ശിശുക്കളുടെ
പോഷണവും ഭക്ഷണവും
എങ്ങനെയായിരിക്കണം?

‘‘0-2 വയസ്സ് എന്ന ഗോൾഡൻ വിൻഡോ കാലയളവിൽ ശരിയായ ഭക്ഷണശീലം രൂപപ്പെടുത്തി നൽകുന്നത് ഒരു കുട്ടിയുടെ ഭാവിആരോഗ്യത്തിന് അടിസ്ഥാനം പകരുന്നു. ഈ പ്രായത്തിൽ പോഷകങ്ങൾ ശരിയായ രീതിയിൽ കിട്ടാതിരുന്നാൽ വളർച്ച തടസ്സപ്പെടുകയും രോഗപ്രതിരോധശക്തി കുറഞ്ഞുപോവുകയും ചെയ്യാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ​ഡോ. ഹഷിത വി.എം. എഴുതിയ ലേഖനം.

ശിശുക്കളുടെ ആരോഗ്യവും വളർച്ചയും ലക്ഷ്യമിട്ടുള്ള പ്രധാന ദൗത്യമാണ് ശരിയായ പോഷണം. 2019-21ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS) - 5 പ്രകാരം ഇന്ത്യയിൽ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഭാരക്കുറവ്, വളർച്ച മുരടിപ്പ്, ഗുരുതരമായ തൂക്കക്കുറവ് എന്നിവയുടെ വ്യാപനം യഥാക്രമം 32%, 35.5%, 7.7% എന്നിങ്ങനെയാണ്. പലപ്പോഴും ഇതിനുകാരണം തെറ്റായ ഭക്ഷണരീതി യാണ്.

ഐ. വൈ .സി.എഫ് - IYCF (Indicators for assesing Infant & young Child feeding practices) എന്നത് ആദ്യത്തെ 1000 ദിവസത്തിന് (ഗർഭകാലം മുതൽ 2 വയസ് വരെ) അനുയോജ്യമായ ഭക്ഷണരീതിയുടെ ചുരുക്കപ്പേരാണ്. 0-2 വയസ്സ് എന്ന ഗോൾഡൻ വിൻഡോ കാലയളവിൽ ശരിയായ ഭക്ഷണശീലം രൂപപ്പെടുത്തി നൽകുന്നത് ഒരു കുട്ടിയുടെ ഭാവിആരോഗ്യത്തിന് അടിസ്ഥാനം പകരുന്നു. ഈ പ്രായത്തിൽ പോഷകങ്ങൾ ശരിയായ രീതിയിൽ കിട്ടാതിരുന്നാൽ വളർച്ച തടസ്സപ്പെടുകയും രോഗപ്രതിരോധശക്തി കുറഞ്ഞുപോവുകയും ചെയ്യാം.

ശരിയായ പോഷകരീതിയുടെ പ്രധാന ഘടകങ്ങൾ ഇവയാണ്:

  • ജനനശേഷം മുലയൂട്ടൽ നേരത്തെ ആരംഭിക്കൽ:

ശിശു ജനിച്ചതിനുശേഷം ഒരു മണിക്കൂറിനുള്ളിൽ (ഏറ്റവും നേരത്തെ ) ശിശുവിനെ മുലയൂട്ടുക.

  • ഇതിലൂടെ പ്രോട്ടീനുകളും ആന്റിബോഡികളും അടങ്ങിയ ആദ്യപാൽ, മഞ്ഞപ്പാൽ (colostrum) ശിശു വിന് നേരത്തെ ലഭ്യമാകുന്നു.

പൂർണ്ണ മുലയൂട്ടൽ

6 മാസം വരെ ശിശുവിന് മുലയൂട്ടൽ മാത്രം മതി. കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിക്കുന്നു. 2 വയസ്സുവരെ മുലയൂട്ടൽ തുടരുക.

പൂരകാഹാരം

6 മാസം കഴിഞ്ഞ് പോഷകസമൃദ്ധമായ സുരക്ഷിത പൂരകാഹാരം ആരംഭിക്കുക.

പൂരകാഹാരസമയത്ത് ഉറപ്പാക്കേണ്ട കാര്യങ്ങൾ:

1. ആവർത്തനം

പൂരകാഹാരം ആരംഭിക്കുമ്പോൾ ദിവസേന 1-2 പ്രാവശ്യം പൂരകാഹാരം എന്ന കണക്കിൽ തുടങ്ങി, പതിയെ ഒരു വയസ്സോടെ 5-6 പ്രാവശ്യം ദിവസേന ഭക്ഷണം എന്ന കണക്കിലേക്ക് എത്തിക്കുക.

  • ആറു മാസത്തിനുശേഷവും മുലയൂട്ടൽ തുടരുക.

  • മുലയൂട്ടുന്ന കുട്ടികൾക്ക് 3 പ്രധാന ഭക്ഷണം + 2 സ്‌നാക്ക്.

  • മുലയൂട്ടാത്ത കുട്ടികൾക്ക് 3 പ്രധാന ഭക്ഷണം + 3 സ്‌നാക്ക്.

2. അളവ്

പൂരകാഹാരം 1/4 കപ്പ് അളവിൽ ആരംഭിക്കുക. ഒരു വയസ്സോടെ 3/4 കപ്പ് അളവായി പതിയെ കൂട്ടുക.

3. ഘടനയും രുചിയും

ശിശുവിന്റെ പ്രായവും കഴിക്കാൻ താത്പര്യവും കണ്ടെടുത്ത് രീതിയിൽ മാറ്റം വരുത്താം.

പന്ത്രണ്ടാം മാസത്തിൽ കുടുംബ ഭക്ഷണം നൽകിത്തുടങ്ങാം.

  • അർദ്ധദ്രാവക ഭക്ഷണം സ്പൂണിൽ നിന്ന് വീഴാത്തത്ര കട്ടി യുള്ളതായിരിക്കണം. പഞ്ചസാരയും ഉപ്പും ചേർക്കേണ്ടതില്ല.

4. വൈവിധ്യം

6 മാസം കഴിഞ്ഞാൽ ഏഴു ഭക്ഷണഗ്രൂപ്പുകൾ (Minimum dietary diverstiy) ക്രമമായി ഉൾപ്പെടുത്തുക. ദിവസേന കുറഞ്ഞത് 5 ഭക്ഷണഗ്രൂപ്പുകൾ ഉൾപ്പെടുത്തണം.

ആദ്യമായി പൂരകാഹാരം തുടങ്ങുമ്പോൾ ഒന്നോ രണ്ടോ ഗ്രൂപ്പുകൾ മാത്രം മതി. പതിയെ ഓരോഗ്രൂപ്പുകൾ കൂട്ടുക.

ഗ്രൂപ്പുകൾ

1. ധാന്യങ്ങൾ, വേരുകൾ, കിഴങ്ങുകൾ:

  • അരി, ഗോതമ്പ്, ചോളം, റാഗി, ഓട്‌സ്, ബാർലി.

  • കപ്പ, ഉരുളക്കിഴങ്ങ്, ചേന, മധുരക്കിഴങ്ങ്, കൂവ.

2. പയർവർഗ്ഗങ്ങളും പരിപ്പും:

  • ചെറുപയർ, ഉഴുന്ന്, കടല, പരിപ്പ് മുതലായവ.

  • അണ്ടിപ്പരിപ്പ്, ബദാം, കപ്പലണ്ടി, പിസ്ത, ഈന്തപ്പഴം

3. മുട്ട.

4. പാൽ ഉൽപ്പന്നങ്ങൾ:

  • പാൽ, ചീസ്, യോഗർട്ട്,, തൈര്.

5. മാംസാഹാരം:

  • മീൻ, ഇറച്ചി.

6. വിറ്റാമിൻ എ അടങ്ങിയ പഴവർഗങ്ങളും പച്ചക്കറിയും

  • കാരറ്റ്, മാങ്ങ, മത്തങ്ങ, പപ്പായ, ചീര, കാപ്‌സികം.

7. മറ്റു പഴങ്ങളും പച്ചക്കറികളും:

  • കുഞ്ഞുങ്ങളുടെ വിശപ്പും സംതൃപ്തിയും തിരിച്ചറിഞ്ഞ് ഊഷ്മളതയോടെ ഭക്ഷണം നൽകുക.

ഭക്ഷണം നൽകേണ്ട
ശരിയായ രീതി

  • ബലമായി ഭക്ഷണം കൊടുക്കരുത്.

  • സുഖകരമായ ഇരിപ്പിടം ഉറപ്പാക്കുക.

  • കിടത്തി ഭക്ഷണം കൊടുക്കരുത്.

  • ടിവി / മൊബൈൽ അതോ മറ്റേതെങ്കിലും സ്‌ക്രീൻ ഇല്ലാതെ ഭക്ഷണം കൊടുക്കുക.

ശുചിത്വം

  • ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പ് കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക.

  • ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക.

  • വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.

ഇതുകൂടാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ സമയാസമയം നൽകുക.

  • ഒരു വയസ്സുവരെയുള്ള കുട്ടികൾക്ക് വിറ്റാമിൻ ഡി തുള്ളിമരുന്ന് ദിവസേന നൽകുക.

  • 9 മാസം പൂർത്തിയായതു മുതൽ വിറ്റാമിൻ എ മരുന്ന് 6 മാസം കൂടുമ്പോൾ നൽകുക.

  • വിരയ്ക്കുള്ള മരുന്ന് വർഷത്തിൽ 2 തവണ, 6 മാസം കൂടുമ്പോൾ നൽകുക.

  • ഇരുമ്പ് സത്ത് സമ്പന്നമായ ഭക്ഷണം ഉറപ്പുവരുത്തുക.

  • വളർച്ചാനിരീക്ഷണം അംഗനവാടികളിൽനിന്ന് നടത്തുക.

ശിശുവിന്റെ ആദ്യ രണ്ടുവർഷം അവരുടെ ജീവിതത്തിൽ ഏറ്റവും നിർണായകമായ പോഷണകാലമാണ്. ഇതിൽ പീഡിയാട്രിഷ്യൻ വഴി നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടർന്ന് ആരോഗ്യകരമായ വളർച്ചയും വികാസവും ഉറപ്പാക്കാം.

READ: പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ്,
എന്തു​ ചെയ്യണം?

പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം

ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…

ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ

ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി

മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…

കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…

കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments