ഇൻഹേലർ തെറാപ്പി;
ചില കുഞ്ഞു കാര്യങ്ങൾ

‘‘ഇൻഹേലർ അഥവാ എയ്‌റോസോൾ തെറാപ്പിയെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. നമ്മൾ കഴിക്കുന്ന മറ്റു മരുന്നുകൾപോലെ കിഡ്‌നി / ലിവർ വഴി പുറന്തള്ളപ്പെടുന്ന അവസ്ഥ ഇല്ലാത്തതുകൊണ്ട് ഏത് അസുഖമുള്ളവർക്കും ഇത് സുരക്ഷിതമായി ഉപയോഗിക്കാം’’- ‘IMA നമ്മു​ടെ ആരോഗ്യം’ മാസികയിൽ വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം എന്ന പംക്തിയിൽ ഡോ. മുഹമ്മദ് താരിഖ് നൽകിയ മറുപടി.

ൻഹേലർ അഥവാ എയ്‌റോസോൾ തെറാപ്പി എന്നത് ശ്വാസനാളിയിലേക്കും ശ്വാസകോശത്തിലേക്കും നേരിട്ട് മരുന്ന് എത്തിക്കുന്ന നൂതനവും ഫലപ്രദവുമായ ചികിത്സാരീതിയാണ്. ആസ്ത് മ, COPD പോലെയുള്ള ശ്വാസനാളികൾ ചുരുങ്ങുന്ന അസുഖം (obstructive air Way disease) ഉള്ള രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമായ ചികിത്സയാണിത്. എന്നിരുന്നാലും നിരവധി തെറ്റിദ്ധാരണകൾ ഈ ചികിത്സയെക്കുറിച്ച് ഇന്നും നിലനിൽക്കുന്നു എന്നത് സങ്കടകരമായ വസ്തുതയാണ്.

പൊടി / ദ്രാവകരൂപത്തിലുള്ള മരുന്നുകണങ്ങളെ വാതകരൂപത്തിലാക്കി വലിക്കുക എന്നതാണ് ഇതിലെ സാങ്കേതികവിദ്യ. ഈ അടുത്തകാലത്തായി ചില ആന്റിബയോട്ടിക് മരുന്നുകളും ഈ രീതിയിൽ ഉപയോഗിക്കുന്ന തരത്തിൽ വികസിപ്പിച്ചെടുക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ അനേകം മരുന്നുകൾ കൂടി ഇത്തരത്തിൽ ഉപയോഗിക്കാൻ വേണ്ട തരത്തിലുള്ള ഗവേഷണം ലോകമെമ്പാടും പുരോഗമിക്കുന്നു.

മരുന്ന് മറ്റ് അവയവങ്ങളിലേക്കോ രക്തത്തിലേക്കോ കടക്കാതെ നേരിട്ട് ആവശ്യമുള്ള ഭാഗത്തേക്ക് എത്തുന്നു എന്നുള്ളതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ നന്നായി കുറയ്ക്കാൻ സാധിക്കുന്നു എന്നതാണ് ഇൻഹേലറുകളുടെ ഏറ്റവും മികച്ച ഗുണമായി കണക്കാക്കപ്പെടുന്നത്. നമ്മൾ കഴിക്കുന്ന മറ്റു മരുന്നുകൾപോലെ കിഡ്‌നി / ലിവർ വഴി പുറന്തള്ളപ്പെടുന്ന അവസ്ഥ ഇല്ലാത്തതുകൊണ്ട് ഏത് അസുഖമുള്ളവർക്കും ഇത് സുരക്ഷിതമായി ഉപയോഗിക്കാം.

ഇതിനെക്കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണ, ഇതുപയോഗിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഇത് തുടരണം എന്നതാണ്. ഇൻഹേലർ ഉപയോഗിക്കുന്ന ഒരു വലിയവിഭാഗം രോഗികൾ ആസ്ത്മ അസുഖം ഉള്ളവരായതുകൊണ്ടും ആസ്ത്മ ചെറുപ്പകാലം മുതൽ കണ്ടുവരുന്നതുകൊണ്ടുമാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാവുന്നത്.

ചെറുപ്പകാലം മുതലേ തുടങ്ങുന്ന ആസ്ത്മ അവരുടെ മാതാപിതാക്കളുടെയോ മറ്റ് അടുത്ത രക്തബന്ധമുള്ളവരിൽനിന്നോ ജനിതകമായി കിട്ടിയതാവാനാണ് കൂടുതൽ സാധ്യത. അത്തരം കുട്ടികളിൽ 80% പേർക്കും 12-18 വയസ്സിനുള്ളിൽ ഇത് പൂർണ്ണമായും ഭേദമാവും. അത്തരക്കാരിൽ രോഗം നിയന്ത്രിക്കാൻ വേണ്ടിയാണ് ഇൻഹേലർ ഉപയോഗിക്കുന്നത്. രോഗം നിയന്ത്രണത്തിൽ ആവുന്നതനുസരിച്ച് ഉപയോഗം കൂട്ടുകയോ കുറയ്ക്കുകയോ നിർത്തുകയോ ആവാം.

എന്നാൽ COPD പോലുള്ള അസുഖം നിയന്ത്രണവിധേയമാക്കാൻ പുകവലി, പൊടി, പുക എന്നിവ ശ്വസിക്കേണ്ടിവരുന്ന സാഹചര്യത്തിൽനിന്ന് മാറിനിൽക്കുകയാണ് പ്രാഥമികം. രോഗിക്ക് അങ്ങനെ ചെയ്യാൻ സാധിച്ചാൽ അവരിലും ഇൻഹേലർ ഉപയോഗം കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാം.

മറ്റൊരു പ്രവണത കണ്ടുവരാറുള്ളത്, ഇൻഹേലർ ഉപയോഗിക്കാതെ ഇടയ്ക്കിടെ നെബുലൈസ് (nebulise) ചെയ്യുക എന്നതാണ്. ഡോസ് താരതമ്യം ചെയ്തുനോക്കിയാൽ ഇൻഹേലർസിനെ അപേക്ഷിച്ച് നെബുലൈസേഷൻ ദ്രാവകത്തിൽ (nebulisation liquid) 5-10 ഇരട്ടി അധികം ഡോസ് ആണുള്ളത് എന്ന് മനസ്സിലാവും. അങ്ങനെ നോക്കുമ്പോൾ വളരെ ചെറിയ ഡോസ് ഉള്ള ഇൻഹേലർ സ്ഥിരം ഉപയോഗിക്കാതെ 3-4 ദിവസം കൂടുമ്പോൾ നെബുലൈസ് ചെയ്യുന്നത് ആവശ്യമില്ലാതെ അധിക ഡോസ് സ്വീകരിക്കലാണ്. അതുകൂടാതെ രണ്ടും ഒരേ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരേതരത്തിൽ തന്നെയുള്ള മരുന്നുകളാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അങ്ങനെ നോക്കുമ്പോൾ ആസ്ത് മ, COPD മുതലായ രോഗാവസ്ഥയുള്ളവർ കൃത്യമായി ഇൻഹേലർ ഉപയോഗിക്കാതെ രോഗം മൂർച്ഛിക്കുന്ന നിലയിലേക്ക് എത്തിച്ചേർന്നാൽ കൂടുതൽ ശക്തിയേറിയ സ്റ്റീറോയ്ഡ് അടങ്ങിയ മരുന്നുകൾ കഴിക്കേണ്ടിവരിക, അടിക്കടി ആശുപത്രിവാസം, ICU പ്രവേശനം, മരണസാധ്യത എന്നീ സന്ദർഭങ്ങളിലേക്കും രോഗിയെ നയിക്കാം.

READ: അണുബാധ
മൂത്രക്കുഴലിൽ
ആവർത്തിക്കുമ്പോൾ

ഇന്ത്യൻ വസൂരി നിർമ്മാർജ്ജനത്തിൽ
സംഭാവന നൽകിയ
വിദേശ വനിതകൾ

വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ

മോഡേൺ മെഡിസിൻ,
ഇതര ചികിത്സകൾ

വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ

പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ

ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments