പ്രവാസിയുടെ
ആരോഗ്യം

‘‘Norka, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രവാസി പെൻഷൻ, മരണാനന്തര കർമ്മങ്ങൾ എന്നിവയിൽ മാത്രം സായൂജ്യമടയാതെ ഗൾഫ് രാജ്യങ്ങളിലെ ഇൻഷുറൻസ് വിതരണ കമ്പനികൾക്കും ഇന്ത്യൻ പങ്കാളികൾക്കുമായി തമ്മിലൊതുങ്ങുന്ന സഹകരണ ധാരണാപത്രം മൂലമോ തനതു പദ്ധതികളിലൂടെയോ പ്രവാസികൾക്ക് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് നടപ്പിലാക്കണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ആരിഫ് അലി കൊളത്തേക്കാട് എഴുതിയ ലേഖനം.

ൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ചികിത്സാപരിധി ബാധകമായ ഒരൊറ്റ ഇൻഷുറൻസ് (Bi-National Health Insurance Scheme) പദ്ധതി നടപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്.

കേന്ദ്ര സർക്കാരിന്റെ IRDAI-യ്ക്കു കീഴിൽ പ്രത്യേക പ്രവാസി ഹെൽത്ത് ഇൻഷുറൻസ് സംവിധാനത്തിന് രൂപം നൽകുക എന്നത് മികച്ച ആശയമാണ്. Norka, സംസ്ഥാന സർക്കാരുകൾ എന്നിവരൊക്കെ പ്രവാസി പെൻഷൻ, മരണാനന്തര കർമ്മങ്ങൾ എന്നിവയിൽ മാത്രം സായൂജ്യമടയാതെ ഗൾഫ് രാജ്യങ്ങളിലെ ഇൻഷുറൻസ് വിതരണ കമ്പനികൾക്കും ഇന്ത്യൻ പങ്കാളികൾക്കുമായി തമ്മിലൊതുങ്ങുന്ന സഹകരണ ധാരണാപത്രം മൂലമോ തനതു പദ്ധതികളിലൂടെയോ പ്രവാസികൾക്ക് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് നടപ്പിലാക്കണം. അതുവഴി ചികിത്സയ്ക്കായി നാട്ടിലേക്കുള്ള ചെലവേറിയ യാത്രകൾ ഒഴിവാകും, ഇൻഷുറൻസ് തട്ടിപ്പുകൾ കുറയും.

  • പ്രവാസികളുടെ ആരോഗ്യാന്വേഷണത്തിന് വ്യക്തിഗത ഡിജിറ്റൽ Pravasi Health Rights Card കൾ UIDAI പോലുള്ള സംവിധാനം ഉപയോഗിച്ചോ, വിദേശത്തുള്ള ഇന്ത്യൻ എംബസികളിലൂടെയോ പ്രവാസി ക്ഷേമനിധിയിലൂടെയോ നാഷണൽ ഹെൽത്ത് മിഷൻ (NHM) പോലുള്ള ഡാറ്റാബേസുമായി ഇന്റഗ്രേറ്റ് ചെയ്യുക.

  • മെഡിക്കൽ ഹിസ്റ്ററി, ആനുകാലിക പരിശോധനാ ഫലങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

  • വിദേശത്തും നാട്ടിലും സേവനങ്ങൾ ആവശ്യമെങ്കിൽ അടിയന്തര നടപടികൾക്ക് സഹായം നൽകുക.

  • പ്രവാസികൾ വാർഷിക ആരോഗ്യ പരിശോധന നടത്തി ദേഹപരവും മാനസികവുമായ സുസ്ഥിതി നിലനിർത്തുക.

പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങൾക്ക് ഹെൽത്ത് കാർഡുകൾ നൽകി നാട്ടിലേയോ വിദേശത്തേയോ ആശുപത്രികളുമായി ചേർന്ന് കുറഞ്ഞ നിരക്കിൽ വാർഷിക ചെക്കപ്പ് നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിക്കൂടേ? അതിലൂടെ 80 ശതമാനത്തോളം രോഗങ്ങളേയും പിടിച്ചുകെട്ടാം. മുൻകരുതലെടുത്ത് അകാലമരണങ്ങളൊഴിവാക്കാം. അതായിരിക്കട്ടെ സംഘടനകൾ അംഗങ്ങൾക്ക് നൽകുന്ന ഏറ്റവും മഹത്തായ ക്ഷേമവും ആനന്ദവും. വ്യക്തിപരമായ ആരോഗ്യപരിപാലനം ജീവിതസംസ്‌കാരത്തിന്റെ ഭാഗമാക്കുക എന്ന നിലപാടി ലേക്ക് നാം മാറണം.

സംസ്ഥാനത്ത് ഒരു പ്രവാസി ഹെൽത്ത് സെൽ വരണം. നിയമപരവും മാനസികവുമായ സംരക്ഷണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രത്യേക സെൽ അഡ്വക്കസി, ഹെൽത്ത് ലീഗൽ അസിസ്റ്റൻസ്, മെന്റൽ ഹെൽത്ത് കൺസൽട്ടേഷൻ ഹോട്ട്‌ലൈൻ നമ്പറുകൾ, വെർച്വൽ കൺസൽട്ടേഷൻ, ആംബുലൻസ് കോഓർഡിനേഷൻ ഇതെല്ലാം വഴി പ്രവാസി ക്കായുള്ള പ്രവർത്തനസന്നദ്ധത സജീവമാക്കണം.

പ്രവാസി മാനസികാരോഗ്യ മിഷനും ഒരനിവാര്യതയാണ്. ഏകാന്തതയും മാനസിക സമ്മർദ്ദവും നേരിടുന്നവരാണ് പ്രവാസികളിലേറെയും. ഓൺലൈൻ കൗൺസിലിംഗ് പ്ലാറ്റ്‌ഫോം, (മലയാളം ഉൾപ്പെടെ ഭാഷാപിന്തുണയുള്ളത്) ഹെൽപ്പ്‌ലൈൻ, മാനസികാരോഗ്യ വോളണ്ടിയർ നെറ്റ് വർക്കുകൾ, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുകളിൽ സംവേദന സെഷനുകൾ, ആത്മഹത്യ- നിസ്സഹായത - മാനസിക തളർച്ച എന്നിവയ്ക്ക് ഫലപ്രദമായ ഇടപെടൽ..... എന്തെല്ലാം ചെയ്യാനാകും?

പ്രവാസി ഡോക്ടർമാരുടെയും ആശുപത്രികളുടെയും പങ്കാളിത്തം (Diaspora Medical Alliance) പ്രയോജനപ്പെടുത്താം. പ്രവാസികൾക്കായി പ്രവർത്തിക്കുന്ന വിദേശത്തെ മലയാളി ഡോക്ടർമാരെ സംയോജിപ്പിക്കുവാൻ ശ്രമിക്കാം. വിദേശത്തുള്ള മലയാളി മെഡിക്കൽ പ്രൊഫഷണലുകളുടെ കൂട്ടായ്മയ്ക്ക് ദിവസേന /വാരാന്ത്യത്തിൽ സൗജന്യ ടെലി- മെഡിസിൻ സേവനങ്ങൾ വിദേശ ആശുപത്രികളുമായി സഹകരിച്ച് നടത്താവുന്നതാണ്. കൃത്യവും വിശ്വസനീയവുമായ നിർദ്ദേശങ്ങൾ ലഭിക്കാൻ ഇത് വഴിയൊരുക്കും. വിദേശത്തെ ഇപ്പോഴുള്ള ഐ എം എ കൂട്ടായ്മകൾവഴി ക്രിയാത്മകമായ ഇടപെടൽ നടത്താനുമാകും.

ഈ പരിഹാരങ്ങൾ ഫാൻസി ആശയങ്ങളല്ല. നടപ്പിലാക്കാനാകുന്ന സാഹചര്യവും അടിസ്ഥനവുമുണ്ട്. അത് നടപ്പാക്കാൻ ആവശ്യപ്പെടാൻ തക്ക ശക്തി മലയാള സമൂഹം ഉറപ്പാക്കുമ്പോഴേ ഇവ നടപ്പാകുകയുള്ളൂ എന്നു മാത്രം. പ്രവാസിയുടെ ദേഹമല്ലാതെ അവർക്കൊരു മനസ്സും ബോധവുമുണ്ട്. രോഗിയാവുമ്പോഴും അപകടം സംഭവിക്കുമ്പോഴും അവന് സഹായം ആവശ്യമാണ്. ആ മനുഷ്യാവകാശം മരിച്ച ശേഷമല്ല, ജീവിച്ചിരിക്കുമ്പോഴാണ് ആദരിച്ചു നൽകേണ്ടത്. അതിനായി നമ്മൾ ഓരോരുത്തരും സംസാരിക്കണം, ചേർന്ന് നിലകൊള്ളണം, ഉത്തരവാ ദിത്തം ആവശ്യപ്പെടണം.

നിലപാട് വേണ്ടത് നീളുന്ന അനുശോചനങ്ങളിലല്ല ആരോഗ്യത്തിന്റെ ദിശയിലേക്കുള്ള മാറ്റങ്ങളിലേക്കാണ്. ജീവിച്ചിരിക്കുമ്പോൾ സുരക്ഷ - അതാണ് നാം നമുക്ക് നൽകേണ്ട ആദരവ്. ഞാനുൾപ്പടെയുള്ള പ്രവാസികളോട് പറയാനുള്ളത്: അവരവർക്കുവേണ്ടി ജീവിക്കുക. ആ ജീവിതത്തിന്റെ കരുതലിൽ കൂടെയുള്ളവരും ജീവിക്കട്ടെ. ആരോഗ്യം പരിരക്ഷിക്കുക. അതിനായി നിക്ഷേപിക്കുക. ആരോഗ്യമില്ലാത്ത പ്രവാസിക്ക് പണം, പദവി, ആൾബലം ഇതൊക്ക വെറും അലങ്കാരം മാത്രം. മറ്റുള്ളവർക്കായി എരിഞ്ഞുതീരുന്നതിനു മുമ്പ് സ്വന്തം ജീവിതം ആസ്വദിക്കൂ.

READ: ഇൻഹേലർ തെറാപ്പി;
ചില കുഞ്ഞു കാര്യങ്ങൾ

അണുബാധ
മൂത്രക്കുഴലിൽ
ആവർത്തിക്കുമ്പോൾ

ഇന്ത്യൻ വസൂരി നിർമ്മാർജ്ജനത്തിൽ
സംഭാവന നൽകിയ
വിദേശ വനിതകൾ

വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ

മോഡേൺ മെഡിസിൻ,
ഇതര ചികിത്സകൾ

വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ

പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ

ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments