72 മണിക്കൂറിനുള്ളിൽ തുടർച്ചയായ മൂന്ന് ഫ്രീക്വൻസികളിൽ 30 ഡെസിബലിനു മുകളിൽ, പ്രധാനമായും കേൾവിയുടെ ഞരമ്പിനെ ബാധിക്കുന്ന തരത്തിൽ കേൾവിക്കുറവ് സംഭവിക്കുന്നതിനെയാണ് പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ് (sudden hearing loss) എന്നു പറയുന്നത്. ഒരു ചെവിയിലെ കേൾവിശക്തിയെയാണ് ഇത് കൂടുതലായും ബാധിക്കുന്നത് (90-95%). വിരളമായി രണ്ട് ചെവിയെയും ബാധിക്കാൻ സാദ്ധ്യതയുണ്ട് (2%). ഇത്തരം കേൾവിക്കുറവ് ഏത് പ്രായക്കാർക്കും സംഭവിക്കാമെങ്കിലും 40 - 50 വയസ്സിനിടയിലുള്ളവർക്കിടയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവിന് പല കാരണങ്ങളുണ്ടെങ്കിലും ഭൂരിഭാഗം ആളുകളിലും കാരണം അജ്ഞാതമാണ് (idiopathic).
മറ്റ് പ്രധാനപ്പെട്ട കാരണങ്ങൾ താഴെപ്പറയുന്നവയാണ്:
അണുബാധകൾ
പ്രധാനമായും വൈറൽ അണുബാധകളായ ചിക്കൻ പോക്സ്, അഞ്ചാംപനി (measles), മുണ്ടിനീർ, തലച്ചോറിനുണ്ടാകുന്ന അണുബാധകൾ എന്നിവ കേൾവിയുടെ ഞരമ്പിനെ ബാധിക്കുകയും തുടർന്ന് കേൾവിക്കുറവിന് കാരണമാകുകയും ചെയ്യാം.
ട്രോമ
തലയ്ക്കുണ്ടാകുന്ന ക്ഷതം, തലച്ചോറിനോ തലയോട്ടിയ്ക്കോ ഉണ്ടാകുന്ന ക്ഷതങ്ങൾ.
രക്തചംക്രമണത്തിലെ
വ്യതിയാനങ്ങൾ
തലച്ചോറിലേക്കുള്ള രക്തസ്രാവം / ചെവിയിലെ ഞരമ്പിലേക്കുള്ള രക്ത പ്രവാഹം നിന്നു പോകുന്നത് (ischemic stroke).

മരുന്നുകൾ
ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ കേൾവിയുടെ ഞരമ്പിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. പ്രധാനപ്പെട്ട മരുന്നുകൾ: ആസ്പിരിൻ ഗുളികകൾ, അമിനോ ഗ്ലൈകൊസൈഡ് പോലുള്ള ആൻ്റി ബയോട്ടിക് മരുന്നുകൾ.
ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ
രോഗപ്രതിരോധസംവിധാനത്തിന്റെ വികലമായ പ്രവർത്തനം കാരണം ഉണ്ടാകുന്ന അസുഖങ്ങളെയാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നു പറയുന്നത്. വാതസംബന്ധമായ ഇത്തരം രോഗങ്ങൾ- ഉദാഹരണം മൾട്ടിപ്പിൾ സ്ക്ലിറോസിസ് (multiple sclerosis) ഞരമ്പിനെ ബാധിക്കുകയും കേൾവിക്കുറവിന് കാരണമാകുകയും ചെയ്യുന്നു.
പ്രധാനപ്പെട്ട
രോഗലക്ഷണങ്ങൾ
പെട്ടെന്ന് ചെവി അടഞ്ഞു പോകുന്നതോ കേൾവിക്കുറവ് പോലെയോ തോന്നാം. ചെവിക്കുണ്ടാകുന്ന മൂളൽ (tinnitus), ശബ്ദം, തലകറക്കം, ചെവി നിറഞ്ഞിരിക്കുന്ന പോലെയുള്ള അവസ്ഥ.
പരിശോധനകൾ
കേൾവി പരിശോധന:
കേൾവി പരിശോധനയിലൂടെ ഏതുതരം കേൾവി കുറവാണെന്നും എത്ര മാത്രം കേൾവിയെ ബാധിച്ചിട്ടുണ്ടെന്നും കൃത്യമായി അറിയാൻ സാധിക്കും.
രോഗകാരണങ്ങളെ അടിസ്ഥാനമാക്കിയുള്ള രക്ത പരിശോധനകൾ:
ആവശ്യമെങ്കിൽ തലയുടെ സ്കാനിങ് മറ്റും നടത്തേണ്ടതായുണ്ട്.

ചികിത്സ
പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ് (sudden hearing loss) ഒരു മെഡിക്കൽ എമർജൻസി ആണ്. എത്ര വേഗം ചികിത്സ തുടങ്ങുന്നുവോ അത്രയും വേഗം രോഗമുക്തിയ്ക്കുള്ള സാദ്ധ്യതയുമുണ്ട്.
രോഗചികിത്സയായി പ്രധാനമായും ഉപയോഗിക്കുന്നത് സ്റ്റിറോയ്ഡ് മരുന്നുകളാണ്. ഇവ നേരിട്ടുള്ള കുത്തിവെയ്പ് ആയിട്ടോ അതല്ലെങ്കിൽ ചെവിയിലേക്ക് കുത്തിവെയ്ക്കുന്ന രീതിയിലോ നൽകാവുന്നതാണ്. ചില വൈറൽ മരുന്നുകളും രോഗചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. രോഗകാരണം കണ്ടെത്തിയാൽ അതിനനുസരിച്ച് രോഗചികിത്സ നൽകാം.
ഏകദേശം 60- 70% വരെ രോഗികൾക്കും രോഗം മാറാനുള്ള സാദ്ധ്യതയുണ്ട്. ആദ്യത്തെ രണ്ടാഴ്ചക്കുള്ളിലാണ് രോഗമുക്തിക്കുള്ള സാദ്ധ്യത ഏറ്റവും കൂടുതൽ. കേൾവിക്കുറവിന്റെ തീവ്രത കൂടുതലാണെങ്കിൽ രോഗമുക്തിക്കുള്ള സാദ്ധ്യത കുറഞ്ഞുവരും.
വിരളമായി കണ്ടുവരുന്ന അസുഖമാണ് പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ്. എന്നാലും ചെറിയ കേൾവിക്കുറവ്, ചെവി അടഞ്ഞിരിക്കൽ, ചെവിക്കുള്ളിലെ മൂളൽ തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, ഇത്തരം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഇ എൻ ടി സ്പെഷ്യലിസ്റ്റിനെ കണ്ട് രോഗനിർണയം നടത്തുക.
READ: പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം
ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…
ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി
മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…
കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…
കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി
‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു
ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ
ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ
അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം
ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ
കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ
ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

