നിദ്രാശ്വാസഭംഗം
എന്ന നിശ്ശബ്ദ കൊലയാളി

‘‘കൂർക്കംവലി ഒരു തമാശയല്ല; അത് ശരീരത്തിന്റെ മുന്നറിയിപ്പാണ്. ആ മുന്നറിയിപ്പ് അവഗണിക്കാതെ ചികിത്സ തേടിയാൽ, ജീവിതനിലവാരവും ആയുസ്സും സംരക്ഷിക്കാനാകും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജി. മഹേഷ് ദേവ് എഴുതിയ ലേഖനം.

മാർച്ച് 13 ലോക നിദ്രാദിനമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ ഉറക്കത്തിന് അർഹമായ സ്ഥാനം തിരിച്ചുകിട്ടേണ്ട ദിനം.

“ഉറക്കത്തിനും ഒരു ദിനമോ?” എന്ന ചോദ്യം പലർക്കും തോന്നാം. എന്നാൽ മനുഷ്യശരീരത്തിന്റെ പുനർനിർമാണപ്രവർത്തനങ്ങൾ ഏറ്റവും സജീവമാകുന്ന ഘട്ടമാണ് ഉറക്കം എന്ന സത്യം നാം പലപ്പോഴും അവഗണിച്ചുപോകുന്നു.

നമ്മുടെ ദിനചര്യയിൽ ഉറക്കം പലപ്പോഴും സമയം ബാക്കിയാക്കാനുള്ള ഇടവേളയായി ചുരുങ്ങിയിരിക്കുന്നു. എന്നാൽ ഗുണമേന്മയുള്ള ഉറക്കം ഇല്ലാതെ ആരോഗ്യമുള്ള ജീവിതം അസാധ്യമാണെന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വ്യക്തമായ നിലപാട്. ഹോർമോണുകളുടെ സമതുലിതാവസ്ഥ മുതൽ ഹൃദയ മസ്തിഷ്ക പ്രവർത്തനങ്ങൾ വരെ, ശരീരത്തിന്റെ അനേകം നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഉറക്കമാണ്. ചുരുക്കത്തിൽ, ഉറക്കം എന്നത് ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുന്ന അതീവ സങ്കീർണമായ ഒരു ജൈവികപ്രക്രിയയാണ്.

ഉറക്കത്തിനിടയിൽ ശ്വാസം ആവർത്തിച്ച് തടസ്സപ്പെടുന്നുണ്ടെങ്കിൽ, ആ ഉറക്കം ശരീരത്തിന് വിശ്രമം നൽകുന്നതിനുപകരം അപകടകരമായ അവസ്ഥയായി മാറുന്നു. അത്തരമൊരു രോഗാവസ്ഥയാണ് നിദ്രാശ്വാസഭംഗം (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ-OSA).
ഉറക്കത്തിനിടയിൽ ശ്വാസം ആവർത്തിച്ച് തടസ്സപ്പെടുന്നുണ്ടെങ്കിൽ, ആ ഉറക്കം ശരീരത്തിന് വിശ്രമം നൽകുന്നതിനുപകരം അപകടകരമായ അവസ്ഥയായി മാറുന്നു. അത്തരമൊരു രോഗാവസ്ഥയാണ് നിദ്രാശ്വാസഭംഗം (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ-OSA).

വേൾഡ് സ്ലീപ് സൊസൈറ്റിയുടെ ഈ വർഷത്തെ സന്ദേശം “നന്നായി ഉറങ്ങൂ നന്നായി ജീവിക്കൂ’’ (Sleep well Live Better) എന്നതാണ് – ആരോഗ്യകരമായ ഉറക്കം നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന ഓർമ്മപ്പെടുത്തലാണിത്.

എന്നാൽ, ഉറക്കത്തിനിടയിൽ ശ്വാസം ആവർത്തിച്ച് തടസ്സപ്പെടുന്നുണ്ടെങ്കിൽ, ആ ഉറക്കം ശരീരത്തിന് വിശ്രമം നൽകുന്നതിനുപകരം അപകടകരമായ അവസ്ഥയായി മാറുന്നു. അത്തരമൊരു രോഗാവസ്ഥയാണ് നിദ്രാശ്വാസഭംഗം (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ-OSA). പലരും തിരിച്ചറിയാതെ വർഷങ്ങളോളം അനുഭവിക്കുന്ന, പക്ഷേ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാവുന്ന ഒരു രോഗം.

എന്താണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ?

OSA എന്നത് ഉറക്കത്തിനിടെ മുകളിലെ ശ്വാസനാളങ്ങൾ (Upper Airway) പൂർണമായോ ഭാഗികമായോ അടയുന്നതുമൂലം ശ്വാസം കുറച്ചു സമയത്തേക്ക് നിലച്ചുപോകുന്ന അവസ്ഥയാണ്. ഉറക്കത്തിനിടെ പേശികൾ അയയുന്നതുമൂലം അണ്ണാക്ക് മുതൽ നാവിന്റെ പിൻഭാഗം വരെയുള്ള ഭാഗത്തിന്റെ വ്യാസം കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലരിൽ ഇത് മൂർച്ഛിക്കുമ്പോൾ ശ്വാസ തടസ്സം രൂപപ്പെടുന്നു. ഇത് പൂർണ ശ്വാസതടസ്സം (Apnea) അല്ലെങ്കിൽ Hypopnea (ഭാഗിക തടസ്സം) എന്ന പേരുകളിൽ അറിയപ്പെടുന്നു.

ഒ.എസ്.എ സംശയിക്കുന്നവർക്കുള്ള പ്രധാന പരിശോധനയാണ് സ്ലീപ് സ്റ്റഡി (Polysomnography). ഇതിൽ ശ്വാസം, ഓക്സിജൻ അളവ്, ഹൃദയമിടിപ്പ്, തലച്ചോറിലെ വൈദ്യുത തരംഗങ്ങൾ, 	ഉറക്കഘട്ടങ്ങൾ, കൂർക്കംവലി- എല്ലാം ഒരു രാത്രിയിൽ വിലയിരുത്തുന്നു.
ഒ.എസ്.എ സംശയിക്കുന്നവർക്കുള്ള പ്രധാന പരിശോധനയാണ് സ്ലീപ് സ്റ്റഡി (Polysomnography). ഇതിൽ ശ്വാസം, ഓക്സിജൻ അളവ്, ഹൃദയമിടിപ്പ്, തലച്ചോറിലെ വൈദ്യുത തരംഗങ്ങൾ, ഉറക്കഘട്ടങ്ങൾ, കൂർക്കംവലി- എല്ലാം ഒരു രാത്രിയിൽ വിലയിരുത്തുന്നു.

ഒരു രാത്രിയിൽ ഇത് നിരവധി തവണ സംഭവിക്കാം. ഓരോ തവണയും ശരീരത്തിലെ ഓക്സിജൻ അളവ് കുറയുകയും, മസ്തിഷ്കം അപകടസൂചന നൽകി വ്യക്തിയെ അല്പം ഉണർത്തുകയും ചെയ്യുന്നു. ഈ ഉണരലുകൾ സാധാരണയായി രോഗിക്ക് ഓർമ്മയുണ്ടാകാറില്ല. ഫലമായി, ആഴമുള്ള ഉറക്കം ലഭിക്കാതെ ശരീരവും മനസ്സും പൂർണമായി വിശ്രമിക്കാതെ പോകുന്നു. അതിനാൽതന്നെ പലപ്പോഴും ഏറെ വൈകിയാണ് പലരും വൈദ്യസഹായം തേടുന്നത്.

എത്രത്തോളം സാധാരണമാണ്
നിദ്രാശ്വാസഭംഗം?

OSA വളരെ സാധാരണമായ രോഗമാണ്. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഇതുണ്ടെന്ന കാര്യം അറിയില്ല. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരി ലും അമിതവണ്ണമുള്ളവരിലും പ്രായം കൂടുന്നതിനനുസരിച്ചും OSA- യുടെ സാധ്യത വർദ്ധിക്കുന്നു.

ഇന്ത്യയിൽ ജീവിതശൈലീമാറ്റങ്ങൾ, അമിതവണ്ണ വർദ്ധന, അനിയന്ത്രിത ഉറക്കശീലങ്ങൾ, മാനസികസമ്മർദ്ദം എന്നിവ കാ രണം ഈ രോഗത്തിന്റെ വ്യാപ്തി ക്രമേണ ഉയർന്നുവരുകയാണ്.

ആരിലാണ് ഈ രോഗസാധ്യത കൂടുതലുള്ളത്?

  • അമിതവണ്ണമുള്ളവർ, പ്രത്യേകിച്ച് കഴുത്തിൽ കൊഴുപ്പ് കൂടിയവർ.

  • മൂക്കിലെ വളവ് (Deviated Nasal Septum), മൂക്കിലെ ദശവളർച്ച.

  • വലിയ ടോൺസിൽസ്.

  • മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം.

  • തൈറോയിഡ് രോഗങ്ങൾ.

  • താടിയെല്ലിന്റെ ജന്മനാലുള്ള ഘടനാ വ്യത്യാസങ്ങൾ.

  • ജനിതകപരമായ ചില ഘടകങ്ങൾ.

  • മസ്തിഷ്കത്തിലുണ്ടാകുന്ന ചില തകരാറുകൾ.

ലക്ഷണങ്ങൾ:
ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

രാത്രിയിലെ ലക്ഷണങ്ങൾ

  • ശക്തമായ, തുടർച്ചയായ കൂർക്കംവലി.

  • ശ്വാസംമുട്ടി ഉണരൽ.

  • ഉറക്കത്തിനിടെ ശ്വാസം നിൽക്കുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുന്ന അവസ്ഥ (observed apneas).

  • ഉറക്കം ഇടയ്ക്കിടെ മുറിയുക.

പകലത്തെ ലക്ഷണങ്ങൾ

  • അകാരണമായ ക്ഷീണം.

  • രാവിലെയുള്ള തലവേദന.

  • അമിത നിദ്ര (പകൽ സമയങ്ങളിൽ).

  • ശ്രദ്ധക്കുറവ്, അലസത.

  • ഓർമ്മക്കുറവ്.

  • ലൈംഗികപ്രശ്നങ്ങൾ.

  • ക്ഷോഭം, വിഷാദം, മാനസിക അസ്വസ്ഥത.

  • ജോലിയിൽ കാര്യക്ഷമത കുറയുക.

കുട്ടികളിലെ ഒ.എസ്.എ
(Pediatric OSA)

ഇത് കുട്ടികളിലും കാണപ്പെടുന്നു.
പ്രധാന ലക്ഷണങ്ങൾ:

  • കൂർക്കംവലി.

  • ഉറക്കത്തിനിടെ വായ തുറന്ന് ശ്വസിക്കൽ.

  • പഠനത്തിൽ ശ്രദ്ധക്കുറവ്.

  • വളർച്ചക്കുറവ്.

കട്ടികളിൽ സാധാരണയായി വലിയ ടോൺസിൽസ്, അഡിനോയിഡ്‌സ് എന്നിവയാണ് കാരണം. ഈ ലക്ഷണങ്ങൾ ദീർഘകാലം തുടരുകയാണെ ങ്കിൽ ഒ.എസ്.എ ഗൗരവമായി സംശയിക്കണം.

OSA- യെ വെറും “കൂർക്കംവലി” ആയി കാണുന്നത് വലിയ തെറ്റാണ്. ഇത് പല ഗുരുതര രോഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു.

  • ഉയർന്ന രക്തസമ്മർദ്ദം (Hypertension).

  • ഹൃദയാഘാതം.

  • സ്‌ട്രോക്ക്.

  • പ്രമേഹം.

  • ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ (Arrhythmias).

  • വാഹനാപകടങ്ങൾ (പകൽ ഉറക്കം മൂലം).

  • വിഷാദരോഗം, മാനസിക സമ്മർദ്ദം സാധാരണ ചികിത്സയ്ക്ക് വഴങ്ങാത്ത അമിത രക്തസമ്മർദ്ദത്തിന്റെ (Refractory Hypertension) പ്രധാന കാരണങ്ങളിലൊന്നാണ് OSA.

സി-പാപ് (C PAP - Continuous Positive Airway Pressure) ആണ് ഒ.എസ്.എ യുടെ ഏറ്റവും ഫലപ്രദമായ ചികിത്സ.
സി-പാപ് (C PAP - Continuous Positive Airway Pressure) ആണ് ഒ.എസ്.എ യുടെ ഏറ്റവും ഫലപ്രദമായ ചികിത്സ.

എല്ലാ കൂർക്കംവലിയും അപകടകരമല്ലെങ്കിലും, അത് നിരുപദ്രവമാണെന്ന് കരുതുന്നത് തെറ്റാണ്. കൂർക്കംവലി സുഖനിദ്രയുടെ ലക്ഷണമല്ല; അത് ഉറക്കത്തിലെ ശ്വാസതടസ്സത്തിന്റെ തുടക്കമായിരിക്കാം. അതായത് ഒ.എസ്.എ യെ വെറും ഉറക്ക പ്രശ്നമായോ, കൂർക്കംവലിയായോ മാത്രം കണ്ടു നിസ്സാരവൽക്കരിക്കരുതെന്നർത്ഥം.

രോഗനിർണയം

ഒ.എസ്.എ സംശയിക്കുന്നവർക്കുള്ള പ്രധാന പരിശോധനയാണ് സ്ലീപ് സ്റ്റഡി (Polysomnography). ഇതിൽ ശ്വാസം, ഓക്സിജൻ അളവ്, ഹൃദയമിടിപ്പ്, തലച്ചോറിലെ വൈദ്യുത തരംഗങ്ങൾ, ഉറക്കഘട്ടങ്ങൾ, കൂർക്കംവലി- എല്ലാം ഒരു രാത്രിയിൽ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗത്തിന്റെ തീവ്രത (Mild, Moderate, Severe) നിശ്ചയിക്കുന്നത്. സ്ലീപ് സ്റ്റഡിക്കുശേഷം തീവ്രത അനുസരിച്ചു രോഗികളിൽ സി -പാപ് ട്രൈട്രേഷനും (CPAP titration) വേണ്ടിവരാറുണ്ട്.

ചികിത്സ

1. ജീവിതശൈലി മാറ്റങ്ങൾ

  • വണ്ണം കുറയ്ക്കുക

  • പുകവലി, മദ്യപാനം ഒഴിവാക്കുക

  • മലർന്നുകിടക്കുന്നത് ഒഴിവാക്കി ഒരുവശം ചെരിഞ്ഞു കിടക്കുക.

  • ഉറക്കസമയം ക്രമപ്പെടുത്തുക (സ്ലീപ് ഹൈജീൻ)

2. സി - പാപ് (CPAP ) ചികിത്സ:

സി-പാപ് (C PAP - Continuous Positive Airway Pressure) ആണ് ഒ.എസ്.എ യുടെ ഏറ്റവും ഫലപ്രദമായ ചികിത്സ. ഉറക്കത്തിനിടെ മാസ്ക് ധരിച്ച് വായുവിന്റെ മർദ്ദം ഉപയോഗിച്ച് ശ്വാസനാളങ്ങൾ തുറന്ന നിലയിൽ നിലനിർത്തുന്നതാണ് CPAP ചികിത്സയുടെ അടിസ്ഥാനം. CPAP titration വഴികണ്ടെത്തുന്ന മർദ്ദം അനുസരിച്ച് കൃത്യമായി ഉപയോഗിക്കുന്നവരിൽ സി - പാപ്ചികിത്സ ഏറെ പ്രയോജനപ്രദമാണ്.

3. ദന്ത ഉപകരണങ്ങൾ:

താടിയെല്ലുകൾക്കുള്ള ചില ആകൃതിവ്യത്യാസങ്ങൾ, ഘടനാവൈകല്യങ്ങൾ എന്നിവയിൽ താടിയെല്ലു മുന്നോട്ട് നീക്കിതടസ്സം മാറ്റുന്ന ചില പ്രത്യേക ഡെന്റൽ ഉപകരണങ്ങൾ ഉപയോഗിക്കാം.മാൻഡിബുലാർ അഡ്വാൻസ്മെന്റ് ഡിവൈസുകൾ എന്നാണിവയുടെ പേര്. വായിൽ ഇത്തരം ഉപകരണങ്ങൾ ഘടിപ്പിച്ചാണ് പ്രശ്നപരിഹാരം സാധ്യമാക്കുന്നത്.

4. ശസ്ത്രക്രിയ:

മൂക്കിലോ തൊണ്ടയിലോ ഘടനാപരമായ തടസ്സങ്ങൾ ഉള്ളവർക്ക് തിരഞ്ഞെടുത്ത സാഹചര്യങ്ങളിൽ ശസ്ത്രക്രിയ പ്രയോജനപ്പെടാം. എന്നാൽ തീവ്രരോഗാവസ്ഥയിൽ ഈ സങ്കേതം കൊണ്ടു മാത്രം പ്രയോജനമുണ്ടാവണമെന്നില്ല.

ഒ.എസ്.എ തടയാൻ എന്ത് ചെയ്യാം?

  • അമിതവണ്ണം ഒഴിവാക്കുക.

  • കൂർക്കംവലി അവഗണിക്കരുത്.

  • ഉറക്കശീലങ്ങൾ ക്രമപ്പെടുത്തുക.

  • ആവശ്യമെങ്കിൽ ഡോക്ടറെ സമീപിക്കുക.

  • സി-പാപ് നിർദ്ദേശിച്ചാൽ ഒഴിവാക്കരുത്.

ഒ.എസ്.എ ഒരു “നിശ്ശബ്ദ കൊലയാളി”യാണ് – ശബ്ദമില്ലാതെ ശരീരത്തെ ക്ഷയിപ്പിക്കുന്ന ഒരു രോഗം. എന്നാൽ ശരിയായ സമയത്ത് തിരിച്ചറിഞ്ഞാൽ പൂർണമായും നിയന്ത്രിക്കാവുന്ന ഒരു രോഗം കൂടിയാണ്.

കൂർക്കംവലി ഒരു തമാശയല്ല; അത് ശരീരത്തിന്റെ മുന്നറിയിപ്പാണ്. ആ മുന്നറിയിപ്പ് അവഗണിക്കാതെ ചികിത്സ തേടിയാൽ, ജീവിതനിലവാരവും ആയുസ്സും സംരക്ഷിക്കാനാകും.

Read:

റോസലിൻഡ് ഫ്രാങ്ക്‍ലിൻ: അനീതിയുടെയും ലിംഗവിവേചനത്തിന്റെയും
കഥ

എന്തുകൊണ്ടാണ്
പുറം വേദന, ശസ്ത്രക്രിയ
എപ്പോൾ വേണം,
എപ്പോൾ വേണ്ട?

കടിഞ്ഞൂൽ കണ്ണിയുടെ സംശയങ്ങൾ

ബിരുദാനന്തര മെഡി. സീറ്റ്:
കട്ട് -ഓഫ് മാർക്കും
വാദപ്രതിവാദങ്ങളും

പ്രതിരോധിക്കാം,
ജപ്പാൻ മസ്തിഷ്കജ്വരം

സോഷ്യൽ മീഡിയ
ദുരുപയോഗം
മരണത്തിലേക്ക്
നയിക്കുമ്പോൾ

ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Sleep Apnea: The Silent Killer – Dr Mahesh Dev G. writes in the Indian Medical Association’s Nammude Arogyam Magazine


ഡോ. മഹേഷ് ദേവ് ജി.

കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ ശ്വാസകോശരോഗവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments