കോസ്മെറ്റിക് ​ഗൈനക്കോളജി: പുതിയ കാഴ്ചപ്പാടുകൾ,
നൂതന സാധ്യതകൾ

‘‘ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ലൈംഗികക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരമായ ആശങ്കകളെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്ന നൂതന മേഖലയാണ് കോസ്‌മെറ്റിക്ക് ഗൈനക്കോളജി. സ്ത്രീരോഗവിഭാഗത്തിലെ പ്ലാസ്റ്റിക് സര്‍ജറിയുടെയും കോസ്‌മെറ്റോളജിയുടെയും സംയോജനമാണിത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. തുളസീദേവി കെ.സി. എഴുതിയ ലേഖനം.

ലൈംഗികാവയവങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തോടൊപ്പം ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ലൈംഗികക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരമായ ആശങ്കകളെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്ന ഒരു നൂതന മേഖലയാണ് കോസ്‌മെറ്റിക്ക് ഗൈനക്കോളജി. സ്ത്രീരോഗ വിഭാഗത്തിലെ പ്ലാസ്റ്റിക് സര്‍ജറിയുടെയും കോസ്‌മെറ്റോളജിയുടെയും സംയോജനമാണ് ഈ മേഖലയില്‍ കാണാന്‍ കഴിയുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായും നമുക്കീ മേഖലയെ കണക്കാക്കാം.

ഒരു സ്ത്രീക്ക് താന്‍ അകത്തും പുറത്തും എങ്ങനെ കാണപ്പെടണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. മധ്യവയസ്സുകാല പ്രതിസന്ധികളായ യോനിഭാഗം ചുരുങ്ങുക, ദുര്‍ബലമാകുക, പ്രസവശേഷം യോനിഭാഗത്തിന് അയവ് സംഭവിക്കല്‍, മധ്യവയസ്സില്‍ ആരംഭിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള ശാരീരികമായ മാറ്റങ്ങള്‍, ലൈംഗിക ജീവിതത്തില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയ്‌ക്കൊക്കെയും പ്രതിവിധികള്‍ ഈ വിഭാഗത്തിലുണ്ട്.

കോസ്‌മെറ്റിക്ക് ഗൈനക്കോളജി
ആവശ്യമായ മേഖലകൾ

1. യോനിഭാഗത്തിന്റെയോ ബാഹ്യ യോനിഭാഗത്തിന്റെയോ ചുരുങ്ങലും ദുര്‍ബല മാവലും.
2. യോനിഭാഗത്തിന്റെ അയവുവരല്‍.
3. യോനിഭാഗത്തിന്റെ വരള്‍ച്ചയും ബാഹ്യയോനി ഭാഗത്തിന്റെ കറുപ്പ്, മങ്ങിയ നിറം.
4. ലൈംഗികബന്ധത്തില്‍ ഉണര്‍വ്വില്ലായ്മ, വേദന അനുഭവപ്പെടല്‍, താല്പര്യക്കുറവ് എന്നിവ.
5. ഇടയ്ക്കിടെ വരുന്ന മൂത്രപഴുപ്പ്, തുമ്മുമ്പോഴും ചിരിക്കുമ്പോഴും അനിയന്ത്രിതമായി മൂത്രം പോകുന്ന അവസ്ഥ, മൂത്രം പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത അവസ്ഥ, തുടര്‍ച്ചയായുള്ള വെള്ളപോക്ക് എന്നിവ.
6. പ്രസവശേഷമുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകൾ.
7. PCOD രോഗികളിലെ സൗന്ദര്യപ്രശ്‌നങ്ങളായ അമിതരോമവളര്‍ച്ച, കഴുത്തിലും കക്ഷത്തും തുടകളിലും ഉണ്ടാക്കുന്ന കറുത്തനിറം, വണ്ണം കൂടുമ്പോഴുണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ.
8. സിസേറിയന്‍ മുറിവുകളും സാധാരണ പ്രസവത്തില്‍ ഉണ്ടാവുന്ന മുറിവുകളും സൗന്ദര്യപരമായി മാറ്റൽ.

ചികിത്സാരീതികള്‍

1. ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സകള്‍.
2. ഊര്‍ജ്ജ അടിസ്ഥാനത്തിലുള്ള ഉപകരണങ്ങള്‍.
3. ശസ്ത്രക്രിയകള്‍.

HIFEM CHAIR

ഇടുപ്പിലെ പേശികളെ ശക്തിപ്പെടുത്താനുള്ള ഒരു ഉപകരണം. യോനിഭാഗത്തുള്ള പേശികളുടെ ബലം കൂട്ടുന്നതിനുള്ള Kegels exercise കൂടുതല്‍ പ്രാവശ്യം ചെയ്യാനായി ഈ മെഷ്യന്‍ ഉപയോഗിക്കാം. മൂത്രാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും ബലക്കുറവ്, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോകുന്ന അവസ്ഥ എന്നിവയ്‌ക്കെല്ലാം ഇത് ഉപയോഗപ്രദമാണ്. പുരുഷന്മാരില്‍ ലിംഗത്തിന്റെ ബലക്കുറവ് ചികിത്സിക്കുന്നതിനും ഇത് ഉപകാരപ്രദമാണ്.

HIFEM CHAIR
HIFEM CHAIR

PRP (പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മാ) ചികിത്സകള്‍

യോനിഭാഗത്തിന്റെ ബലക്കുറവിനും വരള്‍ച്ചയ്ക്കും ചികിത്സയ്ക്കായി PRP, യോനിയില്‍ ഇന്‍ജക്ഷന്‍ ആയി ഉപയോഗിക്കാവുന്നതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം അറിയാതെ പോകുന്ന അവസ്ഥയായ SUI (Stress Urinary Incontinence) ചികിത്സയ്ക്കും യോനിഭാഗത്തുള്ള PRP ചികിത്സ ഉപകരിക്കും. ഇതുമൂലം യോനിയുടെ കലകളിലേക്കുള്ള രക്തയോട്ടം കൂടുകയും പുനര്‍ഘടന സംഭവിക്കുകയും ചെയ്യുന്നു. സ്‌ട്രെച്ച് മാര്‍ക്കുകളുടെ ചികിത്സയ്ക്കും PRP ഉപകരിക്കും. ലൈംഗിക തൃപ്തിക്കായി G- Shot, O- Shot PRP ചികിത്സകള്‍ സഹായിക്കും.

Chemical Peels (കെമിക്കല്‍ പീലുകള്‍)

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന കറുപ്പ്, പ്രത്യേകിച്ച് PCOD അസുഖത്തിന്റെ ഭാഗമായി കഴുത്തിനുചുറ്റും കാണപ്പെടുന്ന കറുപ്പുനിറം കുറയ്ക്കുന്നതിനായി glycolic acid peel ഉപകരിക്കും. യോനിഭാഗത്തും തുടകളിലും കാണപ്പെടുന്ന കറുത്തനിറം കുറയ്ക്കുന്നതിനും പീലുകള്‍ ഉപകരിക്കും.

ഫാറ്റ് ഗ്രാഫ്റ്റിങ്, ഫില്ലേഴ്സ്, ത്രെഡ് ലിഫ്റ്റ്സ്
(Fat grafting, fillers, thread lifts)

ബാഹ്യ യോനിഭാഗത്തിന്റെ രൂപഭംഗിക്കായി കൊഴുപ്പ് കുത്തിവെക്കല്‍, fillers (hyaluronic acid), Thread lifts എന്നിവ ഉപകരിക്കും. യോനിഭാഗത്തിന്റെ അയവ് പരിഹരിക്കുന്നതിനും മുറിവുകളുടെ പാടുകള്‍കുറയ്ക്കാനും ഇത്തരം ചികിത്സകള്‍ ഉപകരിക്കും.

ലേസർ ഹെയർ റിമൂവൽ
(Laser Hair Removal)

ബാഹ്യ യോനിഭാഗത്ത് ഇടക്കിടെ രോമകൂപങ്ങളുടെ അണുബാധയുള്ളവരിലും സ്ഥിരമായി ഷേവ് ചെയ്യുന്നതുമൂലം കറുപ്പുനിറം ഉണ്ടാകുന്നവരിലും ലേസർ ചികിത്സകൊണ്ട് ആ ഭാഗത്തെ രോമവളര്‍ച്ച ഇല്ലാതാക്കാം. PCOD രോഗികളില്‍ കാണുന്ന മുഖത്തും താടിയിലും കാണുന്ന അതിരോമവളര്‍ച്ച ഇല്ലാതാക്കുന്നതിനും ലേസര്‍ ചികിത്സ ഫലപ്രദമാണ്.

ബോട്ടോക്സ് ഇൻജക്ഷൻ
(Botox Injection)

വേദനമൂലം ശാരീരികബന്ധം ഒരിക്കല്‍പോലും സാധിക്കാത്ത അവസ്ഥയായ വജൈനിസ്മസ് (vaginismus) ചികിത്സയ്ക്കായി ഈ രീതി ഉപയോഗിക്കാം. യോനിഭാഗത്തുള്ള പേശികളുടെ അനിയന്ത്രിതമായ സങ്കോചം ഇതുമൂലം കുറയ്ക്കാന്‍സാധിക്കും.

ബോട്ടോക്സ് ഇൻജക്ഷൻ
ബോട്ടോക്സ് ഇൻജക്ഷൻ

ഊര്‍ജ അടിസ്ഥാനത്തിലുള്ള ഉപകരണങ്ങള്‍

യോനിഭാഗത്തിന്റെ അയവും വരള്‍ച്ചയും കുറച്ച് കോശങ്ങളുടെ പുനര്‍ഘടനക്കായി വിവിധതരം ഉപകരണങ്ങള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.
CO2 Laser, Diode laser.
Radio frequency probes.
HIFU (Ultra sound probes).

ശസ്ത്രക്രിയകള്‍

  • യോനിഭാഗം ചുരുക്കാന്‍ ഉപകരിക്കുന്ന വജൈനോപ്ലാസ്റ്റി (vaginoplasty).

  • കന്യാചര്‍മ്മം പുനര്‍നിര്‍മ്മിക്കല്‍ (Hymenoplasty).

  • യോനിദളങ്ങളുടെ രൂപഭംഗിക്കായി Labia Majoraplasty, Minoraplasty.

  • ലൈംഗിക തൃപ്തിക്കായി Clitoral dehooding.

  • പ്രസവശേഷമുള്ള ശാരീരിക മാറ്റങ്ങള്‍ മെച്ചപ്പെടുത്തുന്ന Mommy make over surgery -കൾ: Breast Reduction, Tummy tuck surgery - കൾ, വജൈനൽ ടൈറ്റനിംഗ് (vaginal tightening).

കോസ്മെറ്റിക്ക് ഗൈനക്കോളജി വളരെ വേഗത്തിൽ സമൂഹശ്രദ്ധ ഇതിനകം നേടിയെടുത്തു കഴിഞ്ഞു.

READ: കണ്ണേ, കരളേ…

റോബർട്ട് കോക്ക്;
അതുല്യ ശാസ്ത്രപ്രതിഭ

വ്യാപകമാകും,
ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ അനസ്തീഷ്യ

കാർഡിയാക്ക് അനസ്തീഷ്യ:
അറിയേണ്ട വസ്തുതകൾ

ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം

വിവിധതരം
അനസ്തീഷ്യകൾ

അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments