മൂക്കിൽനിന്നുള്ള
രക്തസ്രാവം

മൂക്കിൽനിന്ന് പൊടുന്നനെയുണ്ടാകുന്ന രക്തസ്രാവത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണ്, എന്താണ് ചികിത്സ?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. അനിത ആർ. കൃഷ്ണ നൽകിയ മറുപടി.

മൂക്കിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുമ്പോഴാണ് മൂക്കിൽ നിന്ന് രക്തസ്രാവം (എപ്പിസ്റ്റാക്‌സിസ്) ഉണ്ടാകുന്നത്.

രക്തസ്രാവം രണ്ടു തരം:

  • മൂക്കിന്റെ മുൻഭാഗത്തെ രക്തസ്രാവം (സാധാരണ, കുട്ടികളിൽ).

  • മൂക്കിന്റെ പിൻഭാഗത്തെ രക്തസ്രാവം (ഗുരുതരമായത്, മുതിർന്നവരിൽ).

പ്രധാന കാര്യങ്ങൾ:

മൂക്കിൽ നിന്നുള്ള മിക്കവാറും രക്തസ്രാവവും പ്രഥമ ശുശ്രൂഷയിലൂടെ സുഖപ്പെടും. ചിലപ്പോൾ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ മൂലമാവാം.

മൂക്കിൽ രക്തസ്രാവത്തിനുള്ള കാരണങ്ങൾ

വരണ്ട വായു:
വരണ്ട കാലാവസ്ഥയോ എയർകണ്ടീഷൻ ചെയ്ത മുറികളിൽ ദീർഘനേരം ഇരിക്കുന്നതോ മൂക്കിനുള്ളിലെ ചർമ്മത്തെ വരണ്ടതാക്കുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്നു.

മൂക്ക് ചൊറിയൽ
(Nose picking):
മൂക്കിനുള്ളിലെ രക്തക്കുഴലുകൾക്ക് പരിക്കേൽക്കുന്നത് രക്തസ്രാവത്തിന് കാരണമാകും.

അണുബാധകളും അലർജിയും:
ജലദോഷം, സൈനുസൈറ്റിസ് (sinusitis) എന്നിവ മൂക്കിലെ ചർമ്മത്തിന് വീക്കം ഉണ്ടാക്കുന്നു.

പരിക്കുകൾ:
മുഖത്തോ മൂക്കിലോ ഏൽക്കുന്ന ആഘാതം, വീഴ്ചകൾ.

മരുന്നുകൾ:
രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ (Blood thinners).

ഉയർന്ന രക്തസമ്മർദ്ദം (Hypertension):
ഇത് രക്തക്കുഴലുകളെ ദുർബലപ്പെടു ത്തുന്നു.

മറ്റ് കാരണങ്ങൾ:
ഗർഭാവസ്ഥ, അപൂർമായി മൂക്കിലെ മുഴകൾ, മദ്യപാനം, ഹൃദ്രോഗങ്ങൾ (പ്രധാനമായും പ്രായമായവരിൽ).

ത്രോംബോസൈറ്റോ പീനിയ
(Thrombocytopenia - രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അസാധാരണമായ കുറവ്):

ലുക്കീമിയ, ഹീമോഫീലിയ, എച്ച്‌.ഐ.വി, വോൺ വില്ലെബ്രാൻഡ് രോഗം (പാരമ്പര്യം - രക്തം കട്ടപിടിക്കുന്നതിൽ ക്രമക്കേട്), കഠിനമായ കരൾ രോഗങ്ങൾ, കൊക്കെയ്‌നും മറ്റ് മരുന്നുകളും, മൂക്കിലൂടെ ശ്വസിക്കുന്ന കെമിക്കൽ പ്രകോപനങ്ങൾ (ജോലിസ്ഥലത്തെ കെമിക്കൽ പുക, ക്ലീനിംഗ് സപ്ലൈകളിലെ രാസവസ്തുക്കൾ, മറ്റ് ശക്തമായ ദുർഗന്ധം).

രക്തം വരുമ്പോൾ എന്തു ചെയ്യണം? (First Aid)

  • നേരെ ഇരിക്കുക, തല അല്പം മുന്നോട്ട് കുനിക്കുക.

  • മൂക്കിനുചുറ്റും നെറ്റിയുടെ മുകളിലോ കഴുത്തിലും ഐസ് പായ്ക്ക് വെക്കുന്നതും രക്ത സ്രാവം കുറയ്ക്കാൻ സഹായിക്കും.

  • മൂക്കിന്റെ മൃദുവായ ഭാഗം (രണ്ട് ഭാഗവും) 5-10 മിനിറ്റ് വിരൽ കൊണ്ട് അമർത്തിപ്പിടിക്കുക.

  • വായയിലൂടെ ശ്വസിക്കുക.

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

  • 20 മിനിറ്റിൽ കൂടുതൽ രക്തസ്രാവം തുടരുക.

  • അമിതമായ രക്തനഷ്ടം.

  • ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുക.

  • തലകറക്കം അല്ലെങ്കിൽ ബലഹീനത.

  • ഗുരുതരമായ വീഴ്ചയോ അപകടമോ ഉണ്ടായ സാഹചര്യത്തിൽ.

പ്രതിരോധ മാർഗ്ഗങ്ങൾ

  • മൂക്കിനുള്ളിലെ നനവ് നിലനിർത്താൻ സലൈൻ നേസൽ സ്‌പ്രേ ഉപയോഗിക്കുക.

  • വരണ്ട കാലാവസ്ഥയിൽ ഹ്യുമിഡിഫയർ (humidifier) ഉപയോഗിക്കുക.

READ: ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്നവരുടെ
ജീവൻ രക്ഷിക്കാൻ
ഓട്ടോമേറ്റഡ്
എക്‌സ്റ്റേണൽ
ഡിഫിബ്രിലേറ്റർ (AED)

മാതൃ ശിശു
ആരോഗ്യത്തെക്കുറിച്ച്
ചില ചിന്തകള്‍

പകർച്ചവ്യാധി
ആധിയാകാം

സുസ്ഥിര വികസനവും
മിന്നൽ മാജിക്കും:
ഒരു വൈരുദ്ധ്യാത്മക വിശകലനം

വേണം, നമുക്കൊരു
ആരോഗ്യകരമായ വാർദ്ധക്യം

കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ

മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല

ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments