട്ട ഒരു അവസ്ഥയായിരുന്നു: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ​ ഡോ. മനു വർമ്മ എഴുതിയ ലേഖനം.

നിങ്ങൾ എപ്പോഴെങ്കിലും ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ ഡോക്ടറെ കാത്തിരുന്ന് ബോറടിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വാക്സിനെടുക്കാൻ സൂചി കണ്ടപ്പോൾ ഉള്ളിൽ ഒരു ചെറിയ ഭയം തോന്നിയോ? എങ്കിൽ ഒന്നോർക്കുക: നിങ്ങൾ ജനിച്ചത് ഇന്നത്തെ കാലത്തായതുകൊണ്ട് ഇങ്ങനെയൊക്കെ തോന്നുന്നു. കാരണം, ഏതാനും നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു ചെറിയ സർജറിക്കായി ക്ലിനിക്കിൽ കയറിപ്പോകുക എന്നാൽ ഒന്നുകിൽ ആയുസ്സിനോടുള്ള വിടപറച്ചിൽ, അല്ലെങ്കിൽ ഹൊറർ സിനിമയിൽ എത്തിപ്പെട്ട ഒരു അവസ്ഥയായിരുന്നു.

ഇന്നത്തെ ഹൈടെക് ശസ്ത്രക്രിയ എന്നത് പണ്ടത്തെ 'എന്ത് സംഭവിച്ചാലും ദൈവത്തിന്റെ കൈകളിൽ' എന്ന മട്ടിലുള്ള കളിയിൽ നിന്നും ഒരുപാട് ദൂരം സഞ്ച രിച്ചാണ് ഇവിടെയെത്തിയത്. അങ്ങനെയെങ്കിൽ, മനുഷ്യൻ സർജറി എന്ന കലയെ എങ്ങനെയാണ് ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് ഒന്നു നോക്കിയാലോ?

ശിലായുഗ കാലഘട്ടം

ചരിത്രത്തിന്റെ ആരംഭത്തിൽ, മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നാൽ- മൈഗ്രെയ്ൻ ആയാലും, ഉത്കണ്ഠയായാലും, അപസ്മാരം ആയാലും, ‘ന്യൂറോസിസ് മാറി സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളിൽ’ ഒന്നായാലും- ഒരേയൊരു പരിഹാരമേ ഭിഷഗ്വരന്മാർക്ക് ഉണ്ടായിരുന്നുള്ളൂ: തലയിൽ ഒരു ദ്വാരം ഇടുക. ഇതിനെ 'ട്രെപനേഷൻ' (Trepanation) എന്ന് വിളിക്കുന്നു.

അതായത്, മൂർച്ചയുള്ള ഒരു കല്ല് എടുത്ത് പാവം മനുഷ്യന്റെ തലയോട്ടി തുരന്ന് ഒരു വലിയ ദ്വാരം ഉണ്ടാക്കുക. അക്കാലത്തെ മെഡിക്കൽ സയൻസ് പറയുന്നത്, തലവേദനയ്ക്കും അപസ്മാരത്തിനുമെല്ലാം കാരണം തലയോട്ടിനുള്ളിൽ വന്ന് ഒളിച്ചിരിക്കുന്ന ചില ദേഷ്യക്കാരായ ഭൂതങ്ങളാണ് എന്നാണ്. ആ ഭൂതത്തിന് പുറത്തുപോകാൻ ഒരു എമർജൻസി വാതിൽ വേണ്ടേ? അതിനാണ് ഈ തലതുരപ്പൻ പണി.

ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, ഈ ക്രൂരമായ ഓപ്പറേഷനുശേഷവും പലരും ജീവനോടെ രക്ഷപ്പെട്ടിരുന്നു. തലയോട്ടിയിൽ ഒരു കഷ്ണം അസ്ഥിയില്ലാതെ, കാര്യങ്ങളൊന്നും മനസ്സിലാക്കാൻ കഴിയാതെ അവർ ജീവിച്ചുപോയിട്ടുണ്ടാകാം. ചരിത്രം പക്ഷേ അതിന് മറുപടി തന്നിട്ടില്ല.

മധ്യകാലഘട്ടം

മുടി വെട്ടാൻ കയറിയിട്ട്,
കാൽമുറിച്ചു പുറത്തിറങ്ങാം:

ഇനി മധ്യകാലഘട്ട യൂറോപ്പിലേക്ക് ഒന്ന് പോകാം. അന്ന് തൊഴിലുകളൊക്കെ ആകെ മൊത്തം കൺഫ്യൂഷൻ നിറഞ്ഞതായിരുന്നു. മുടി വെട്ടണമെങ്കിലോ താടി വടിക്കണമെങ്കിലോ, അതല്ല കാൽവിരലിൽ പഴുപ്പ് കയറി കാൽമുറിച്ചു കളയണമെങ്കിലോ നിങ്ങൾ പോകേണ്ടത് ഒരു ഫിസിഷ്യന്റെ അടുത്തായിരുന്നില്ല, മറിച്ച് നിങ്ങളുടെ അടുത്തുള്ള ബാർബറുടെ അടുത്തേക്കായിരുന്നു.

അന്നത്തെ വലിയ ഫിസിഷ്യൻമാർ വിലകൂടിയ വസ്ത്രങ്ങളും ധരിച്ച്, രക്തത്തിൽ തൊടുന്നത് വലിയ പാപമായി കണ്ട് മാറിനിൽക്കുമായിരുന്നു. അതിനാൽ യഥാർത്ഥ 'വെട്ടും കുത്തും’(സർജറി), കട്ടിങ്ങും ഷേവിങ്ങും ചെയ്യുന്നതിന്റെ കൂട്ടത്തിൽ ബാർബർമാർ തന്നെയായിരുന്നു ചെയ്തു പോന്നിരുന്നത്. ഇന്നും പാശ്ചാത്യ നാടുകളിൽ ബാർബർ ഷോപ്പുകൾക്ക് പുറത്തുള്ള ചുവപ്പും വെള്ളയും വരയുള്ള പോസ്റ്റുകൾ ഓർമ്മിപ്പിക്കുന്നത് അന്നത്തെ കാലത്തെയാണ്: ചുവപ്പ് രക്തത്തെയും, വെള്ള ആ ബാർബറുടെ കയ്യിലെ ബാൻഡേജിനെയും സൂചിപ്പിക്കുന്നു.

ചരിത്രത്തിന്റെ ആരംഭത്തിൽ, മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നാൽ- മൈഗ്രെയ്ൻ ആയാലും, ഉത്കണ്ഠയായാലും, അപസ്മാരം ആയാലും, ‘ന്യൂറോസിസ് മാറി സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളിൽ’ ഒന്നായാലും- ഒരേയൊരു പരിഹാരമേ ഭിഷഗ്വരന്മാർക്ക് ഉണ്ടായിരുന്നുള്ളൂ: തലയിൽ ഒരു ദ്വാരം ഇടുക. ഇതിനെ 'ട്രെപനേഷൻ' (Trepanation) എന്ന് വിളിക്കുന്നു.
ചരിത്രത്തിന്റെ ആരംഭത്തിൽ, മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നാൽ- മൈഗ്രെയ്ൻ ആയാലും, ഉത്കണ്ഠയായാലും, അപസ്മാരം ആയാലും, ‘ന്യൂറോസിസ് മാറി സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളിൽ’ ഒന്നായാലും- ഒരേയൊരു പരിഹാരമേ ഭിഷഗ്വരന്മാർക്ക് ഉണ്ടായിരുന്നുള്ളൂ: തലയിൽ ഒരു ദ്വാരം ഇടുക. ഇതിനെ 'ട്രെപനേഷൻ' (Trepanation) എന്ന് വിളിക്കുന്നു.

അന്നത്തെ അനസ്തേഷ്യയെക്കുറിച്ച് ചോദിച്ചാൽ, പറയാതിരിക്കുന്നതാണ് ഭംഗി, പറയാൻ എന്തെങ്കിലും ഉണ്ടായിട്ട് വേണ്ടേ?

രോഗിയെ കിടത്തി, നാലഞ്ചുപേർ ചേർന്ന് പിടിച്ചുനിർത്തും. പിന്നെ സർജൻ കയ്യിലുള്ള കത്തിയോ വാളോ കത്രികയോ ചുറ്റികയോ എടുത്ത് പണി തുടങ്ങും. വേഗതയായിരുന്നു അന്നത്തെ ഏറ്റവും വലിയ ക്വാളിറ്റി. മുപ്പത് സെക്കൻഡിനുള്ളിൽ കാൽ മുറിച്ചു മാറ്റുന്നതിൽ എക്സ്പേർട്ടായ സർജന്മാർ വരെ ഉണ്ടായിരുന്നു. രക്തസ്രാവം നിർത്താൻ അവർ തിളച്ചുമറിയുന്ന എണ്ണയോ, മെഴുകോ മുറിവിലേക്ക് കോരിയൊഴിക്കും, അല്ലെങ്കിൽ ചൂടാക്കിയ കമ്പിയോ, പന്തമോ മുറിവിൽ പിടിപ്പിക്കും, ഫ്ലേം ത്രോവർ വെച്ച് കരിക്കുന്നതുപോലെ (ഇന്നത്തെ നൂതനമായ വെസ്സൽ സീലിംഗ് ടെക്നോളജിയുടെ പഴയ പതിപ്പായി വേണം കരുതാൻ).

നവോത്ഥാന കാലഘട്ടത്തിലെ ശസ്ത്രക്രിയ

നവോത്ഥാന കാലമായപ്പോഴേക്കും ശരീരശാസ്ത്രം കുറച്ചുകൂടി വ്യക്തമായി, എന്നാൽ ചികിത്സകൾ കുറച്ചുകൂടി അവിശ്വസനീയമായി. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ (Humors) തെറ്റിയാൽ അന്ന് ഡോക്ടർമാർ നൽകിയിരുന്ന ഒരേയൊരു മരുന്ന് 'രക്തം വാർക്കുക' (Blood Letting) എന്നതായിരുന്നു. പനിയാണോ? രക്തം കുറച്ചു കളയുക. സങ്കടമാണോ? രക്തം കളയുക.

ഇതിനിടയിലാണ് യൂറോപ്യൻ വൈദ്യശാസ്ത്രത്തിന്റെ സൂപ്പർ സ്റ്റാറുകളായി 'അട്ടകൾ' (Leeches) രംഗപ്രവേശം ചെയ്യുന്നത്. ഡസൻ കണക്കിന് പല്ലുകളുള്ള ഈ ജീവികളെ ഡോക്ടർമാർ രോഗികളുടെ ശരീരത്തിൽ കണക്കില്ലാതെ വെച്ച് രക്തം കുടിപ്പിക്കുമായിരുന്നു.

ഇതുകൂടാതെ, 18-ാം നൂറ്റാണ്ടി ൽ കണ്ടുപിടിച്ച മറ്റൊരു 'അടിപൊളി' ചികിത്സയാണ് പുകയില പുക എനിമ (Tobacco smoke enemas). വെള്ളത്തിൽ മുങ്ങി മരണാസന്നരായി ഇരിക്കുന്നവരെയും, വയറുവേദന ഉള്ളവരെയും രക്ഷിക്കാൻ, കട്ടിയുള്ള പുകയില പുക ഒരു പ്രത്യേക പമ്പ് ഉപയോഗിച്ച് മലദ്വാരം വഴി നേരെ അവരുടെ കുടലിനുള്ളിലേക്ക് അടിച്ചുകയറ്റുമാരിരുന്നു. നിക്കോട്ടിൻ പുകയടിച്ച് ജീവൻ തിരിച്ചുകിട്ടുമ്പോൾ രോഗിക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക എന്ന് ഊഹിക്കാമല്ലോ.

ആധുനിക കാലഘട്ടത്തിന് തൊട്ടുമുമ്പ്, സർജറി രംഗം ഒരു കശാപ്പുശാല പോലെയായി മാറി. അനസ്തീഷ്യ വരുന്നതുവരെ രോഗികളുടെ നിലവിളി മെഡിക്കൽ വിദ്യാർത്ഥികൾ ഗാലറിയിൽ ഇരുന്ന് കാണുന്ന ഒരു കാഴ്ചയായിരുന്നു.

ഇതിൽ ഏറ്റവും പ്രശസ്തനാണ് 19-ാം നൂറ്റാണ്ടിലെ ലണ്ടൻ സർജനായ റോബർട്ട് ലിസ്റ്റൺ. വെറും 2.5 മിനിറ്റിനുള്ളിൽ കാൽമുറിച്ചുമാറ്റാൻ മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കൽ സർജറിയുടെ ആവേശത്തിൽ അദ്ദേഹം തന്റെ അസിസ്റ്റന്റിന്റെ വിരലുകൾ കൂടി അബദ്ധത്തിൽ മുറിച്ചു കളഞ്ഞു, അത് പിന്നെ പഴുപ്പ് ബാധിച്ചു അയാൾ മരണത്തിന് കീഴടങ്ങി, അത്രമാത്രമല്ല, അവിടുത്തെ ഒരു കാഴ്ചക്കാരന്റെ കോട്ടിന്റെ തുമ്പും കൂടെ മുറിഞ്ഞുപോയി. ഇതുകണ്ട് ഹൃദയാഘാതം വന്ന ആ കാഴ്ചക്കാരൻ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണ് മരിച്ചു. അങ്ങനെ ഒറ്റ സർജറിയിൽ 300% മരണനിരക്കുണ്ടാക്കിയ ചരിത്രത്തിലെ ഏക സർജൻ അദ്ദേഹമായിരിക്കാം ( രോഗിയും, അസിസ്റ്റന്റ് സർജനും, കാഴ്ചക്കാരനും മരിച്ച ഒരു പ്രതിഭാസം പിന്നെ ആവർത്തിച്ചതായിട്ടുള്ള അറിവില്ല).

എന്നാൽ 1840-കളിൽ ഈതറും ക്ലോറോഫോമും വന്നതോടെ രംഗം മാറി. രോഗികളെ ഉറക്കി സുഖമായി സർജറി ചെയ്യാൻ പറ്റുന്ന രീതിയായി തുട ങ്ങി. പിന്നാലെ ജോസഫ് ലിസ്റ്റർ 'ആന്റിസെപ്സിസ്' (Antisepsis) കൊണ്ടുവന്നതോടെ, ഡോക്ടർമാർ അണുവിമുക്തമായ കൈകളോടെയും ഉപകരണങ്ങളോടെയും ഓപ്പറേഷനുകൾ നടത്തി തുടങ്ങി. ബാക്ടീരിയകൾ കൂട്ടത്തോടെ മരിച്ചുവീണു, രോഗികളുടെ ആയുസ്സ് നീണ്ടു കിട്ടി.

ഇന്നത്തെ സർജിക്കൽ കാലം,
ഭൂതങ്ങളും അട്ടകളും ഇല്ലാത്ത
സുവർണ്ണകാലം

ഇന്ന് സർജറി എന്നത് ഒരു ആർട്ട് ആണ്. റോബോട്ടിക് കൈകൾ, ലേസറുകൾ, സൂക്ഷ്മമായ ക്യാമറകൾ- എല്ലാം നമ്മുടെ വിരൽത്തുമ്പിലുണ്ട്.

പണ്ടത്തെ സർജറി ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് ഒരു കാര്യം വ്യക്തമാകും: ഇന്നത്തെ ഈ സുരക്ഷിതമായ ആശുപത്രിയിൽ നമ്മൾ എത്തുമ്പോൾ, നമ്മെ ചികിത്സിക്കുന്നത് ബാർബറല്ല, മറിച്ച് മെഡിക്കൽ കോളേജിൽനിന്ന് പഠിച്ചിറങ്ങിയ ഡോക്ടറാണെന്നും, നമ്മെ മയക്കുന്നത് വലിയ ചുറ്റിക കൊണ്ടല്ലെന്നും ഓർത്ത് ആശ്വസിക്കാം.

നാെളയുടെ സർജറി- ഒരു പക്ഷേ മൂർച്ചയുള്ള ഉപകരണങ്ങൾ ഒന്നുംതന്നെയില്ലാതെ, മുറിവൊന്നും ഏൽപ്പിക്കാതെ തന്നെ, അവയവങ്ങൾ ഒന്നും കളയാതെ തന്നെ ചികിത്സിക്കാൻ പറ്റുന്ന രീതികൾ കൂടുതലായി വരുമായിരിക്കും. നാനോ സർജറി, മോളിക്കുലാർ സർജറി എന്നിവയൊക്കെ അധികം വിദൂരമല്ലാത്ത ഒരു നാളെയുടെ ദിനംപ്രതി ചെയ്തു വരുന്ന ഓപ്പറേഷൻ ലിസ്റ്റുകളിൽ ഇടം പിടിക്കുമായിരിക്കും. ഇതൊക്കെ കാണുവാൻ ഉള്ള അവസരം നമ്മളിൽ എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

പിക്ചർ അഭി ബാക്കി ഹെ മേരാ ദോസ്ത്.
നമ്മൾക്ക് കാത്തിരുന്നു കാണാം. പ്രതീക്ഷിക്കാം നല്ലൊരു നാളേയ്ക്കായി.

READ: യൂറോ ഓങ്കോളജി:
കൃത്യമായ രോഗനിർണയവും
ആധുനിക ചികിത്സയും

മഞ്ഞപ്പിത്തം:
കാരണങ്ങളും
ചികിത്സയും

വെള്ളനിറം പൂശിയ നാവ്

ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്‌നങ്ങൾ

പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും

സിസേറിയൻ:
അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments