കൗമാരം:
ശ്രദ്ധിക്കേണ്ട
വസ്തുതകൾ

‘‘പല രക്ഷകർത്താക്കൾക്കും അവരുടെ കൗമാരപ്രായത്തിലെ കുട്ടികളോട് എങ്ങനെ ഇടപെടണം എന്നതിൽ ആശങ്കയുണ്ടാകാം. അധ്യാപകരിൽ പലർക്കും കൗമാരക്കാരുമായി ഇടപെടുന്നതിൽ സംശയങ്ങളും ആശയക്കുഴപ്പങ്ങളും അനുഭവിക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഗായത്രി എൽ.കെ. എഴുതിയ ലേഖനം.

എന്താണ് കൗമാരം?

ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം 10-19 വയസ്സ് വരെയുള്ള കുട്ടികളെ കൗമാരക്കാർ എന്നു വിശേഷിപ്പിക്കുന്നു. വളരെയധികം സവിശേഷതകളുള്ളവരാണിവർ.

ശാരീരികമായും മാനസികമായും ഒത്തിരി മാറ്റങ്ങൾ ഇവരിൽ കാണാം. ലൈംഗികമായ, ശാരീരിക വളർച്ചയുടെ ലക്ഷണങ്ങൾ പ്രത്യക്ഷമാകും. പെരുമാറ്റപരവും മാനസികവുമായ മാറ്റങ്ങൾ ഉണ്ടാകാം. നൈസർഗികമായ കഴിവുകളും പുതിയ കാര്യങ്ങളോട് താൽപര്യവും ഉത്സാഹവും ഇവരുടെ പ്രത്യേകതകളായിരിക്കും. ഒരു ഐഡന്റിറ്റി കൺഫ്യൂഷൻ ഇവരിലുണ്ടാകാം. ചില കാര്യങ്ങളിൽ വീട്ടുകാർ അവരെ കൊച്ചുകുട്ടികളെപ്പോലെയും ചില കാര്യങ്ങളിൽ മുതിർന്ന ആൾക്കാരെപ്പോലെയും പരിഗണിക്കുന്നതുവഴി അവർക്ക് ഐഡന്റിറ്റി കൺഫ്യൂഷൻ ഉണ്ടാകാം.

സുരക്ഷിതമായ കൗമാരവികാസത്തിന് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും പങ്ക് വലുതാണ്. അതുപോലെ അവരുടെ കൂട്ടുകാരുടെ പങ്കും നിർണായകമാണ്. പല രക്ഷകർത്താക്കൾക്കും അവരുടെ കൗമാര പ്രായത്തിലെ കുട്ടികളോട് എങ്ങനെ ഇടപെടണം എന്നതിൽ ആശങ്കയുണ്ടാകാം. അധ്യാപകരിൽ പലർക്കും കൗമാരക്കാരുമായി ഇടപെടുന്നതിൽ സംശയങ്ങളും ആശയക്കുഴപ്പങ്ങളും അനുഭവിക്കാം.

പ്രീ ഫ്രണ്ടൽ കോർട്ടെക്സ് പൂർണ വളർച്ചയിലെത്താൻ 24 വയസ്സെങ്കിലുമാകും.
പ്രീ ഫ്രണ്ടൽ കോർട്ടെക്സ് പൂർണ വളർച്ചയിലെത്താൻ 24 വയസ്സെങ്കിലുമാകും.

എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് നമ്മുടെ കുട്ടികൾ അനുഭവിക്കുന്നത് എന്ന് പരിശോധിക്കാം. മുതിർന്ന ആൾക്കാരിൽ കാണുന്ന മാനസിക പ്രശ്നങ്ങളിൽ 50 ശതമാനവും തുടക്കം കുറിക്കുന്നത് 14-16 വയസ്സ് കാലഘട്ടത്തിലാണ്. ഈ പ്രായത്തിൽ അവർക്ക് സുഹൃത്തു ക്കളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രധാനപ്പെട്ട ഒന്നാണ്. സമൂഹത്തിൽ തന്റെ സ്ഥാനവും, ബോഡി ഇമേജും നിർണയിക്കുന്ന കാലഘട്ടമാണ് കൗമാരം.

തലച്ചോറിനെ രണ്ടായി തിരിക്കാം. ബുദ്ധിപരമായും ലോജിക്കലായും തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുന്ന പ്രീ ഫ്രണ്ടൽ കോർട്ടെക്സും, വികാരങ്ങൾ നിയന്ത്രിക്കുന്ന ഇമോഷണൽ ബ്രയിനും.

പ്രീ ഫ്രണ്ടൽ കോർട്ടെക്സ് പൂർണ വളർച്ചയിലെത്താൻ 24 വയസ്സെങ്കിലുമാകും. അതുവരെ എടുക്കുന്ന തീരുമാനങ്ങളിൽ വികാരങ്ങളുടെ ഇടപെടൽ അധികമായിരിക്കും. എന്തുകൊണ്ടെന്നാൽ അത് നിയന്ത്രിക്കാൻ പ്രീ ഫ്രണ്ടൽ കോർട്ടെക്സും പൂർണവളർച്ചയിൽ എത്തിയിട്ടില്ല. മാത്രമല്ല, തലച്ചോറിൽ നിർണായകമായ നൂറൽ സർക്യൂട്ടുകളുണ്ടാകുന്ന കാലമാണിത്. നല്ലതും ചീത്തയുമായ സ്വഭാവരൂപീകരണത്തിന് ഇത് കാരണമാകും. അതു കൊണ്ടുതന്നെ നന്നേ ചെറുപ്പത്തിൽ സുശീലങ്ങൾ കരസ്ഥമാകുന്നവർക്ക് പ്രായപൂർത്തിയാകുമ്പോൾ ഈ ശീലങ്ങൾ ലളിതമായിരിക്കും. എന്നാൽ ദുശ്ശീലങ്ങളും, ലഹരി പദാർത്ഥങ്ങളോടോ മറ്റോ അഡിക്ഷനും ഉള്ളവർക്ക് അത് കൂടുതൽ അടിമത്തം ഉണ്ടാക്കുകയും അത് മാറ്റുന്ന കാര്യം ശ്രമകരമാകുകയും ചെയ്യും.

മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്നേഹത്തോടെയും അനുകമ്പയോടെയുമുള്ള സമീപനം വഴി കുട്ടികളുടെ മാനസിക പിരിമുറുക്കം ഒരു പരിധി വരെ തടയാനാകും. ഇതിനായി വളർച്ചാ കാലഘട്ടത്തിന്റെ സവിശേഷതകളെ കുറിച്ച് അറിയുകയും തന്റെ കുട്ടിയുടെ പ്രത്യേകതകൾ ശ്രദ്ധിക്കുകയും അറിയുകയും വേണം.

ദ്രുതഗതിയിലുള്ള വളർച്ചയുടെ കാലഘട്ടമായതിനാൽ ഇവർക്ക് നന്നേ പോഷകഗുണമുള്ള ആഹാരവും നിർബന്ധമാണ്.

15 മുതൽ 24 വയസുള്ളവരിൽ, പെൺകുട്ടികളിൽ 50 ശതമാനവും ആൺകുട്ടികളിൽ 30 ശതമാനവും വിളർച്ച (അഥവാ രക്തത്തിൽ ഇരുമ്പിന്റെ കുറവ്) കാണുന്നുണ്ട്. മാംസപേശികളുടെയും എല്ലിന്റെയും വളർച്ച ഈ സമയത്ത് ഊർജിതമായി നടക്കുന്നതിനാൽ, കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അനിവാര്യമാണ്. പെൺകുട്ടികളിൽ മാസമുറയിൽ രക്തം നഷ്ടമാകുന്നതിനാൽ ഇരുമ്പടങ്ങിയ പോഷക ഗുണമുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

കേരളത്തിലെ കുട്ടികൾക്ക് ജീവിതശൈലീ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണരീതികളും, വ്യായാമക്കുറവും, വീട്ടിൽ പ്രമേഹം, രക്തസമ്മർദ്ദം പോലെ അസുഖമുള്ളവരുള്ളതിനാലും, പാഠ്യവും, പാഠ്യേതര പിരിമുറുക്കങ്ങളും കാരണമാകാം ഇത്. ആയതിനാൽ, കൃത്യസമയത്തുള്ള, സമീകൃത ഭക്ഷണവും, നല്ല വ്യായാമവും (കാർഡിയോ, പേശി ശക്തിപ്പെടുത്തൽ), 7-8 മണിക്കൂർ ഉറക്കവും, സമ്മർദ്ദരഹിതമായ ജീവിതശൈലിയും അവിഭാജ്യ ഘടകങ്ങളാണ്.

കൃത്യസമയത്തുള്ള, സമീകൃത ഭക്ഷണവും, നല്ല വ്യായാമവും), 7-8 മണിക്കൂർ ഉറക്കവും, സമ്മർദ്ദരഹിതമായ ജീവിതശൈലിയും കൗമാരകാലത്ത് അവിഭാജ്യ ഘടകങ്ങളാണ്.
കൃത്യസമയത്തുള്ള, സമീകൃത ഭക്ഷണവും, നല്ല വ്യായാമവും), 7-8 മണിക്കൂർ ഉറക്കവും, സമ്മർദ്ദരഹിതമായ ജീവിതശൈലിയും കൗമാരകാലത്ത് അവിഭാജ്യ ഘടകങ്ങളാണ്.

പലവിധത്തിലുള്ള സൗഹൃദങ്ങളും പ്രേമബന്ധങ്ങളും ഈ പ്രായത്തിൽ കൂടുതലായി കാണാം. ഇത്തരം ബന്ധങ്ങളിൽ അധിക പ്രാധാന്യം നൽകുന്നവരായിരിക്കും ഭൂരിഭാഗം പേരും. ചിലപ്പോൾ ലൈംഗികബന്ധങ്ങൾ ഉണ്ടാകുകയും ചെയ്യാം. ഇത്തരം സ്വഭാവങ്ങൾ ചിലപ്പോൾ അപകടകരമായേക്കാം. ലൈംഗികരോഗങ്ങൾക്കും, കൗമാരഗർഭത്തിനും ഇത് കാരണമായേക്കാം.

ലൈംഗിക വിദ്യാഭ്യാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കുള്ള പ്രായമാണിത്. വളരെ കരുതലോടെയും, സ്നേഹത്തോടെയും, അറിവോടെയും കുട്ടികൾക്ക് അവരുടെ ശരീരത്തെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും അസുഖങ്ങളുടെയും കൗമാര ഗർഭത്തിന്റെയും ഭവിഷ്യത്തുകളെ കുറിച്ചും അറിവ് നൽകേണ്ടതാണ്. സമാധാനത്തോടെയുള്ള സംശയനിവാരണങ്ങളും, വിധിക്കാത്ത തുറന്നുള്ള ആശയവിനിമയവും ആരോഗ്യസേവനങ്ങൾക്ക് റഫറലും നടത്തേണ്ടതാണ്.

മൊബൈലിന്റെയും മറ്റു ഡിജിറ്റൽ ഉപകരണങ്ങളുടെയും ഉപയോഗം വർധിച്ചു വരുന്ന ഈ കാലത്ത് അത് കുട്ടികളിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് നോക്കാം. പഠനത്തിനും എൻ്റർടെയ്ൻമെന്റിനും കുട്ടികൾ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നു. ഒരു മണിക്കൂറാണ് പഠനേതര കാര്യങ്ങൾക്ക് സ്ക്രീൻ ഉപയോഗം നിർദേശിച്ചിട്ടുള്ളത്. അമിത ഉപയോഗം കുട്ടികളിൽ അശ്രദ്ധ വർധിപ്പിക്കുന്നു, കായികാധ്വാനം കുറയ്ക്കുന്നു, സോഷ്യൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു. ചിലരിൽ അഡിക് ഷൻ ഉണ്ടാകുന്നു. ചില സാഹചര്യങ്ങളിൽ കുട്ടികൾ സൈബർ ആക്രമണത്തിന് ഇരകളാകുന്നു.

കൗമാരപ്രായത്തിലെ കുട്ടികളെ നേർവഴി കാട്ടി അവരോടൊപ്പം അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് പരിശോധിക്കാം.

മൊബൈലിന്റെയും മറ്റു ഡിജിറ്റൽ ഉപകരണങ്ങളുടെയും അമിത ഉപയോഗം കുട്ടികളിൽ അശ്രദ്ധ വർധിപ്പിക്കുന്നു, കായികാധ്വാനം കുറയ്ക്കുന്നു, സോഷ്യൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു.
മൊബൈലിന്റെയും മറ്റു ഡിജിറ്റൽ ഉപകരണങ്ങളുടെയും അമിത ഉപയോഗം കുട്ടികളിൽ അശ്രദ്ധ വർധിപ്പിക്കുന്നു, കായികാധ്വാനം കുറയ്ക്കുന്നു, സോഷ്യൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു.

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ടത്

കുട്ടികളുമായി ദിവസേന അര മണിക്കൂർ തൊട്ട് ഒരു മണിക്കൂർ എങ്കിലും ക്വാളിറ്റി ടൈം ചെലവഴിക്കാം. ഈ സമയം ഉപദേശങ്ങൾ, കുറ്റപ്പെടുത്തൽ എന്നിവ മാറ്റിവെച്ച് അവരെ കേൾക്കുകയും, അവരുടെ വിശേഷങ്ങൾ, കുട്ടുകാർ, വിഷമങ്ങൾ എന്നിവ മനസ്സിലാക്കുകയും ചെയ്യാം. അവരുമായി ചേർന്നുള്ള കളികളും ഒഴിവുസമയപ്രവർത്തികളും പ്ലാൻ ചെയ്യാം.

2. മൊബൈൽ, ടി.വി ഉപയോഗം നിയന്ത്രിക്കാൻ ആദ്യം രക്ഷകർത്താക്കളുടെ ഉപയോഗസമയം കുറയ്ക്കുക. ഫോൺ എപ്പോഴും കാണാൻ പറ്റുന്ന സ്ഥലങ്ങളിൽനിന്ന് മാറ്റിവെയ്ക്കാം. കുട്ടികളെ കായികാധ്വാനങ്ങളിലും, കളികളിലും, വിനോദങ്ങളിലും സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കാം. ഇടക്കിടക്ക് പാസ് വേഡുകൾ മാറ്റുകയും, ഡിജിറ്റൽ പാരൻ്റൽ കൺട്രോൾ (parental controls ) ഏർപ്പെടുത്തുകയും ചെയ്യാം.

3. കുട്ടികളുടെ കൂട്ടുകാരെ അറിയുക: വ്യക്തിബന്ധങ്ങളുടെ അതിരുകൾ ബഹുമാനിക്കാനും അവരെ പഠിപ്പിക്കാം.

4. ഈ വളർച്ചാകാലഘട്ടത്തിൽ അവർക്കുവേണ്ട പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

5. ആപത്ത് ഘട്ടങ്ങൾ തരണം ചെയ്യാൻ കുട്ടികൾക്ക് സുരക്ഷാവലയം അഥവാ സേഫ്റ്റി നെറ്റ് (വളരെ വേണ്ടപ്പെട്ട വിശ്വസ്തരായ മുതിർന്നവരുടെ നമ്പറുകളുടെ, ഹെൽപ് ലൈൻ നമ്പരുകളുടെ ലിസ്റ്റ്) നൽകണം).

മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്നേഹത്തോടെയും അനുകമ്പയോടെയുമുള്ള സമീപനം വഴി കുട്ടികളുടെ മാനസിക പിരിമുറുക്കം ഒരു പരിധി വരെ തടയാനാകും.
മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്നേഹത്തോടെയും അനുകമ്പയോടെയുമുള്ള സമീപനം വഴി കുട്ടികളുടെ മാനസിക പിരിമുറുക്കം ഒരു പരിധി വരെ തടയാനാകും.

അധ്യാപകർക്ക്
ചെയ്യാവുന്നത്

1. പഠനത്തിനോടൊപ്പം വിശ്രമവും കായികാധ്വാനവും കുട്ടികളുടെ വളർച്ചയ്‌ക്ക് ആവശ്യമാണ്. ഫിസിക്കൽ പിരിയഡ് കൃത്യമായി ലഭിക്കുന്നുവെന്ന് സ്കൂൾ അധികൃതർ ഉറപ്പു വരുത്തണം.

2. കുട്ടികളുടെ പ്രശ്നങ്ങളിൽ ഒരു നോൺ ജഡ്ജ് മെന്റല്‍ സമീപനം പാലിക്കണം. എന്തു പ്രശ്നവും തുറന്നു പറയാനുള്ള സാഹചര്യവും സമയവും ഒരുക്കി കൊടുക്കണം.

3. കുട്ടികളുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.

4. പെൺകുട്ടികളെയും കായികവിനോദങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കണം.

5. കൃത്യമായി കുട്ടികളുടെ ആരോഗ്യ പരിശോധനകളും കൗൺസലിങ് സേവനങ്ങളും നൽകേണ്ടതാണ്.

6. കുട്ടികളിൽ അനുകമ്പയും നല്ല സംഭാഷണ രീതിയും പ്രോത്സാഹിപ്പിക്കാം.

7. മൂല്യങ്ങൾ തിരിച്ചറിയുകയും മൂല്യാധിഷ്ഠമായി പെരുമാറാൻ പ്രേരിപ്പിക്കുകയും വേണം.

8. സൈബർ സുരക്ഷ, ലഹരിപദാർഥങ്ങളുടെ ദൂഷ്യവശങ്ങൾ എന്നിവയെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുക.

9. കുട്ടികളുടെ വികാസത്തിന് മാതാപിതാക്കളോട് ഒത്തുചേർന്ന് നല്ല പ്രവർത്തികൾ ആസൂത്രണം ചെയ്യാം.

10.സ്കൂൾ കാൻ്റീനിൽ വറുത്തതും പൊരിച്ചതും, HFSS (High Fat sugar Salt) ആയതുമായ ഭക്ഷണങ്ങളുടെ ലഭ്യത കുറയ്ക്കുക. ആവിയിൽ പുഴുങ്ങിയ ഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്സ്, നട്സ് നൽകാവുന്നതാണ്.

11. പൊണ്ണത്തടിയുള്ള കുട്ടികളെ സ്ക്രീൻ ചെയ്തു നേരത്തേയുള്ള ഇടപെടലിനായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് അയയ്ക്കുക.

12.പഠനവൈകല്യങ്ങൾ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും വേണം.

സമൂഹത്തിന്റെ
ചുമതലകൾ

1. നഗരങ്ങളിലും ഗ്രാമങ്ങളിലും കുട്ടികളുടെ പൂർണ്ണവികാസത്തിനായി കളിസ്ഥലങ്ങൾ, മറ്റു അവസരങ്ങൾ ഒരുക്കണം.

2. എല്ലാ ഉദ്യോഗസ്ഥരും കുട്ടികളോട് അനുകമ്പയുള്ള സമീപനം പാലിക്കണം.

3. ആഫ്രിക്കൻ ഉബുണ്ടു (ubundu) ഫിലോസഫി മാതൃകയാക്കാവുന്നതാണ്. “Iam because we are.”

നിലവിലുള്ള കൗമാര ആരോഗ്യ സേവനങ്ങൾ

1. ആയുഷ്മാൻ ആരോഗ്യ മന്ദിർ (Ayushman arogya mandir) എന്ന പേരിൽ ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ എല്ലാ ശനിയാഴ്ചയും കൗമാര ആരോഗ്യ ക്ലിനിക്കുകൾ നടത്തിവരുന്നു.

2. ഹെൽത്ത് ബ്ലോക്ക് അടിസ്ഥാനത്തിൽ എല്ലാ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇവിടെ അവർക്ക് ആരോഗ്യ സേവനങ്ങളും, കൗൺസലിങ് സേവനങ്ങളും നൽകുന്നു.

3. സ്കൂളുകളിൽ സ്കൂൾ ഹെൽത്ത് നഴ്സ് ഇവർക്ക് ആരോഗ്യസംബന്ധമായ വിഷയങ്ങളെ കുറിച്ചു ക്ലാസുകൾ എടുക്കുന്നു.

4. വിളർച്ച അകറ്റാൻ കുട്ടികൾക്ക്, ഇരുമ്പു, ഫോളിക് ആസിഡ്, ആൽബെൻഡസോൾ അടങ്ങിയ ഗുളികകൾ സ്കൂൾ വഴി നൽകുന്നു.

5. സ്കൂളുകളിൽ കൃത്യ ഇടവേളകളിൽ ആരോഗ്യ സ്ക്രീനിംഗ് പരിശോധന നടപ്പിലാക്കുന്നു.

6. എട്ട്, ഒമ്പത്, 11 ക്ലാസ് കുട്ടികളെ (educators) കൗമാര ആരോഗ്യ വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും തുടർന്ന് അവരെക്കൊണ്ട് മറ്റു വിദ്യാർഥികൾക്ക് അറിവു നൽകുകയും, പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ആരോഗ്യ സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

7. ലഹരിപദാർഥങ്ങളുടെ ഉപയോഗം തടയാൻ നടപടികൾ, ബോധവത്കരണം എന്നിവ നടത്തുന്നു.

8. കുട്ടികൾക്ക് ആരോഗ്യ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് 1056 എന്ന DISHA ഹെൽപ് ലൈനിൽ വിളിക്കാവുന്നതാണ്.

9. ആപത്ത് ഘട്ടങ്ങൾ സഹായം തേടാൻ 1098-ൽ (ചൈൽഡ് ഹെൽപ് ലൈൻ) വിളിക്കാവുന്നതാണ്.

10.മാനസിക സമ്മർദ്ദം, പിരിമുറുക്കം നേരിടാൻ ടെലിമാനസ് 14416 എന്ന ഹെൽപ് ലൈനിൽ വിളിക്കാവുന്നതാണ്. വിഷാദം, ആത്മഹത്യ ചിന്തകൾ നേരിടാൻ ടെലിമാനസ് ഉദ്യോഗസ്ഥർ മികച്ച സഹായം നൽകുന്നു.

11.സൈബർ സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ 1930 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.

READ: അണുബാധ തടയാം:
കൈകളുടെ ശുചിത്വത്തിന്റെ
പ്രാധാന്യം

നിത്യവഴുതനയുടെ
ആരോഗ്യ രഹസ്യങ്ങള്‍

ബ്രെയിന്‍ ട്യൂമർ:
തിരിച്ചറിയേണ്ട ലക്ഷണങ്ങളും
മാറ്റേണ്ട തെറ്റിദ്ധാരണകളും

നടുവേദന:
എല്ലാവർക്കും
MRI പരിശോധന
വേണോ?

പഞ്ചസാരയെ
അടുത്തറിയാം

ആസ്ത്മയെക്കുറിച്ച്
പുതിയ കാഴ്ചപ്പാടുകൾ

വെർച്ച്വൽ ഓട്ടോപ്സി:
പോസ്റ്റുമോർട്ടത്തിന്റെ
മാനവികമുഖം

ആന്റിബയോട്ടിക്
റെസിസ്റ്റന്‍സ്:
ഒരു നിശ്ശബ്ദ മഹാമാരി

ഒരു അപൂര്‍വ രോഗത്തിന്റെ കഥ

ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ

നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?

പ്രസവാനന്തരം

സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം

കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments