പാദസംരക്ഷണം
എങ്ങനെ?

പഴുപ്പ് കയറി കാൽ മുറിച്ചുകളയുന്നത് ഒഴിവാക്കാനുള്ള ചില മാർഗങ്ങളെക്കുറിച്ച് ഡോ. ഒ. വാസുദേവൻ ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

പാദസംരക്ഷണം എല്ലാവർക്കും ബാധകമാണെ ങ്കിലും മുതിർന്നവർ, ജീവിതശൈലീരോഗബാധിതർ, പുകവലി ശീലമാക്കിയവർ തുടങ്ങിയവർക്ക് കൂടുതൽ പ്രധാനമാണ്.

  • പാദസംരക്ഷണത്തെക്കുറിച്ച് ആരോഗ്യവിദഗ്ദ്ധർ നല്കുന്ന സന്ദേശങ്ങളും വിവരങ്ങളും ശ്രവിക്കുക.

  • എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് കാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി തുടച്ച് വൃത്തിയായി സംരക്ഷിക്കുക.

  • കാൽപാദം കാണാൻ പറ്റാത്തതുകൊണ്ട് മുഖം നോക്കുന്ന കണ്ണാടിയുടെ സഹായത്തോടെ സ്വയം പരിശോധിക്കാം.

  • സ്വയം പരിശോധിക്കാൻ ബുദ്ധിമുട്ടുള്ളവർ കൂടെയുള്ളവരുടെ സഹായം തേടേണ്ടതാണ്.

  • പാദത്തിലെ നീര്, നിറവ്യത്യാസം (കറുപ്പ്, നീല, ചുവപ്പ്), പാടുകൾ, പോറലുകൾ, മുറിവുകൾ, വ്രണങ്ങൾ, തഴമ്പ്, ആണിരോഗം, പൂപ്പൽബാധ ഇവയൊക്കെ ശ്രദ്ധിക്കണം.

  • കാലുകൾ വൃത്തിയാക്കി തുടച്ചശേഷം വരണ്ട കാലുകൾ (Dry foot) ഒഴിവാക്കുന്നതിന് moisturising cream പുരട്ടാം. വിരലുകളുടെ ഇടയിൽ (web space) പുരട്ടരുത്.

  • ചിട്ടയായ ഇടവേളകളിൽ നഖം മുറിച്ച് വൃത്തിയാക്കുക.

  • പാദരക്ഷകൾ, ഷൂസുകൾ ഉപയോഗിക്കുമ്പോൾ കൂർത്തതോ മുറിവുണ്ടാക്കാൻ പറ്റിയതോ ആയ വസ്​തുക്കൾ ശ്രദ്ധിക്കുക.

പാദം കഴുകി വൃത്തിയാക്കുന്നത് എങ്ങനെ?

വളരെ ചൂടുള്ളതോ തണുത്തതോ ആയ വെള്ളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വൃത്തിയാക്കുന്നതിന് നനച്ച പഞ്ഞിയോ തുണിയോ ഉപയോഗിക്കാം. കട്ടിയുള്ളതോ കൂർത്തതോ ആയ വസ്​തുക്കൾ ഉപയോഗിക്കരുത്. കാലിന്റെ പാദം കട്ടിയുള്ള പ്രതലങ്ങളിൽ ഉരയ്ക്കരുത്. തഴമ്പുകൾ പോലെയുള്ള തടിപ്പുകൾ ഉണ്ടെങ്കിൽ വിദഗ്ദ്ധ സേവനം ഉറപ്പാക്കുക. സോപ്പു പതപ്പിച്ച് കഴുകിയശേഷം തുണി ഉപയോഗിച്ച് ഒപ്പിയെടുക്കുക. ബലം പ്രയോഗിച്ച് തുടയ്ക്കരുത്. തൊലിപ്പുറത്ത് പോറലുകൾ ഉണ്ടാകാൻ ഇടവരുത്തരുത്. പോറലുകളോ മറ്റോ ശ്രദ്ധയിൽപെട്ടാൽ ഡോക്ടറുടെ ഉപദേശപ്രകാരം അണുനാശക മരുന്നുകൾ പുരട്ടാം. മുറിവുകൾ ഇല്ലെങ്കിൽ വരൾച്ച ഒഴിവാക്കുന്നതിന് moisturising cream ഉപയോഗിക്കാം. അതിനുശേഷം ശരിയായ അളവിലുള്ള ചെരുപ്പുകൾ / ഷൂസുകൾ ഉപയോഗിക്കണം. സോക്സ്​ ഉപയോഗിച്ച് സംരക്ഷിക്കുന്നത് അഭികാമ്യം.

നഖം മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

  • കഴിയുന്നതും കുളി കഴിഞ്ഞ സമയത്ത് നഖം മൃദുവായിരിക്കുമ്പോൾ മുറിക്കുക.

  • നഖം മുഴുവനായി ഒറ്റക്കഷണമായി മുറിച്ചുമാറ്റാൻ ശ്രമിക്കരുത്.

  • നഖം വളരെ ചെറുതാക്കി തൊലിയോട് ചേർത്തു മുറിക്കരുത്.

  • നഖം കുറുകെ മുറിക്കാൻ ശ്രദ്ധിക്കുക.

  • നഖത്തിന്റെ കോണുകൾ മുറിക്കുകയോ ഇടയ്ക്കുള്ള സ്​ഥലം മുറിവുവരുന്ന രീതിയിൽ തോണ്ടുകയോ ചെയ്യരുത്.

  • മുറിച്ചശേഷം ഫയൽ ഉപയോഗിച്ച് അഗ്രം മൃദുവാക്കാം.

  • കാഴ്ചശക്തി കുറവുള്ളവർ, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ, കേടായ നഖമുള്ളവർ ഒക്കെ ഒരു poditarist-ന്റെ സേവനം തേടുക.

  • കൃത്യമായ ഇടവേളകളിൽ നഖം മുറിച്ചുമാറ്റുന്നതിന് ശ്രമിക്കുക.

പാദരക്ഷ തെരഞ്ഞെടുക്കുന്നതെങ്ങനെ?

  • പാദരക്ഷകൾ ശുചിയായി സൂക്ഷിക്കണം.

  • കൃത്യമായ അളവിലുള്ള പാദരക്ഷകൾ തെരഞ്ഞെടുക്കണം. വളരെ മുറുകിയതോ അയവുള്ളതോ ആകരുത്.

  • പാദത്തിൽ പ്രശ്നമുള്ളവർ MCR (Micro Cellular Rubber) അല്ലെങ്കിൽ Multilayered Customised പാദരക്ഷ ഉപയോഗിക്കുക.

  • പാദത്തിന്റെ പിൻഭാഗം കവർ ചെയ്ത് സ്​ട്രാപ്പ് ഉള്ള ചപ്പൽസ്​ തെരഞ്ഞെടുക്കുക.

  • പാദത്തിന്റെ ആർച്ചുകളെ (Arches of Foot) സംരക്ഷിച്ചുകൊണ്ടുള്ളതാകണം പാദരക്ഷ.

  • മുൻവശം വീതിയുള്ള രീതിയിലാകണം. (wide toe box)

  • തള്ളവിരലിൽ കൂടുതൽ ബലം വരുന്ന രീതിയിലാകരുത്.

  • പാദരക്ഷകൾ വൈകീട്ടു തെരഞ്ഞെടുത്താൽ അളവുകൾ കൃത്യമായിരിക്കും.

  • പാദത്തിൽ ‘പ്രഷർ പോയിൻ്റ്സ്​’ (Pressure Points)’ ഉണ്ടെങ്കിൽ Off Loading Technology ഉപയോഗിച്ചുള്ള customised പാദരക്ഷ ഉപയോഗിക്കാം.

പഴുപ്പ് കയറി കാൽ മുറിച്ചുകളയുന്നത് ഒഴിവാക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ആരോഗ്യകരമായ സന്ദേശങ്ങൾ മറ്റുള്ളവർക്കുകൂടി കൈമാറി പ്രതിരോ ധിക്കാം. കൃത്യമായ പാദസംരക്ഷണം ഉറപ്പാക്കുക വഴി പാദത്തിലുണ്ടാകുന്ന മുറിവുകളും വ്രണങ്ങളും ഒഴിവാക്കി കാൽ മുറിച്ചുകളയുന്നതും ഒഴിവാക്കാം.

READ: കടിയേൽക്കുന്നതിനുമുമ്പ്
എല്ലാ കുട്ടികൾക്കും
പേവിഷ പ്രതിരോധ കുത്തിവെപ്പ്:
പ്രാധാന്യവും രീതിശാസ്ത്രവും

കുട്ടികളിലെ
അമിതവണ്ണവും
കരൾരോഗവും

ക്ഷയരോഗം
കുട്ടികളിൽ

സാർവത്രിക
പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച്
ഒരിക്കൽ കൂടി

എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?

ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ

എന്താണ് അലർജി?

ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)

നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ

കുട്ടികളി​ലെ വിരബാധ
ചില്ലറക്കാര്യമല്ല

കുഞ്ഞിന്
പനിക്കുന്നു

പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments