കുട്ടികളിലെ
നേത്രരോഗങ്ങൾ

‘‘നവജാത ശിശുക്കൾക്ക് തിമിരം ഉണ്ടാകാം. ഗർഭകാലത്ത് അമ്മമാരുടെ ശരീരത്തിൽ രോഗത്താലോ, ചികിത്സയാലോ ചുരുക്കമായി മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന വൃതിയാനങ്ങളാണിതിനു കാരണം. നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ കാഴ്ചയുടെ വികാസത്തിന് തടസ്സമായേക്കും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ആർ.ആർ. വർമ എഴുതിയ ലേഖനം.

'മാറ്റമില്ലാത്തതായി മാറ്റം മാത്രം' എന്ന് കാൾ മാർക്‌സ് പറഞ്ഞതിന്റെ സാക്ഷാത്ക്കാരം ഏറ്റവും നന്നായി കാണാനാവുക ആരോഗ്യമേഖലയിൽ തന്നെയാണ്. നിരന്തരമായി മാറുകയും അതുവഴി സ്വയം നവീകരിക്കുകയും ചെയ്യുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖമുദ്രയാണ്.

ഒരു കാലത്ത് നേത്രവിദഗ്ധരുടെ രോഗികൾ ഭൂരിഭാഗവും ജീവിതത്തിന്റെ രണ്ടാം പകുതിയിലുള്ളവരായിരുന്നു. നാല്പതു കഴിയുമ്പോൾ വെള്ളെഴുത്തിന് കണ്ണടവെയ്ക്കാൻ വരുന്നവരും, കുറെക്കൂടി പ്രായമായി തിമിരം വന്നു തുടങ്ങിയവരും. ആ കാലമെല്ലാം പോയി. ജീവിത രീതിയിൽ വന്ന മാറ്റങ്ങളും, ശാസ്ത്ര-സാങ്കേതികതയിൽ വന്ന പുരോഗതികളും ഈ ശാസ്ത്രശാഖയുടെ മുഖച്ഛായ മാറ്റി. നവജാതശിശുക്കൾ മുതൽ ബാല്യ- കൗമാര- യൗവ്വന ദശയിലുള്ളവരെ ഇന്ന് ധാരാളമായി നേത്രരോഗ ഒ.പികളിൽ കാണാം.

നവജാത ശിശുക്കളിൽ നിന്നും തുടങ്ങാം.
നവജാത ശിശുക്കൾക്ക് തിമിരം ഉണ്ടാകാം എന്ന് നിങ്ങൾക്കറിയാമോ? ഗർഭകാലത്ത് അമ്മമാരുടെ ശരീരത്തിൽ രോഗത്താലോ, ചികിത്സയാലോ ചുരുക്കമായി മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന വൃതിയാനങ്ങളാണിതിനു കാരണം. നേരത്തേ കണ്ടുപിടിച്ച് വേണ്ട ചികിത്സ (പലപ്പോഴും ശസ്ത്രക്രിയ തന്നെ) ചെയ്തില്ലെങ്കിൽ കാഴ്ചയുടെ വികാസത്തിന് തടസ്സമായേക്കും. കുട്ടികളുടെ കണ്ണിനുള്ളിൽ കാണുന്ന ഏത് നിറവ്യത്യാസവും ഡോക്ടറെ കാണിക്കണം.

ജന്മനാ ഉണ്ടാകുന്ന ഗ്ലോക്കോമ (കണ്ണിലെ മർദ്ദ ക്കൂടുതൽ) യാണ് നവജാത ശിശുക്കളെ ഒ.പി.യിൽ എത്തിക്കുന്ന മറ്റൊരു രോഗം. ഇതും ഉടൻ ചികിത്സ അർഹിക്കുന്ന ഒരു നേത്രരോഗം തന്നെ. കൃഷ്ണമണിയുടെ വലിപ്പ വ്യത്യാസം, തെളിച്ച ക്കുറവ്, കണ്ണിലെ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ പറയുന്നു. അവരുടെ നേത്രപ്രശ്‌നങ്ങൾ വേറൊരു തരമാണ്. വളർച്ച വളരെ കുറച്ചുമാത്രമായ കുട്ടികളും ഇന്ന് രക്ഷപ്പെട്ടുവരുന്നുണ്ട്. സാങ്കേതിക വളർച്ചയും, നവജാത ശിശുപരിപാലനത്തിലുണ്ടായ അൽഭുതകരമായ പുരോഗതിയും ആണ് കാരണം. കുരുക്കഴിക്കാൻ വിഷമമായ നിരവധി നേത്രപ്രശ്‌നങ്ങൾ ഇതുമൂലമുണ്ടാകുന്നുണ്ട്. കണ്ണിനകത്തെ റെറ്റിന എന്ന ഭാഗത്തെ രക്തക്കുഴലുകൾ ശരിയായി വളരുവാൻ ഗർഭകാലം പൂർത്തീകരിക്കണം.

പാതിവളർച്ചയിൽ നിന്നുപോകുന്ന ഇവക്ക് ഭീഷണിയാകുന്നത് ഓക്‌സിജൻ കൊടുത്തു കൊണ്ടുള്ള ചികിത്സാരീതിയാണ് എന്നത് ഒരു വിരോധാഭാസം. ധാരാളമായി കിട്ടുന്ന ഓക്‌സിജൻ അവയുടെ തുടർവളർച്ചയെ മുരടിപ്പിക്കുന്നു. റെറ്റിനയിൽ രക്തസഞ്ചാരമില്ലാത്ത 'അവാസ്ക്കുലാർ ഇടങ്ങൾ' രൂപപ്പെടുന്നു. പിന്നീട് ക്രമംതെറ്റി വളരുന്ന രക്തക്കുഴലു കൾ പ്രശ്‌നകാരികളാണ്. അവയുടെ കൂടെ വളരുന്ന നാരുകൾ പോലുള്ള ഫൈബ്രസ് റ്റിഷ്യൂ പിന്നീട് ചുരുങ്ങുകയും റെറ്റിനയെ വലിച്ചുകീറുകയും ചെയ്യും. വളരെ ചെറിയൊരു ശതമാനം ശിശുക്കളിൽ ഈ രക്തക്കുഴലുകൾ താനേ ഇല്ലാതാകും എന്നും പറയാതെ വയ്യ. വളർച്ച തികയാത്ത എല്ലാ നവജാത രേയും പരിശോധിക്കുകയും വേണ്ടവർക്ക് വേണ്ട തോതിൽ ലേസർ ചികിത്സ നൽകുകയുമാണ് പരിഹാരമാർഗ്ഗം.

കുറച്ചുകൂടി വലുതായി കഴുത്തുറയ്ക്കുന്ന പ്രായമാണ് (8 - 10 മാസം) കോങ്കണ്ണുണ്ടാകാൻ സാദ്ധ്യതയുള്ളവർക്ക് പ്രശ്‌നകാലം. ഇന്ന് കണ്ണടകൾ, ഒക്ലൂഷൻ തുടങ്ങിയ മാർഗ്ഗങ്ങൾ, വേണ്ടിവന്നാൽ ഓപ്പറേഷൻ എന്നീ രീതികളിൽ വളരെ ഫലപ്രദമായി ചികിത്സിക്കാവുന്നതാണ് കോങ്കണ്ണ്. സാദ്ധ്യമെങ്കിൽ 18 മാസത്തിനുള്ളിൽ ചികിത്സ തുടങ്ങണം. വൈകിയാൽ കാഴ്ചയെ, തൊഴിലിനെ, ജീവിതത്തെ ഒക്കെ ബാധിക്കുന്ന നിലയിലെത്തും.

മൂന്ന് / നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിരളമായിട്ടെങ്കിലും വന്നേക്കാവുന്ന നേത്രാർബുദങ്ങൾ നേരത്തേ കണ്ടുപിടിച്ചാൽ ഫലപ്രദമായി ചികിത്സിക്കാവുന്നവയാണ്. കൃഷ്ണമണി ക്കുള്ളിലെ ഏത് നിറ / വലിപ്പ മാറ്റവും പരിശോധിക്കപ്പെടണം.

ഇന്ന് ദൃഷ്ടിവൈകല്യങ്ങൾക്കായി കണ്ണട വക്കേണ്ടിവരുന്ന കുട്ടികൾ നിരവധിയാണ്. ഇത് നമ്മുടെ നാട്ടിലെ മാത്രം കണക്കല്ല. ഇതിന് പല കാരണങ്ങളുണ്ട്.

(1). നാം കുട്ടികളുടെ നേത്രാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാൽ കൂടുതൽ വൈകല്യങ്ങൾകണ്ടുപിടിക്കപ്പെടുന്നു.

(2). കുട്ടികളുടെ പഠനരീതിയിൽ വന്ന മാറ്റങ്ങൾ ചെറിയ വൈകല്യങ്ങളെ പോലും ചികിത്സിക്കേണ്ടവയാക്കുന്നു.

(3). കുട്ടികളുടെ കളികളും പ്രവർത്തികളും കൂടുതലും ഹ്രസ്വദൂരത്തിലായിവരുന്നു; അതിനാൽ ഹ്രസ്വദൃഷ്ടിയുടെ (മയോപിയ) സാദ്ധ്യത കൂടുന്ന്നുോനുണ്ടോ എന്നും സംശയിക്കണം.

(4). ഇക്കാര്യത്തിൽ ഒരു ജനിതക പരിണാമം തന്നെ ഉണ്ടാകുന്നതായി കിഴക്കനേഷ്യൻ രാജ്യങ്ങളിലെ പഠനങ്ങൾ സംശയിക്കുന്നു.

വലിയ അളവിലുള്ള കാഴ്ച്ചാവൈകല്യങ്ങൾ നാല് /അഞ്ച് വയസ്സു മുതൽ മനസ്സിലാക്കാനാകും. കുറച്ചു കൂടി കുറഞ്ഞ അളവിലുള്ളവ പത്ത് / പന്ത്ര് പ്രായത്തിലും. മയോപിയ ഉള്ള അച്ഛനമ്മമാരുടെ കുട്ടികളെ ആ പ്രായത്തിൽ പരിശോധിപ്പിക്കണം.

കണ്ണിനെ ബാധിക്കുന്ന അലർജികൾ കുട്ടികളിൽ വളരെ സാധാരണമാണ്. ചൊറിച്ചിൽ, ചുവപ്പ്, കണ്ണുനീരൊഴുക്ക് എന്നിവയാകും ലക്ഷണങ്ങൾ. മിക്കവാറും ഇതിനൊരു കാലിക / ചാക്രിക സ്വഭാവം ഉണ്ടാകും. നവംബർ മുതൽ ഫെബ്രുവരി വരെയോ ചിലപ്പോൾ മഴ തുടങ്ങുന്ന വരെയോ ആണ് ഈ പ്രതിഭാസം. അഞ്ച് / ആറ് വയസ്സിൽ തുടങ്ങി, പതിനാലോ പതിനഞ്ചോ വയസ്സുവരെ ഇത് തുടർന്നേക്കാം.

ഇപ്പോൾ ധാരാളമായി കണ്ടുവരുന്നതും, ഭാവിയിൽ കൂടുതലാകാൻ സാദ്ധ്യതയുള്ളതുമായ ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് CVS എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം അഥവാ ഡിജിറ്റൽ ഐ സ്ട്രെയിൻ. ടി.വി, കമ്പ്യൂട്ടർ, ടാബ് ലറ്റ്, ലാപ്‌ടോപ്, ഫോൺ എന്നിങ്ങനെ സ്ക്രീനുകളിൽ നോക്കേണ്ട ഉപകരണങ്ങളുടെ അമിതോപയോഗം നമ്മുടെ, വിശിഷ്യാ പുതിയ തലമുറയുടെ കണ്ണുകളെ വളരെ ദോഷകരമായി ബാധിക്കുന്നു എന്ന് കാണാം. തലവേദന, കണ്ണുവേദന, ക്ഷീണം, കണ്ണിലെ വരൾച്ച, ഇരട്ടിച്ചു കാണൽ എന്നിങ്ങനെ വിവിധ രീതിയിൽഇത് പ്രകടമാകാം.

ഇതൊക്കെ ഉപയോഗിക്കാതിരിക്കുക എന്നത് പ്രായോഗികമായ ഒരു പ്രതിവിധിയല്ല താനും. അവയുടെ ഉപയോഗം നിയന്ത്രിക്കുക മാത്രമേ കരണീയമായുള്ളൂ.

(1). കുട്ടികൾക്ക് ഫോൺ കളിക്കാൻ കൊടുക്കാതിരിക്കുക.

(2). ഇത്തരം ഉപകരണ ഉപയോഗസമയം (സ്ക്രീൻ ടൈം) നിയന്ത്രിക്കുക.

(3). 20 മിനിറ്റ് നോക്കിയാൽ അര മിനിറ്റ് കണ്ണടച്ചിരി ക്കുക; ഒരു മണിക്കൂർ കഴിഞ്ഞാൽ കഴുത്തും തോളുകളും അനക്കുക; രണ്ടു മണിക്കൂർ കഴി ഞ്ഞാൽ അഞ്ച് മിനിറ്റ് വിശ്രമിക്കുക

(4). വലിയ പ്രശ്‌നങ്ങളുള്ളവർ കണ്ണുനീരിന്റെ ഗുണം കൂട്ടുന്ന തുള്ളിമരുന്നുകൾ ഉപയോഗിക്കുക. ഇവയൊക്കെയാണ് ചെയ്യാവുന്നത്. ഇതിൽ ഏറ്റവും പ്രധാനം സ്ക്രീൻ ടൈം നിയന്ത്രണമാണെന്നു പറയാതെ വയ്യ.

നേത്രചികിത്സയുടെ ഉപവിഭാഗമായി 'ബാലനേത്ര ചികിത്സ' ഉരുത്തിരിഞ്ഞിട്ടുണ്ട്. താമസിയാതെ 'ഡിജിറ്റൽ ഐ സ്ട്രെയിൻ ക്ലിനിക്കു'കളും ഉട ലെടുക്കും എന്ന് തോന്നുന്നു.

READ: ഡോക്ടർ എഴുത്തുകാരിയാകുമ്പോൾ

ഇടതുകൈ
ചെയ്യുന്നത്

കാൾ മാർക്സിന്റെ
ജീവൻ രക്ഷിച്ചുവോ,
ഡോ. ജോൺ സ്നോ?

മലയോരമേഖലയുടെ സിരാകേന്ദ്രത്തിലെ
ഒരു മന്തുരോഗിയുടെ കഥ
(അച്ചായന്)

ഇരുട്ടിനെ പേടി,
ചിലന്തിയെ പേടി…
എന്താണ് ഫോബിയ?

മലയാള സിനിമയിലെ
ആത്മഹത്യകളുടെ
മനഃശാസ്ത്രം

ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം

പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments