വളർച്ചാവേദനകൾ

വളർച്ചാവേദനകൾ ഏകദേശം 10- 20 ശതമാനം വരെ കുട്ടികളെ ബാധിക്കും, കൂടാതെ നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഈ നിരക്ക് 40 ശതമാനം വരെ ഉയർന്നേക്കാം. വേദനയുടെ കാഠിന്യം ഓരോ കുട്ടികളിലും വ്യത്യാസപ്പെട്ടിരിക്കും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സജികുമാർ ജെ. എഴുതിയ ലേഖനം.

ൻപതു വയസ്സുള്ള സ്വേത കാലുവേദനയെക്കുറിച്ച് ദിവസവും പരാതിപ്പെടുമായിരുന്നു. അവളുടെ മാതാപിതാക്കൾ രാത്രി കാലു തിരുമ്മിയും കാലു വലിച്ചുനീട്ടിയുള്ള തടവലും നടത്തി വേദന ശമിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് വേദന വളരെ രൂക്ഷമായപ്പോൾ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ പരിശോധനയിൽ പ്രശ്നങ്ങൾ ഒന്നും കണ്ടില്ല. ഒരു എക്സ്​റേ എടുത്തെങ്കിലും അതിലും പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. പക്ഷേ, ഒരു രാത്രി ഉറങ്ങുന്നതിന് മുൻപ് സ്വേത അവൾക്ക് നിൽക്കാനോ നടക്കാനോ കഴിയാത്തത്ര വേദനയുണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് സ്വേതയുടെ മാതാപിതാക്കൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

അവിടെ കുട്ടിയെ കുറച്ച് ദിവസത്തേക്ക് അഡ്മിറ്റ് ചെയ്യുകയും സമഗ്രമായ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടില്ല. മകളുടെ കാലുകളിലെ വേദന തീവ്രമായ ‘വളർച്ചാ വേദനകൾ’ മാത്രമാണെന്ന് ഡോക്ടർമാർ സ്വേതയുടെ മാതാപിതാക്കളോട് പറഞ്ഞു. രണ്ടു ദിവസം ആശുപത്രിയിൽ കഴിഞ്ഞപ്പൊഴേക്കും അവളുടെ വേദന കുറഞ്ഞു. പിന്നീട് വേദന തിരിച്ചെത്തിയതുമില്ല. ‘അവർ എന്റെ മകളുടെ വേദന വളരെ ഗൗരവമായി എടുത്തു, വളരെ ഗുരുതരമായ രോഗങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ ഉറപ്പു വരുത്തി’, സ്വേതയുടെ മാതാപിതാക്കൾ പറയുന്നു. വളരെ സാധാരണമായി കുട്ടികളിൽ കണ്ടുവരുന്ന ’വളർച്ചാവേദനകൾ’ എന്നറിയപ്പെടുന്ന ഒരു അവസ്​ഥയുടെ കൃത്യമായ വിവരണമാണ് സ്വേതയുടെ കാലുവേദന.

എന്താണ് വളർച്ചാവേദനകൾ?

ഒരു രക്ഷിതാവ് എന്ന നിലയിൽ, നിങ്ങളുടെ കുട്ടി വേദനകൊണ്ട് അസ്വസ്​ഥരാകുന്നത് കണ്ടുനിൽക്കുന്നതു തന്നെ വേദനാജനകമാണ്. ചില കുട്ടികൾ അനുഭവിക്കുന്ന കാരണമില്ലാത്ത ശാരീരിക വേദനകളെ വിവരിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണ് വളർച്ചാവേദനകൾ (Growing Pains) എന്നത്.

വളർച്ചാവേദനകൾ 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ താരതമ്യേന സാധാരണമായ ആവർത്തിച്ചുള്ള വേദനയുാക്കുന്ന അവസ്​ഥയാണ്. വേദന സാധാരണയായി രാത്രിയിൽ പ്രത്യക്ഷപ്പെടുക യും രണ്ടു കാലുകളുടെയും കാൽവണ്ണയെയോ തുടയിലെ പേശികളെയോ ബാധിക്കുകയും ചെയ്യുന്നു. പ്രഭാതത്തിനുമുമ്പ് വേദന സ്വയം പിന്മാറുന്നു.

കുട്ടികളിൽ ആവർത്തിച്ചുള്ള വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് വളർച്ചാവേദനകൾ. കുട്ടിയുടെ പൂർണവളർച്ച പൂർത്തിയാകുമ്പോൾ ഈ വേദനകൾ പൂർണ്ണമായും നിലയ്ക്കുന്നുണ്ടെങ്കിലും, വളർച്ചയുമായി ഇതിന് യാതൊരു ബന്ധവുമുള്ളതായി കണ്ടെത്തിയിട്ടില്ല.

വളർച്ചാ വേദനകൾ ഏകദേശം 10- 20 ശതമാനം വരെ കുട്ടികളെ ബാധിക്കും, കൂടാതെ നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഈ നിരക്ക് 40 ശതമാനം വരെ ഉയർന്നേക്കാം. വേദനയുടെ കാഠിന്യം ഓരോ കുട്ടികളിലും വ്യത്യാസ പ്പെട്ടിരിക്കും.

വളർച്ചാവേദനകൾ എങ്ങനെ തിരിച്ചറിയാം?

  • സ്​ഥാനം: വളർച്ചാവേദനകൾ സാധാരണയായി കാലുകളിൽ ആണ് പ്രകടമാകുന്നത്. പലപ്പോഴും തുടകൾ, കാൽവണ്ണകൾ, അല്ലെങ്കിൽ കാൽ മുട്ടുകൾക്ക് പിന്നിൽ എന്നിവിടങ്ങളിലാകും വേദന. സന്ധികളിൽ വേദനയുാകുന്നത് സാധാരണയല്ല.

  • സമയം: വേദന വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ രാത്രി പ്രത്യക്ഷപ്പെടുന്നു. ഇത് വേദനയുണ്ടാ ക്കുന്ന കൂടുതൽ ഗുരുതരമായ രോഗങ്ങളിൽ നിന്ന് വ്യത്യസ്​തമാണ്, അത്തരം രോഗങ്ങളിൽ വേദന ദിവസം മുഴുവൻ നീണ്ടുനിൽക്കും.

  • ശാരീരിക അടയാളങ്ങളുടെ അഭാവം: മറ്റു ഗുരുതര അവസ്​ഥകളിൽ നിന്ന് വ്യത്യസ്​തമായി, വളർച്ചാവേദനകൾ സാധാരണയായി വേദനയുണ്ടാക്കുന്ന സ്​ഥലങ്ങളിൽ വീക്കം, ചുവപ്പ് അല്ലെങ്കിൽ ചൂട് എന്നിവയ്ക്ക് കാരണമാകില്ല.

  • മറ്റ് രോഗങ്ങളിൽ നിന്ന് വേർതിരിക്കുക: വളർച്ചാവേദനകൾ ഒരു സാധാരണ ബാല്യകാല അനുഭവമാണെങ്കിലും, കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിൽ നിന്ന് വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വിട്ടുമാറാത്ത വേദന, ഒരു പ്രത്യേക സന്ധിയിൽ പ്രാദേ ശികവൽക്കരിക്കപ്പെട്ട വേദന, അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങളോടൊപ്പമുള്ള വേദന എന്നിവ മറ്റു ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കും. ചില സമയങ്ങളിൽ കുട്ടികൾക്ക് സന്ധികളിലെ ലിഗ്മെന്റുകൾക്കു അയവു വന്ന് ജോയിൻ്റ് ഹൈപ്പർമൊബിലിറ്റി എന്ന് വിളിക്കപ്പെടുന്ന അവസ്​ഥയുണ്ടാകാം, അത്തരം കുട്ടികൾക്ക് വളർച്ചാവേദനകൾ കൂടുത ലായി കാണപ്പെടുന്നു. കുട്ടിക്ക് ജോയിൻ്റ് ഹൈപ്പർമൊബിലിറ്റിയുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഒരു ലളിതമായ ദേഹ പരിശോധന മതിയാകും.

എപ്പോൾ ഒരു ഡോക്ടറെ സമീപിക്കണം?

വളരുന്ന വേദനകൾ പൊതുവെ നിരുപദ്രവകരമാ ണെങ്കിലും, ഇനിപ്പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേത് അത്യാവശ്യമാണ്:

  • വേദന സ്​ഥിരവും കഠിനവുമാണ്.

  • വേദന ഒരു പ്രത്യേക സന്ധിയിൽ അല്ലെങ്കിൽ സന്ധികളിൽ കാണപ്പെ ടുന്നു.

  • പനിയുണ്ടാകുന്നു, ശരീരഭാരം കുറയുന്നു

  • വീക്കം, ചുവപ്പ്, അല്ലെങ്കിൽ തൊടുമ്പോൾ അധിക വേദന തുടങ്ങിയ മറ്റു ലക്ഷണങ്ങൾ കാണപ്പെടുന്നു.

  • കുട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു.

  • മുടന്ത് അല്ലെങ്കിൽ നടത്തത്തിന്റെ രീതിക്കു മാറ്റം വരുന്നു.

കുട്ടികൾ അനുഭവിച്ചേക്കാവുന്ന ഏതെങ്കിലും അസ്വാസ്​ഥ്യത്തെക്കുറിച്ച് പതിവായി ആശയവിനിമയം അവരുമായി നടത്തുന്നതും നിർണായകമാണ്. ആശങ്കകൾ ഉണ്ടായാൽ ആദ്യപടി ഒരു ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുക എന്ന താണ്. രോഗലക്ഷണങ്ങളെ ആശ്രയിച്ച്, കൂടുതൽ ആഴത്തിലുള്ള വിലയിരുത്തലിനായി അവർ കുട്ടികളുടെ അസ്​ഥിരോഗ വിദഗ്ധന്റെ അടുത്തേക്ക് റഫർ ചെയ്തേക്കാം. കുട്ടികളുടെ പേശി- അസ്​ഥി സംബന്ധിയായ അവസ്​ഥകൾ കൈകാര്യം ചെയ്യുന്നതിലും ചികിത്സിക്കുന്നതിലും നേരത്തെയുള്ള ഇടപെടൽ പലപ്പോഴും കാര്യമായ വ്യത്യാസം വരുത്തും.

വളർച്ചാവേദന എങ്ങനെ ലഘൂകരിക്കാം?

പ്രത്യേക കാരണങ്ങളൊന്നുമില്ലാത്തതിനാൽ പ്രത്യേക പരിശോധനയോ ചികിത്സയോ ഇല്ല. എന്നിരുന്നാലും പേശിവേദനയുള്ള കുട്ടികൾക്ക് അവ രുടെ വേദന ലഘൂകരിക്കാൻ നിരവധി മാർഗങ്ങളുണ്ട്.

  • ലാളന: വേദന ഇല്ലാതാക്കാനുള്ള ആർദ്രമായ സ്​നേഹ പരിചരണത്തിന്റെ ശക്തിയെ കുറച്ചുകാണരുത്. ചിലപ്പോൾ മടിയിൽ കിടത്തി ഉറക്കുന്നതു​കൊണ്ടുതന്നെ കുഞ്ഞിന് രാത്രിമുഴുവൻ സുഖമായി ഉറങ്ങാൻ കഴിയും.

  • വേദനയുള്ള സമയത്ത്, ദൃഢമായി തിരുമ്മുന്നതും (മസാജ്) ചൂട് വെയ്ക്കുന്നതും കുട്ടിയെ ആശ്വസിപ്പിച്ചേക്കാം.

  • കാലിന്റെ പേശികൾക്കുള്ള ചില പ്രത്യേകതരം വ്യായാമ മുറകൾ (സ്ട്രെച്ചിംഗ് വ്യായാമങ്ങൾ) ഉപയോഗപ്രദമാകും.

  • വേദന കുറയ്ക്കാനായി പാരസെറ്റമോൾ മരുന്ന് നിർദ്ദിഷ്ട അളവിൽ ഉപയോഗിക്കാം.

  • കുട്ടി ഇരിക്കുന്നതോ നടക്കുന്നതോ ആയ രീതികളിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ അത് പരിഹരിക്കുക.

മിക്ക കുട്ടികളിലും വളർച്ചാവേദന കുട്ടിക്കാലത്തെ ഒരു സാധാരണ ഭാഗമാണ്, കാലക്രമേണ അത് കുറഞ്ഞുവരും. എന്നിരുന്നാലും, മാതാപിതാക്ക ളെന്ന നിലയിൽ, നിങ്ങളുടെ കുട്ടിയുടെ വേദനയെക്കുറിച്ചു നിരന്തരം ചോദിച്ചറിയുകയും, നിരീക്ഷിക്കുകയും ഏതെങ്കിലും ആശങ്കകൾ ഉടനടി പരിഹരിക്കുന്നതും അത്യന്താപേക്ഷിതമാണ്. വളർച്ചാവേദനയുടെ സ്വഭാവം മനസ്സിലാക്കുകയും മറ്റ് അവസ്​ഥകളിൽ നിന്ന് അവയെ വേർതിരിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ കുട്ടിയുടെ വളർച്ച യുടെ ഈ ഘട്ടത്തിൽ അവരു ടെ സുഖവും ക്ഷേമവും ഉറപ്പാക്കാൻ നിങ്ങൾക്ക് സാധിക്കും.

വാതപ്പനി മൂലമാണ് വേദന വർദ്ധിക്കുന്നത് എന്ന ആശയം 1930-കളിൽ നിരാകരിക്കപ്പെട്ടു. വളർച്ചയുമായി ഈ അവസ്​ഥക്ക് ഒരു പങ്കുമില്ല എന്ന് തെളിയിക്കപ്പെട്ടു. പല കാരണങ്ങളും ശാസ്ത്രജ്ഞർ മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള ഗവേഷണങ്ങൾ അവയെ പിന്തുണച്ചിട്ടില്ല.

എന്താണ് കാരണം?

വളർച്ചാ വേദനകൾക്ക് കാരണമാകുന്നത് എന്താണ്? നമുക്ക് ഇപ്പോഴും അറിയില്ല എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. 180 വർഷത്തിലേറെയായി ഈ പദം ഉപയോഗിച്ചുവരുന്നുവെങ്കിലും ഇതൊരു തെറ്റായ പേരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 1823-ൽ ഫ്രഞ്ച് ഡോക്ടർ മാർസെൽ ഡുഷാംപ് ആണ് വളർച്ചാവേദനകൾ ആദ്യമായി വിവരിച്ചത്. വളർച്ചാ പ്രക്രിയയാണ് കാരണം എന്നദ്ദേഹം കരുതി. ഒരു നൂറ്റാണ്ടിനുശേഷം, മുഖ്യധാരാ വൈദ്യശാസ്​ത്രം കരുതിയത് വേദനയ്ക്ക് കാരണം നേരിയ റുമാറ്റിക് ഫീവർ (വാതപ്പനി) ആണെന്നാണ്. വാതപ്പനി മൂലമാണ് വേദന വർദ്ധിക്കുന്നത് എന്ന ആശയം 1930-കളിൽ നിരാകരിക്കപ്പെട്ടു. വളർച്ചയുമായി ഈ അവസ്​ഥക്ക് ഒരു പങ്കുമില്ല എന്ന് തെളിയിക്കപ്പെട്ടു. പല കാരണങ്ങളും ശാസ്ത്രജ്ഞർ മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള ഗവേഷണങ്ങൾ അവയെ പിന്തുണച്ചിട്ടില്ല. തുടർന്നുള്ള കാരണ സിദ്ധാന്തങ്ങളിൽ തെറ്റായ അംഗവിന്യാസം, വിശ്രമമില്ലാത്ത കായികാധ്വാനം, രകതയോട്ടത്തിലെ അപാകതകൾ, ക്ഷീണം അല്ലെങ്കിൽ വൈകാരിക അസ്വസ്​ഥത എന്നിവ ഉൾപ്പെടുന്നു. അപര്യാപ്തമായ വിറ്റാമിൻ- ഡി യുടെ അളവ് വളർച്ചാവേദനയിൽ ഒരു പങ്കു വഹിച്ചേക്കാം.

READ: ബൈപോളാർ ഡിസോർഡർ:
ഉന്മാദവും വിഷാദവും മാറിമറിയുമ്പോൾ

വൃക്കയിലെ കല്ലിനെ തുരത്താം

വാർഡിമാർ ഹാഫ് കിൻ: മനുഷ്യരാശിയുടെ രക്ഷകൻ, ദുരന്തനായകൻ

കുട്ടികളിലെ
അമിതവണ്ണം

ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ

മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments