ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വ്യക്തിക്ക് ചെയ്യുന്ന ജീവൻരക്ഷാപ്രക്രിയയാണ് കാർഡിയോ പൾമൊണറി റെസ്യൂസിറ്റേഷൻ അഥവാ സി പി ആർ. കൈകൊണ്ട് നെഞ്ച് അമർത്തി ഹൃദയത്തിൽനിന്ന് തലച്ചോറിലേക്കും മറ്റു അവയവങ്ങളിലേക്കും രക്തം എത്തിച്ചും കൃതിമശ്വാസം കൊടുക്കലുമാണ് ഈ പ്രക്രിയയിലൂടെ നടപ്പാക്കുന്നത്. അതുപോലെ, ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വ്യക്തിയുടെ ഹൃദയമിടിപ്പും താളവും ഇലക്ട്രിക്ക് ഷോക്ക് കൊടുത്ത് വീണ്ടെടുത്ത് ജീവൻ രക്ഷിക്കുന്ന അടിയന്തര ജീവൻരക്ഷാഉപകരണമാണ് ഡിഫിബ്രിലേറ്റർ.
ഹൃദയസ്തംഭനം വന്ന 90% പേരിലും ഉണ്ടാകുന്ന അവസ്ഥയാണ് വെൺട്രിക്കുലാർ ഫിബ്രിലേഷൻ (താളം തെറ്റിയ ഹൃദയമിടിപ്പ്). ഈ ഒരു അവസ്ഥയെ തരണം ചെയ്യാൻ ഡിഫിബ്രിലേറ്റർ അത്യാവശ്യമാണ്.

ഡിഫിബ്രിലേറ്റർ രണ്ടുതരത്തിലുണ്ട്.
മാന്വൽ ഡിഫിബ്രിലേറ്ററും ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്ററും (എ ഇ ഡി).
മാന്വൽ ഡിഫിബ്രിലേറ്റർ പ്രത്യേക പഠനവും പരിശീലനവും ഇല്ലാതെ എല്ലാവർക്കും ഉപയോഗിക്കാവുന്ന ജീവൻരക്ഷാ ഉപകരണമാണ്.
ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എ ഇ ഡി): ഇതുകൊണ്ട് പൊതുജനങ്ങൾക്ക് അനായാസം ജീവൻ രക്ഷിക്കാം.

പൊതുഇടങ്ങളിൽ ഒരു വ്യക്തി ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണാൽ ആ വ്യക്തിയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്ററിന്റെ സഹായം തേടാം. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എയർപോർട്ട്, ഷോപ്പിങ്ങ് മാളുകൾ, ക്ലബ്ബുകൾ തുടങ്ങിയ പ്രധാന പൊതു ഇടങ്ങളിലെല്ലാം ഈ ഉപകരണം സ്ഥാപിക്കാറുണ്ട്. ഇത് അനായാസം ഉപയോഗിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉപകരണത്തിന്റെ കൂടെ നൽകിയിട്ടുണ്ടാവും. മാത്രമല്ല, ഈ ഉപകരണം സ്വിച്ച് ഓൺ ചെയ്താൽ ഓഡിയോ വഴി പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ കേൾക്കാവുന്നതുമാണ്.

ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വ്യക്തിയെ ആദ്യമിനിട്ടിൽതന്നെ ഷോക്ക് നൽകാൻ സാധിച്ചാൽ അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത 90 ശതമാനമാണ്. ഓരോ മിനിട്ടു കഴിയും തോറും സാധ്യത 10 ശതമാനം വച്ച് കുറഞ്ഞു കൊണ്ടേയിരിക്കും. അതുകൊണ്ട് ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വ്യക്തിക്ക് എത്രയും പെെട്ടന്ന് ഈ ഉപകരണം ഉപയോഗിക്കേണ്ടതാണ്.
എ ഇ ഡി കയ്യിലൊതുങ്ങുന്ന ഒരു ഉപകരണമാണ്. ആദ്യമായി ഈ മെഷീൻ ഓൺ ആക്കണം. ഭൂരിഭാഗം എ ഇ ഡി മെഷീനിലും ഓൺ ആക്കാനുള്ള ബട്ടൺ പച്ച നിറത്തിലായിരിക്കും. അതിനുശേഷം എ ഇ ഡി യുടെ കൂടെയുള്ള പാഡുകൾ (Pad) നെഞ്ചിൽ ഒട്ടിച്ചു വെക്കണം. ഒട്ടിച്ചുവെക്കാൻ പാഡുകളുടെ അടിവശത്തു ജൽ പുരട്ടിയ ആവരണമുണ്ട്. പ്ലാസ്റ്റിക് ആവരണം നീക്കിയതിനുശേഷമാണ് പാഡ്‌സ് നെഞ്ചിൽ ഒട്ടിച്ചുവെക്കേണ്ടത്.

രണ്ടു തരത്തിലുള്ള പാഡുകളുണ്ട്. ഒന്ന് മുതിർന്നവർക്കും മറ്റൊന്ന് കുട്ടികൾക്കും. മുതിന്നവർക്ക് വലിയ പാഡും കുട്ടികൾക്കു (10 വയസ്സിനു താഴെ) ചെറിയ പാഡുമാണ് ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കു ഒരു പാഡ് വലത്തെ തോളെല്ലിന് താഴേയും മാറെല്ലിന് വലതുവശത്തുമായി ആണ് ഘടിപ്പിക്കേണ്ടത്. രണ്ടാമത്തെ പാഡ് ഇടത്തെ കക്ഷത്തിനു താഴേയും. ഓരോ പാഡിന് പുറത്ത്, അത് എവിടെയാണ് ഒട്ടിച്ചുവെക്കേണ്ടത് എന്ന ചിത്രമുണ്ട്. കുട്ടികളിൽ ഒരു പാഡ് നെഞ്ചിനു നടുവിലും, രണ്ടാമത്തെ പാഡ് പുറകുവശത്തുമാണ് വെക്കേണ്ടത്. എ ഇ ഡി ഘടിപ്പിച്ചതിനുശേഷം മെഷീൻ തനിയെ ഹൃദയതാളം അളക്കും. ഷോക്ക് കൊടുക്കണമോ അല്ലെങ്കിൽ വേണ്ടായെന്നോ മെഷീൻ നിർദ്ദേശം ഓഡിയോവഴി നൽകും.

ഹൃദയതാളം സാധാരണ ഗതിയിലാണെങ്കിൽ ഷോക്ക് കൊടുക്കേണ്ടതില്ല, സി പി ആർ മാത്രം മതി എന്നു പറയും. ഹൃദയതാളം സാധാരണ ഗതിയിലല്ലെങ്കിൽ ഷോക്ക് കൊടുക്കാൻ മെഷീൻ നിർദ്ദേശിക്കും. ഷോക്ക് നല്കുന്നതിന് മെഷീനിൽ നിന്ന് നിർദ്ദേശം കിട്ടിയാലുടൻ നെഞ്ചമർത്തൽ നിറുത്തിയതിനുശേഷം ഓറഞ്ച് ബട്ടൺ അമർത്തണം. ഷോക്ക് കൊടുത്തതിനുശേഷം ഉടൻ നെഞ്ചമർത്തൽ തുടരണം. ഓരോ രണ്ടുമിനു റ്റുകൾക്കുശേഷവും മെഷീൻ ഷോക്ക് കൊടുക്കണമോ വേണ്ടായെന്നോ ഓഡിയോ നിർദ്ദേശം നൽകിക്കൊണ്ടിരിക്കും. സി പി ആർ അതനുസരിച്ചു തുടരേണ്ടതാണ്.

പൊതുജനങ്ങൾക്കു വളരെ എളുപ്പം ഉപയോഗിക്കുവാൻ പറ്റുന്ന ഉപകരണമാണ് എ ഇ ഡി. സി പി ആറിനെ പറ്റിയും എ ഇ ഡി യെ പറ്റിയുമുള്ള വിവരങ്ങൾ എല്ലാവർക്കും പകർന്നുകൊടുത്താൽ, എല്ലാ പൗരർക്കും ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വ്യക്തികളെ രക്ഷിക്കുവാൻ കഴിഞ്ഞേക്കും.
READ: മാതൃ ശിശു
ആരോഗ്യത്തെക്കുറിച്ച്
ചില ചിന്തകള്‍
സുസ്ഥിര വികസനവും
മിന്നൽ മാജിക്കും:
ഒരു വൈരുദ്ധ്യാത്മക വിശകലനം
വേണം, നമുക്കൊരു
ആരോഗ്യകരമായ വാർദ്ധക്യം
കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ
മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല
ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം
പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ
പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?
പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും
രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം
ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

