കൈകളുടെ
സഹായ ഉപകരണങ്ങൾ വഴി
പരാശ്രയ ജീവിതത്തോട് വിട

കൈകളുടെ ചലനശേഷി നഷ്ടപ്പെടുകയോ മസിലുകളുടെയും ഞരമ്പുകളുടെയും പ്രവർത്തനം താളം തെറ്റുകയോ ചെയ്യുന്ന അവസ്​ഥകളിൽ ലളിതമായ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. കൈകളുടെ പരിമിതികൾ മറികടക്കാൻ സഹായിക്കുന്ന നിരവധി ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സൂരജ് രാജഗോപാൽ എഴുതിയ ലേഖനം.

നുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളിൽ കൈകളുടെ പങ്ക് സവിശേഷമാണ്. വിവിധ തരത്തിലുള്ള ജോലികൾ ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നത് കൈകളാണല്ലോ. ചില സാഹചര്യങ്ങളിൽ കൈകളുടെ ചലനശേഷി നഷ്ടപ്പെടുകയോ മസിലുകളുടെയും ഞരമ്പുകളുടെയും പ്രവർത്തനം താളം തെറ്റുകയോ ചെയ്യാം. ഇത്തരം അവസ്​ഥകളിൽ ലളിതമായ കാര്യങ്ങൾ പോലും ചെയ്യാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ശാസ്​ത്രപുരോഗതിയുടെ ഫലമായി കൈകളുടെ പരിമിതികൾ മറികടക്കാൻ സഹായിക്കുന്ന നിരവധി ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. ഈ ലേഖനത്തിൽ കൃത്രിമ കൈകളോ കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണങ്ങളോ പരാമർശിക്കാതെ ലളിതവും ഉപയോഗപ്രദവുമായ ചില സഹായോപകരണങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.

ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പരിമിതമായ തിനാൽ ഇന്ത്യയിൽ സഹായ ഉപകരണങ്ങളുടെ ലഭ്യതവും ഉപയോഗവും കുറവാണ്. അതിനാൽ ഇത്തരം ഉപകരണങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കേത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

റീച്ചറുകൾ (Reacher) അഥവാ ഗ്രാബറുകൾ (Grabber) അകലവും ഉയരവും കീഴടക്കാൻ സഹായിക്കുന്നു. നീളമുള്ള ഒരു വടിയുടെ അറ്റത്ത് ഒരു ഗ്രിപ്പിങ് (Gripping) സംവിധാനമാണ് ഇതിൽ ഉാവുക. ഇത് അകലെയുള്ള വസ്​തുക്കളോ ഉയരത്തിലുള്ള വസ്​തുക്കളോ എടുക്കുവാൻ സഹായിക്കുന്നു.

പ്രധാന ഭാഗങ്ങൾ:

1.പിടി അഥവാ ഹാൻഡിൽ പ്ലാസ്റ്റിക് /റബ്ബർ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. എളുപ്പത്തിൽ പിടിക്കാനായി എർഗോണമിക് ഡിസൈൻ ചെയ്തിരിക്കുന്നു.

2.ഷാഫ്റ്റ് അലുമിനിയം അല്ലെങ്കിൽ മറ്റ് ഭാരം കുറഞ്ഞ ലോഹങ്ങൾ കൊണ്ട് ഉണ്ടാക്കുന്നു.

3. ഗ്രിപ്പിങ് സംവിധാനം. ക്ലോ (claw) അല്ലെങ്കിൽ ജോ (jaw): റബ്ബർ / സിലിക്കൺ ടിപ്പുകൾ വസ്​തുക്കൾ തെന്നിപോകാതെ പിടിക്കുവാൻ സഹായിക്കുന്നു.

4.ട്രിഗർ മെക്കാനിസം: ഹാൻ്റിലിലെ ട്രിഗർ അമർത്തുമ്പോൾ ഗ്രിപ്പിങ് സംവിധാനം പ്രവർത്തി ക്കുന്നു.

5. കാന്തം ചെറിയ ലോഹവസ്​തുക്കൾ എടുക്കുവാൻ സഹായിക്കുന്നു

ഏകദേശം 30 സെൻറീമീറ്റർ മുതൽ 1.2 മീറ്റർ വരെ നീളത്തിലുള്ള റീച്ചറുകൾ ലഭ്യമാണ്. തോൾ കൈമുട്ടുകൾ കൈത്ത തുടങ്ങിയവയുടെ ചലന പരിമിതി ഉള്ളവർക്ക് ഈ സംവിധാനം വളരെ സഹായകമാണ് ഏകദേശം 200 രൂപ മുതൽ 1500 രൂപ വരെ വിലയുള്ള റീച്ചറുകൾ ലഭ്യമാണ്.

  • ഇന്ത്യൻ അടുക്കളകളിൽ വിവിധ തരം കുപ്പികളും ജാറുകളും ഉപയോഗിക്കുന്നതിനാൽ ബോട്ടിൽ ഓപ്പണറുകൾ വളരെ പ്രയോജനകരമാണ്. സന്ധിവാതം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് വളരെ സഹായകരമാണ്. വിവിധ വാവട്ടമുള്ള കുപ്പികളും കാനുകളും തുറക്കാൻ ഇവ നമ്മളെ സഹായിക്കുന്നു. ഫൈവ് ഇൻ വൺ ബോട്ടിൽ ഓപ്പണറിൽ ജാർ ഓപ്പണർ, ബോട്ടിൽ ഓപ്പണർ, പുൾ ടാബ് ഓപ്പണർ, സേഫ്റ്റി സീൽ പീലർ , ലിഡ് ട്വിസ്റ്റ് എന്നീ അഞ്ച് വ്യത്യസ്​ത പ്രവർത്തനങ്ങൾ ഒറ്റ ഉപകരണത്തിൽ നൽകുന്നു.

  • വിരലുകൾക്കുള്ള പാഡുകളും ഗ്രിപ്പുകളും വേദനയുള്ള വിരലുകൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ പിടിക്കാൻ സഹായിക്കുന്നു. ഏകദേശം 100 രൂപ മുതൽ 800 രൂപക്കുള്ളിൽ ഇവ ലഭ്യമാണ്. നീളമുള്ള വാതിൽ പിടികൾ വാതിൽ തുറക്കുന്നതിലെ ആയാസം ലഘൂകരിക്കുന്നു. അതുപോലെതന്നെ ടാപ്പുകൾക്ക് നീളം കൂട്ടുന്നത്- ഉദാഹരണത്തിന് എൽബോ ടാപ്പുകൾ തുറക്കുന്നതിനുള്ള ബുദ്ധിമുട്ട് കുറയ്ക്കുന്നു. ഏകദേശം 500 രൂപ മുതൽ 2000 രൂപ വരെ ഇവയ്ക്ക് വില വരും.

  • ബട്ടണുകൾ ഇടുക എന്നത് വിരലുകളുടെ ചലനശേഷി കുറഞ്ഞവർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. അതിന് സഹായിക്കാനായി ബട്ടൻ പുള്ളർ എന്ന ഉപകരണം ലഭ്യമാണ്. Zip വലിച്ചിടാനും ഇവ ഉപയോഗിക്കാം. വെൽേക്രാ ഉപയോഗിക്കുന്നത് ഒരു പരിധിവരെ ബട്ടണുകളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

  • നമ്മുടെ പ്രധാനപ്പെട്ട ഒരു ജോലിയാണല്ലോ ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നത്. ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന തിന് പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. കുഴിയുള്ള പ്ലേറ്റുകൾ, അരികിൽ പൊങ്ങിയ പാത്രങ്ങൾ, ക്ലിപ്പ് ചെയ്യാവുന്ന അരികുകൾ എന്നിവ ഭക്ഷണം വെളിയിലാവാതെ സൂക്ഷിക്കുന്നു. അതുപോലെതന്നെ കുട്ടികൾക്ക് കൊടുക്കുന്നതുപോലെ രണ്ടു വശങ്ങളിലും പിടിയുള്ള കപ്പുകളും മഗ്ഗുകളും വെള്ളം തുളുമ്പി പോകാതെ വായയിൽ എത്താൻ സഹായിക്കുന്നു. Parkinsons അസുഖമുള്ള രോഗികൾക്ക് കൈകൾക്ക് വിറ സാധാരണമാണല്ലോ. അങ്ങനെയുള്ളവർക്കായി ചെറിയ ഭാരം ഘടിപ്പിച്ച ഗ്രിപ്പുകളും വിരൽ ഉറകളും ഭാരം കൂടിയ കപ്പുകളും ലഭ്യമാണ്. കൂടാതെ ഗൈറോ സാങ്കേതികവിദ്യ അടിസ്​ഥാനപ്പെടുത്തിയുള്ള കൈയുറകളും ഉപകരണ ങ്ങളും ലഭ്യമാണ്. ഇവ വിറയില്ലാതെ തന്നെ സാധനങ്ങൾ എടുക്കുന്നതിനും മറ്റും സഹായിക്കുന്നു.

  • വളഞ്ഞ സ്​പൂണുകളും വിവിധ ആകൃതികളിലുള്ള സ്​പൂണുകളും ചലനപരി മിതി നേരിടുന്ന കൈകൾക്ക് സഹായകമാണ്. പി എം ആർ physical medicine & Rehabitation) വിഭാഗത്തിൽ ഉണ്ടാക്കുന്ന യൂണിവേഴ്സൽ കഫ് എന്ന ഉപകരണം നമ്മുടെ ഉള്ളം കയ്യിൽ ഘടിപ്പിച്ചാൽ വിവിധ തരത്തിലുള്ള ഉപകരണങ്ങൾ അതിൽ ഫിറ്റ് ചെയ്ത് നമുക്ക് അനായാസേന ഉപയോഗിക്കാം. ഉദാഹരണത്തിനായി സ്​പൂൺ, ബ്രഷ്, പെൻസിൽ, പേന, ചീർപ്പ് തുടങ്ങിയവ ഈ ഉപകരണത്തിൽ ഘടിപ്പിച്ചാൽ അവയോരോന്നും വലിയ ആയാസമില്ലാതെ തന്നെ ഉപയോഗിക്കാം കൈവിരലുകൾക്ക് ചലനശേഷി ഇല്ലാത്തവർക്ക് ഇത് വളരെ പ്രയോജനകരമാണ്.

  • അടുത്തതായി ശുചിമുറിയിലെ സഹായ ഉപകരണങ്ങളെ പറ്റി പറയാം. പല വീടുകളിലുമുള്ള സൗകര്യങ്ങൾ പ്രായമായവർക്ക് അനുയോജ്യമല്ലാത്തതിനാൽ ഗ്രാബ് ബാറുകൾ (Grab bar) ഘടിപ്പിക്കുന്നത് ഇരുന്ന് എഴുന്നേൽക്കാൻ സഹായിക്കുന്നു. അവ വിവിധ ആകൃതികളിൽ ലഭ്യമാണ്. ഹോട്ടലുകളിലും മറ്റും ഓട്ടോമാറ്റിക് സോപ്പ് ഡിസ്​പെൻസറുകൾ കിട്ടുമല്ലോ. അതുപോലെ ഒരെണ്ണം വീട്ടിൽ കുളിമുറിയിൽ വയ്ക്കുന്നത് കൈകളുടെ ചലനപരിമിതിയുള്ള ആളുകൾക്ക് വളരെ സഹായകരമാണ്. ശുചിമുറി ഉപയോഗിച്ചതിനുശേഷം കഴുകാനുള്ള നീണ്ട hose- കൾ ഇന്ന് ഏകദേശം സർവ്വസാധാരണമാ യിട്ടുല്ലോ. നീണ്ട ഹാൻഡിലുകളുള്ള ബ്രഷുകളും ശുചിമുറിയിൽ വളരെ ഫലപ്രദമാണ്.

  • യാത്രകൾ ചെയ്യാൻ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാവില്ല. ചലനപരിമിതിയുണ്ടെങ്കിലും യാത്രകൾ ഒരു അഭിനിവേശമായിരിക്കും പലർക്കും. വണ്ടികളിൽ കയറുവാനും ഇറങ്ങുവാനും ഡോറിൽ ഘടിപ്പിക്കുന്ന 7 ആകൃതിയിലുള്ള ഉപകരണം ലഭ്യമാണ്. അത് ഒരു കൈപ്പിടിയായി പ്രവർത്തിപ്പിച്ച് അതിൽ ഊന്നി കാറിൽ നിന്നും മറ്റും പുറത്തിറങ്ങാനും എളുപ്പമാണ്.

  • കൈകളുടെ ചലനപരിമിതിയുള്ളവർക്ക് എഴുതുവാനും മറ്റും സഹായിക്കുന്ന ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. വിവിധ തരത്തിലുള്ള വിരൽ ക്ലിപ്പുകൾ പേനയും പെൻ സിലും കൃത്യമായി പിടിക്കുവാനും വിരലുകളിൽ മേലുള്ള മർദ്ദം ലഘൂകരിക്കാനും സഹായിക്കുന്നു.

ഇത്തരം വിവിധ ഉപകരണങ്ങൾ നമുക്ക് ഓൺലൈൻ മാർഗ്ഗത്തിലൂടെ ലഭ്യമാണ്. Amazon.in, Seniority.in, Tentabs.in തുടങ്ങിയ വെബ് സൈറ്റുകൾ സഹായകമാണ്. പല പ്രാദേശിക മെഡിക്കൽ ഷോപ്പുകളിലും ഇവ ലഭിക്കും. ഈ ഉപകരണങ്ങളെല്ലാം കൈകളുടെ ചലനശേഷി കുറഞ്ഞവരുടെ ജീവിതം സുഗമമാക്കാൻ നിശ്ചയമായും സഹായിക്കും.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

READ ALSO:

ചിക്കൻ പോക്സ്

ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല

പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ

കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ

കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ

സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ

സെറിബ്രൽ പാൾസി

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

Comments