Stroke
മസ്തിഷ്കാഘാതം

‘‘ലോകത്ത് ഏകദേശം 150 ലക്ഷം ആളുകൾ വര്‍ഷംതോറും സ്‌ട്രോക്ക് മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇതില്‍ 50 ലക്ഷം ആളുകൾ മരിക്കുകയും 50 ലക്ഷം പേർ സ്ഥിരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നിഷാന്ത് എ.കെ. എഴുതിയ ലേഖനം.

സ്തിഷ്കാഘാതം (സ്‌ട്രോക്ക് - Stroke) എന്നാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്നതുമൂലം തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോകുന്ന ഒരു അടിയന്തര അവസ്ഥയാണ്. സ്‌ട്രോക്ക് നമ്മുടെ കുടുംബത്തിനും സമൂഹത്തിനും വലിയ ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ള അസുഖമാണ്.

ലോകത്ത് ഏകദേശം 150 ലക്ഷം ആളുകൾ വര്‍ഷംതോറും സ്‌ട്രോക്ക് മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇതില്‍ 50 ലക്ഷം ആളുകൾ മരിക്കുകയും 50 ലക്ഷം പേർ സ്ഥിരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുമാണ്.

മസ്തിഷ്‌കാഘാതത്തിന്റെ പ്രധാന വിഭാഗങ്ങള്‍

1. ഇസ്‌കീമിക് സ്‌ട്രോക്ക് (Ischemic Stroke):

  • തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടി ക്കുകയോ അടഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്നു (80-85%).

2. ഹെമറേജിക് സ്‌ട്രോക്ക് (Hemorrhagic Stroke):

  • തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തം തലച്ചോറില്‍ വ്യാപിക്കുമ്പോള്‍ ഉണ്ടാകുന്നു.

ലക്ഷണങ്ങള്‍:

BE FAST (ബി ഫാസ്റ്റ്)

  • Balance (സന്തുലനം):
    പെട്ടെന്ന് നടക്കാന്‍ ബുദ്ധിമുട്ട്, തലകറക്കം, ബാലന്‍സ് നഷ്ടപ്പെടുക.

  • Eyes (കാഴ്ച):
    ഒരു കണ്ണിലോ രണ്ട് കണ്ണുകളിലോ പെട്ടെന്ന് കാഴ്ച മങ്ങുക.

  • Face (മുഖം):
    മുഖത്തിന്റെ ഒരു വശം കോടിപ്പോവുക, ഒരു വശത്തേക്ക് തൂങ്ങുക.

  • Arms (കൈകള്‍):
    ഒരു കൈ പെട്ടെന്ന് തളര്‍ന്നു പോവുക, ഉയര്‍ത്താന്‍ ബുദ്ധിമുട്ട്.

  • Speech (സംസാരം):
    സംസാരിക്കാന്‍ ബുദ്ധിമുട്ട്, വാക്കുകള്‍ കുഴഞ്ഞുവരിക, മറ്റുള്ളവരുടെ സംസാരം മനസ്സിലാക്കാന്‍ പ്രയാസം.

  • Time (സമയം):
    ഈ ലക്ഷണങ്ങള്‍ കണ്ടാല്‍, ഉടനടി സഹായം തേടണം (Time to call emergency services). രോഗിയെ എത്രയും പെട്ടെന്ന് സ്‌ട്രോക്ക് ചികിത്സാസൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചാല്‍ ഓരോ മിനിറ്റിലും 20 ലക്ഷം കോശങ്ങള്‍ വീതം നശിച്ചുപോകും.

അടിയന്തര ചികിത്സാരീതികള്‍

  • ത്രോമ്പോലൈസിസ് (Thrombolysis):

തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ കട്ടപിടിച്ച രക്തം മരുന്ന് കുത്തിവെച്ച് അലിയിച്ചുകളയുന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി നാലര മണിക്കൂറിനുള്ളിലാണ് ഈ ചികിത്സ ഫലവത്താവുക.

  • ത്രോമ്പക്റ്റമി (Mechanical thrombectomy):

രക്തക്കുഴലിലൂടെ ഒരു കത്തീറ്റര്‍ കടത്തിവിട്ട് ബ്ലോക്ക് നീക്കി കളയുന്നു. 6 മുതല്‍ 8 മണിക്കൂര്‍ വരെ ഈ ചികിത്സാരീതി ഫല വത്താണ്.

ചില രോഗികള്‍ക്ക് തുടര്‍പരിശോധനകള്‍ക്ക് വിധേയമാക്കി 24 മണിക്കൂര്‍ വരെയും ഈ ചികിത്സാരീതി ഫലപ്രദമായി കാണുന്നുണ്ട്.

പുനരധിവാസം

പക്ഷാഘാതം (stroke) വന്ന വ്യക്തികളുടെ ചലനശേഷി, സംസാരം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന പ്രക്രിയയാണ്. ഇതില്‍ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്യുപേഷണല്‍ തെറാപ്പി തുടങ്ങിയ വിവിധ ചികിത്സാ രീതികള്‍ ഉള്‍പ്പെടുന്നു, കൂടാതെ വീണ്ടും പക്ഷാഘാതം വരാതിരിക്കാനുള്ള ജീവിതശൈലീമാറ്റങ്ങളും പരിശീലനങ്ങളും നല്‍കുന്നു.

പ്രധാന അപകടഘടകങ്ങള്‍ (Risk Factors)

  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (High Blood Pressure).

  • പ്രമേഹം (High Cholesterol).

  • അമിത കൊളസ്‌ട്രോള്‍.

  • പുകവലി (Smoking).

  • അമിതമായ മദ്യപാനം (Excess Alcohol intake).

  • ഹൃദ്രോഗങ്ങള്‍ (Heart Disease).

  • അമിത വണ്ണം (Obestiy).

  • ശാരീരിക വ്യായാമത്തിന്റെ കുറവ് (Lack of Physical Activtiy).

സ്‌ട്രോക്ക് തടയാനുള്ള വഴികള്‍ (Prevention)

  • രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക:
    ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കും.

  • ആരോഗ്യകരമായ ഭക്ഷണം:
    പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി കഴിക്കുക. ഉപ്പിന്റെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കുക.

  • പുകവലി നിര്‍ത്തുക:
    പുകവലി സ്‌ട്രോക്കിനുള്ള വലിയൊരു കാരണമാണ്, അത് പൂര്‍ണ്ണമായും ഒഴിവാക്കണം.

  • വ്യായാമം:
    ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക (നടക്കുക, ഓടുക, നീന്തുക).

  • പ്രമേഹം നിയന്ത്രിക്കുക:
    പ്രമേഹരോഗികള്‍ കൃത്യമായി മരുന്നെടുക്കുകയും രക്തത്തിലെ പഞ്ചസാര യുടെ അളവ് നിയന്ത്രി ക്കുകയും വേണം.

  • മദ്യപാനം കുറയ്ക്കുക:
    മദ്യപാനം പരിമിതപ്പെടുത്തുക.

  • ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക:
    ശരീരഭാരം നിയന്ത്രിക്കുക.

  • കൃത്യമായ പരിശോധന:
    ഡോക്ടറെ കണ്ട് രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ കൃത്യമായി പരിശോധിക്കുക.

ട്രാൻസിയൻ്റ് ഇസ്കീമിക് അറ്റാക്ക്
(TIA -Transient ischemic Attack)

രോഗിക്ക് താരതമ്യേന ലഘുവായ രീതിയില്‍ മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവുകയും കുറച്ചുസമയത്തിനുശേഷം (ഒരു മണിക്കൂര്‍) പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഈ അവസ്ഥയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയും ശരിയായ ചികിത്സ സ്വീകരിക്കേണ്ടതും ആവശ്യമാണ്.

READ: ആത്മഹത്യാ
പ്രതിരോധം

പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments