കൊറോണ വൈറസുകളുടെ ഉറവിടം വവ്വാലുകളിൽ നിന്നാണെന്ന് കണ്ടെത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ചൈനീസ് ശാസ്ത്രജ്ഞയാണ് ഷി ഷെങ് ലി (Shi Zhengli). പതിറ്റാണ്ടുകൾ നീണ്ട വവ്വാൽ പര്യവേഷണത്തിന്റെ പ്രസക്തി കണക്കിലെടുത്ത്, ഷി ലോകമെമ്പാടും "വവ്വാൽ വനിത" യെന്ന് അറിയപ്പെട്ട് പ്രസിദ്ധയായി.
ഗവേഷണത്തിന്റെ തുടക്കം
കോവിഡിന്റെ മുന്നോടി എന്ന് വിശേഷിപ്പിക്കാവുന്ന സാർസ് രോഗം (SARS: Severe Acute Respiratory Syndrome) പടർന്നുപിടിച്ചയവസരത്തിൽ, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കീഴിലുള്ള സെന്റർ ഫോർ എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ് കേന്ദ്രത്തിൽ (Wuhan Institute of Virology: WIV) പ്രവർത്തിച്ചിരുന്ന ഷി ഷെങ് ലി കൊറോണ വൈറസുകളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണങ്ങൾ ആരംഭിച്ചു.
2004-ലാണ് വൈറസിനെത്തേടിയുള്ള ഷിയുടെ യാത്രകളാരംഭിക്കുന്നത്. തെക്കെ ചൈനയിലെ നാനിംങ്ങ് പട്ടണത്തിനടുത്തുള്ള ഗുഹകളിലേക്കാണ് അന്താരാഷ്ട്ര ഗവേഷകരുമായി ചേർന്ന് അവർ വൈറസ് സാമ്പിളുകൾ തേടിപ്പോയത്. സാർസ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ തുടക്കം കൂടിയായിരുന്നു അത്. പല ഇനങ്ങളിലുള്ള വവ്വാലുകൾ വാസമുറപ്പിച്ചിരുന്ന ഇത്തരം ദുർ ഘടമായ ഇടുങ്ങിയ ഗുഹകളിലായിരുന്നു. അവിടങ്ങളിലെ ഗ്രാമ വാസികളുടെ സഹായത്തോടെ ഷീയും സഹപ്രവർത്തകരും മണിക്കൂറുകൾ മലകയറി ദുർഘടപാതകൾ പിന്നിട്ടാണ് ഗുഹകൾക്ക് സമീപം എത്തിയിരുന്നത്.
വവ്വാലുകൾ കുടിയേറിയിട്ടുള്ള ഗുഹകളിൽ സാഹസികമായി കടന്ന് ചെന്ന് ഷീയും സഹപ്രവർത്തകരും, കൊറോണ വൈറസുകളുടെ പ്രകൃതിദത്ത വാഹകർ (Natural Hosts) പ്രത്യേക ഇനം വവ്വാലുകളാണെന്ന് കണ്ടെത്തി. മനുഷ്യകോശങ്ങളിലേക്ക് കടക്കുന്നതിനായി കൊറോണ വൈറസുകളിലെ സ്പൈക്ക് പ്രോട്ടീൻ (Spike Protein) മനുഷ്യശരീരത്തിലെ എ.സി.ഇ. 2 ഗ്രാഹികളുമായി (ACE 2 Receptor) ഉണ്ടാക്കുന്ന ബന്ധത്തെപ്പറ്റിയും അവർ പഠനം നടത്തി.

ഉറവിടം കണ്ടെത്തലും മുന്നറിയിപ്പുകളും
2013-ൽ കുതിരലാട വവ്വാലുകളിൽ നിന്ന് (Horseshoe Bats) കൊറോണ വൈറസിന്റെ പ്രത്യേക ഇനത്തെ ഇവർ കണ്ടെടുത്തു. ഇതിന് ഗുവാങ്ങ്ടോംങ് വന്യമൃഗകമ്പോളത്തിലെ വെരുകിൽ നിന്ന് ലഭിച്ച കൊറോണ വൈറസുമായി ജനിതകശ്രേണിയിൽ 97% തുല്യതയുള്ളതായും കണ്ടെത്തി. സ്വാഭാവികമായും ഇത് വവ്വാലിൽ നിന്ന് വെരുകുകളിലേക്ക് എത്തിയ വഴിയിലുണ്ടായ ജനിതകമാറ്റമാവണമെന്ന നിഗമനത്തിൽ ഷി എത്തിച്ചേർന്നു. അതോടെ സാർസ് കൊറോണ വൈറസിന്റെ ഉറവിടം തേടിയുള്ള ഒരു പതിറ്റാണ്ടുകാലം നീണ്ട അന്വേഷണം ഫലവത്തായി.
വവ്വാലുകളിൽ നിന്നും വെരുകുകളിൽ (Civet Cat) എത്തിയതിനെ തുടർന്ന്, ഇത്തരം അപൂർവ്വ ജന്തുക്കളെ വിൽക്കുന്ന ചൈനയിലെ വന്യ മൃഗകമ്പോളങ്ങൾ (Wet Market) വഴിയാണ് കൊറോണ വൈറസ് മനുഷ്യരിലെത്തി സാർസ് രോഗത്തിന് കാരണമായതെന്ന് 2015-ൽ ഷി ചൂണ്ടിക്കാട്ടി. വന്യമൃഗകമ്പോളങ്ങൾ അടച്ചുപൂട്ടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് സൗദി അറേബ്യയിൽ പ്രത്യക്ഷപ്പെട്ട, വൈറസ് മൂലമുള്ള മെഴ്സ് (MERS: Middle East Respiratory Syndrome) രോഗത്തെ സംബന്ധിച്ച് നോർത്ത് കരോലിന സർവകലാശാലയിലെ റാൽഫ് എസ്. ബാരിക്കുമായി (Ralph S. Baric) ചേർന്ന് ഷി പഠനം നടത്തി. മെഴ്സ് കൊറോ ണ വൈറസിന് മനുഷ്യകോശങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന ജനിതകമാറ്റങ്ങൾ എന്തെന്ന് ഇരുവരും ചേർന്ന് നടത്തിയ ഗവേഷണത്തെ തുടർന്ന് വ്യക്തമായി.
ഷി ഷെങ്ലിയും സഹഗവേഷകരുമൊത്ത് പ്രസിദ്ധീകരിച്ച പഠനങ്ങളിൽ, വവ്വാലുകളിൽ നിന്നുള്ള കൊറോണ വൈറസുകൾ ഇനിയും രോഗങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് 'PLOS Pathogens' സയൻസ് ജേർണലിൽ മുന്നറിയിപ്പ് നൽകി. 2018-ൽ 'Viruses' എന്ന ജേണലിലും, പ്രസിദ്ധമായ 'Nature Microbiology' യിലും ഷീയും സഹപവർത്തകരും കൊറോണ വൈറസുകളെക്കുറിച്ച് രണ്ട് അവലോകന പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. തങ്ങളുടെ തന്നെയും മറ്റ് ഗവേഷകരുടെയും പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വവ്വാലിൽ നിന്നുള്ള കൊറോണ വൈറസ് രോഗങ്ങൾ ഭാവിയിൽ പൊട്ടിപ്പുറപ്പെടുമെന്ന് അവർ ആ ലേഖനങ്ങളിൽ വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് മഹാമാരി ചൈനയിലെ മറ്റൊരു വന്യമൃഗമർക്കറ്റിൽ നിന്നാരംഭിച്ചത് ഷിയുടെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്ന് തെളിയിച്ചു.
വവ്വാൽ പര്യവേഷണത്തിന്റെ പ്രസക്തി കണക്കിലെടുത്ത് ടൈം വാരിക 2020-ൽ ലോക ത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഷി ഷെങ്ളിയെ ഉൾപ്പെടുത്തിയിരുന്നു.

കോവിഡ്- 19, ജനിതകഘടന,
പുതിയ വെല്ലുവിളികൾ
കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് -2 ന്റെ ജനിതകഘടന നിർദ്ധാരണം ചെയ്യുന്നതിലും ഷി വലിയ സംഭാവന നൽകി. 2020 ഫെബ്രുവരിയിൽ കോവിഡ് 19 –ന് കാരണമാവുന്ന വൈറസിന്റെ ഉത്ഭവം വവ്വാലുകളുമായി ബന്ധിപ്പിക്കുന്ന പഠനം അവർ പ്രസിദ്ധീകരിച്ചു. സാർസ് കൊറോണ വൈറസ് - 2 ന്, മുൻപ് ഒരിനം വവ്വാലിൽ കണ്ടെത്തിയിരുന്ന കൊറോണ വൈറസ്സുമായി 96 ശതമാനം തുല്യതയുണ്ടെന്നും അവർ കണ്ടെത്തി.
എന്നാൽ, കോവിഡ് മഹാമാരിക്ക് ശേഷം, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ലബോറട്ടറി ചോർച്ച (Lab Leak) ആരോപണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായി. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ഷി ഷെങ് ലിയും അവരുടെ സ്ഥാപനവും കടുത്ത വിമർശനങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ അന്വേഷണങ്ങളും നേരിട്ടു. കൊറോണ വൈറസുകളുടെ ഉത്ഭവം പ്രകൃതിദത്ത മാണെന്ന് ഷി ഷെങ് ലി ശക്തമായി വാദിക്കുകയും, അവരുടെ ലാബിൽ നിന്ന് വൈറസ് പുറത്തുവന്നു എന്ന വാദങ്ങളെ നിരന്തരം നിഷേധിക്കുകയും ചെയ്തു. മനുഷ്യരിൽ കൂടുതൽ രോഗകാരിയാകാൻ സാധ്യതയുള്ള വൈറസുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ (Gain-of-Function Research) അവർ വുഹാനിൽ നടത്തിയിരുന്നു. ഈ ഗവേഷണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ ചോദ്യങ്ങൾ ഉയർത്തി. സാർസ്-CoV-2 ഉൾപ്പെടെയുള്ള കൊറോണ വൈറസുകൾ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് സ്വാഭാവികമായി കൈമാറ്റം ചെയ്യപ്പെട്ടു എന്ന നിലപാടിൽ ഷി ഷെങ് ലി ഉറച്ചുനിൽക്കുകയും, ലോകത്തിലെ മറ്റ് പ്രദേശങ്ങളിലും സമാനമായ വൈറസ് സ്പിൽ ഓവർ സംഭവിക്കാം എന്ന മുന്ന റിയിപ്പ് നൽകുകയും ചെയ്യുന്നു.
വായിക്കാം: ചികിത്സാച്ചെലവ്,
അനാവശ്യ ചികിത്സ, രോഗാതുരത:
കേരളത്തിന്റെ ആരോഗ്യ അതിജീവന വെല്ലുവിളികൾ
അനസ്തീഷ്യയുടെ
പഴയ മുഖം,
പുതിയ മുഖം
പനിബാധിതരുടെ
രോഗനിർണയം,
ഒരു ഡോക്ടറുടെ അനുഭവം
മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ
‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ
നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?
കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?
നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?
അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ
കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ
നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

