റാബീസ് അഥവാ പേവിഷബാധയെ കുറിച്ച് പൊതുസമൂഹം കൃത്യമായി അറിയേണ്ടതാണ്. വഴിയിലൂടെ നടന്നുപോകുമ്പോൾ നമുക്ക് എവിടെനിന്നും പട്ടിയുടെ കടി കിട്ടാം. അത് വളർത്തുനായ ആകാം, അല്ലെങ്കിൽ തെരുവുനായ ആകാം, പേവിഷബാധയുള്ളതാകാം, പേവിഷമില്ലാത്തതാകാം, അപ്പോൾ എന്താണ് ചെയ്യേണ്ടത്?
എവിടെയായാലും നമുക്ക് നായയുടെ അല്ലെങ്കിൽ മൃഗങ്ങളുടെ കടി കിട്ടിയിട്ടുണ്ടെങ്കിൽ ഉടനെ ചെയ്യേത് നേരെ ആശുപത്രിയിലേക്ക് പോകാതെ, പെട്ടെന്നുതന്നെ അവിടുത്തെ സാഹചര്യത്തിൽ എവിടെയാണ് വെള്ളം കിട്ടുക എന്ന് നോക്കുക. ടാപ് വാട്ടർ ആണ് കിട്ടുന്നതെങ്കിൽ അത്. സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകുക. എന്നു വെച്ചാൽ പതിനഞ്ച് മിനിറ്റോളം കഴുകിക്കളയണം.
എന്തുകൊണ്ടാണ് നന്നായി കഴുകിക്കളയാൻ പറയുന്നത്?
പേവിഷബാധ, അതിന്റെ ഉമിനീരിലുള്ള വൈറസ് വഴിയാണ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. ഉമിനീരിലൂടെ എത്തുന്ന വൈറസിനെ കളയാൻ വേണ്ടിയാണ് നല്ലവണ്ണം കഴുകാൻ പറയുന്നത്. വൈറസിന് പുറത്ത് ഒരു കവചമുണ്ട്. ലിപ്പിഡ് കവചമാണ്. അത് നശിപ്പിക്കാൻ സോപ്പിന് സാധിക്കും. അതിനുശേഷം സ്പിരിറ്റോ, ആൽക്കഹോളോ ഉപയോഗിച്ച് തുടച്ചതിനുശേഷം ഉടനെ ആശുപത്രിയിലേയ്ക്കു പോകാം. ആശുപത്രിയിൽ പോകുന്നതിനുമുമ്പ് പ്ലാസ്റ്റർ ഉപയോഗിച്ചോ തുണി ഉപയോഗിച്ചോ കെട്ടണോ എന്ന് ചോദിക്കാറുണ്ട്. വിദഗ്ദ്ധർ പറയുന്നത് കെട്ടേണ്ട ആവശ്യമില്ല, തുറന്നിടുകയാണ് ചെയ്യേണ്ടത് എന്നാണ്. കെട്ടിവെച്ചാൽ അതിനുള്ളിൽ വൈറസുകൾ പെരുകാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ മൃഗങ്ങളുടെ കടിയേറ്റ മുറിവുകൾ തുന്നാറില്ല.
ഹോസ്പിറ്റലിൽ എത്തിച്ചതിനുശേഷം ആവശ്യമുണ്ടെങ്കിൽ ടി.ടി യും ആൻ്റിബയോട്ടിക്സും എടുത്തിരിക്കണം.

മുറിവുകളുടെ ചികിത്സ കഴിഞ്ഞാൽ നമുക്ക് ചെയ്യേണ്ടത് ആൻ്റി റാബിസ് (പേവിഷബാധക്കെതിരെയുള്ള) ചികിത്സ ചെയ്യുകയാണ്. പേവിഷബാധക്കെതിരെയുള്ള ചികിത്സ നടത്തുന്നത് കാറ്റഗറി അനുസരിച്ചാണ്. ഏത് തരത്തിലുള്ള കാറ്റഗറി ആണ് എന്ന് മുറിവിന്റെ സ്വഭാവം അനുസരിച്ച് തീരുമാനിക്കണം.
നായ തൊലിയിൽ തൊട്ടിട്ടേയുള്ളൂ എങ്കിൽ വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. കഴുകിക്കഴിഞ്ഞാൽ മതി. അതാണ് കാറ്റഗറി വൺ.
തൊലിയിൽ ചെറിയ മുറിവാണ്, പക്ഷേ ചോര വന്നില്ല, പോറൽ മാത്രമാണ്, അങ്ങനെയാണെങ്കിൽ കാറ്റഗറി ടു എന്ന് പറയും. ഇതിന് വാക്സിൻ മാത്രം മതി.
മുറിവുണ്ട്, അതിൽ നിന്ന് രക്തം വന്നിട്ടുങ്കെിൽ അല്ലെങ്കിൽ ശ്ലേഷ്മ ചർമ്മത്തിൽ (Mucous membrane) ആണ് മുറിവ് എങ്കിൽ കാറ്റഗറി ത്രീ ആണ്. ആൻ്റിറാബിസ് വാക്സിനും വേണം, സീറവും വേണം. അതുപോലെ, വന്യമൃഗങ്ങളിൽ നിന്ന് ഏത് മുറിവുണ്ടായാലും കാറ്റഗറി ത്രീ ആയി ചികിത്സിക്കേണ്ടിവരും. അതുപോലെ പേവിഷബാധ സംശയിക്കുന്ന പൂച്ചകളോ പട്ടികളോ മാന്തിയാലോ കടിച്ചാലോ കാറ്റഗറി ത്രീ ആയി ചികിത്സിക്കേണ്ടിവരും.
നമ്മുടെ നാട്ടിലുള്ളത് ടിഷ്യുകൾച്ചർ വാക്സിൻ ആണ്. ചിക്ക് എംബ്രിയോ വാക്സിൻ, വീറോ സെൽ വാക്സിൻ എന്നിവയാണ് ഇപ്പോഴുള്ളത്. രണ്ടും ഫലപ്രദമാണ്. ഈ വാക്സിനുകൾ രണ്ടു വിധത്തിൽ കൊടുക്കാറുണ്ട്. പേശികളിൽ ഇഞ്ചക്ഷൻ രൂപത്തിലും തൊലിയ്ക്കടിയിലുള്ള ഇഞ്ചക്ഷൻ രൂപത്തിലും. മാംസപേശികളിലെ (IM) ഇഞ്ചക്ഷനുകൾ 0, 3, 7, 14, 28 ദിവസങ്ങളിലാണ് നൽകുക. തൊലിക്കടിയിലെ (ID) ഇഞ്ചക്ഷനുകൾ 0, 3, 7, 28 ദിവസങ്ങളിലും. മാംസപേശികളിൽ ആണെങ്കിൽ (IM) ഓരോ ദിവസവും ഓരോ കുത്തി വെപ്പും തൊലിക്കിടയിലാണെങ്കിൽ (ID) രണ്ടു കൈത്തയിലും ഓരോ കുത്തിവെപ്പുമാണ് നൽകുക.
പ്രീ എക്സ്പോഷർ പ്രോഫൈലാക്സിസ്:
0, 7 ദിവസങ്ങളിൽ 2 ഡോസ് IDRV (Intradermal rabies vaccine) കൊടുത്തതിനുശേഷം 21ാമത്തെ ദിവസമോ 28ാമത്തെ ദിവസമോ മൂന്നാമത്തെ ഡോസ് കൊടുക്കുക.
സാധാരണ രീതിയിലുള്ള പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ (നായ കടിച്ചതിനുശേഷമുള്ള ചികിത്സ) പോലെ രണ്ട് കൈത്തണ്ടയിലും കൊടുക്കേണ്ട കാര്യമില്ല, ഒറ്റ കൈത്തണ്ടയിൽ മാത്രം കൊടുത്താൽ മതി.
ഒരിക്കൽ ഫുൾ കോഴ്സ് വാക്സിൻ എടുത്തുകഴിഞ്ഞതിനുശേഷം മൂന്ന് മാസത്തിനുള്ളിൽ നായ വീണ്ടും കടിക്കുകയാണെങ്കിൽ വാക്സിനുകളുടെ ആവശ്യമില്ല. മൂന്ന് മാസത്തിനുശേഷം നായ കടിക്കുകയാണെങ്കിൽ 0, 3 ദിവസങ്ങളിൽ രണ്ട് ഡോസ് മാത്രമാണ് കൊടുക്കുക. അതും നേരത്തെ പറഞ്ഞതുപോലെ ഒരു കൈത്തയിൽ മാത്രം നൽകിയാൽ മതി.
കാറ്റഗറി മൂന്നിൽ ഇമ്യുണോ ഗ്ലോബിൻ (വാക്സിന്റെ കൂടെത്തന്നെ) മുറിവിൽ കൊടുക്കണം. 40 ml / kg- യാണ് കൊടുക്കേണ്ടത്. മുറിവിലെ വൈറസിനെ നശിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. കുതിരയിൽനിന്നും മനുഷ്യനിൽ നിന്നും ഇത് ഉണ്ടാക്കുന്നുണ്ട്. രണ്ടും ഒരു പോലെ ഫലപ്രദമാണ്.
പട്ടിയുടെ കടിയേറ്റിട്ടോ മുറിവേറ്റിട്ടോ പ്രതിരോധമെടു ക്കുന്നതിനേക്കാൾ ഉത്തമം പട്ടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുവാനും പട്ടിയുടെ കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നുള്ളതാണ്.
പേ വിഷബാധക്ക് ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാലും നൂറ് ശതമാനം മരണകാരിയായതുകൊണ്ടും നിരന്തരം പട്ടികളുമായി ഇടപഴകുന്നവർ, വെറ്റിനറി ഡോക്ടർമാർ, വീട്ടിൽ ഓമനവളർത്തുമൃഗങ്ങളെ വളർത്തുന്നവർ എന്നിവർക്ക് ഏറ്റവും നല്ലത് പേവിഷക്കെതിരായ പ്രതിരോധം ആദ്യം തന്നെ സ്വീകരിക്കുന്നതാണ്.
READ: പ്രോസ്റ്റേറ്റ് കാൻസർ: പുരുഷന്മാർക്ക് ഒരു വെല്ലുവിളി
പാദസംരക്ഷണം
എങ്ങനെ?
കടിയേൽക്കുന്നതിനുമുമ്പ്
എല്ലാ കുട്ടികൾക്കും
പേവിഷ പ്രതിരോധ കുത്തിവെപ്പ്:
പ്രാധാന്യവും രീതിശാസ്ത്രവും
കുട്ടികളിലെ
അമിതവണ്ണവും
കരൾരോഗവും
ക്ഷയരോഗം
കുട്ടികളിൽ
സാർവത്രിക
പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച്
ഒരിക്കൽ കൂടി
എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?
ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ
എന്താണ് അലർജി?
ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)
നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ
കുട്ടികളിലെ വിരബാധ
ചില്ലറക്കാര്യമല്ല
കുഞ്ഞിന്
പനിക്കുന്നു
പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും
കോവിഡ് കാലത്തെ
ഗൂഢാലോചനകൾ
എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം
