ആത്മഹത്യാ
പ്രതിരോധം

‘‘മാനസിക സമ്മർദ്ദങ്ങൾ, വിഷാദം, ആശങ്ക, ജീവിത പ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത, ആത്മഹത്യ തടയാൻ സാധിക്കും എന്നുള്ളതാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജയശങ്കർ ജി. എഴുതിയ ലേഖനം.

ത്മഹത്യ എന്നത് കേവലം വ്യക്തിപരമായ കാര്യമല്ല, മറിച്ച് ആഴത്തിലുള്ള മാനസിക വേദന യുടെയും നിസ്സഹായാവസ്ഥയുടെയും ലക്ഷണമാണ്. ആത്മഹത്യ ഒരു വ്യക്തിയുടെ മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ രാജ്യത്തിന്റെയും വലിയ സാമൂഹിക- ആരോഗ്യ പ്രശ്‌നം കൂടിയാണ്.

മാനസിക സമ്മർദ്ദങ്ങൾ, വിഷാദം, ആശങ്ക, ജീവിത പ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ലഹരിവസ്തുക്കളു ടെ ഉപയോഗം എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത, ആത്മഹത്യ തടയാൻ സാധിക്കും എന്നുള്ളതാണ്.

ആത്മഹത്യ തടയുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്.
ആത്മഹത്യ തടയുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്.

മനുഷ്യർ അനുഭവിക്കുന്ന കഠിനമായ മാനസിക സമ്മർദ്ദം, വിഷാദം, അല്ലെങ്കിൽ ജീവിതസാഹചര്യങ്ങൾ തങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമാണെന്ന തോന്നൽ എന്നിവയിൽ നിന്നാണ് ആത്മഹത്യാചിന്തകൾ ഉടലെടുക്കുന്നത്. ഇത് പലപ്പോഴും മരണത്തോടുള്ള താല്പര്യമല്ല, മറിച്ച് നിലവിലുള്ള വേദന അവസാനിപ്പിക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് അവർ കാണുന്നത്.

ആത്മഹത്യ തടയുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ഇതിൽ പ്രധാനമായും നാല് കാര്യങ്ങളാണുള്ളത്:

മുന്നറിയിപ്പ് സൂചനകൾ തിരിച്ചറിയുക
(Warning Signs)

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾ നേരിട്ടോ അല്ലാതെയോ ചില സൂചനകൾ നൽകും:

  • സംഭാഷണങ്ങളിലെ മാറ്റം:

'എനിക്ക് ഒന്നിനും വയ്യ', 'ഞാൻ പോയിക്കഴിഞ്ഞാൽ നിങ്ങൾക്ക് എല്ലാവർക്കും സമാധാനമാകും', 'ഇതൊക്കെ ഉടനെ അവസാനിക്കും' തുടങ്ങിയ രീതിയിലുള്ള സംസാരങ്ങൾ.

  • പെരുമാറ്റത്തിലെ മാറ്റം:

സാമൂഹികമായ കൂട്ടായ്മകളിൽ നിന്ന് പിൻവ്‍വാങ്ങുക, അധികം സംസാരിക്കാതിരിക്കുക, ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താല്പര്യം കുറയുക.

  • ഒരുക്കങ്ങൾ നടത്തുക:

വിലപിടിപ്പുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് നൽകുക, വിൽപത്രം എഴുതുക, മരണത്തെക്കുറിച്ചുള്ള കാര്യങ്ങൾ സെർച്ച് ചെയ്യുക.

  • മാനസികാവസ്ഥയിലുള്ള (mood) മാറ്റങ്ങൾ:

അമിതമായ ദേഷ്യം, വിഷാദം, അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന അസ്വാഭാവികമായ ശാന്തത (തീരുമാനമെടുത്തു കഴിഞ്ഞാൽ ചിലർ ശാന്തരായി കാണപ്പെടാം).

അപകടസാധ്യത തോന്നിയാൽ ആ വ്യക്തിയോട് സംസാരിക്കാൻ മടിക്കരുത്.
അപകടസാധ്യത തോന്നിയാൽ ആ വ്യക്തിയോട് സംസാരിക്കാൻ മടിക്കരുത്.

എങ്ങനെ സംസാരിക്കണം?

അപകടസാധ്യത തോന്നിയാൽ ആ വ്യക്തിയോട് സംസാരിക്കാൻ മടിക്കരുത്.

  • തുറന്ന സംഭാഷണം
    (Open Conversation):

'താങ്കൾക്ക് ആത്മഹത്യയെക്കുറിച്ച് ചിന്തയുണ്ടോ?' എന്ന് തുറന്നുചോദിക്കുന്നത് ഒരിക്കലും ആ ചിന്ത വർദ്ധിപ്പിക്കില്ല. പകരം, അവർക്ക് സഹായം ലഭിക്കാനുള്ള വാതിൽ തുറക്കുകയാണ് ചെയ്യുന്നത്.

  • മുൻ‍വിധിയില്ലാതെ കേൾക്കുക
    (Empathetic listening):

അവരെ തിരുത്താനോ ഉപദേശിക്കാനോ ശ്രമിക്കാതെ അവർ പറയുന്നത് പൂർണ്ണമായി കേൾക്കുക. 'ഇതൊന്നും ഒരു പ്രശ്‌നമല്ല' എന്ന് പറഞ്ഞ് അവരുടെ വേദനയെ നിസ്സാരവൽക്കരിക്കരുത്.

  • മതപരമോ ധാർമ്മികമോ ആയ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക:

ആത്മഹത്യ പാപമാണെന്നോ ഭീരുത്വമാണെന്നോ പറയുന്നത് അവരിൽ കൂടുതൽ കുറ്റബോധം ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ.

  • സുരക്ഷ ഉറപ്പാക്കുക
    (Ensuring Saftey):

തനിച്ചാക്കരുത്. ആത്മഹത്യാചിന്ത പ്രകടിപ്പി ക്കുന്ന വ്യക്തിയെ ഒരു കാരണവശാലും ഒറ്റയ്ക്ക് വിടരുത്.

  • അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുക:

മുറിപ്പെടുത്താൻ സാധ്യതയുള്ള വസ്തുക്കൾ, വിഷാംശമുള്ള പദാർത്ഥങ്ങൾ, മരുന്നുകൾ എന്നിവ അവരുടെ അടുത്തുനിന്ന് മാറ്റുക.

  • സേഫ്റ്റി പ്ലാൻ (Saftey Plan):

അവർക്ക് വിഷമം തോന്നുമ്പോൾ വിളിക്കാൻ സാധിക്കുന്ന മൂന്ന് വ്യക്തികളുടെയും ഒരു ഹെൽപ്പ് ലൈൻ നമ്പറിന്റെയും ലിസ്റ്റ് തയ്യാറാക്കി നൽകുക.

  • വിദഗ്ദ്ധ സഹായം ഉറപ്പാക്കുക
    (Professional help)

ആത്മഹത്യാചിന്ത ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. അതിനാൽ ഒരു സൈക്യാട്രിസ്റ്റിന്റെ (Psychiatrist) സേവനം ഉറപ്പാക്കുക. ആവശ്യമെങ്കിൽ അവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ മടിക്കരുത്.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

ശാരീരികാരോഗ്യത്തിനൊപ്പം തന്നെ മാനസികാ രോഗ്യവും അത്രതന്നെ പ്രധാനമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികരോഗങ്ങൾ ചികിത്സി ക്കാവുന്നതാണ്. എന്നാൽ പലരും 'മാനസിക രോഗം' എന്ന ലേബലിനെ ഭയന്ന് സഹായം തേടാൻ മടിക്കുന്നു. ഈ ചിന്ത മാറ്റേണ്ടത് അത്യാവശ്യമാണ്. ഒരു ഡോക്ടറെയോ കൗൺസിലറെയോ സമീപിക്കുന്നത് ദുർ ബലതയല്ല, മറിച്ച് ധൈര്യത്തിന്റെ അടയാളമാണ്.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക്

ആത്മഹത്യാ പ്രതിരോധത്തിൽ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കുണ്ട്. തുറന്ന ആശയവിനിമയം, പരസ്പര പിന്തുണ, മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനുള്ള ശ്രമം എന്നിവ ആത്മഹത്യ തടയുന്നതിൽ നിർണായകമാണ്. ഒരാൾ തന്റെ വിഷമങ്ങൾ തുറന്നുപറയുമ്പോൾ മുൻ‍വിധികളില്ലാതെ കേൾക്കുക എന്നത് വളരെ പ്രധാനമാണ്. 'എല്ലാം ശരിയാകും' എന്ന ഉപദേശത്തേക്കാൾ, 'ഞാൻ നിന്നോടൊപ്പം ഉണ്ട്' എന്ന ഉറപ്പ് വലിയ ആശ്വാസമാണ്.

പരീക്ഷാസമ്മർദ്ദം, തൊഴിൽ അനിശ്ചിതത്വം, സാമൂഹ്യമാധ്യമങ്ങളിലെ താരതമ്യം എന്നിവ കാരണം യുവജനങ്ങളിൽ ആത്മഹത്യാ പ്രവണത വർധിക്കു ന്ന തായി കാണുന്നു. പരാജയം ജീവിതത്തിന്റെ അവസാനമല്ലെന്നും, ഓരോ മനുഷ്യനും വ്യത്യസ്തമായ കഴിവുകളും വഴിക ളും ഉണ്ടെന്നും മനസ്സിലാക്കണം. മാതാപിതാക്കളും അധ്യാപകരും കുട്ടികളോട് സഹാനുഭൂതി കാണിക്കണം.

ആത്മഹത്യാചിന്തകൾ ഉണ്ടാകുമ്പോൾ ഉടൻ സഹായം തേടണം. വിശ്വസിക്കാവുന്ന ഒരാളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക. സഹായം തേടുന്നത് അനിവാര്യമാണ്

പ്രധാന ഹെൽപ്പ് ലൈൻ നമ്പറുകൾ

  • ദിശ (DISHA-Kerala & Lakshadweep 24/7):
    1056

  • ടെലിമാനസ് (Tele-MANAS- National- 24/7): 14416

  • കിരൺ (Kiran-National 24/7):
    1800-599-0019

  • സ്‌നേഹ (Sneha Suicide Prevention-NGO):
    044- 24640050

  • മൈത്രി (Maithri - Kochi-NGO):
    0484- 2540530

നിങ്ങളുടെ ഫോണിൽ 'Mental Health Support' എന്ന പേരിൽ ഈ നമ്പറുകൾ സേവ് ചെയ്യുന്നത് അടിയന്തര സാഹചര്യങ്ങളിൽ വളരെ ഉപകരിക്കും.

ഓർക്കുക, ആത്മഹത്യ ഒരിക്കലും പ്രശ്‌നങ്ങൾക്ക് പരിഹാരമല്ല. ഓരോ ജീവിതത്തിനും വിലയുണ്ട്, ഓരോ മനുഷ്യനും പ്രാധാന്യമുണ്ട്. ശരിയായ സമയത്ത് ലഭിക്കുന്ന സ്‌നേഹവും പിന്തുണയും ചികിത്സയും ഒരാളുടെ ജീവിതം രക്ഷിക്കാൻ കഴിയും. 'നിങ്ങൾ ഒറ്റയ്ക്കല്ല' എന്ന സന്ദേശം സമൂഹമൊട്ടാ കെ പ്രചരിപ്പിക്കുക എന്നതാണ് ആത്മഹത്യാ പ്രതിരോധത്തിന്റെ അടിസ്ഥാനം. മാനസികാഘാതം അനുഭവിച്ച ഒരാൾക്ക് നിങ്ങളുടെ സാമീപ്യവും കരുതലും നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

READ: പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments