PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി

‘‘PCOS ഉളള സ്ത്രീകൾക്ക് പലതരം ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നങ്ങൾ ശാരീരികവും മാനസികവുമായ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. തുളസിദേവി കെ.സി എഴുതിയ ലേഖനം.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) ഹോർമോൺ അധിഷ്ഠിത അസുഖമാണ്. പ്രജനന പ്രായത്തിലെ സ്ത്രീകളിലാണ് ഇത് പ്രധാനമായി കാണപ്പെടുന്നത്. ക്രമം തെറ്റിയ മാസമുറകൾ, ആൻഡ്രോജൻ (പുരുഷഹോർമോൺ) കൂടുതലായിരിക്കുക, അണ്ഡാശയങ്ങളിൽ നിറയെ ചെറിയ ഫോളിക്കിളുകൾ (കുമിളകൾ) ഉണ്ടാവുക എന്നവയാണ് ഈ അവസ്ഥയുടെ പ്രധാന സവിശേഷതകൾ.

PCOS ഉളള സ്ത്രീകൾക്ക് പലതരം സൗന്ദര്യസംബന്ധമായ പ്രശ്നങ്ങളും ഹോർമോൺ അസന്തുലിതാവസ്ഥകളും അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നങ്ങൾ ശരീരസൗന്ദര്യത്തെയും രൂപസൗന്ദര്യത്തെയും മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കുകയും ചെയ്യുന്നു.

സൗന്ദര്യവുമായി
ബന്ധപ്പെട്ട പ്രശ്നങ്ങൾ

1. മുഖക്കുരുവും ചർമ്മപ്രശ്നങ്ങളും.
2. അമിതരോമവളർച്ചയും മുടികൊഴിച്ചിലും.
3. Acanthosis Nigricans (കഴുത്ത്, കക്ഷം, കൈമുട്ടുകൾ, തുടയിടുക്ക് എന്നിവിടങ്ങളിൽ അമിതമായി കറിപ്പ് നിറം ഉണ്ടാവുന്ന അവസ്ഥ).
4. സ്ട്രച്ച് മാർക്കും പാടുകളും.
5. ശരീരത്തിന്റെ അമിതഭാരം (Centrale Obesity).

പ്രതിവിധികൾ

1. ഭക്ഷണ ക്രമീകരണം.
2. വ്യായാമം.
3. മരുന്നുകൾ.
4. സൗന്ദര്യാത്മക ചികിത്സകൾ.

ഭക്ഷണക്രമീകരണം

  • അന്നജം കുറവായ ഭക്ഷണരീതി.

  • പ്രോട്ടീനും വിറ്റാമിനും സമൃദ്ധമായ ഭക്ഷണങ്ങൾ.

  • കൊഴുപ്പും മധുരവും കുറഞ്ഞ ഭക്ഷണങ്ങൾ.

വ്യായാമം

  • ആഴ്ചയിൽ 150 മിനിറ്റ്, അല്ലെങ്കിൽ പ്രതിദിനം 30 മിനിറ്റ് വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.

  • നടത്തം, നീന്തൽ, വെയ്റ്റ്ലിഫ്റ്റിംഗ്, നൃത്തം എന്നിവ കൂടുതൽ ഗുണകരമാണ്.

  • മാനസിക സമ്മർദ്ദവും വളരെകുറച്ച് പ്രവർത്തനം മാത്രമുളള ജീവിതശൈലിയും PCOS കൂടാൻ കാരണമാവുന്നു.

മരുന്നുകൾ

  • ആർത്തവം ക്രമീകരിക്കാനുള്ള ഹോർമോൺ ഗുളികകൾ.

  • ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) കുറ ക്കാൻ ആയി മെറ്റ് ഫോമിൻ (Metformin) ഗുളികകൾ.

  • മുഖക്കുരു, അമിതരോമവളർച്ച, മുടികൊഴിച്ചിൽ എന്നിവക്കായുളള മരുന്നുകൾ.

സൗന്ദര്യചികിത്സകൾ

മുഖക്കുരു:

PCOS – നോട് ബന്ധപ്പെട്ട മുഖക്കുരു സാധാരണയായി താടി, കഴുത്തിന്റെ മുകൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ഹോർമോൺമാറ്റങ്ങളുടെ പ്രതികരണമാണ് മുഖക്കുരു ആയി രൂപപ്പെടുന്നത്. ചിലപ്പോൾ ജീവിതതശൈലിയും ഭക്ഷണ ശീലങ്ങളും കാരണമായേക്കാം.

തൊലിയിൽ നേരിട്ട് ചെയ്യുന്ന ചികിത്സകൾ

  • റെറ്റിനോയ്ഡ്‌സ് (Retinoids) / ബെൻസൈൽ പെറോക്സൈഡ് (Benzyl Peroxide )/ അണുനാശകങ്ങള്‍ ( Antibiotics) - (കറുപ്പുനിറത്തിലുളള പാടുകൾ, നീർ വീക്കം, അണുബാധ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു)

കഴിക്കുന്ന മരുന്നുകൾ

  • ആന്റിബയോട്ടിക്കുകൾ (അണുബാധയും വീക്കവും കുറക്കുന്നു).

  • ഹോർമോൺ മരുന്നുകൾ.

  • ഐസോട്രെറ്റിനോയ്ൻ (Isotretinoin ) -വളരെ അധികം കൂടുതലായി കാണുന്ന മരുന്നുകളോട് പ്രതികരിക്കാത്ത മുഖക്കുരു കുറക്കുന്നതിനായി മാത്രം.

അനുബന്ധ ചികിത്സകൾ

  • കെമിക്കൽ പീൽസ് (Chemical Peels), ഗ്ലൈക്കോളിക് ആസിഡ് & സാലിസിലിക് ആസിഡ് (Glycolic acid salicylic acid).

  • ലേസർ & ലൈറ്റ്.

അടിസ്ഥാന ചികിത്സകൾ

  • പിആർപി (PRP) ചികിത്സ, CO2 Lasers, സിലിക്കോൺ ജെൽ (Silicone gels, ) നാനോ ഫാററ് ഗ്രാഫ്റ്റിങ്ങ് (Nano fat grafting, മൈക്രോ നീഡ്‌ലിങ് (Micro needling ) എന്നിവയെല്ലാം മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സയാണ്.

മുടികൊഴിച്ചിൽ

  • വിറ്റമിൻ മരുന്നുകൾ.

  • മിനോക്സിഡിൽ സ്പ്രേ (Minoxidil Spray ) ഗുളികകൾ / (oral tablets).

  • ലേസർ ചികിത്സ.

  • Micro needling (ചെറിയ സൂചികളിലൂടെ ത്വക്ക് ഉത്തേജിപ്പിക്കൽ).

  • PRP • GFC, Exosomes.

അമിത രോമവളർച്ച

പുരുഷഹോർമോൺ ആയ ടെസ്റ്റിസ്റ്റീറോൺ (Testosterone) - കൂടുമ്പോഴാണ് PCOS രോഗികളിൽ കട്ടികൂടുതൽ ഉളള അമിതരോമവളർച്ച കാണപ്പെടുന്നത്.

സൗന്ദര്യചികിത്സകൾ

  • ലേസർ ഉപയോഗിച്ചുളള രോമവളർച്ച കുറയ്ക്കൽ.

  • ശരാശരി 6 മുതൽ 8 സെഷനുകൾ വേണ്ടിവന്നേക്കാം.

അക്കാന്തോസിസ് നൈഗ്രിക്കൻസ് (Acanthosis Nigricans) ചികിത്സകൾ

  • കറുപ്പ്നിറം കുറയ്ക്കാൻ ക്രീം (Creams), കെമിക്കൽ പീലുകൾ (Chemical Peels.), സ്ട്രെച്ച് മാർക്ക് (Stretch Marks).

    പൊതുവെ ആദ്യഘട്ടത്തിലുളള സ്ട്രച്ച് മാർക്കുകൾ (ചുവപ്പ്നിറത്തിലുളളവ) പഴയ വെളുത്ത സ്ട്രച്ച് മാർക്കുകളേക്കാൾ ചികിത്സക്ക് നന്നായി പ്രതികരിക്കുന്നു.

  • ടോപ്പിക്കൽ ക്രീം (Topical creams) & ഇമോലിയൻ്റ്സ് (Emollients)- മൈക്രോ ഡേം അബറേഷൻ & പി.ആർ പി (Microdermabrasion & PRP).

  • മോയ്ചറൈസർ (Moisturisers) - മൈക്രോനീഡ്ലിങ് (Micro needling).

  • ലേസർ ചികിത്സകൾ - (Fractional CO2 Laser).

  • MNRF (Micro needling Radio frequency.

ഇവയെല്ലാം ഒരു കോസ്മെറ്റോളജിസ്റ്റിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും സഹായം തേടി ചികിത്സ നേടാവുന്നതാണ്. ഏറ്റവും പ്രധാനം ഭക്ഷണരീതി മെച്ചപ്പെടുത്തലും, ശരിയായ രീതിയിൽ വ്യായാമം ചെയ്യുകയുമാണ്.

READ: കൺപോളക്കുരു:
കാരണവും ചികിത്സയും

ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം

ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?

കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ

അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?

ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം

പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments