അസുഖം വന്നാൽ ചികിത്സിച്ച് ഭേദമാക്കുന്നത് എത്രത്തോളം അനിവാര്യമാണെന്ന് നമുക്കറിയാം. ഒരു അസുഖം ബാധിച്ച രോഗിയുടെ അവകാശങ്ങളിൽ ഒന്നാണ് ആ അസുഖത്തിന്റെ വിവിധ ചികിത്സാരീതികളെപ്പറ്റി ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക എന്നത്. എന്നാൽ നൂതനമായ ചികിത്സാരീതികളെപ്പറ്റി പറയുമ്പോൾ ഇന്നും പലർക്കും ''ഇതൊക്കെ ശരിയാകുമോ?'' എന്ന ഭയമാണ്.
മാറ്റങ്ങൾ അനിവാര്യമാണ്. ശാസ്ത്രലോകത്തിന്റെ കുതിപ്പിൽ മനുഷ്യരാശിക്ക് വളരെ ഉപകാരപ്രദമാകുന്ന ഒട്ടനവധി നൂതന ചികിത്സാരീതികൾ വന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ 'Interventional Radiology' എന്നത് ഒരു പുതിയ വിഭാഗമാണ്. ഇന്റർവെൻഷനൽ റേഡിയോളജി (Interventional Radiology - IR) എന്നത് എക്സ് റേ, അൾട്രാ സൗണ്ട്, സിടി സ്കാൻ, എം.ആർ ഐ സ്കാൻ തുടങ്ങിയ ഇമേജിംഗ് സഹായത്തോടെയുള്ള ചികിത്സാരീതിയാണ്.
തുറന്ന ശസ്ത്രക്രിയകൾ (Open surgery) കാലക്രമേണ ലാപറോസ്‌കോപ്പിക് അല്ലെങ്കിൽ കീഹോൾ ശസ്ത്രക്രിയകളായി പരിണമിച്ചു. ഇപ്പോഴിതാ റോബോട്ടിക് സർജറിയും (Robotic surgery) വന്നിരിക്കുന്നു. കീഹോൾ ശസ്ത്രക്രിയയേക്കാൾ ചെറിയ ''പിൻഹോൾ'' ദ്വാരങ്ങളിലൂടെ ആണ് ഇന്റർവെൻഷനൽ റേഡിയോളജി പ്രവർത്തനങ്ങൾ ചെയ്യുന്നത്.
വലിയ ശസ്ത്രക്രിയകൾ കൂടാതെ, ശരീരത്തിൽ വളരെ ചെറിയ (ഏകദേശം 2mm - ഓളം വരുന്ന) ദ്വാരങ്ങളിലൂടെയാണ് അവ ചെയ്യുന്നത്.

വളരെ നൂതനമായ ഈ ചികിത്സാരീതിയുടെ സുപ്രധാന ഗുണങ്ങൾ: കുറഞ്ഞ വേദന, താരതമ്യേന കുറവ് അപകട സാധ്യത, അനസ്തീഷ്യയുടെ ആവശ്യകത ഇല്ലായ്മ (ഒട്ടുമിക്ക IR procedures- ഉം ലോക്കൽ അനസ്തീഷ്യ /ചെറിയ മയക്കത്തിലാണ് ചെയ്യുക), ശസ്ത്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത്തിലുള്ള രോഗമുക്തി എന്നിവയാണ്.
സൂക്ഷ്മമായി, കൃത്യമായി നിർവഹിക്കപ്പെടുന്ന ഈ ചികിത്സകൾ വളരെ ലളിതമായി നിർവഹിക്കപ്പെടുന്നു.
ചെറിയ FNAC, ബയോപ്സി, ഡ്രെയിനേജ് മുതൽ അബ്ലേഷൻ (Ablation - ചെറിയ സൂചിയുപയോഗിച്ച് കരിയിച്ച് കളയൽ), തലച്ചോറിലെ കുമിളകളെ അടയ്ക്കുന്നത്, പക്ഷവാതം വരുന്ന രോഗികളെ രക്ഷിക്കുന്നതുവരെ ഇതിന്റെ കീഴിൽ വരുന്നു.
ഈ വിഭാഗത്തെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകളെപ്പറ്റി പറയാം.
(1) അൾട്രാസൗണ്ട്, സി.ടി, എം ആർ ഐ തുടങ്ങിയവ രോഗനിർണയത്തിന് മാത്രം ഉപകാരപ്പെടുന്ന ഉപകരണങ്ങളാണ്:
ഇത് ശരിയായ ഒരു ധാരണ അല്ല. ഇവ ഉപയോഗിച്ച് വളരെ കൃത്യമായി ചികിത്സിക്കാൻ IR വിഭാഗത്തിന് സാധിക്കും.
(2) സാമ്പത്തികച്ചെലവ് കൂടുതലായിരിക്കും:
ശരിയല്ല. IR നുശേഷം പുനരധിവാസസമയം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ജോലിക്കും മറ്റും വേഗം തിരികെ കയറാവുന്നതാണ്.
(3) വളരെ അപായകരം:
ഈ രീതി വളരെ ലളിതമാണ്. നേരത്തെ പ്രതിപാദിച്ച പോലെ അനസ്തീഷ്യ പ്രശ്‌നങ്ങളുമില്ല.
ഏതൊക്കെ അസുഖങ്ങൾക്ക്
IR ഉപയോഗിക്കാം?
ഒട്ടുമിക്ക അസുഖങ്ങളുടെ ചികിത്സയിലും IR ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. വേരിക്കോസ് വെയിൻ മുതൽ ക്യാൻസർ ചികിത്സവരെ.
IR എന്നത് വലിയ നഗരങ്ങളിലും പഞ്ചനക്ഷത്ര ആശുപത്രികളിലും മാത്രമല്ല, ഇപ്പോൾ നമുക്ക് എവിടെയും ലഭ്യമായിക്കൊണ്ടിരിക്കുന്നുണ്ട്. ആധുനിക ചികിത്സാസംവിധാനത്തിന്റെ അടിത്തറയാകുന്ന ഈ ചികിത്സാരീതി നമുക്ക് യഥായോഗ്യം ഉപയോഗിക്കുവാൻ കഴിയണം.
READ : എം.ആർ.ഐ സ്‌കാൻ
എന്ത്, എങ്ങനെ, എപ്പോൾ?
ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി
വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ
ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും
കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ
ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?
കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ
ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?
ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ
സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

