മോഹാലസ്യം

‘‘എന്താണ് മോഹാലസ്യം? ക്ഷണികമായി / താത്കാലികമായി ഉണ്ടാകുകയും തനിയെ ഭേദമാകുകയും ചെയ്യുന്ന, ബോധക്ഷയം മൂലം ഒരാൾ കുഴഞ്ഞുവീഴുകയും വളരെ പെട്ടെന്ന് ചികിത്സയൊന്നും കൂടാതെ സുഖം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഏതാണ്ട് 50% ആൾക്കാർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ സംഭവിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം’ പംക്തിയിൽ ഡോ. പ്രദീപ് കിടങ്ങൂർ നൽകിയ മറുപടി.

മോഹാലസ്യപ്പെട്ടു എന്ന് പലരും പറയുന്നതും എഴുതുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. സത്യത്തിൽ എന്താണ് മോഹാലസ്യം?

ക്ഷണികമായി / താത്കാലികമായി ഉണ്ടാകുകയും തനിയെ ഭേദമാകുകയും ചെയ്യുന്ന ബോധക്ഷയം മൂലം ഒരാൾ കുഴഞ്ഞുവീഴുകയും വളരെ പെട്ടെന്ന് ചികിത്സയൊന്നും കൂടാതെ തന്നെ സുഖം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മോഹാലസ്യം (Syncope - -സിൻകോപ്പി).

ചില സാഹചര്യങ്ങളിൽ, തലച്ചോറിലേയ്ക്കുള്ള രക്തസ്രാവം കുറയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ബോധം പോയി നിലത്തു വീണുകഴിയുമ്പോൾ ആ അവസ്ഥ മാറി തലച്ചോറിന് വേണ്ട രക്തവും ഓക്സിജനും ലഭിക്കുകയും അയാൾക്ക് ബോധം വീണ്ടുകിട്ടുകയും ചെയ്യുന്നു. ഏതാണ്ട് 50% ആൾക്കാർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ സംഭവിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

എന്താണിതിന്റെ കാരണം?

പ്രധാനമായും മൂന്നായി തിരിക്കാം:

1) റിഫ്ളക്സ് (ശരീരത്തിന്റെ യാന്തികമായ പ്രതികരണം)

  • പെട്ടെന്നുണ്ടായ വേദന കൊണ്ടോ, ഭയം മൂലമോ, കുറെ സമയം നിൽക്കേണ്ടിവരുന്നതുകൊണ്ടോ, നിർത്താതെയുള്ള ചുമ കാരണമോ, മൂത്രമൊഴിച്ചു കഴിഞ്ഞയുടനെയോ എല്ലാം ഇത് സംഭവിക്കാവുന്നതാണ്. അതുപോലെ തന്നെ തല പെട്ടെന്ന് വെട്ടിക്കുക, ഷേവ് ചെയ്യുക, ഷർട്ടിന്റെ കോളർ മുറുകിയിരിക്കുക എന്നിവയും ഇതിന് കാരണമാകാം.

2) ഓർത്തോസ്റ്റാറ്റിക് സിൻകോപ്പി

  • കിടക്കുകയോ, ഇരിക്കുകയോ ചെയ്യുന്ന ആൾ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ സംഭവിക്കുന്നത്. നിർജലീകരണം, ചില മരുന്നുകൾ എന്നിവയും ഇതിന് കാരണമാകാം.

3) ഹൃദയസംബന്ധമായ കാരണങ്ങൾ

  • ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയോ വളരെയധികം കുറയുകയോ ചെയ്യുന്ന അവസ്ഥ, ഹൃദയാഘാതം, ഹൃദയപേശികളുടെ അസ്വാഭാവികമായ വികാസം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

എന്താണ് പ്രാഥമിക ചികിത്സ?

സ്വയം ഇങ്ങനെ അനുഭവിക്കുമ്പോഴോ നമ്മുടെ കൂടെയുളള മറ്റൊരാൾക്ക്‌ ഇപ്രകാരം സംഭവിക്കുന്ന സമയത്തോ വേഗത്തിൽ പ്രയോഗത്തിൽ വരുത്തുന്നതിന് ഇതിന്റെ പ്രാഥമിക ചികിത്സ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഒരാൾ കുഴഞ്ഞുവീഴാൻ പോകുമ്പോൾ അയാളുടെ ഭാവവും വിളർച്ചയും കണ്ട് മനസ്സിലാക്കാൻ സാധിച്ചാൽ, വീണ് പരിക്കുപറ്റാതിരിക്കാൻ അയാളെ സഹായിക്കുക. രോഗിയെ പിടിച്ച് സാവധാനം നിങ്ങൾക്കും രോഗിക്കും സുരക്ഷിതമായ ഒരിടത്ത് നിലത്ത് കിടത്തുക. തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ വേണ്ടി രണ്ടു കാലുകളും ഏതാണ്ട് ഒരടി ഉയർത്തി വയ്ക്കുക.

വസ്ത്രങ്ങൾ മുറുകിയിരിക്കുകയാണെങ്കിൽ അയച്ചുകൊടുക്കുന്നത്, പ്രത്യേകിച്ച് കോളർ, ഗുണം ചെയ്യും. അയാളുടെ ചുറ്റും ആൾക്കാർ കൂടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അയാളുടെ രണ്ട് തോളിലും തട്ടി ഉറക്കെ വിളിക്കുക. അയാൾ എന്തെങ്കിലും തരത്തിൽ പ്രതികരിക്കുന്നുണ്ടോ എന്നറിയാനാണിത്. അയാൾ ശ്വാസം എടുക്കുന്നുണ്ടോ എന്ന് അറിയാൻ അയാളുടെ വയറും നെഞ്ചും ഉയർന്ന് താഴുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. നാഡിമിടിപ്പ് (pulse) നോക്കാനറിയുമെങ്കിൽ നോക്കുക. ബോധംകെട്ടു കിടക്കുന്ന ആളിന് ശ്വാസവും നാഡിമിടിപ്പും ഉണ്ടെങ്കിൽ അയാളോടൊപ്പം തുടരുക. ബോധം വന്നയുടൻ എഴുന്നേൽക്കാൻ സമ്മതിക്കരുത്. അയാൾക്ക് മനോധൈര്യം കൊടുക്കുക. ബോധം വരാൻ 3 മിനിറ്റിൽ കൂടുതൽ സമയമെടുത്താൽ വൈദ്യസഹായം തേടിയിരിക്കണം.

അയാൾ പ്രതികരിക്കുന്നില്ല, ശ്വാസവും നാഡിമിടിപ്പും ഇല്ല എന്നാണെങ്കിൽ വളരെ വേഗം സി പി ആർ (CPR) ആരംഭിക്കണം.

ബോധം കെട്ടുകിടക്കുന്ന ആളിന്റെ മുഖത്ത് വെള്ളമൊഴിക്കുകയോ തളിക്കുകയോ ചെയ്യരുത്. അതുപോലെ പൂർണബോധം തെളിയുന്നതിനുമുൻപ് വെള്ളം കുടിപ്പിക്കുന്നത് ഒഴിവാക്കുക.

മോഹാലസ്യം വരുന്നതിനുമുൻപ് മിക്കവർക്കും ഒരു മുന്നറിയിപ്പുപോലെ ചില വല്ലായ്മകൾ തോന്നാറുണ്ട്. ക്ഷീണം, തലയ്ക്ക് ഭാരക്കുറവ്, തലകറക്കം, കൂടുതലായുള്ള വിയർപ്പ്, ഓക്കാനം, വയറിന്റെ മുകൾ ഭാഗത്ത്‌ വേദന, ശരീരം മുഴുവൻ മരവിപ്പ് തുടങ്ങിയവ. ഈ സമയത്ത് രോഗിക്ക്‌ തന്നെ ചില മുൻകരുതലുകളെടുക്കാവുന്നതാണ്. പെട്ടെന്നുതന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി പതുക്കെ മലർന്ന്കിടക്കുക. കാൽ ഉയർത്തിവയ്ക്കാൻ പറ്റുമെങ്കിൽ നന്ന്. സഹായത്തിന് ആരെയെങ്കിലും വിളിക്കുക.ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ അയയ്‌ക്കുക ഗർഭിണിയാണെങ്കിൽ ഇടതുവശത്തേയ്ക്ക് ചരിഞ്ഞു കിടക്കുന്നതു ഗുണം ചെയ്യും.

ഭൂരിഭാഗം ആൾക്കാരിലും നിമിഷങ്ങൾക്കുള്ളിൽ ബോധം തെളിയും. ബോധം തെളിഞ്ഞാൽ 10-15 മിനിട്ടുകൂടി ആ രീതിയിൽ കിടക്കുകയാണ് ഉചിതം.

നേരത്തെ സൂചിപ്പിച്ചതുപോലെ സാധാരണഗതിയിൽ ക്ഷണികവും താനേ ഭേദമാകുന്നതുമായ അവസ്ഥയാണെങ്കിലും ഇത് ചില പ്രധാനപ്പെട്ട, ഗൗരവമായ അസുഖങ്ങളുടെ ലക്ഷണവുമാകാം. അതുകൊണ്ടുതന്നെ രോഗിയെ തീർച്ചയായും ഒരു വിദഗ്ദ്ധനായ ഡോക്ടറെ കാണിക്കേണ്ടതാണ്. അദ്ദേഹം വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം പരിശോധിക്കുകയും രോഗനിർണയത്തിനു വേണ്ടി ചിലപ്പോൾ ചില ടെസ്റ്റുകൾ നിർദ്ദേശിക്കുകയും ചെയ്യും.

ശരിയായ രോഗനിർണയം നടത്തേണ്ടതും ആവശ്യമെങ്കിൽ ആ രോഗിക്ക് വിദഗ്ദ്ധചികിത്സ കഴിവതും വേഗം ആരംഭിക്കേണ്ടതും അത്യാവശ്യമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

READ: Stroke
മസ്തിഷ്കാഘാതം

ആത്മഹത്യാ
പ്രതിരോധം

പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments